വയലോരത്തെ വീട്
" ജീവിതത്തിൽ ഒരിക്കൽ ഒരാൾ നിങ്ങളുടെ ഹൃദയം പല നുറുങ്ങുകളായി തകർത്ത് നിങ്ങളെ നിരാകരിച്ചിരിക്കാം . എന്നിട്ടും ആ നുറുങ്ങുകളെ ചേർത്ത് വച്ച് ഒട്ടും തീവ്രത ചോരാതെ അയാളെ സ്നേഹിക്കുമ്പോഴുണ്ടാകുന്ന അതിശയിപ്പിക്കുന്ന ഒരു വേദനയുണ്ട് . ആ വേദനയാണ് യഥാർത്ഥ പ്രണയം . "
പുതുതായി താമസമാരംഭിച്ച ആ വീട്ടിലെ മുറി വൃത്തിയാക്കുന്നതിനിടയിൽ പഴയ ഒരു കാർഡ് ബോർഡ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന പത്രങ്ങൾക്കിടയിൽ നിന്നും നന്ദിതക്ക് ലഭിച്ച ഡയറിയുടെ പുറംചട്ട കഴിഞ്ഞു വരുന്ന പേജിൽ വടിവൊത്ത അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു .
വർഷങ്ങളുടെ കാലപ്പഴക്കം ആ ഡയറി താളുകൾക്ക് മഞ്ഞനിറം പടർത്തിയെങ്കിലും ഫൗണ്ടൻ പേന കൊണ്ടെഴുതിയ അക്ഷരങ്ങൾക്ക് ചെറിയ മങ്ങലൊഴിച്ചാൽ കാര്യമായ അവ്യക്തത ഒന്നും തന്നെ സംഭവിച്ചിരുന്നില്ല വരികൾക്ക് .
ആ അക്ഷര കൂട്ടങ്ങൾ അവളെ വല്ലാതെ ആകർഷിച്ചു . ഒട്ടൊരു കൗതുകത്തോടെ അവൾഡയറി പൊടി തുടച്ച് വൃത്തിയാക്കി തന്റെ മേശവലിപ്പിൽ സൂക്ഷിച്ച് വച്ചു .
സ്വന്തം ഗ്രാമത്തിൽ ഒരു വീട് എന്നത് അച്ഛന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നെന്ന് അവൾ ഓർത്തു . ജോലി സംബന്ധമായി പട്ടണത്തിലെ വാടക വീടുകളിൽ ഏറെക്കാലം മാറി , മാറി താമസിച്ച് മടുത്തെന്നും , ഇനിയുള്ള വിശ്രമജീവിതമെങ്കിലും ഗ്രാമത്തിൽ ആവണമെന്നും അച്ഛൻ കൂടെ , കൂടെ പറഞ്ഞിരുന്നു .
അങ്ങനെയാണ് കുറച്ച് പഴയതെങ്കിലും ,വയലോരത്തുള്ള ഈ
വീട് തന്നെ വാങ്ങാൻ ഉറപ്പിച്ചത് . പാടവും , പുഴയും , കാവും , ഗ്രാമത്തിന്റെ ശാന്തതയും ഒക്കെ ഒത്ത് ചേർന്ന ഈ സ്ഥലം കണ്ടപ്പോൾ തനിക്കും അന്ന് ഏറെ ഇഷ്ടമായി എന്നവൾ ഓർത്തു .
വീട് തന്നെ വാങ്ങാൻ ഉറപ്പിച്ചത് . പാടവും , പുഴയും , കാവും , ഗ്രാമത്തിന്റെ ശാന്തതയും ഒക്കെ ഒത്ത് ചേർന്ന ഈ സ്ഥലം കണ്ടപ്പോൾ തനിക്കും അന്ന് ഏറെ ഇഷ്ടമായി എന്നവൾ ഓർത്തു .
ഇടക്ക് കൈമോശം വന്ന് പോയ എഴുത്തിന്റെ ലോകത്തേക്ക് മടങ്ങിയെത്താൻ അച്ഛന് ഈ വീട് ഒരു മുതൽ കൂട്ടാവും എന്ന് തനിക്കും തോന്നി . അത് കൊണ്ടാണ് അമ്മയും , ബന്ധുക്കളും ടൗണിൽ വീട് വാങ്ങാൻ നിർബന്ധിച്ചപ്പോഴും അച്ഛന്റെ തീരുമാനത്തോടൊപ്പം താനും നിന്നത് .
അച്ഛന്റെ പെൻഷൻ തുകയും , തറവാടിന്റെ ഓഹരിയായി ലഭിച്ച സ്ഥലം വിറ്റ പണവും ഒക്കെ ചേർത്താണ് ഈ വീട് വാങ്ങിയത് .
പക്ഷെ ആശിച്ച് വാങ്ങിയ വീട്ടിൽ താമസിക്കാൻ കഴിയും മുൻപെ വിധി അച്ഛനെ തിരിച്ച് വിളിച്ചു .
അച്ഛൻ ഓർമ്മയായിട്ട് ഇന്നേക്ക് ആറ് മാസം പിന്നിട്ടിരിക്കുന്നു . അച്ഛന്റെ ആഗ്രഹത്തിന് വാങ്ങിയ വീടായത് കൊണ്ട് , ഒറ്റപ്പെട്ടതെന്ന കുറവുണ്ടായിട്ടും ഇത് വിൽക്കുവാനും തോന്നിയില്ല .
" അല്ലെങ്കിൽ തന്നെ ഹരി മുതിർന്ന ആളായിരിക്കുന്നു പിന്നെ ഇവിടെ താമസിക്കാൻ എന്തിന് ഭയക്കണം . "
അവൾ തന്നോട് തന്നെ പറഞ്ഞു .
ആ വിശ്വാസം കൊണ്ട് കൂടിയാണല്ലൊ ടൗണിലെ വാടക വീട്ടിൽ നിന്നും , വീട്ട് ഉപകരണങ്ങളുമായി ഇങ്ങോട്ടേക്ക് താമസം മാറിയത് .
" നന്ദു................. ''
" നീ ഇവിടവരെ ഒന്ന് വന്നേ .നിന്നെ പരിചയപ്പെടാൻ ഇതാ ഇവിടൊരാൾ കാത്ത് നിൽക്കുന്നു .
അങ്ങേക്കരയിലെ ശ്രീധരന്റ ഭാര്യ നിർമ്മലയും മോളും . "
അങ്ങേക്കരയിലെ ശ്രീധരന്റ ഭാര്യ നിർമ്മലയും മോളും . "
അമ്മയുടെ ശബ്ദം അവളെ ആ ചിന്തകളിൽ നിന്നും ഉണർത്തി .
അയൽ വക്കമെന്ന് പറയാൻ പാടത്തിന് മറുകരയിൽ താമസിക്കുന്ന ശ്രീധരേട്ടന്റെ വീടാണ് ഉള്ളത് . അച്ഛനോടൊപ്പം ആദ്യം വീട് കാണാൻ വന്നപ്പോൾ അവിടെയും പോയിരുന്നു .
അന്ന് പക്ഷെ നിർമ്മലേച്ചി അവിടെ ഉണ്ടായിരുന്നില്ലെന്ന് ഓർമ്മിച്ചു കൊണ്ട് നന്ദിത അമ്മയുടെ അടുക്കലേക്ക് നടന്നു .
അവിടെ അവളെ കാത്ത് നിർമ്മലയും , അവരുടെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ശ്രീലക്ഷ്മിയും ഉണ്ടായിരുന്നു .
സൗമ്യമായ പെരുമാറ്റവും സ്വഭാവത്തിലെ ആകർഷണീയതയും കൊണ്ട് നന്ദിതക്ക് നിർമ്മലയെ വല്ലാതെ ഇഷ്ടപ്പെട്ടു . ചുരുങ്ങിയ സമയം കൊണ്ട് അവളും നിർമ്മലയും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിതീർന്നു .
അദ്ധ്യാപക ദമ്പതിമാരായ ഗോപിനാഥന്റെയും , സേതുലക്ഷ്മിയുടേയും
മക്കളാണ് നന്ദിതയും , ഹരിയും . നന്ദിത ടൗണിലെ ബാങ്കിൽ ജീവനക്കാരിയാണ് . ഇളയവൻ ഹരി ബികോമിന് പഠിക്കുന്നു . ഗോപിനാഥൻ സാറിന്റെ മരണത്തെ തുടർന്ന് രണ്ട് വർഷം കൂടി സർവ്വീസ് ബാക്കി ഉണ്ടായിട്ടും ,അവധി തുടർന്ന സേതുലക്ഷ്മി ടീച്ചർ വി.ആർ.എസ് എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് .
മക്കളാണ് നന്ദിതയും , ഹരിയും . നന്ദിത ടൗണിലെ ബാങ്കിൽ ജീവനക്കാരിയാണ് . ഇളയവൻ ഹരി ബികോമിന് പഠിക്കുന്നു . ഗോപിനാഥൻ സാറിന്റെ മരണത്തെ തുടർന്ന് രണ്ട് വർഷം കൂടി സർവ്വീസ് ബാക്കി ഉണ്ടായിട്ടും ,അവധി തുടർന്ന സേതുലക്ഷ്മി ടീച്ചർ വി.ആർ.എസ് എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് .
അങ്ങനെ അമ്മയോടും അനുജനോടുമൊപ്പം നന്ദിതയുടെ ആ വീട്ടിലെ ആദ്യ ദിനമായിരുന്നു അന്ന് .
ജോലികൾ എല്ലാം ഒതുക്കി വീട്ടുപകരണ ങ്ങൾ യഥാസ്ഥാനത്ത് വച്ചപ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു .
ജോലികൾ എല്ലാം ഒതുക്കി വീട്ടുപകരണ ങ്ങൾ യഥാസ്ഥാനത്ത് വച്ചപ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു .
സമയം രാത്രി ഒൻപതു കഴിഞ്ഞു . അത്താഴത്തിന് ശേഷം കിടപ്പ് മുറിയിൽ എത്തിയ അവൾ ജനാലയുടെ അരികിലെ റീഡിംഗ് ടേബിളിനോട് ചേർന്ന കസേരയിൽ ഇരുന്നു .
വയലിലേക്ക് തുറക്കുന്ന ജാലകത്തോട് കൂടിയ മുറിയായിരുന്നു നന്ദിത അവൾക്കായി തിരഞ്ഞെടുത്തിരുന്നത് . പാതി തുറന്ന ജനൽ പാളിയിലൂടെ അരിച്ചെത്തിയ കാറ്റ് അപ്പോൾ അവളുടെ മുടിയിഴകളെ തഴുകി കടന്ന് പൊയ്കൊണ്ടേ ഇരുന്നു .തണുത്ത ആ കാറ്റിന് കതിർക്കുലകളുടേയും വയൽ ചേറിന്റെയും ഗന്ധമായിരുന്നു . തവളകളുടേയും , ചീവിടുകളുടേയും ശബ്ദം ഇടതടവില്ലാതെ അവിടെ മുഴങ്ങി കേട്ടു . വയലാകെ മിന്നാമിനുങ്ങുകൾ ദീപകാഴ്ചകൾ തീർത്ത് ഒരു മായിക ലോകമാക്കി മാറ്റിയിരുന്നു .
വിചാരിച്ചതിലും ശാന്തസുന്ദരമായ വീട് . അച്ഛൻ കൂടെ ഇല്ലാത്തതിൽ അവൾക്ക് അതിയായ സങ്കടം തോന്നി .
അപ്പോഴാണ് ആ ഡയറിയുടെ കാര്യം നന്ദിത ഓർത്തത് . മേശ വലിപ്പ് തുറന്ന അവൾ അത് വെളിയിൽ എടുത്തു .ടേബിൾ ലാമ്പിന്റെ നേർത്ത വെളിച്ചത്തിൽ സാവധാനം ആ ഡയറി തുറന്ന് വായിക്കാൻ തുടങ്ങി .
ഇടവിട്ട് എഴുതിയിരുന്ന ഓർമ്മ കുറിപ്പുകളായിരുന്നു ആ ഡയറിയുടെ ഇതളുകൾ നിറയെ .
പക്ഷെ ഡയറിയിൽ അത് ആരുടേത് എന്ന് മനസ്സിലാക്കത്തക്കവിധം പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . കൈപ്പട കണ്ടിട്ട് അത് ഒരു സ്ത്രീയുടേതാണെന്ന് അവൾക്ക് തോന്നി .
ആ വീട്ടിലെ മുൻ താമസക്കാരാരുടേ - തെങ്കിലും ആവാം . ഇതിന് മുൻപ് ഇവിടെ താമസിച്ചിരുന്നത് അവിവാഹിതയായ ഒരു സ്ത്രീയും അവരുടെ പ്രായമായ അമ്മയും ആയിരുന്നെന്നും . അമ്മയുടെ മരണത്തോടെ ഈ വീട് അവർ റിയൽ എസ്റ്റേറ്റുകാരനായ ഒരു വിദേശിക്ക് വിറ്റു വെന്നും . അത്യാവശ്യം മിനുക്ക് പണി കൾക്ക് ശേഷം അയാൾ തങ്ങൾക്ക് വിൽക്കുകയായിരുന്നു ഇതെന്നും അന്ന് ബ്രോക്കർ പറഞ്ഞ് അറിയാൻ അവൾക്ക് കഴിഞ്ഞിരുന്നു .
അകാലത്തിൽ മറഞ്ഞ് പോയ തന്റെ പ്രിയപ്പെട്ട അമ്മയെ കുറിച്ചുള്ള ഒരു ഓർമ്മ കുറിപ്പായിരുന്നു ഡയറിയിൽ ആദ്യം കുറിച്ചിരുന്ന വാചകത്തിന് ശേഷം എഴുതിയിരുന്നത് .
അത് ഇങ്ങനെ ആയിരുന്നു .
" വിടർന്ന നെറ്റിക്ക് മുകളിലെ പകുത്ത് ചീകിയ ചുരുൾമുടി രൂപം കൊടുത്ത സീമന്തരേഖയിലെ ചുവന്ന സിന്ദൂരപ്പൊട്ടിൽ അമ്മ എന്ന ഓർമ്മ എന്നിൽ വിടരുന്നു . അരിക് ചേർന്ന് നടക്കുമ്പോൾ കവിളിൽ ഉരയുന്ന കൈത്തണ്ടയുടെ മിനുസവും , സെറ്റ്മുണ്ടിൽ നിന്നും ഉയരുന്ന കഞ്ഞി പശയുടെ ഗന്ധവും എനിക്ക് അന്യമായത് എന്റെ ഏഴാം വയസ്സിലാണ് . "
തുടർന്ന് അതിൽ കർക്കശക്കാരനായ അച്ഛനെ കുറിച്ചും , അവളുടെ രണ്ടാനമ്മയെ കുറിച്ചും എഴുതിയിരുന്നു .
അമ്മയെന്ന് വിളിക്കാതെ ചിറ്റ എന്നാണ് അവർ ആ സ്ത്രീയെ വിളിച്ചിരുന്നതെന്ന് നന്ദിതക്ക് ആ കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു .
അമ്മയെന്ന് വിളിക്കാതെ ചിറ്റ എന്നാണ് അവർ ആ സ്ത്രീയെ വിളിച്ചിരുന്നതെന്ന് നന്ദിതക്ക് ആ കുറിപ്പുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു .
പിന്നീടുള്ള കുറച്ച് അധികം താളുകളിൽ കുട്ടിക്കാലത്തെ ഒറ്റപ്പെടലുകളെ കുറിച്ചും , വാടിക്കരിഞ്ഞു പോയ സ്വപ്നങ്ങളേക്കുറിച്ചുമൊക്കെ ആയിരുന്നു എഴുതിയിരുന്നത് .
ആരെയും ആകർഷിക്കതക്ക അസാമാന്യ രചനാ പാടവം ആ കുറിപ്പുകളിലെല്ലാം നിറഞ്ഞ് നിന്നിരുന്നു .
അതിന് ശേഷം കുറെ താളുകൾ എഴുതാതെ ഒഴിവാക്കിയിരുന്നു . പിന്നീട് വരുന്ന പേജിൽ വലിയ അക്ഷരത്തിൽ കണ്ണന്റെ രാധ എന്നെഴുതി പൂക്കളുടെയും , വള്ളിപടർപ്പിന്റെയും ചിത്രം വരച്ച് അലങ്കരിച്ചിരുന്നു .
ആ ചിത്രത്തിന്റെ മനോഹാരിത കണ്ടപ്പോൾ എഴുതിയ ആൾ നല്ലൊരു ചിത്രകാരി കൂടിയാണെന്ന് നന്ദിതക്ക് തോന്നി .
തുടർന്നു വരുന്ന കുറെ അധികം പേജുകളിൽ ഒരു കൗമാരക്കാരിയുടെ തീവ്ര പ്രണയത്തിന്റെ രേഖപ്പെടുത്തലുകളായിരുന്നു .
കൊച്ച് കൊച്ച് കവിതകളും , മോഹങ്ങളും , അവൾ നെയ്ത സ്വപ്നങ്ങളും ഒക്കെ ആയി അക്ഷരക്കൂട്ടങ്ങളിലൂടെ താളുകളിലേക്ക് പകർത്തിയ ആ എഴുത്തുകൾക്ക് വല്ലാത്ത ആകർഷണീയത അത് വായിച്ചപ്പോൾ നന്ദിതക്ക് അനുഭവപ്പെട്ടു .
കൊച്ച് കൊച്ച് കവിതകളും , മോഹങ്ങളും , അവൾ നെയ്ത സ്വപ്നങ്ങളും ഒക്കെ ആയി അക്ഷരക്കൂട്ടങ്ങളിലൂടെ താളുകളിലേക്ക് പകർത്തിയ ആ എഴുത്തുകൾക്ക് വല്ലാത്ത ആകർഷണീയത അത് വായിച്ചപ്പോൾ നന്ദിതക്ക് അനുഭവപ്പെട്ടു .
പകലിലെ ജോലി ഭാരത്തിന്റെ ക്ഷീണവും രാത്രി വൈകിക്കൊണ്ടിരിക്കുന്നതിലെ പ്രശ്നങ്ങളും ഒന്നും തന്നെ അവളെ അപ്പോൾ ബാധിച്ചിരുന്നില്ല . ഒരു മായിക ലോകത്ത് എത്തിയ പോലെ അവൾക്കാ ഡയറി കുറിപ്പുകൾ വായിച്ച് കൊണ്ടിരുന്നപ്പോൾ തോന്നി .
കുറിപ്പുകളിലെ പ്രണയ സ്വപ്നങ്ങളിൽ പ്രണയിതാവിനോടൊപ്പം അവൾ അലഞ്ഞ സങ്കീർത്തനത്തിലെ ഇടയന്റെ പച്ചപ്പുൽമേടും ,അവിടെ അപ്പോൾ മുഴങ്ങി കേട്ട വേണു നാദവും , വയലറ്റ് പൂക്കൾ നിറഞ്ഞ കുന്നിൻ ചെരുവുകളും , ദേവദാരുക്കൾ പൂത്ത ലബനോണിലെ വീഥികളും എല്ലാം നന്ദിതയെ മറ്റേതോ ലോകത്ത് കൊണ്ടെത്തിച്ചു .
ആ കുറിപ്പുകളുടെ മാസ്മരികമായ കാന്തിക വലയത്തിൽ പെട്ട അവൾ അറിയാതെയാ കസേരയിൽ ഇരുന്ന് എപ്പോഴൊ നിദ്രയിലേക്ക് വഴുതി വീണു .
പിറ്റേന്ന് പ്രഭാതത്തിൽ വാതിലിൽ ഉച്ചത്തിൽ തട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത് . സ്ഥലകാലബോധം വീണ്ടെടുത്തപ്പോൾ താൻ കസേരയിൽ ഇരുന്നാണ് ഉറങ്ങിയതെന്നും സമയമിപ്പോൾ രാവിലെ ഏഴു മണിയോടടുത്തിരിക്കുന്നു എന്നും അവൾക്ക് മനസ്സിലായി .
അപ്പോഴും അവളുടെ മുൻപിൽ തുറന്ന നിലയിൽ ആ ഡയറി ഉണ്ടായിരുന്നു , ആശ്ചര്യമെന്ന് പറയട്ടെ കാറ്റ് ഏറ്റ് ഇതൾ മറിഞ്ഞ ആ ഡയറി താളിൽ അപ്പോഴുണ്ടായിരുന്നത് പെൻസിൽ കൊണ്ട് കോറിയിട്ട ഒരു ചിത്രമായിരുന്നു . അത് കണ്ട നന്ദിത സ്തബ്ദയായി പോയി ..............
ഹൃദയത്തിൽ നിന്നും താളുകളിലേക്ക് പകർത്തിയ പോലെ തോന്നിച്ച ആ ചിത്രം നന്ദിതയുടെ അച്ഛന്റെതായിരുന്നു .
ചിത്രത്തോടൊപ്പം ചേർത്ത കുറിപ്പിൽ നീലക്കടമ്പുകൾ പൂത്ത ദിക്കിൽ ഏകാകിയായി പോയ പ്രണയിനി മീരാ എന്നും എഴുതിയിരുന്നു .
************************************
നാളുകൾ കുറെ ഏറെ പിന്നിട്ടു . സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് ഒരു കൃതിയുടെ പ്രകാശനം നടക്കുകയാണ് .
" സമക്ഷം "എന്ന് പേരിട്ട് ആസ്വാദക സമക്ഷം സമർപ്പിക്കുന്ന ആ കൃതി
ഒരിക്കലും മായാത്ത അഗാധ പ്രണയത്തെ കുറിച്ചുള്ള കുറച്ച് കഥകളുടെ സമാഹാരമായിരുന്നു .
ഒരിക്കലും മായാത്ത അഗാധ പ്രണയത്തെ കുറിച്ചുള്ള കുറച്ച് കഥകളുടെ സമാഹാരമായിരുന്നു .
അത് രചിച്ചത് മധ്യവയസ്സ് കഴിഞ്ഞ മീര എന്നൊരു പുതിയ എഴുത്ത് കാരിയാണ് .
ഇതിനകം തന്നെ ഓൺ ലൈനിൽ അനേകം വായനക്കാരെ നേടിയെടുത്ത അവരുടെ ചില കഥകളുടെ സമാഹാരമാണ് അന്ന് അവിടെ പ്രകാശനം ചെയ്യുന്നത് .
ആ സമാഹാരത്തിലെ " വയൽക്കരയിലെ വീട് " എന്ന് പേരുള്ള അവസാന കഥ വേണ്ടപെട്ടവർ ആരും ഇല്ലാതെ അഗതി മ ന്ദിരത്തിൽ എത്തപെടുന്ന ഒരു സ്ത്രീയുടെ കഥയാണ് .
പിന്നീട് ആ സ്ത്രീയെ അന്വേക്ഷിച്ച് പൂർവ്വ കാമുകന്റെ മകൾ , അവരുടെ പഴയ അയൽക്കാരിയുടെ സഹായത്തോടെ , അവിടെ എത്തുകയും , അവളുടെ പ്രചോദനത്താലും , സ്നേഹപൂർവ്വമുള്ള നിർബന്ധത്താലും , അവർ ഓൺ ലൈനിൽ കഥകൾ എഴുതാൻ തുടങ്ങുകയും , അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് അനേകം ആരാധകരുള്ള എഴുത്ത് കാരി ആയി മാറുകയും ചെയ്യുന്ന ഒന്നാണ് .
പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംബന്ധിച്ച പ്രഗത്ഭ സാഹിത്യകാരൻ കഥാകാരിയെ അനുമോദിച്ച് സംസാരിച്ച ശേഷം ആ നിറഞ്ഞ സദസ്സിനോടായി ഇങ്ങനെ പറഞ്ഞു ,
" പ്രായം ഒരിക്കലും പ്രതിഭയെ തളർത്തുന്നില്ല . "
" അവസരങ്ങൾ ഈ കാലത്ത് മുൻപ് ഉണ്ടായിരുന്നതിലും വളരെ കൂടുതൽ ഉണ്ട് ."
" കഴിവുള്ളവർ അത് ഉപയോഗിക്കണം മുന്നോട്ട് വരണം . "
" ഒരാൾക്ക് കഴിവുണ്ടെന്നറിഞ്ഞാൽ കൂടെയുള്ളവർ അയാളെ പ്രോത്സാഹിപ്പിക്കണം ."
" നിങ്ങളുടെ ഇടയിൽ നിന്നും ഇനിയും അനേകം ' മീര' മാരും , പുതിയ നല്ല എഴുത്ത് കാരും ഉണ്ടാകട്ടെ . "
" എല്ലാവർക്കും എന്റെ ആശംസകൾ "
സദസ്സിൽ നിന്നും നിലക്കാത്ത കരഘോഷങ്ങൾ ഉയർന്ന് കേട്ട ആ സമയത്ത് , വിറയാർന്ന കരങ്ങളോടെ മീര എന്ന ആ എഴുത്ത് കാരി തനിക്ക് ലഭിച്ച പൊന്നാട അണിയിച്ച് പിറക്കാതെ പോയ മകളായ നന്ദിതയെ അവരുടെ മാറോട് ചേർത്ത് പുല്കി .
( വായനക്കാർക്കെല്ലാം എന്റെ ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ )
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക