Slider

വിഷുവിന് അച്ഛനെയും കാത്ത്...

0
വിഷുവിന് അച്ഛനെയും കാത്ത്...
**************** സജി വർഗീസ്*******
അച്ഛന്റെ വിഷുക്കൈനീട്ടം കിട്ടാതെയവൾ പിണങ്ങിയിരിപ്പാണ്,
കണികാണിക്കാത്തതെന്തന്നവൾ ചോദിച്ചു,
വിഷുവിന് പടക്കവുമായച്ഛൻവരുന്നതും
കാത്തവൾ ഉമ്മറപ്പടിയിലിരുപ്പാണ്,
കാക്കിയിട്ടവരാരോ അച്ഛനെ കൂട്ടിക്കൊണ്ടുപോയതവളുടെ മനസ്സിൽ മായാതെ നിൽപ്പുണ്ട്,
വിഷുക്കണിയില്ലാതെ വിഷു സദ്യയില്ലാതെ മരണത്തിന്റെ മൗനം നിറഞ്ഞു നിൽക്കുന്ന വീടിന്റെയുമ്മറപ്പടിയിലവൾ അച്ഛൻ വരുന്നതും നോക്കിയിരുന്നു;
കിടപ്പുമുറിയിൽ യൗവനത്തിൽ തന്നെ താൻ പാതിയെ നഷ്ടപ്പെട്ടവളുടെ തേങ്ങിക്കരച്ചിൽ മുഴങ്ങുന്നുണ്ട്,
ആകാശ മണ്ഡലത്തിൽ കുങ്കുമപ്പൂവിന്റെ നിറമുള്ള കൊച്ചു സുന്ദരി താഴേക്കിറങ്ങിവന്നച്ഛനെ കാത്തിരിക്കുന്ന കുരുന്നിന്റെ കണ്ണുനീരു തുടച്ചു കൊണ്ടവളെ തഴുകിത്തലോടി
മനസ്സിനു മുറിവേറ്റവളെ പിച്ചിചീന്തപ്പെട്ടവളുടെ ആത്മാവിന്റെ തലോടൽ
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo