നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടും അതേ പാട്ട്

" ഇനിയുമുണ്ടൊരു ജന്മമെങ്കിൽ
എനിക്ക് നിൻ ഇണയാകണം "
വീണ്ടും അതേ പാട്ട് , ഞാൻ അടുക്കളയിൽ മാമ്പഴ പുളിശ്ശേരി വെയ്ക്കുമ്പോഴാണ് പാട്ടുകേട്ടത്. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...ഞാനോടി ബെഡ് റൂമിൽ എത്തി. അപ്പോൾ ചേട്ടൻ തലയിണയെല്ലാം കൂടി കട്ടിലിന്റെ ക്രാസിയിൽ കയറ്റിവച്ച് ചാരികിടന്ന് ശക്തിയിൽ കറങ്ങുന്ന ഫാനിൽ നോക്കിയാണ് പാടുന്നത്. ഒരു നിമിഷം ഞാനോർത്തു ഫാനിനെയാണോ ഇണയായിട്ടു ഈ മനുഷ്യേന് വേണ്ടത്. പക്ഷേ ഇന്നലെ ചാരുകസേരയിൽ കിടന്നും ഇതേ പട്ടു പാടിയല്ലോ. എന്തായാലും ചോദിക്കാം..
അതേ.. ചേട്ടാ.. നിങ്ങള് കുറച്ചു ദിവസമായല്ലോ ഈ പാട്ടും പാടി നടക്കുന്നു. ഏതവളെയാ നിങ്ങക്ക് വേണ്ടേ.. ?
ചേട്ടൻ ഫാനിൽ നിന്നും നോട്ടം എന്നിലേയ്ക്കാക്കി.. ഇവൾക്ക് ഇതെന്ത് പറ്റി എന്ന ഭാവത്തിൽ.
ഞാൻ ചോദിച്ചത് കേട്ടോ.. ആരെയാ നിങ്ങക്ക് ഇണയായിട്ടു വേണ്ടതെന്ന്..ഈ ഇടയായി ഫോണേൽ കുത്തലിത്തിരി കൂടിടുണ്ട് അതിന്റെയാ.. എനിക്കറിയാം.. ?
" എടി..., അത് അടുത്ത ജന്മത്തിലെ കാര്യമല്ലേ.. "
അതൊക്കെ ശരിയാ.. എന്നാലും.. ഞാൻ മുഖം വീർപ്പിച്ചു.
"ഓ.. നിന്നെപോലൊരു കഴുത... "
ചേട്ടൻ എന്റെ കണ്ണിൽ നോക്കി..വീണ്ടും പാടി. ഇനിയുമുണ്ടൊരു.. ജന്മമെങ്കിൽ എനിക്ക് നീയിണയാവണം.. എന്നിട്ട് എന്നോട് പറഞ്ഞു..
"അടുത്ത ജന്മത്തിലും നീ തന്നെ മതിയെനിക്ക്.. ഇണയായും , തുണയായും.."
ഞാൻ വിശ്വാസം വരാതെ ചേട്ടനെ തുറിച്ചു നോക്കി.
ചേട്ടൻ കൈനീട്ടി എന്നെ പിടിച്ചു അരുകിലിരുത്തി..
" എടി.. നമ്മക്കു ഇനിയും ഒരു ഇരുപത്തഞ്ച് കൊല്ലംകൂടി ജീവിച്ചിരിക്കണം.. "
ഇരുപത്തഞ്ചു കൊല്ലമോ.. ? അത് കൊറച്ചു അത്യാഗ്രഹമല്ലെ.. ?
"അല്ലെടി.. അതെന്റെയൊരു ആഗ്രഹമാ.. "!
എന്താഗ്രഹം. ?വയസായി വടിയേൽ ആകും നമ്മളപ്പോൾ.. !
"അതേ.. അന്ന് നിന്റെയും എന്റെയും മുടി മുഴുവൻ നരയ്ക്കും. നമ്മുടെ പല്ലെല്ലാം പൊഴിയും. അന്ന് എനിക്ക് നിന്റെ പല്ലില്ലാത്ത ചുണ്ടിൽ ഒന്ന് ഉമ്മ വയ്ക്കണം.. "!!!
"അയ്യേ.. നിങ്ങക്ക് വട്ടായോ.. ചാകാൻ കാത്തിരിക്കുമ്പോഴാ ഉമ്മ.. "
"അതെന്റെയൊരു ആഗ്രഹമാടി.. അതെത്ര നല്ല അവസ്ഥയാരിക്കും. നീയൊന്നു ആലോചിച്ചുനോക്കിയേ.. നമ്മൾ രണ്ട് കൊച്ചുകുട്ടികളെപോലെ.. പല്ലില്ലാതെ ചിരിക്കുന്നു.. "!!!
ങാ... ഇത് പ്രാന്ത് തന്നെ.. ഞാൻപോവ്വാ എനിക്ക് അടുക്കളയിൽ പണിയുണ്ട്.. !
നീ ഇവിടിരി..,
"അതുകൊണ്ടാ ഞാൻ പറഞ്ഞേ നീ തന്നെമതി അടുത്ത ജന്മത്തിലും.. "
"പക്ഷേ എനിക്കൊന്ന് ആലോചിക്കണം നിങ്ങളെ അടുത്ത ജന്മം വേണോന്ന് ... "
"അതെന്നാടി . അങ്ങനെ.. ? ഇന്നുവരെ നിന്നെഞാൻ സ്നേഹിച്ചിട്ടില്ലേ.. ? ചോദിച്ചതെല്ലാം മേടിച്ചുതന്നിട്ടില്ലേ.. ?
ഏതാഗ്രഹവും സാധിച്ചു തന്നില്ലേ... ? കന്യാകുമാരിയിൽ പോകണം എന്നുപറഞ്ഞിട്ട് കൊണ്ടുപോയില്ലേ... ? എന്നിട്ടും നിനക്കെന്നെ... ? "
"കാര്യമൊക്കെ ശരിയാ.. എല്ലാം സാധിച്ചു തന്നിട്ടുമുണ്ട്.. പക്ഷേ.. ഇടയ്ക്കിടയ്ക്ക് എന്നെ ചീത്ത വിളിക്കുന്നത് എന്തിനാ.. ? "
"അതുപിന്നെ എനിക്കിഷ്‌ടപ്പെടാത്ത കാര്യം നീ ചെയ്യുമ്പോളല്ലേ... "
അപ്പോ കഴുതാനും മന്ദബുദ്ധി എന്നും വിളിക്കുന്നതോ.. ?
അത് നിനക്ക് വിവരം ഇല്ലാത്തതുകൊണ്ടല്ലേ.. ! അങ്ങനെ വിളിക്കുന്നേ..
അതാ ഞാൻപറഞ്ഞേ.. ആലോചിക്കണം എന്ന് മനസ്സിലായോ.. ഞാൻ മുഖം വക്രിച്ചു..
എന്നാലും ഞാൻ പാവമല്ലേടി... ?
പാവമൊക്കെയാ.. അടുത്ത ജന്മത്തിലെ കാര്യമല്ലേ നോക്കാം.. ! ഞാൻ പറഞ്ഞു.
മതി അതുമതി.. നീ..മതിയെനിക്ക്.. ചേട്ടൻ എന്നെ ചേർത്ത് പിടിച്ചു...
ഒരുമിമിഷം നാണത്താൽ എന്റെ മുഖം കുനിഞ്ഞു.. !
ഞങ്ങൾ രണ്ടുപേരും പൊട്ടി ചിരിച്ചു..
പിന്നെയേ എനിക്ക് ഒരുകാര്യം കൂടി പറയാനുണ്ട്.. !
പറ . ... !
"അതേയ്.. സ്വസ്ഥമായ കുടുംബജീവിതത്തിൽ ഒരാൾ മന്ദബുദ്ധി ആകുന്നതാ നല്ലത്. ഇല്ലേൽ ബുദ്ധി തമ്മിൽ ഏറ്റുമുട്ടി സമാധാനം പോകും. അതിനാൽ ഞാൻ ബോധപൂർവ്വം കഴുതയാകുന്നതാ.. അല്ലാതെ.. ഞാൻ.. ""!!!
ചേട്ടൻ തല കുലുക്കി...നിന്നെ . ഞാൻ..
ഞാനോടി.. അടുക്കളയിലേയ്ക്ക്..
മാമ്പഴ പുളിശ്ശേരി വെയ്ക്കുമ്പോ ഞാനും പാടി...
"വീണുകിട്ടിയ മോഹമുത്തിനെ..,
കൈവിടില്ലൊരു നാളിലും.. "
**********************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot