വിഷുദിനാശംസകൾ.
സ്വർണ്ണമണിത്തോരണം ചാർത്തി പ്രകൃതിയും
പുതുവിള തേടുന്ന പാടങ്ങളും,
പുതുവിള തേടുന്ന പാടങ്ങളും,
കുസൃതി കണ്ണിലെ പൂത്തിരി ചന്തവും
നക്ഷത്രമുതിരുന്ന മേശപ്പൂവും
നക്ഷത്രമുതിരുന്ന മേശപ്പൂവും
കണ്ണനെ കണ്ടു കൺതുറക്കാനമ്മ
കൂടെയൊരുക്കിയ കാഴ്ച്ചക്കണികളും.
കൂടെയൊരുക്കിയ കാഴ്ച്ചക്കണികളും.
അച്ഛൻ തന്നീടു മാ വിഷുകൈനീട്ടവും
അമ്മൂമ്മ നൽകിയോരനുഗ്രഹവും.
അമ്മൂമ്മ നൽകിയോരനുഗ്രഹവും.
ഒരിക്കൽക്കൂടി പടി കടന്നെത്തുന്ന
വിഷുപ്പക്ഷിയായെന്റെ മനസ്സുപോലും.
വിഷുപ്പക്ഷിയായെന്റെ മനസ്സുപോലും.
നൻമ വിളയട്ടെ,നന്നായ് എഴുതുക
നല്ലെഴുത്തിൻ പ്രിയ സ്നേഹിതരേ.
നല്ലെഴുത്തിൻ പ്രിയ സ്നേഹിതരേ.
കൊന്നപ്പൂപോലുള്ള ശോഭയോൽ പൂക്കട്ടെ
എന്നുമീ ധന്യമാം പ്രിയസൗഹൃദം
എന്നുമീ ധന്യമാം പ്രിയസൗഹൃദം
വിഷു ആശംസകളോടെ...
ബാബു തുയ്യം.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക