***** കുളിരോർമ്മകൾ *****
വരണ്ടപാടങ്ങൾ കാണുമ്പോൾ
കൊതിക്കുന്നുണ്ടൊരു മനസ്സ്.
പോക്കാച്ചിത്തവളകളുടെ കരച്ചിലും
രാത്രിയിൽ കുറുക്കന്മാരുടെ കൂവലും
കരുമാടിക്കുട്ടന്മാരും ചെറുമികളു-
മൊത്തുചേര്‍ന്നു താളമിട്ട്
പാടുന്ന വയൽപ്പാട്ടിന്‍റെയീണവും
കൊതിക്കുന്നുണ്ടൊരു മനസ്സ്.
കൊതിക്കുന്നുണ്ടൊരു മനസ്സ്.
പോക്കാച്ചിത്തവളകളുടെ കരച്ചിലും
രാത്രിയിൽ കുറുക്കന്മാരുടെ കൂവലും
കരുമാടിക്കുട്ടന്മാരും ചെറുമികളു-
മൊത്തുചേര്‍ന്നു താളമിട്ട്
പാടുന്ന വയൽപ്പാട്ടിന്‍റെയീണവും
കൊതിക്കുന്നുണ്ടൊരു മനസ്സ്.
ഗ്രീഷ്മത്തിലും കുളിരായെത്തുന്ന
ചെളിമണമുള്ള ഈറൻകാറ്റും
കൂട്ടത്തോടെ പറന്നെത്തുന്ന കൊക്കുകളും
പാട്ടുപാടിയെത്തുന്ന വിഷുപക്ഷികളും
നിറഞ്ഞവയറുമായി തൊഴുത്തിലേക്ക്
മന്ദമന്ദം മടങ്ങുന്ന പൈക്കളും
നീരൊഴുക്കുള്ള തോട്ടിലെച്ചെളിയിൽ-
പ്പുതയുന്ന വരാലും മുഷിയും
കാരിയും ചെറുമീനുകളും
തെളിയുന്നുണ്ടൊരു മനസ്സില്‍.
ചെളിമണമുള്ള ഈറൻകാറ്റും
കൂട്ടത്തോടെ പറന്നെത്തുന്ന കൊക്കുകളും
പാട്ടുപാടിയെത്തുന്ന വിഷുപക്ഷികളും
നിറഞ്ഞവയറുമായി തൊഴുത്തിലേക്ക്
മന്ദമന്ദം മടങ്ങുന്ന പൈക്കളും
നീരൊഴുക്കുള്ള തോട്ടിലെച്ചെളിയിൽ-
പ്പുതയുന്ന വരാലും മുഷിയും
കാരിയും ചെറുമീനുകളും
തെളിയുന്നുണ്ടൊരു മനസ്സില്‍.
കൊയ്തെടുത്ത കറ്റയുടെ ബാക്കി
കൊത്തിയെടുത്ത് പറക്കുന്ന തത്തകളും
കൊയ്തൊഴിഞ്ഞ പാടങ്ങളില്‍
തീറ്റ പരതുന്ന താറാക്കൂട്ടങ്ങളും
പുല്ലുമേയുന്ന കാലികളും
കുതികുത്തിച്ചാടുന്നയാട്ടിന്‍പറ്റങ്ങളും
കാൽപ്പന്തുകളിയുടെയാരവങ്ങളും
എല്ലാം നിറഞ്ഞൊരു ചിത്രംപോലേയുള്ള
ആ ഗ്രാമഭംഗിക്ക് ചാരുതയേകുന്ന
പളുങ്കുവെള്ളം നിറഞ്ഞ കബനിപ്പുഴയും.
കൊത്തിയെടുത്ത് പറക്കുന്ന തത്തകളും
കൊയ്തൊഴിഞ്ഞ പാടങ്ങളില്‍
തീറ്റ പരതുന്ന താറാക്കൂട്ടങ്ങളും
പുല്ലുമേയുന്ന കാലികളും
കുതികുത്തിച്ചാടുന്നയാട്ടിന്‍പറ്റങ്ങളും
കാൽപ്പന്തുകളിയുടെയാരവങ്ങളും
എല്ലാം നിറഞ്ഞൊരു ചിത്രംപോലേയുള്ള
ആ ഗ്രാമഭംഗിക്ക് ചാരുതയേകുന്ന
പളുങ്കുവെള്ളം നിറഞ്ഞ കബനിപ്പുഴയും.
കബനിക്ക് നടുവിലെ തുരുത്തുകളിൽ
പൂത്തുനില്ക്കുന്ന ആറ്റുവഞ്ചിപ്പൂക്കളും
കല്ലുകളിൽ പടർന്നുകയറുന്ന പുഴവഞ്ചികളും
പുല്ലുകളും അവിടെ കൂടുകൂട്ടി മുട്ടയിടുന്ന
എരണ്ടകളും കാട്ടുതാറാവുകളും
വെയിൽകാഞ്ഞുകിടക്കുന്ന ചീങ്കണ്ണികളും
മുങ്ങിപ്പൊങ്ങി കൂട്ടത്തോടെ
ഇരപിടിക്കുന്ന നീർനായകളും
കാടിറങ്ങി വിഹരിക്കുന്നയാനക്കൂട്ടങ്ങളും
വെള്ളംകുടിച്ചുപോകുന്ന വന്യമൃഗങ്ങളും
വെള്ളംകുടിക്കാൻ വരുന്ന മാനുകളെ
വേട്ടയാടുന്ന ചെന്നായ്ക്കളും
മുന്തിരിപ്പഴംപോലേയുള്ള
ചന്ദനപ്പഴങ്ങൾ പറിച്ചെടുത്ത്
അതിന്‍റെ വിത്തെടുത്ത് കല്ലുകൊണ്ട്
ഇടിച്ചുപൊട്ടിച്ച് തിന്നും
പുഴയോരത്ത് ചാഞ്ഞുനില്ക്കുന്ന
മരത്തിന്‍റെ മുകളിൽക്കയറി
പുഴയിലേക്ക് തലകുത്തിമറിഞ്ഞും
മദ്ധ്യവേനലവധി ദിവസങ്ങളിൽ
കടത്തുതോണി തുഴയാനെത്തുന്ന
വള്ളിനിക്കറിട്ട വികൃതിച്ചെറുക്കനായ
കടത്തുതോണിക്കാരനും
ഒരു മനോഹരകാഴ്ചയായെ-
ന്നോർമ്മകളിൽ നിറഞ്ഞുനില്ക്കുന്നു.
പൂത്തുനില്ക്കുന്ന ആറ്റുവഞ്ചിപ്പൂക്കളും
കല്ലുകളിൽ പടർന്നുകയറുന്ന പുഴവഞ്ചികളും
പുല്ലുകളും അവിടെ കൂടുകൂട്ടി മുട്ടയിടുന്ന
എരണ്ടകളും കാട്ടുതാറാവുകളും
വെയിൽകാഞ്ഞുകിടക്കുന്ന ചീങ്കണ്ണികളും
മുങ്ങിപ്പൊങ്ങി കൂട്ടത്തോടെ
ഇരപിടിക്കുന്ന നീർനായകളും
കാടിറങ്ങി വിഹരിക്കുന്നയാനക്കൂട്ടങ്ങളും
വെള്ളംകുടിച്ചുപോകുന്ന വന്യമൃഗങ്ങളും
വെള്ളംകുടിക്കാൻ വരുന്ന മാനുകളെ
വേട്ടയാടുന്ന ചെന്നായ്ക്കളും
മുന്തിരിപ്പഴംപോലേയുള്ള
ചന്ദനപ്പഴങ്ങൾ പറിച്ചെടുത്ത്
അതിന്‍റെ വിത്തെടുത്ത് കല്ലുകൊണ്ട്
ഇടിച്ചുപൊട്ടിച്ച് തിന്നും
പുഴയോരത്ത് ചാഞ്ഞുനില്ക്കുന്ന
മരത്തിന്‍റെ മുകളിൽക്കയറി
പുഴയിലേക്ക് തലകുത്തിമറിഞ്ഞും
മദ്ധ്യവേനലവധി ദിവസങ്ങളിൽ
കടത്തുതോണി തുഴയാനെത്തുന്ന
വള്ളിനിക്കറിട്ട വികൃതിച്ചെറുക്കനായ
കടത്തുതോണിക്കാരനും
ഒരു മനോഹരകാഴ്ചയായെ-
ന്നോർമ്മകളിൽ നിറഞ്ഞുനില്ക്കുന്നു.
ഇന്നലെകളിലേക്ക് ഒരു തിരിച്ചുപോക്ക്
ഇനി സാധ്യമോ...?
എന്‍റെ കബനി..
ഇനിയും പൗരുഷമുള്ളൊരു യുവാവായി
കാവേരിയുടെ പ്രണയത്തിലലിയുമോ?
എന്‍റെ സ്വപ്നം സഫലമാകുമോ..?
ഇനി സാധ്യമോ...?
എന്‍റെ കബനി..
ഇനിയും പൗരുഷമുള്ളൊരു യുവാവായി
കാവേരിയുടെ പ്രണയത്തിലലിയുമോ?
എന്‍റെ സ്വപ്നം സഫലമാകുമോ..?
ബെന്നി ടി ജെ
04/04/2018
04/04/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക