നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉച്ചയൂണ് കഴിഞ്ഞു


ഉച്ചയൂണ് കഴിഞ്ഞു ഒരു ഉച്ചമയക്കം പതിവുള്ളതാണ് എന്നും ഇനിപ്പോ കുറച്ചു ദിവസം അത് മാറ്റിവെക്കേണ്ടി വരും. സ്കൂൾ പൂട്ടിയത് കൊണ്ടു മക്കള് പിള്ളേരെ കൊണ്ടു വന്നു തറവാട്ടിൽ നിർത്തിയിട്ടുണ്ട് അവർക്ക് അമ്മാമ്മയുടെയും,അപ്പൂപ്പന്റെയും കൂടെ നിക്കണം പോലും. ഇവിടെയാകുമ്പോൾ അമ്മമ്മയുടെ കൂടെ അമ്പലത്തിൽ പോകാം, ആനയെ കാണാം,കുളിക്കാൻ കുളത്തിൽ പോകാം, ഇതോന്നും പോരാഞ്ഞിട്ട് തൊടിയിൽ മുഴുവൻ ഓടിക്കളിക്കാം അങ്ങനെ ഒരു വർഷത്തേക്കുള്ള ഓർമകൾ മുഴുവൻ മനസ്സിൽ കൊണ്ടു നടക്കാം . സിറ്റിയിൽ ആണെങ്കിൽ നാലു ചുവരുകൾക്കുള്ളിൽ ട്യൂഷനും സ്കൂളിൽപോക്കും പിന്നെ കുറേ മലയാളി മംങ്കമാർക്കു മലയാളി മങ്കനിൽ ഉണ്ടായ കുറെ സായിപ്പൻ പിള്ളേരും അവരുടേതായ ലോകവും മാത്രം. ശെരിക്കും അതിൽ നിന്നെല്ലാം മാറി ഒരു ആശ്വാസം കിട്ടുന്നത് 'അമ്മ വീട്ടിൽ പോകുമ്പോൾ ആണെന്നാണ് പിള്ളേര് പറയുന്നെ എന്നാണ് മോള് പറഞ്ഞേ. പിന്നെ ഏതൊക്കെയായാലും സ്വന്തം ചോര തന്നെയല്ലേ ഇവിടെ ഈ രണ്ടു ആത്മക്കാൾ മാത്രം ഉള്ള വീട്ടിൽ ഇടയ്ക്ക് ഒരു ഒച്ചയും ബഹളവും ഉണ്ടാകുന്നത് നല്ലതല്ലേ. പണ്ടത്തെ തന്റെയൊക്കെ കുട്ടിക്കാലത്തെ ഓർമ്മകൾ ഓര്മിച്ചുകൊണ്ടു രാഘവൻ മാഷ് ഉമ്മറത്തെ ആ ചാരു കസേരയിലേക്ക് ഇരുന്നു . കുട്ടിക്കാലം അതൊരിക്കൽ കഴിഞ്ഞു പോയാൽ പിന്നെ എത്ര ആഗ്രഹിച്ചാലും തിരിച്ചു കിട്ടില്ല. ഒരു തരത്തിൽ കുറച്ചു പ്രായം വരെ താനും ഇതേ പോലെയായിരുന്നു അച്ഛൻ റയിൽവേയിൽ ആയിരുന്നു അതുകൊണ്ട് തന്നെ സ്കൂൾ ജീവിതവും അങ്ങനെയായിരുന്നു . ഒരോ സ്കൂളിനും ഒരോ വർഷം ആയിരുന്നു ആയുസ്സ് . അച്ഛന്റെ കണിശമായ സ്വഭാവം സ്വാഭാവികമായും ട്രാൻസ്ഫെറുകളുടെ എണ്ണം കൂട്ടി ഒടുവിൽ . പാലക്കാടിന്റെ മനോഹാരിതയിലേക്കു വന്നപ്പോൾ 'അമ്മ ആ തീരുമാനം എടുത്തിട്ടു ഇനി ട്രാൻസ്ഫെറിന് അച്ഛൻ ഒറ്റയ്ക്ക് ഓടിയാൽ മതി ഞാനും അമ്മയും ഇവിടെ താമസം ആക്കുവാൻ പോവാ വീട് മുതുകത്തു കെട്ടിയുള്ള ഓട്ടം ഇനി വയ്യ . അങ്ങനെ ഞാനും അമ്മയും അച്ഛനും കൂടി പാലക്കാട് താമസം തുടങ്ങി.അവിടെ വെച്ചാണ് ഞാൻ എന്റെ ആദ്യ കാമുകിയെയും അവസാന കാമുകിയെയും ഇപ്പോൾ എന്റെ (ഭാര്യയുമായ)ജാനകിയെ കണ്ടു മുട്ടുന്നത്.പാലക്കാട് ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപകൻ ആയ പദ്മനാഭൻ സാറിന്റെയും സാവിത്രിയുടെയും ഇരട്ടക്കുട്ടികളിൽ (ജാനകിയും, ജാഹ് നവിയും)ഒരാൾ ആയ ജാനകിയായിരുന്നു അത് . സ്ഥലം മാറി വന്നത് കൊണ്ടും , സ്കൂളിൽ അഡ്മിഷൻ ശെരിയാക്കുന്നതിനും എല്ലാം മാഷിന്റെ വീട്ടിൽ നിന്നും വലിയ സഹകരണം ആയിരുന്നു സ്വന്തം വീട് പോലെ പെരുമാറാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായത് കൊണ്ടും ഞങ്ങൾ വീട്ടുകാർ തമ്മിലും കുട്ടികൾ ്തമ്മിലും വളരെ വേഗം അടുത്തു . അവർ മൂലം എനിക്ക് അവിടെ ധാരാളം കൂട്ടുകാരെ കിട്ടി. പിന്നെ പഠനവും ,സ്കൂളിൽ പോക്കും ,കളിയും ചിരിയും എന്നു വേണ്ട ചുരുക്കത്തിൽ ഉറങ്ങാൻ മാത്രം ആണ് ഞങ്ങൾ സ്വന്തം വീട്ടിൽ പോയിരുന്നത്.LP യും,UP യും, കഴിഞ്ഞു ഹൈസ്കൂളിൽ ആയപ്പോഴു ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം നല്ല നിലയിൽ ആയിരുന്നു . അതോടൊപ്പം മാഷ് ഞങ്ങൾക്ക് ട്യൂഷനും എടുത്തു തന്നിരുന്നു . പഠനത്തിൽ നല്ല നിലയിൽ ആയിരുന്നത് കൊണ്ട് എനിക്ക് ട്യൂഷൻ വേണ്ടിയിരുന്നില്ല എങ്കിലും ജാനകിയെ കാണാൻ വേണ്ടി മാത്രം ഞാൻ പോകുമായിരുന്നു.10ആം ക്ലാസ് കഴിഞ്ഞപ്പോൾ ഞങ്ങളെ പ്രീഡിഗ്രി ക്കു പട്ടണത്തിലെ കോളേജിൽ ചേർത്തു അ വിടുന്നയുരുന്നു ഞങ്ങളുടെ പ്രണയം തുടങ്ങിയത് (സത്യത്തിൽ എനിക്ക് സ്കൂളിൽ പഠിക്കുമ്പോഴേ തുടങ്ങിയിരുന്നു) അങ്ങനെ പ്രണയവും പഠനവും ഒരുമിച്ചു പോയി കൊണ്ടിരിക്കുന്ന സമയം ഒരു ദിവസം പെട്ടെന്നുണ്ടായ ഒരു നെഞ്ചു വേദന ജാനകിയുടെ അച്ഛനെയും കൊണ്ടു പോയി . രണ്ടു പെണ്കുട്ടികളും അമ്മയും ആകെ തകർന്നു പോയ സാഹചര്യമായിരുന്നു അത് . അന്ന് അവർക്കൊരു തണലായി ഉണ്ടായിരുന്നത് ഞങ്ങളുടെ വീട്ടുകാർ തന്നെയായിരുന്നു. ഇതെല്ലാം ഞങ്ങളുടെ പ്രണയത്തിനു ആക്കം കൂട്ടുന്നവയായിയുന്നു . അച്ഛൻ സർവീസിൽ ഇരുന്ന് മരിച്ചത് കൊണ്ടു ഭാര്യക്കോ മക്കൾക്കോ ജോലിക്ക് അവകാശം ഉണ്ടായിരുന്നു അതു കൊണ്ടു തന്നെ ജാനകി പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷം അവൾ ഓഫീസിൽ അസിസ്റ്റന്റ് ആയി ജോലിക്കു കയറി തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും വീട്ടിൽഡ6 അപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അവൾക്ക് അത് ഏറ്റെടുത്ത മതിയാകുമായിരുന്നുള്ളൂ. ഞാൻ അതിനു ശേഷം ഉപരിപഠനത്തിനു വേണ്ടി എറണാകുളത്തേക്ക് താമസം മാറ്റി അതോടൊപ്പം ഒരു താൽക്കാലിക ജോലിക്കു ക്ലാസ്സ് സമയം കഴിഞ്ഞു പോകാൻ തുടങ്ങി. മാസത്തിൽ ഒരിക്കൽ മാത്രമേ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ അത് കൊണ്ട് തന്നെ ജാനകിയെ കാണുകയല്ലാതെ സംസാരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ജോലിക്കു പോയിരുന്നതു കൊണ്ടും കുടുംബത്തെക്കു വേണ്ട കാര്യങ്ങൾ ചെയ്തിരുന്നത് കൊണ്ടും അവളുടെ മുഖത്തു പ്രായത്തെക്കാൾ പക്വത കാണാമായിരുന്നു. അത് എന്നെ ചെറിയൊരു ആശങ്കയിൽ ആഴ്ത്തി. കാരണം അവൾ കൈ വിട്ടു പോകുമോ എന്നൊരു ഭയം എന്റെ മനസ്സിൽ ഉടലെടുത്തിരുന്നു. വീട്ടിലേക്കു കത്തുകൾ എഴുത്തുന്നതിനോടൊപ്പം അവളുടെ വീട്ടിലേക്കും ഞാൻ കത്തുകൾ എഴുതുക പതിവായിരുന്നു.മറുപടിക്കത്തുകളിൽ അവളുടെ എന്തോ ഒരു നഷ്ടത എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു .അത് കൊണ്ടുതന്നെ അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ അവളോട്‌ സംസാരിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. കൽ വിളക്കുകളിൽ കത്തുന്ന തിരിനാളങ്ങളിൽ പറ്റിയ എണ്ണ തലയിൽ തുടച്ചുകൊണ്ടു അവൾ എന്നെ നോക്കി . ഒന്നു ക്ഷീണിച്ചോ അവൾ ചോദിച്ചു .?ഉണ്ടാകും തന്നത്താൻ വെച്ചുണ്ടാക്കി കഴിക്കുകയല്ലേ. ഞാൻ മറുപടി പറഞ്ഞു . എന്നാ പിന്നെ വെച്ചു വിളമ്പാൻ ഒരാളെ കൂടെ കൂട്ടിക്കൂടെ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു . ആ ചിരി തമാശയാണോ അതോ തീരൂമാനിച്ചുറപ്പിച്ച പോലെയാണോ എന്നെനിക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. ആ കണ്ണുകൾ എന്നിൽ നിന്നും വിട വാങ്ങിയപ്പോൾ എന്റെ നെഞ്ചോന്നു പിടഞ്ഞു ഈശ്വരാ മനസ്സിൽ തോന്നിയത് നേരിട്ട് സംഭവിക്കുകയാണോ ? നടന്നു നീങ്ങിയ അവളെ അവൻ പിന്നിൽ നിന്നും വിളിച്ചു ജാനു" അവൾ തിരിയാതെതിരിഞ്ഞു നിന്നു അടുത്ത് ചെന്ന് അവളോട്‌ ഞാൻ ചോദിച്ചു എനിക്ക് വെച്ചു വിളമ്പാൻ നിന്നെയല്ലാതെ വേറെ ഒരാളെ ഞാൻ അന്വേഷിക്കണോ അവളുടെ ഇടം കയ്യിലെ ഉള്ളം ചേർത്തു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു .മറുപടി പറയുകയോ കൈവിടുവിക്കാൻ ശ്രമിക്കാതെയോ അവൾ നിന്നു . പകരം അതിനുത്തരം എന്നപോലെരണ്ടു തുള്ളി കണ്ണീർ പുറത്തേക്ക് വന്നു . ആ ഇളം ചൂടും എണ്ണമായവും അവളിൽ നിന്നും എന്റെ കൈകൾ വിടുവിക്കാൻ പരിശ്രമിക്കുന്നതയെനിക്ക് തോന്നി. അതിനുശേഷം വീട്ടിലേക്കു വരുവാൻ തന്നെ ഒരു മടുപ്പായിരുന്നു അച്ഛന്റെ സെന്റോഫ്‌ഡേ പോലും ഒരു നിവർത്തിയും ഇല്ലാത്തതിനാൽ വന്നതായിരുന്നു പിറ്റേ ദിവസം തന്നെ തിരിച്ചു പോരുകയും ചെയ്തു . തലവര നല്ലതായത് കൊണ്ടോ അല്ലെങ്കിൽ സമയ ഭാഗ്യം കൊണ്ടോ താൽക്കാലികമായി പോയിരുന്ന ജോലി സ്ഥിരമായി. അതിന്റെ ആലസ്യത്തിൽ പതിയെ ഓരോന്നും മനസ്സിൽ നിന്നും മാറി നിന്നു. അങ്ങനെ ഒരു വർഷം കഴിഞ്ഞു ഒരു ദിവസം വീട്ടിൽ എല്ലാവരും കൂടേ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന നേരം 'അമ്മ ഇടിത്തീപോലെ ആ വാർത്ത എടുത്തിട്ടു അപ്പുറത്തെ മാഷിന്റെ മോൾക്ക് ഒരു കല്യാണം വന്നിട്ടുണ്ട് ചെക്കൻ പോലീസിൽ ആണ് . അത് കേട്ടതും വായിലേക്ക് പോയ ഉരുള നേരെ പാത്രത്തിലേക്ക് തിരികെ വീണു .അച്ഛനും അമ്മയും നോക്കിയതും ഞാൻ ആകെ ചൂളിപൊയ് . രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും രാത്രി കുടിക്കാൻ കൊണ്ട് വെച്ച ഒരു മോന്ത വെള്ളം കുടിച്ചിട്ടും പരവേശം മാറുന്നില്ല ആകെക്കൂടി ഒരു പറയാൻ പറ്റാത്ത ബുദ്ധിമുട്ട് . ഒരു വിധത്തിൽ നേരം വെളുത്തു അല്ല വെളുപ്പിച്ചു എന്നതാണ് ശെരി . കുളി കഴിഞ്ഞു അവളുടെ വീട്ടിലേക്ക് പോയി . കാര്യങ്ങൾ നേരിട്ടറിയാം എന്നതാണ് ഉദ്ദേശം. രാവിലെ മുതൽ ആളുകൾ ഉണ്ട് വീട്ടിൽ ജാഹ്നവി വക്കീൽ ആയതിനാൽ കക്ഷികളും മറ്റുമായി രാവിലെ തന്നെ ഒരു പറ്റം ആളുകൾ ഉണ്ടാകാറുണ്ട് . അകത്തുകയറി മാഷിന്റെ ഒരു വലിയ ഛായാചിത്രം ചുമരിൽ മാലകൾ ഇട്ട് തൂക്കിയിരിക്കുന്നു . അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട് സാവിത്രിയമ്മ അവിടെയാകും അമ്മെന്ന് വിളിച്ചു കൊണ്ട് അങ്ങോട്ട് ചെന്നു .ആ അപ്പു മോനോ എപ്പോ വന്നു ? ഇന്നലെ രാത്രി ഞാൻ മറുപടി പറഞ്ഞു. .കുറച്ചു നേരത്തെ കുശാലസംഭാഷണത്തിന് ശേഷം ഞാൻ തന്നെ ആ കാര്യം എടുത്തിട്ടു. എന്താമ്മേ ഒരു കല്യാണക്കാര്യം വന്നിട്ടുണ്ടന്നു 'അമ്മ പറയുന്ന കേട്ടു ശരിയാണോ? ആ ഒര്ണ്ണം വന്നു പറഞ്ഞും ചോദിച്ചും വന്നപ്പോൾ കൊള്ളാം അവൾക്കും ഇഷ്ട്ടമാണ് അപ്പോൾ പിന്നെ നടത്താം എന്ന് തീരുമാനിച്ചു. അടുത്ത മാസം നിശ്ചയം നടത്താം എന്നാ വിചാരിക്കാ. എന്താ നടക്കണെന്നു ഒരുബോധവും ഇല്ല പരിസരം മറക്കുന്നുണ്ടോ താൻ അവൻ അവനോട് തന്നെ ചോദിച്ചു ആ നിശ്ശബ്ദത കീറിമുറിച്ചു കൊണ്ടു അമ്മയുടെ അടുത്ത വാചകം നീയുണ്ടാകണം ഒരു അങ്ങളയുടെ സ്ഥാനത്ത് നീയല്ലാതെ വേറെ ആരാ ഉള്ളെ അവൾക്ക്. ആ സമയം ഫോൺ ബെല്ലടിച്ചു 'അമ്മ ചെന്നു ഫോൺ എടുത്തപ്പോൾ മറുതയ്ക്കു നിന്നും ഞാനാ അമ്മേ ജയൻ ജാഹ്നവി ഉണ്ടോ അവിടെ. ആ ഉണ്ട് മോനെ കൊടുക്കാം എന്നു പറഞ്ഞു 'അമ്മ അവളെ വിളിച്ചു ജാനി നിനക്കാ ഫോൺ ജയനാ 'അമ്മ റെസിവേർ താഴെ വെച്ചു ജാഹ്നവി വന്നു ഫോണിൽ സംസാരിക്കാൻ തുടങ്ങി ഇടയ്ക്കു ചിരിയും കളിയുമൊക്കെ ഉണ്ട് .ഞാൻ അതും നോക്കി നിന്നപ്പോൾ 'അമ്മ പറഞ്ഞു വാ നമുക്ക് അപ്പുറത്തോട്ട് നിക്കാം അവർ സംസാരിക്കട്ടെ എന്ന്. ആരോടാണ് സംസാരം എന്നത് ചോദിച്ച പ്പോൾ 'അമ്മ പറയുവാ അവളുടെ നായർ ആകാൻ പോകുന്ന ആളോടാണ്ന്നു. ചിരിക്കണോ കരയണോ എന്നറിയാൻ പാടില്ല അങ്ങനെ ഒരവസ്ഥ ഇതിനു മുൻപും ഉണ്ടായിട്ടില്ല . കണ്ണു നിറഞ്ഞ് മുന്നിലൊന്നും കാണാൻ പറ്റാത്ത അവസ്ഥ അതിലൂടെ അവ്യക്തമായി കണ്ടു ഒരു മുഖം എന്റെ ജാനുവിന്റെ . ഒരു കള്ളച്ചിരി ആ മുഖത്തു മിന്നിമാഞ്ഞുവോ ഒരു സംശയം. തന്നെ ഒന്നു പറ്റിച്ചതിന്റെ സന്തോഷം ആ മുഖത്ത് കാണാനുണ്ട്. ഇങ്ങോട്ട് വരാൻ പറഞ്ഞു അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു. അങ്ങോട്ട് ചെന്നപ്പോൾ അവൾ പറയാ സമയ സമയം ഭക്ഷണം വെച്ച് തരാനും നിങ്ങടെ കാര്യങ്ങൾ നോക്കാനും ഞാൻ ചത്തു കഴിഞ്ഞിട്ടു വേറെ ആളെ നോക്കിയാൽ മതിന്ന് .അതും പറഞ്ഞു അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഒരു പെരുമഴ പൈയ്തിറങ്ങിയ പോലെ ശാന്തം ആയിരുന്നു അവന്റെ മനസ്സപ്പോൾ. പണ്ടത്തെ കാര്യങ്ങൾ ആലോചിച്ചു എപ്പോഴോ ചാരുകസേരയിൽ ഇരുന്നു മയങ്ങിപോയിരുന്നു . ഏയ്‌ എണീറ്റ എന്തൊരു ഉറക്കത് ചായകുടിക്ക് .കണ്ണു തുറന്നു നോക്കുമ്പോൾ തന്റെ ജാനു ചായയും പിള്ളേര് വന്നത് പ്രമാണിച്ച് ഉണ്ടാക്കിയ ഉണ്ണിയപ്പവും ആയി മുന്നിൽ നിൽക്കുകയാണ് ചായയും ഉണ്ണിയപ്പവും അവളുടെ കയ്യിൽ നിന്നും വാങ്ങി വെച്ച് അവളുടെ ഉള്ളം കയിലൊന്നു തൊട്ടു ഉണ്ണിയപ്പത്തിന്റെ എണ്ണയും പിന്നെ ചൂട് കൊണ്ടു ഇരിക്കുന്ന കയ്യും വീണ്ടും അപ്പുവിനെ ആ പഴയ കൽ വിളക്കിന്റെ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ####രോഹിത്‌#####

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot