മാവേലി കണ്ട പുതിയ കേരളം.
2050 ലെ ഒരു തിരുവോണക്കാഴ്ച...
2050 ലെ ഒരു തിരുവോണക്കാഴ്ച...
തിരുവോണനാളിൽ തന്റെ പ്രജകളെക്കാണാൻ കേരളത്തിലെത്തിയ മഹാബലി സംശയത്തോടെ തനിക്ക് ചുറ്റും ഒന്ന്കൂടി നോക്കി... പോക്കറ്റിൽ നിന്നും 118.5 ആയി മടക്കാവുന്ന അത്യാധുനിക ലാപ്‌ടോപ്പിൽ ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്ത് തന്റെ സംശയം ഉറപ്പുവരുത്തി.. അതേ
തനിക്ക് തെറ്റിയിട്ടില്ലല്ലോ , താൻ നിൽക്കുന്നത് കേരളത്തിൽ തന്നെയാണ് ....
തനിക്ക് തെറ്റിയിട്ടില്ലല്ലോ , താൻ നിൽക്കുന്നത് കേരളത്തിൽ തന്നെയാണ് ....
ഇക്കഴിഞ്ഞ വർഷങ്ങളിൽ നിന്നും കേരളത്തിനുണ്ടായ മാറ്റം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഒരിടത്തും കള്ളമില്ല ചതിയില്ല വഞ്ചനയില്ല. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലീമെന്നോ വേർതിരിവുകളില്ല. കൂണ് പോലെ മുളച്ചു പൊന്തിയിരുന്ന വൃദ്ധസദനങ്ങൾ കാണ്മാനില്ല. എവിടെയും സ്നേഹത്തോടെയും സന്തോഷത്തോടെയും മാത്രമേ പ്രജകളെ കാണാനുള്ളു. പ്രായമായ അച്ഛനമ്മമാരെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന മക്കളും മരുമക്കളും. ഭാര്യമാരെ പൊന്നു പോലെ നോക്കുന്ന ഭർത്താക്കന്മാർ. ദൈവമേ ഇതെന്റെ കേരളം തന്നെയാണോ ?കഴിഞ്ഞു പോയ വർഷങ്ങളിലെ തിക്താനുഭവങ്ങൾ മാവേലിയുടെ മനസ്സിലൂടെ ഒരു ദുരന്തം പോലെ ഫ്‌ളാഷ് അടിച്ചു കടന്ന് പോയി.
പാതാളത്തിൽ നിന്ന് സാവധാനം പൊങ്ങി വന്ന തന്റെ തിരുനെറ്റിക്ക് തന്നെ മൂത്രമൊഴിച്ചു തുടക്കം കുറിച്ച തെക്കേലെ സരസമ്മയുടെ കീടം ചെറുക്കൻ ബിജുമോൻ , ഓണപ്പാട്ടിന് ഡീജെ ഇല്ലെന്ന് പറഞ്ഞു തന്നെ കുനിച്ചു നിർത്തി കൂമ്പിനിടിച്ച കുടിയൻ വാസു, ഗർഭിണികൾക്ക് മാത്രമാവകാശപ്പെട്ട തിരുവയറിനെ മനപ്പൂർവം കളിയാക്കുന്നതാണ് തന്റെ കുടവയറെന്ന് ഘോര ഘോരം പ്രസംഗിച്ച വനിതാ സമാജം പ്രസിഡന്റ് UVK അമ്മി. NI (പരിഷ്കരിച്ച പേര്) (ശരിക്കുള്ള പേര് : ഊരവെട്ടാംകുഴിയിൽ അമ്മിണി ) എന്തിന് പറയുന്നു ഒന്ന് കുനിഞ്ഞു ഭൂമീവന്ദനം ചെയ്ത തന്റെ കൂടും കുടുക്കയും ( പണ്ടുള്ള ആളുകൾ പണം സൂക്ഷിക്കുന്ന ചെറിയ മൺകുടം
😂 ) വരെ അടിച്ചോണ്ടു പോയ കള്ളൻ കണാരൻ.... അങ്ങനെ നീളുന്നു എണ്ണിയാലൊടുങ്ങാത്ത തന്റെ ദുരനുഭവങ്ങൾ.

ഇനി തനിക്ക് വട്ടായിപ്പോയതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായിപ്പോയതാണാന്നുള്ള സലിംകുമാറിന്റെ മാസ്സ് ഡയലോഗ് മനസ്സിലോർത്തു മഹാബലി തന്റെ താടിക്ക് രണ്ട് തട്ട് തട്ടി കാണുന്നതെല്ലാം സ്വപ്നമല്ല സത്യമാണെന്നുറപ്പു വരുത്തി. പക്ഷെ എന്താണിവിടെ സംഭവിച്ചത് ? സത്യാവസ്ഥ എന്തെന്ന് കണ്ടെത്തിയേ മതിയാവൂ...
എന്തായാലും എല്ലാമറിയുന്ന ഒരുവൻ മുകളിലുണ്ടല്ലോ , അന്വേഷിച്ചിട്ട് തന്നെ ബാക്കി കാര്യം. നേരെ ദേവലോകം.കോമിൽ ഒരു മെയിലയച്ചു ദൈവുമായി ഒരു കൂടിക്കാഴ്ചക്കുള്ള അപ്പോയിന്മെന്റ്റ് ഫിക്സ് ചെയ്തു. റിപ്ലെക്ക് കാത്തു നിൽക്കാതെ നേരെ ദേവലോകത്തേയ്ക്ക് വച്ചു പിടിച്ചു...
ദേവലോകം എന്നെഴുതി പൂക്കളും സുഗന്ധദ്രവ്യങ്ങളും കൊണ്ടലങ്കരിച്ച പഴയ തുള വീണ വാതിൽ ഇളക്കി മാറ്റി പകരം അത്യാധുനിക സംവിധങ്ങളോട് കൂടിയ പുതിയ വാതിൽ. ദൈവമേ ദേവലോകത്തും പരിഷ്കാരമോന്ന് ചിന്തിച്ചു കുന്തം വിഴുങ്ങിയ പോലെ നിന്ന മാവേലിയെ പട്ടാള വേഷം ധരിച്ച ഭടന്മാരിലൊരാൾ അകത്തേക്ക് ക്ഷണിച്ചു...
ലോഗിൻ എന്നെഴുതിയ ഭാഗത്ത് ഭടൻ തന്റെ യൂസർനെയിം എന്റർ ചെയ്‌ത് വാതിൽ തുറന്നു. ദേവലോകത്തിലെ പുതിയ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. ദേവന്മാർക്കെല്ലാം പഴയ കോണകം മാറ്റി യൂണിഫോം പാന്റും ഷർട്ടും നൽകിയിരിക്കുന്നു. മൊബൈലിലും കംപ്യൂട്ടറിലുമായി തല കുമ്പിട്ട് എന്തൊക്കെയോ ചികയുകയും ഇടക്കിടെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ദേവന്മാർ...
അവർക്കിടയിലൂടെ മാവേലി ദൈവത്തിന്റെ സിംഹാസനത്തിന് മുന്നിലെത്തി.
വരൂ വത്സാ , ഉപവിഷ്ഠനായാലും...
ഹൊ ഭാഗ്യം ഡയലോഗിന് മാത്രം ഇപ്പോഴും മാറ്റമൊന്നുമില്ല അതേ ഓൾഡ് ഡയലോഗ്.
ദൈവമേ , എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. ഇത്ര യുഗങ്ങളായും അങ്ങു കിണഞ്ഞു പരിശ്രമിച്ചിട്ടും നന്നാവാത്ത എന്റെ പ്രജകളെ എങ്ങനെയാണ് അവിടന്ന് നന്നാക്കിയത് ?
ദൈവം പുഞ്ചിരിച്ചു...
വത്സാ നാം ആദ്യം പ്രപഞ്ചം സൃഷ്ടിച്ചു. അവിടെ നമുക്ക് തെറ്റ് പറ്റിയില്ല. പിന്നെ നാം പ്രകൃതിയെയും മൃഗങ്ങളെയും സൃഷ്ടിച്ചു. അവിടെയും നമുക്ക് തെറ്റിയില്ല. പക്ഷെ ഒടുവിൽ നോം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ഏറെ സന്തോഷിച്ചു. അവന് മൃഗങ്ങളെക്കാൾ അറിവും വിവേകവും നൽകിയപ്പോൾ നമ്മുടെ പ്രപഞ്ചം അവനിലൂടെ മനോഹരമായി എന്ന് നാം ധരിച്ചു. പക്ഷെ അവിടെ നമുക്ക് തെറ്റ് പറ്റി. നൽകിയ കഴിവുകൾ ദുരുപയോഗം ചെയ്യാനായിരുന്നു അവർക്ക് കൂടുതലും താല്പര്യം. പലവഴിക്കും അവരെ നന്മയിലേക്കെത്തിക്കാൻ നോം ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ എല്ലാം പരാജയമായിരുന്നു.
ഏതു രീതിയിൽ ജനങ്ങളെ നന്നാക്കാമെന്നു തലപ്പുകഞ്ഞാലോചിക്കുമ്പോഴാണ് അതിബുദ്ധിമാനായ ഒരു ചെറുപ്പക്കാരനെ നോം കണ്ടെത്തുന്നത്. ഒരു ജനതയെ മുഴുവൻ തന്റെ നിയന്ത്രണത്തിലാക്കി പാവകളെപ്പോലെ കൊണ്ടുനടക്കുന്ന ആ ചെറുപ്പക്കാരനോട് എനിക്ക് വളരെ ബഹുമാനം തോന്നി. എന്തായാലും അവനെയൊന്ന് പോയിക്കാണാൻ തന്നെ നോം തീരുമാനിച്ചു. ആവശ്യമറിയിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് പത്തു ദിവസം തന്നെ ദൈവമാക്കാമോ എന്നവൻ ചോദിച്ചു. ജനങ്ങളുടെ നന്മയെക്കരുതി നോം സമ്മതം മൂളുകയും ചെയ്തു.
വെറും അഞ്ച് ദിവസം കൊണ്ട് ഫേസ്ബുക്ക് എന്ന മാന്ത്രിക ആപ്പ് ഉപയോഗിച്ചു അവൻ ലോകജനതയെ മുഴുവൻ നന്നാക്കി.
അതെങ്ങനെ.... മാവേലി അത്ഭുതത്തോടെ ചോദിച്ചു...
ലോകത്തിലെ ഏത് കൂതറയും ആവശ്യത്തിനും അനാവശ്യത്തിനും നന്മയും വിനയവും വാരിച്ചൊരിയുന്ന ഇടമാണല്ലോ ഫേസ്ബുക്ക്. സ്വന്തം അച്ഛന്റെ നാഭിക്കിട്ട് തൊഴിക്കുന്നവനും ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടുന്നത് ഫീലിംഗ് ലൗ യൂ ഡാഡീ എന്നായിരിക്കും... സ്വന്തം പെങ്ങൾക്ക് ഒരു കപ്പലണ്ടിമുട്ടായി പോലും വാങ്ങിക്കൊടുക്കാത്തവന്മാരാ ഓൺലൈൻ പെങ്ങമ്മാർക്ക് വേണ്ടി വാരിക്കോരി ചിലവാക്കുകയും കട്ട സപ്പോട്ടെന്നും പറഞ്ഞു കൂടെ നിക്കുകയും ചെയ്യുന്നത്. ബുദ്ധിമാനായ അവൻ നോം നൽകിയ കഴിവുപയോഗിച്ചു അവരവരിടുന്ന ഫേസ്ബുക്ക് സ്റ്റാറ്റസുമായി ജനങ്ങളുടെ ജീവിതരീതിയെ ബന്ധിപ്പിച്ചു. അതോടെ ഫേസ്ബുക്കിൽ എന്താണോ പറയുന്നത് അത് തന്നെയാവും അവർ ജീവിതത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത്. ചുരുക്കം പറഞ്ഞാൽ നന്മയും സ്നേഹവുമില്ലാത്ത ഒറ്റ ഒരുത്തൻ പോലും ഇപ്പൊ ഭൂമിയിലില്ലന്ന് പറഞ്ഞാൽ മതിയല്ലോ...
ഹമ്പമ്പോ അവൻ അതിബുദ്ധിമാൻ തന്നെ.
എന്നിട്ട്......
ആകാംഷയടക്കാനാവാതെ മാവേലി ദൈവത്തിനെ മുഖത്തേക്ക് നോക്കി...
എന്നിട്ട്......
ആകാംഷയടക്കാനാവാതെ മാവേലി ദൈവത്തിനെ മുഖത്തേക്ക് നോക്കി...
എന്നിട്ടെന്താ !!! കൂനിന്മേൽ കുരുവെന്നു പറഞ്ഞത് പോലെയായി എന്റെ കാര്യം. ജനങ്ങളെ നന്നാക്കുന്നതിനൊപ്പം തന്നെ ദേവലോകവും അവൻ കൊണ്ടുപോയി , ഒരു മൊബൈലും ഫേസ്ബുക്കിൽ ഒരു അക്കൗണ്ടും നൽകി ദേവന്മാരെയും അവന്റെ അടിമകളാക്കി. മാവേലി കേറിവന്നപ്പോ വന്നപ്പോ കണ്ടില്ലേ സോമരസവും നർത്തകിമാരുമായി സുഖലോലുപന്മാരായി കഴിഞ്ഞ ദേവന്മാരൊക്കെ ഡീ അഡിക്ഷൻ സെന്ററിൽപ്പെട്ട കുടിയന്മാരെപ്പോലെ ഇടക്കിടക്ക് പൊട്ടിച്ചിരിക്കുന്നതും തല മാന്തിപ്പൊളിക്കുകയുമൊക്കെ ചെയ്യുന്നത്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി സത്യം പറയാല്ലോ മാവേലീ എനിക്കിപ്പോ ഈ കാണുന്ന പഴയ കാലൊടിഞ്ഞ സിംഹാസനവും പഴയ പഞ്ച് ഡയലോഗും മാത്രമേയുള്ളൂ. ബാക്കിയെല്ലാം അവൻ കൊണ്ടുപോയി...
എന്റെ ദൈവമേ......
താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ദൈവത്തെ നോക്കി ഒരാർത്തനാദത്തോടെ മാവേലി പുറകിലേക്ക് മറിഞ്ഞു... ഈ സമയം അങ്ങ് , അങ്ങ് ദൂരെ കേരളത്തിൽ ഓണപ്പാട്ട് പാടി തിരുവോണം ആഘോഷിക്കുകയായിരുന്നു നല്ലവരായ നന്മ മാത്രം നിറഞ്ഞ ഒരു പുതിയ ഓൺലൈൻ തലമുറ.
താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന ദൈവത്തെ നോക്കി ഒരാർത്തനാദത്തോടെ മാവേലി പുറകിലേക്ക് മറിഞ്ഞു... ഈ സമയം അങ്ങ് , അങ്ങ് ദൂരെ കേരളത്തിൽ ഓണപ്പാട്ട് പാടി തിരുവോണം ആഘോഷിക്കുകയായിരുന്നു നല്ലവരായ നന്മ മാത്രം നിറഞ്ഞ ഒരു പുതിയ ഓൺലൈൻ തലമുറ.
" ഫേസ്ബുക്ക് നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ..
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും.
............................
............................
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം.... "
മാനുഷരെല്ലാരും ഒന്ന് പോലെ..
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും.
............................
............................
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം.... "
ഹി ഹി ആരും കൊല്ലരുത് പ്ലീഷ് , കണ്ടാ ഒരു ലൂക്കില്ലന്നേയുള്ളൂ വെറും പാവമാ ഒന്ന് പേടിപ്പിച്ചു വിട്ടാ മതി , നന്നായിക്കൊളാം....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക