നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അദ്ധ്യായം 3 നോവൽ സാമ്യം

അദ്ധ്യായം 3
നോവൽ സാമ്യം
അദ്ധ്യായം 3
പതിവു പോലെ സായംസവാരിക്കിറങ്ങിയതാണു യമുനാ റാണിയും കൂട്ടുകാരും
കുമാരി മതി അങ്ങോട്ടു പോകണ്ട ...നിൽക്കാൻ തോഴി വനജ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
യമുന ഒന്നു തിരിഞ്ഞു നിന്നു ..അധികം ഒാടിയതിനാലാവും അവൾ അണക്കുന്നുണ്ടായിരുന്നു
അല്ല തോഴി എന്തേ ഇനിയും സമയമുണ്ടല്ലോ തിരികെ പോകാൻ തിരക്കു കൂട്ടുകയാ..?
അല്ല റാണി ആ കാണുന്നത് സാത്താൻ പാറയാണ് അങ്ങോട്ടാരും പോകാറില്ല പോയവരൊന്നും മടങ്ങി വന്നിട്ടും ഇല്ല .അതു മാത്രമല്ല ഇവിടെ നമ്മുടെ രാജ്യ അതിർത്തി തീരുകയുമാണ് ...ആ കുന്നിനപ്പുറം ....രണ ഭദ്ര രാജന്റെ വേധ പുരവും .ആരങ്കിലും കണ്ടാൽ തീർന്നതുതന്നെ ...വാ മടങ്ങി പോകാം
അല്ല തോഴി ഈ സാത്താൻ പാറയിൽ ആരും അറിയാത്ത രഹസ്യ മെന്താണന്നു ഒന്നു പോയി നോക്കിയാലോ..?ആളുകൾ മടങ്ങി വരാത്തതിനെന്തെങ്കിലും കാരണം ഉണ്ടാവാതിരിക്കില്ല
അയ്യോ റാണി ഞങ്ങളില്ല..റാണി വാ ..തോഴിമാർ ഒന്നായി അവളെ മടങ്ങി വരാനായി കേണു പറഞ്ഞു
*************************************
രണ ഭദ്രൻ കോപാകുലനായി സിംഹാസനത്തിൽ നിന്നും ചാടിയെഴുന്നേറ്റു .
ധിക്കാരി നിനക്കിത്ര അഹന്തയോ...ഈ രാജ സദസ്സിൽ നമ്മുടെ പുത്രൻ വീര ഭദ്രനെ കുറിച്ചു അരുതാത്തതു പറഞ്ഞ നിന്റെ നാവു ഞാൻ ഛേദിക്കും
അരയിലെ ഉറവാളൂരി തന്റെ അരികിലേക്കു കോപത്താൽ പാഞ്ഞടുക്കുന്ന രണ ഭദ്രനെ കണ്ടതും
ആ ഭടൻ നിന്നടുത്തു നിന്നു ഭയത്താൽ വിറച്ചു .അയാളുടെ നെറ്റിയിൽ നിന്നും വിയർപ്പിൻ തുള്ളികൾ വിറപൂണ്ട ഉടലിലൂടെ താഴേക്കു ഒലിച്ചിറങ്ങി
കണ്ണുകളിൽ ഭയം നിഴലിച്ചു തന്റെ മരണം മുന്നിൽ കണ്ട അയാൾ ദൈവങ്ങളെ ഒന്നും വിളിച്ചില്ല കാരണം അയാൾ തലകുമ്പിട്ടു ആ വിധിയെ എതിരേൽക്കാൻ തയ്യാറായി നിന്നു
കണ്ണുകൾ അടക്കാതെ തന്നെ ഇരുളെങ്ങും പരക്കുന്നതായ് അയാൾക്കു തോന്നി
കൊട്ടാര സദസ്സിലെ മുഴുവൻ ആളുകളും അയാളുടെ വിധിയിൽ മനസ്സാൽ ദു;ഖിച്ചെങ്കിലും ഒരക്ഷരം മിണ്ടാതെ പകച്ചു നിൽക്കുകയാണു ചെയ്തത്
രണ ഭദ്രന്റെ വാൾ അയാളുടെ കഴുത്തിനെ ലക്ഷ്യം വെച്ചുയർന്നതും
നിർത്തു മഹാരാജൻ അയാൾ പറഞ്ഞതിലെന്താണു തെറ്റ് ...!!!!
തനിക്കെതിരെ ആരാണു ഈ സദസ്സിൽ ശബ്ദമുയർത്തുന്നത്
രണഭദ്രൻ തിരിഞ്ഞു നോക്കി
രാജ ഗുരു മാർത്താണ്ടൻ ...
കോപം അങ്ങയുടെ കണ്ണുകളെ മറക്കുന്നു ..അയാൾ പറഞ്ഞതത്രയും സത്യമല്ലേ...വീര ഭദ്രൻ കോസലരാജ്യത്തെ യുദ്ധതന്ത്രങ്ങളും അതീവ രഹസ്യങ്ങളും നേരിട്ടറിയാൻ പുറപ്പെട്ടിട്ടു നൂറു ദിനങ്ങൾ പിന്നിടുന്നു.
പരാക്രമശാലിയായ വീര ഭദ്രനു രഹസ്യങ്ങളറിയാൻ എന്തിത്ര താമസം ചിന്തനീയം തന്നെ..കുമാരൻ യമുനാ റാണിയിൽ ആകൃഷ്ടനായി കർത്തവ്യം മറന്നുവെന്നു നാമും ഭയക്കുന്നു
രാജഗുരുവിന്റെ വാക്കുകൾ രണഭദ്രനേയും ആ വഴി തന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചു.ആ നിമിഷം ഭടനു നേരെ ഉയർന്ന വാൾ ലക്ഷ്യം കാണാതെ താണു
ജീവൻ തിരികെ ലഭിച്ച സന്തോഷത്തിൽ മുട്ടിൽ കുത്തിയിരുന്നു അയാൾ കൈകൾ ഉയർത്തി ദൈവത്തിനു മനസ്സാലെ നന്ദി പറഞ്ഞു
ഗുരോ എങ്കിലും വീര ഭദ്രൻ ""അവന്റെ മനസ്സിനെ മയക്കാൻ പോകുന്ന സൗന്ദര്യവതിയോ..?കുമാരി യമുന ...ഈ രണ ഭദ്രന്റെ ദാസിമാരിൽ കാണാത്ത സൗന്ദര്യമോ ..?എങ്കിൽ ഭയക്കുക തന്നെ വേണം
വീര ഭദ്രനെ സ്വന്തം ദൗത്യം ഒാർമ്മിപ്പിക്കാൻ ഉടനെ ഒരാളയക്കുന്നതു അഭികാമ്യമായി എനിക്കു തോന്നണു എന്ന മാർത്താണ്ടന്റെ വാക്കുകൾ രണ ഭദ്രനെ ചിന്താകുലനാക്കി
അപമാനമെന്നു കരുതി ഒാർമ്മപ്പെടുത്താൻ പോകുന്നവന്റെ തല മണ്ണിൽകിടന്നുരുളും .വീരഭദ്രന്റെ കോപം അങ്ങക്കറുവുള്ളതല്ലേ..ഗുരോ..?
അവന്റെ കോപം അണക്കാൻ സമർത്ഥനായ ഒരുവൻ ഉണ്ടല്ലോ ഇവിടെ അവനെ ഏൽപ്പിച്ചൂടെ ഈ ദൗത്യം
അങ്ങ് ഉദ്ധേശിക്കുന്നത് ..?
ഈ മാർത്താണ്ടന്റെ കണക്കു കൂട്ടലുകൾ ശരിയാണേൽ അതിനവന്റെ അതേ രക്തം അവന്റെ അനുജൻ കർമ്മ ഭദ്രൻ തന്നെയാണു കേമൻ
വീര ഭദ്രൻ ധർമ്മ പാടങ്ങളും യുദ്ധതന്ത്രങ്ങളിലും നിപുണൻ എങ്കിൽ ശത്രുവിനു ചിന്തിക്കാൻ കഴിയാത്ത കുടിലതന്ത്രങ്ങളുടെ അധിപനാണു കർമ്മൻ
അതേ ഗുരോ വീരനു സാധിക്കാത്ത പലതും കർമ്മന്റെ മുന്നിൽ നിസാരമാവും..
ആരവിടെ കർമ്മൻ എത്രയും വേഗം കോസല രാജ്യത്തേക്കു പുറപ്പെടാൻ വേണ്ട തയ്യാറെടുപ്പുകൾ നടക്കട്ടെ....
രണ ഭദ്രൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ ശേഷം ആജ്ഞാപിച്ചു ഭടൻമ്മാരെ നോക്കി
***************************************
എന്തിനുതോഴിമാരെ റാണിയെ തടയുന്നു സാഹസം രാജലക്ഷണമല്ലേ..?
ആ ശബ്ദം കേട്ടിടത്തേക്കു യമുനാ റാണി തിരിഞ്ഞു നോക്കി
അതേ അന്നു കണ്ട അതേ യുവാവ് ..എന്തൊരു തേജസാണു ആ മുഖത്ത് .ആരാണ് ഇദ്ധേഹം
അടുത്തൊന്നു കാണുവാൻ ഏറെ കൊതിച്ചു ഇത്ര അരികിൽ കിട്ടിയിട്ടും തനിക്കൊന്നും പറയാനാവുന്നില്ലല്ലോ..?!!!!!!
ഹേ യുവാവേ താങ്കളെന്തറിഞ്ഞാണു പറയുന്നതു ...സാത്താൻ പാറയിൽ പോയവരാരും മടങ്ങി വന്നിട്ടില്ല .റാണിയെ അപായപ്പെടുത്തുന്നവാക്കുകൾ വേണ്ട അതു രാജ്യദ്രോഹമാകും
ഹ ഹഹ ഭയമെങ്കിൽ അതു പറയു തോഴിമാരെ .റാണിയുടെ ധീരത കൂടുള്ളവർക്കില്ലാതെ പോയി കഷ്ടം
അത്രധീരനെങ്കിൽ താങ്കൾ റാണിക്കു കൂട്ടു ചെല്ല് വന്ന ദേഷ്യത്തിൽ ഒരു തോഴി കളിയാക്കി പറഞ്ഞു
റാണിയനുവദിച്ചാൽ നാം ഏതു സാത്താൻ പാറയിലും റാണിക്കു കൂട്ടു പോകാൻ തയ്യാറാണു തോഴിമാരെ...
അയാളുടെ വാക്കിൽ സ്വയം അഭിമാനിതയായ യമുന അയാളുമായി അടുക്കാൻ കിട്ടിയ അവസരം പാഴാക്കാൻ തയ്യാർ അല്ലായിരുന്നു
അവൾ അയാളെയും കൂട്ടി സാത്താൻ പാറയിലേക്കു പോകാൻ തീരുമാനിച്ചു
അങ്ങനാണങ്കിൽ താങ്കൾ വരണം ഈ സാത്താൻ പാറയിലെന്താണുള്ളതെന്നു എനിക്കു നേരിട്ടറിയണം
ഞാൻ റാണിയെ സുരക്ഷിതയായി ഇവിടെ മടക്കി കൊണ്ടു വിടാം ..പക്ഷെ ഒരു നിബദ്ധന
എന്താണു താങ്കളുടെ നിബദ്ധന..കോസലരാജ്യത്തെ യുവറാണിയായ ഞാൻ ഉറപ്പായും ആവാക്കു പാലിക്കുക തന്നെ ചെയ്യും ..താങ്കൾ പറഞ്ഞ പോലെ ഒരപകടവും ഉണ്ടാവാതെ തിരികെ എത്തിച്ചാൽ ഒരിക്കലും ആരാലും താങ്കൾക്കു തരാനാവാത്ത വിലമതിക്കുന്ന ഒരു സമ്മാനവും ഞാൻ തരുന്നതാണ്
താങ്കളുടെ നിബദ്ധന എന്താണാവോ..?
വളരെ നിസാരമായ നിബദ്ധനമാത്രം റാണി ..!!മടങ്ങി വരും വരെ എന്നെക്കുറിച്ചൊരു കേൾവിയും എന്നോടു ചോദിക്കരുത് ഇത്രമാത്രം സമ്മതമാണോ..?
ഈ ശ്വരാ അടുത്തറിയാം എന്നു കരുതിയപ്പോൾ ഒടുക്കത്തെ ഒരു നിബദ്ധനാ
യമുന മനസ്സിലോർത്തതിനു ശേഷം പറഞ്ഞു
നൂറുവട്ടം സമ്മതം അപ്പോൾ പോകുകയല്ലേ...?
അവസരം വരുമ്പോൾ ഇയാൾ തന്നെ വാക്കു മാറ്റും പെണ്ണിനു മുന്നിൽ വളയാത്ത ആണോ..?അതായിരുന്നു യമുനാറാണിയുടെ മനസ്സിൽ
മുന്നേ നടന്ന യുവാവിന്റെ പിന്നാലെ യമുനാറാണി നടന്നകലുന്നതും നോക്കി തോഴിമാർ അവിടെ തന്നെ നിന്നു
ആ യുവാവു മറ്റാരും ആയിരുന്നില്ല .രണ ഭദ്രന്റെ മകൻ """വീര ഭദ്രൻ """"
**************************************
തുടരും

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot