Slider

വിശപ്പിനു മുമ്പിൽ,!!

0


''ഓർമ്മകൾ അണ്ണിൻസ്റ്റാൾ ചെയ്തപ്പോൾ കിട്ടിയ ഒരോർമ്മയാണ്,
കാലപ്പഴക്കം ബാധിച്ച ഓരോർമ്മ,
സത്യം പറഞ്ഞാൽ പുറത്ത് പറയാൻ പറ്റാത്ത ഒരോർമ്മയാണ്,
നാട്ടുകാരറിഞ്ഞാൽ ,ആളുകളെന്തു വിചാരിക്കും,
എങ്കിലും ,
ഓർമ്മകളല്ലേ,
ഇടക്കിടെ അണ്ണിസ്റ്റാളാകും,
,
സബ്ക്രൈബർ ചെയ്യാൻ ചിന്തയുടെ ഓപ്ക്ഷൻ വരും,
ഓർത്തിട്ട് എഴുതാതിരിക്കാനും, മറന്നിട്ട് പറയാതിരിക്കാനും പറ്റാത്ത അവസ്ഥ,
അതു കൊണ്ടു തന്നെയാണ്,
കാലപ്പഴക്കം വന്ന ആ ഓർമ്മകളേയും, കൂട്ടി ,ഞാനിവിടേക്ക് വന്നത്,
ഈ കുറ്റിക്കാട്ടിലേക്ക്,
ഇവിടെയിരുന്നാൽ അങ്ങ് ദൂരെ ഒരു മല കാണാം,
ആ മലയ്ക്കപ്പുറത്ത്, മാമലകൾക്കപ്പുറത്ത് ഒരു കോളേജുണ്ടായിരുന്നു,
എം ഇ എസ് കോളേജ് നെടുംങ്കണ്ടം,
ഇന്നത്തെ പ്ളസ് വൺ, പ്ളസ് ടൂ, മക്കളുടെ മരിച്ചു പോയ അച്ഛനില്ലേ, ആ പ്രീ ഡിഗ്രി ചേട്ടൻ, അങ്ങേരുടെ മതിച്ച കാലം,
';ആ പരേതന്റെ ആത്മാവിന് നിത്യ ഡിഗ്രി നേർന്നു കൊണ്ട്,
ആത്മാവിന് ബിരുദാനന്തര ബിരുദ സ്വർഗം കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
പറയട്ടെ,
കോളേജിൽ ,ഉച്ചയൂണിന്റെ സമയം,
കൈയ്യിൽ നയാ പൈസയില്ല,
കോളേജ് മുറ്റത്ത് രണ്ട് ദരിദ്രവാസികൾ,വിശന്നു പൊരിഞ്ഞ്!!
ഞാനും, സുബൈറും,
തൊട്ടടുത്ത ചായക്കടയിൽ '' ഞങ്ങളെ കാത്തിരിക്കുന്ന ചായക്കടക്കാരന്റെ ഫെയ്സ് , പറ്റു ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു,
ഞങ്ങളുടെ ഫെയ്സ് തിരക്കി റോഡിൽ നില്ക്കുന്നു, പറ്റ് ബുക്കുമായി അങ്ങേര്,
''എന്നാ ചെയ്യുമെടാ !? സുബൈർ എന്റെ മുഖത്തേക്ക് നോക്കി ,ചോദിച്ചു,!
,വാ, വഴിയുണ്ടാക്കാം, ഞാനവനേയും കൂട്ടി നടന്നു, ക്ളാസിൽ കയറി വരയിടാത്ത ബുക്കെടുത്ത് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ കോണിലേക്ക് നടന്നു,
''നീ പോയി ഒരു കാർബൺ വാങ്ങീട്ടു വാ, !!
''എടാ കുവ്വേ, പൈസയില്ലാന്നേ, ' അവൻ അസ്വസ്ഥത കാണിച്ചു,
''എടാ ആ ഫാൻസി കടയിൽ നമ്മൾ കാശൊന്നും കൊടുക്കാനില്ലല്ലോ, ! അവിടുന്ന് കടം വാങ്ങണം ,വൈകിട്ടു കൊടുക്കാം, !
''അവൻ മനസില്ലാ മനസോടെ പോയി കാർബൺ വാങ്ങി വന്നു,!
ചിത്രം വരയ്ക്കാൻ അറിയാവുന്ന അവനോട്,ഞാൻ പറഞ്ഞു,
'' ഒരു ''സെക്സ് കഥ'' ഞാൻ എഴുതാം , അനുയോജ്യമായ പടം നീ വരയ്ക്കണം, 'തുടരൻ ' കഥയാണ്,
കാർബൺ വച്ച് എഴുതാം,
''ആദ്യം കഥ പറ, എന്നിട്ടെഴുതാം,! അവന് കഥ കേൾക്കണം,!
''കഥ പറഞ്ഞോണ്ടിരിക്കാൻ സമയമില്ല, ആൺക്കുട്ടികളുടെ ബാത്ത് റൂമിന്റെ പരിസരത്ത് വച്ച് ആദ്യ കോപ്പി പ്രകാശനം,
രണ്ടാം ലക്കം നാളെ കഴിഞ്ഞ്,
ഒരു കോപ്പിക്ക് ഒരു രൂപ നിന്റെ ക്ളാസിലെ പത്ത് വായനക്കാരെ നീ പിടിക്കണം, എന്റെ ക്ളാസിലെ പത്തുപേരെ ഞാൻ പിടിച്ചോളാം, !!
, ! ഈ ഇരുപത് പേർ അവരുടെ ഫ്രണ്ട്സുകളോട് പറയും അങ്ങനെ വായനക്കാരുടെ എണ്ണം വർദ്ധിക്കും,
ഈസിയായി ചായക്കടയിലെ പറ്റ് തീർക്കാം,
''ഡാ പ്രിൻസിപ്പളെങ്ങാനുമറിഞ്ഞാൽ ?
അവന് ഭയം,!
''ഒന്നു ചുമ്മായിരിയെടെ, മൂന്ന് ലക്കത്തിൽ കഥ തീർക്കാം, നേരം കളയാതെ നീ പടം വരയ്ക്ക്, !
ബുക്കിൽ നിന്ന് ഒരു വൈറ്റ് പേപ്പർ വലിച്ചു കീറി അവന് കൊടുത്തിട്ട് ഞാൻ കഥ എഴുതി തുടങ്ങി,!!
അരമണിക്കൂർ കഴിഞ്ഞു,
കഥയും, ചിത്രവും റെഡി,
ആകെ ഇരുപത് കോപ്പി,
ഞങ്ങൾ മെയിലുകളുടെ ബാത്ത് റൂം പരിസരത്ത് പോയി പതുങ്ങി നിന്നു,, !
മൂത്രമൊഴിച്ചു കഴിഞ്ഞ് അവിടെ ചുറ്റിപ്പറ്റി നിന്ന നാല് കുട്ടികളെ അടുത്തു വിളിച്ചു,
''സൂപ്പർ കഥയുണ്ട്, വേണോ, ?
''കച്ചവടം പൊടി പൊടി,
കോപ്പികൾ വേഗം തീർന്നു,
കിട്ടിയ കാശുമായി ഒട്ടിയ വയറും, നെഞ്ചും വിരിച്ച് ചായക്കടയിലേക്ക്, !
''ഔസേപ്പ് ചേട്ടാ, പൊറോട്ടയും മുട്ടക്കറിയും, ചായയും,!!
മേശയിൽ തട്ടി ഞാൻ ഓഡർ നല്കിയപ്പോൾ,
ചേട്ടൻ അന്ധാളിച്ചു,
, പൊറോട്ട ഗ്രേവിയുമൊഴിച്ച് ,ചായക്കു പകരം
ചൂടുവെളളവും കുടിച്ചോണ്ടിരുന്ന ഇവന്മാരാണോ ഇത്,
''പറ്റാനാണെങ്കിൽ പറ്റൂലാട്ടോ, ചേട്ടന്റെ താക്കീത്,
''അത് ചേട്ടന്റെ തോന്നലല്ലേ, പറ്റാനൊക്കൊ ഞങ്ങൾക്ക് പറ്റും,!!ഞങ്ങൾക്ക് പറ്റാനാകാത്തതായി ഈ ലോകത്ത് ഒരു പറ്റുമില്ല ചേട്ടാ, !!!
അന്നത്തെ എന്റെ കോമഡി, !
''എന്നാ പഴയ പറ്റ് തീർക്കെടാ,
''കേട്ട പാതി, കേൾക്കാത്ത പാതി , പറ്റിന്റെ ,പാതി കാശെടുത്ത് മേശപ്പുറത്ത് വച്ചു ഞാൻ, !
വിശപ്പിനറുതി,
പറ്റിനുമറുതി,
ഓസേപ്പിനുമറുതി,
ബാലൻസ് ,പറ്റ് കാശിനവധിയും കിട്ടി,
''ഉച്ചകഴിഞ്ഞ് ബെല്ലടിച്ച് ക്ളാസിലെത്തിയപ്പോൾ കഥയുടെ രണ്ടാം ലക്കത്തിന് പത്ത് ഓർഡറും, അഡ്വാൻസും, !!
കൂട്ടുകാരനും കിട്ടി അഡ്വാൻസും ഓർഡറും,
അന്നു രാത്രി ലാലേട്ടന്റെ ഹിസ്ഹൈനസ് അബ്ദുളള , സിനിമ,
കണ്ടു, അടിച്ചു പൊളിച്ചു, പൊറോട്ടയും ചിക്കൻ പൊരിച്ചതും അകത്താക്കി, !!
അങ്ങനെ രണ്ടാം ലക്കം ഇറങ്ങുന്ന ദിവസം,
ഞങ്ങൾ ബാത്ത്റൂമിനടുത്തേക്ക് നടന്നു,
പരിസരം വിജനം
കുട്ടികൾ ആരുമില്ല,
വരും, സമയമാകുന്നതല്ലേയുളളു, വരട്ടെ ,ഞങ്ങൾ ആശ്വസിച്ചു,
കക്ഷത്തിൽ കഥയുടെ കെട്ടുമായി ഞാനെന്ന കഥാകാരനും,
പുറകിൽ ,
ചിത്രകാരനും,
ബാത്ത്റൂമിന്റെ വരാന്തയിലെത്തിയതും, അവിടെ
നില്ക്കുന്ന ആളെ കണ്ട് ഞെട്ടിപ്പോയി,
'' സെബാസ്റ്റ്യൻ സാറ്,!
ചിത്രകാരനായ കൂട്ടുകാരൻ തിരിഞ്ഞ് ഒരോട്ടം,
കക്ഷത്തിൽ നിന്ന് കഥയുടെ കെട്ട് ഞാനറിയാതെ നിലത്തേക്ക് തലക്കുത്തി വീണു,
എനിക്ക് മൂത്രശങ്കയും പറഞ്ഞറീക്കാനാകാത്ത പല പല ശങ്കകളും !!
''എന്താടാ ഇത്,? സാറിന്റെ ചോദ്യം,?
''നോട്ടുകളാണു സാർ, ! വിക്കി വിക്കി ഞാൻ പറഞ്ഞു,!
''ങും, ഇവിടെ ഏത് ബാത്ത്റൂമിലാടാ വാതിൽ ഇല്ലാത്തത്, ?
''അറിയില്ല സർ, ഞാൻ നോക്കീട്ട് പറയാം, !
''നിനക്കെന്താടാ ഒരു വെപ്രാളം, ?!
''അത് , എനിക്ക് !!!
''ങാ മനസിലായി, മൂത്ര ശങ്കയല്ലേ, കേറിക്കോ, ,!
';ഞാൻ ബാത്ത് റൂമിലേക്ക് കയറാൻ ഭാവിച്ചതും,
'ഡാ, പഠിക്കാനുളള നോട്ടുമായി ആരെങ്കിലും മൂത്രപ്പുരയിൽ കേറുമോടാ, അതിങ്ങു താ, !!
സാറ് കൈ നീട്ടി, !!
''ങേേ ,സാറെ അത്, === !!
''ഇങ്ങോട്ട് താ,! സാറത് പിടിച്ചു വാങ്ങി!!
''ഞാൻ ബാത്ത്റൂമിലേക്ക് കയറി,!
''പടച്ചവനെ, കഥ കഴിഞ്ഞതു തന്നെ,
ടി സി ഉറപ്പാ,
ബാപ്പ വരും
, വീട്ടിലറിയും
ഞാനവിടെ ഇരുന്ന് അറിയാതെ ഒന്നും രണ്ടും കഴിച്ചു,
ശേഷം, വേവലാതിയോടെ പുറത്തേക്ക് വന്നപ്പോൾ,
''സാറവിടെയില്ല, '
നാലഞ്ച് കുട്ടികൾ,
അതിലൊരുവൻ ,''ചേട്ടാ രണ്ടാം ലക്കം ഇറങ്ങിയില്ലേ, ?
''വെയ്റ്റ് ചെയ്യെടാ 'ചെറുക്ക ,
ഇന്ന് എല്ലാ ലക്കവും ഇറങ്ങുന്ന ദെവസാ, !'ഞാൻ പറഞ്ഞു,!
''ചേട്ടനോട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ സെബാൻ സാറ് പറഞ്ഞു, ''
ബാത്ത്റൂമിലേക്ക് കയറി വന്ന ഒരു കുട്ടി എന്നോട് പറഞ്ഞു, !!
';ഹെന്റെമ്മോ, അടിവയറ്റിൽ നിന്ന് ഒരു വേദന മേലോട്ട് കേറി,
ഹെന്റെ റബ്ബേ,
, സ്റ്റാഫ് റൂമിൽ വച്ച് സാറന്മാരെല്ലാവരും ഇന്നെന്നെ പൊരിക്കും,
യ്യോ ! എനിക്ക് കരച്ചിൽ വന്നു,
'ഞാൻ ധ്യതിയിൽ കൂട്ടുകാരന്റെ ക്ളാസിലെത്തി,
അവനെ തിരക്കി,
''അവൻ പുസ്തകമെടുത്ത് വീട്ടിൽ പോയെത്രേ, !!
പന്ന റാസ്ക്കൽ, ഞാൻ പിറുപിറുത്തു !
ഞാൻ സ്റ്റാഫ്റൂമിലേക്ക് ചെന്നു,
''എന്റെ ബദ് രീങ്ങളേ,!!
അവിടെ ,
സെബാൻ സാറ്,
എന്നോട് ഇരിക്കാൻ പറഞ്ഞു,
ഞാൻ മടിച്ചു മടിച്ചു കസേരയിൽ ഇരുന്നു, ഇരുന്നില്ലാ എന്നതു പോലെ ഇരുന്നു, !!
';ഉറച്ചിരിക്കെടാ,' സാറിന്റെ ശബ്ദം,!
'സാറെന്റെ മുഖത്തേക്ക് നോക്കി,
പിന്നെ മെല്ലെ ചോദിച്ചു,
''നോവലിസ്റ്റ് 'പമ്മനെ,'' അറിയുമോ, ?
';ഇല്ലെന്ന്,'' ഞാൻ തലയാട്ടി,!
''ങാ ഇനി,, അറിയാനൊന്നുമില്ല, അയാളെ കടത്തി വെട്ടി, !
സാറൊന്നു നിർത്തിയിട്ട് തുടർന്നു,
''എടാ, എഴുതാനുളള കഴിവ് ഇത്തരം അശ്ളീലമെഴുതി നശിപ്പിക്കരുത്,
എഴുത്ത് ഒരു കലയാണ്, കല നന്മയാണ്, നന്മ നിറഞ്ഞ എഴുത്തുകൾ അതാകണം ഒരെഴുത്തുകാരൻ,
അതാകണം ഒരെഴുത്തുകാരന്റെ ദൗത്യം, !!
ഞാൻ തല കുനിച്ചു,
''ഇന്നാ, പിടിച്ചോ, ഇതെല്ലാം നശിപ്പിക്കുക,!!മേലിൽ ഇതാവർത്തിക്കരുത്, ങും!!
''സാറ് നീട്ടിയ ആ കഥകളുമായി, സോറി, പറഞ്ഞ് തിരിഞ്ഞു
സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങുമ്പോൾ,
പുറകിൽ നിന്ന് സാറ് വിളിച്ചു പറഞ്ഞു
,
''അതിലൊരു കോപ്പി ഞാനെടുത്തൂട്ടോടാ, !! ആരോടും പറഞ്ഞേക്കരുത്, !!
''ങേേേ, ഞാൻ നിന്ന നില്പ്പിൽ ഞെട്ടിത്തരിച്ച് പകച്ച് കോലം കെട്ടു പോയ നിമിഷം, !!
''ഇന്ന്,
എന്നിൽ ആ ഓർമ്മകൾ ജീവിച്ചിരിപ്പുണ്ട്,
പിന്നിൽ,
ആ സാറ് ജീവിച്ചിരുപ്പുണ്ടോ ആവോ, !!
ആർക്കറിയാം !!!
=============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo