നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒരുപൊതിച്ചോറിന്റെഓർമ്മക്ക്


"മോനെ ഇന്ന് ഇത്തിരി നേരുത്തെ ചോറ് കഴിക്കണെ"
ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സിലേക്ക്‌ ചങ്ങാതിമാർക്കൊപ്പം മടങ്ങവേയാണ് മനുവിന്റെ മനസ്സിലേക്ക് അമ്മയുടെ ഓർമ്മപ്പെടുത്തലോടിയെത്തിയത്,ഒപ്പം അമ്മയുടെ നിറയുന്ന കണ്ണുകളും....
" ഞാൻ ഈ പീരീഡ്‌ കഴിഞ്ഞു കയറാം പുറത്ത് ബൂത്തിൽ പോയി ഒന്ന് ഫോൺ ചെയ്യാനുണ്ട് "
പ്രിയ ചങ്ങാതിമാരോട് കളവ് ചൊല്ലി മനു ബാഗുമെടുത്ത് പുറത്തിറങ്ങി .
അച്ഛനെന്ന വീടിന്റെ കപ്പിത്താനെ മരണം മടിയേതുമില്ലാതെ മടക്കികൊണ്ടുപോയതോടെ ഉലഞ്ഞു തുടങ്ങിയ കപ്പലിന്റെ ചിത്രമാണ് മനുവിന്റെ മനസ്സിൽ അപ്പോൾ നിറഞ്ഞത്.....
" അത് ശരി നീ ഒറ്റക്ക് ക്ലാസ്സിൽ നിന്നിറങ്ങിയപ്പോഴേ എന്തോ കള്ളത്തരമുണ്ടെന്ന് തോന്നി ,അതാ ഞങ്ങൾ നിനക്ക് പിന്നാലെ വന്നത്, എന്തോ സ്‌പെഷ്യൽ ഉള്ളത് കൊണ്ട് ഇന്ന് ഞങ്ങളെ വെട്ടി നേരുത്തെ ഒറ്റക്കിരുന്നു കഴിക്കുവാണ്‌ അല്ലെ ? "
കലാലയത്തിന് സമീപത്തുള്ള തോട്ടത്തിലിരുന്നു കഴിച്ചുകൊണ്ടിരുന്ന മനുവിന് സമീപത്തേക്കെത്തിയ ചങ്ങാതികൂട്ടത്തിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പാതികഴിച്ച പൊതിച്ചോറിലേക്ക് തന്നെ കണ്ണും നട്ട് മനുവും....
"എന്തോന്നെടെ ഇത് വളിച്ചചോറാണോ കഴിക്കുന്നത് "
കൂട്ടത്തിലൊരുവൻ രുചിനോക്കാൻ എടുത്ത ഒരുപിടി ചോറ് അതെ പോലെ തുപ്പിക്കളയുമ്പോൾ, മനുവിന്റെ കണ്ണുകളെ പതിവില്ലാതെ കണ്ണീർ പ്രണയിക്കുകയായിരുന്നു....
"ദിവസവും നമ്മൾ ഒന്നിച്ചു പങ്ക് വെച്ചല്ലേ കഴിക്കുന്നത് ,പിന്നെ എന്തിന് ഈ കേടായ ചോർ ഇവിടെവന്നിരുന്നു കഴിക്കുന്നത് അതെടുത്ത് കളഞ്ഞിട്ട് വാടാ "
കൂട്ടുകാർ ഒരേസ്വരത്തിൽ അവനെ ആശ്വസിപ്പിച്ചപ്പോഴും
" ഇല്ല ഇത് കളയാൻ എനിക്ക് മനസ്സ് വരില്ല, ചിലപ്പോൾ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാതെയാവും എന്റെ അമ്മ എനിക്കായി രാവിലേ ഇത് പൊതിഞ്ഞു തന്നത് , ഒരായിരം ഓണസദ്യയേക്കാൾ രുചികരമാണ് എനിക്ക് ഈ പൊതിച്ചോറ് "
പൊതിച്ചോറിലേക്ക് മനുവിന്റെ വലത്കൈ നീണ്ടപ്പോൾ സ്നേഹത്തിന്റെ പ്രതീകമെന്നോണം സൗഹ്രദത്തിന്റെ ഒരുപാട് കൈകളുമപ്പോൾ അവശേഷിക്കുന്ന വറ്റുകൾ തേടി ആ പൊതിയിലേക്ക് നീണ്ടു,
കെ.ആർ.രാജേഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot