നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണം വന്നു വിളിക്കുമ്പോൾ

മരണം വന്നു വിളിക്കുമ്പോൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കാലങ്ങളേറെയായ്
ഞാൻ കാത്തിരുന്നൊരാ,
വിളിയൊച്ച കേൾക്കുന്നു ദൂരേ.
പോകണം പിൻവിളി കേൾക്കാതെ,
നീണ്ടൊരാ,
യാത്ര തുടങ്ങുന്നൊരീ നിമിഷം.
കാക്കുമോ നീയെന്റെ സ്വപ്‌നങ്ങളെ
പോവുകിൽ
ഞാനൊന്നും മിണ്ടിടാതെ...
കോർത്തു വെച്ചീടുക
പുഷ്പ ഹാരം
ചാർത്തുവാൻ എന്നുടെ ഓർമകളിൽ …
കാണില്ലയെങ്കിലും
ഓർക്കണം എന്നെ നീ,
ചുണ്ടിലെ പുഞ്ചിരി മാഞ്ഞിടാതെ.
……………
……………
………………………………………
സായ് ശങ്കർ, മുതുവറ
………...……………………………

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot