ചൊവ്വയിൽ ഒരു അയ്യർ
°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°°
ചൊവ്വാ ഗ്രഹം ന്യൂസ് മാസിക
News magazine of the planet Mars
ലക്കം :1 ഏപ്രിൽ 1
(ലോക വിഡ്ഢി ദിനം സ്പെഷ്യൽ ഇഷ്യൂ )
News magazine of the planet Mars
ലക്കം :1 ഏപ്രിൽ 1
(ലോക വിഡ്ഢി ദിനം സ്പെഷ്യൽ ഇഷ്യൂ )
നമ്മുടെ മാതൃഭൂമിയായ ചൊവ്വ ഗ്രഹം കീ ജയ്
ചൊവ്വാ കീ ജയ്...
ചൊവ്വാ കീ ജയ്...
നമസ്കാരം.
ഞാൻ മാർസ് മാര അയ്യർ.(Mars Mara Iyer).
From M B I. (Mars Bureau of investigation).
ഞാൻ മാർസ് മാര അയ്യർ.(Mars Mara Iyer).
From M B I. (Mars Bureau of investigation).
ഈയിടെ ചൊവ്വയിലെ കുട്ടികൾ ഞങ്ങളുടെ ദേശീയ വിനോദമായ Mars cricket കളിക്കുമ്പോൾ
ആകാശത്തു നിന്ന് പൂട്ടു കുറ്റികൾ പോലുള്ള രണ്ടു റോക്കറ്റുകൾ പറന്നു വന്നു ഗ്രൗണ്ടിൽ വീണു.
അമാനുഷ ശക്തികൾ ഉള്ള ഇവിടുത്തെ
കുട്ടികൾ എല്ലാവരും കൂടി അവയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചു അടിച്ചു തകർത്തു.
ആകാശത്തു നിന്ന് പൂട്ടു കുറ്റികൾ പോലുള്ള രണ്ടു റോക്കറ്റുകൾ പറന്നു വന്നു ഗ്രൗണ്ടിൽ വീണു.
അമാനുഷ ശക്തികൾ ഉള്ള ഇവിടുത്തെ
കുട്ടികൾ എല്ലാവരും കൂടി അവയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചു അടിച്ചു തകർത്തു.
അവയിൽ എന്തോ Space Electronics സംവിധാനങ്ങൾ കണ്ട മുതിർന്നവർ അവ പെറുക്കിയെടുത്തു ഞങ്ങളുടെ Mars ദേശീയ പരീക്ഷണ ശാലയിൽ എത്തിച്ചു തന്നു.ഞങ്ങളുടെ സൂപ്പർ ശാസ്ത്രജ്ഞരുടെ വിശദ പരിശോധനയിൽ അവയിൽ ക്യാമറ, ആന്റിന, റേഡിയോ ട്രാൻസ്മിറ്റർ എന്നിവ കണ്ടെത്തി.
ഇവിടുത്തെ കുട്ടികൾ കളിക്കാനുപയോഗിക്കുന്ന use and throw ഉപകരണങ്ങളുടെയത്ര നിലവാരം പോലും അവയ്ക്ക് ഉണ്ടായിരുന്നില്ല.
ഇത്രയും നിലവാരമില്ലാത്ത ശാസ്ത്ര ഉപകരണങ്ങൾ
ഈ ചൊവ്വാ മഹാരാജ്യത്തെ ആക്രിക്കടകളിൽ പോലും കാണപ്പെടുകയില്ല.
ഇത്രയും നിലവാരമില്ലാത്ത ശാസ്ത്ര ഉപകരണങ്ങൾ
ഈ ചൊവ്വാ മഹാരാജ്യത്തെ ആക്രിക്കടകളിൽ പോലും കാണപ്പെടുകയില്ല.
ആ റോക്കറ്റുകൾ എങ്ങിനെ ഈ രാജ്യത്തു വന്നു,ആരാണ് അവ അയച്ചത് എന്നറിയുവാനായി
ചൊവ്വയുടെ മഹാറാണി മിസ്സ് മാർസി മകിഴ്മതി ഒരു അന്വേഷണത്തിന് ഉത്തരവ് ഇടുകയുണ്ടായി.
ചൊവ്വയുടെ മഹാറാണി മിസ്സ് മാർസി മകിഴ്മതി ഒരു അന്വേഷണത്തിന് ഉത്തരവ് ഇടുകയുണ്ടായി.
നമ്മുടെ Mars Institute of Foreign Languages തന്ന വിവർത്തനത്തിലെ സൂചന പ്രകാരം മലയാളം എന്നു അറിയപ്പെടുന്ന ഭാഷയിൽ മംഗൾയാൻ എന്നാണ് ആ റോക്കറ്റുകളിൽ എഴുതിയിരിക്കുന്നതെന്നു മനസ്സിലായി.
അതിൻ പ്രകാരം
Mars Bureau of investigation-MBI- നിലെ ഇൻസ്‌പെക്ടർ ആയ ഞാനും ഒരു സഹ പ്രവർത്തകനും കൂടി ഒരു ചെറിയ പറക്കും തളികയിൽ ആ റോക്കറ്റുകൾ വന്ന വഴിയെ Mars Map Application ഉപയോഗിച്ചു യാത്ര ചെയ്യുകയുണ്ടായി.(Google Map എന്ന cheap application ഇവിടുത്തെ യാചകർ പോലും ഉപയോഗിക്കാറില്ലല്ലോ).
മലയാള നാട് അഥവാ കേരളം കണ്ടെത്തുകയായിരുന്നു ഞങ്ങളുടെ ദൗത്യം.

പറക്കും തളികയിൽ മലയാള നാട്ടിൽ വന്നിറങ്ങിയ ഞങ്ങൾ
ആദ്യം കണ്ടത് കുണ്ടും കുഴികളും നിറഞ്ഞ റോഡുകളാണ്.
വാഹനങ്ങളുടെ നീണ്ട നിരകൾ റോഡിൽ കുരുങ്ങിക്കിടക്കുന്നത് ദൃശ്യമായിരുന്നു.മരണവുമായി മല്ലിടുന്ന രോഗികളുടെ ബന്ധുക്കൾ ആംബുലൻസുകൾക്കുള്ളിൽ ഇരുന്ന് അലറിക്കരയുന്നത് കാണാമായിരുന്നു.

ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ഒട്ടും കാര്യക്ഷമമല്ലെ ന്നു അപ്പോൾ തന്നെ എനിക്കുറപ്പായി. അത് ഈ റോഡുകളുടെ സ്ഥിതി കണ്ടാലറിയാമല്ലോ. ഏതെങ്കിലും നേതാവിനെ കണ്ടു മുട്ടിയാൽ ഇക്കാര്യം സംസാരിക്കണം എന്ന് ഞാൻ തീരുമാനിച്ചു.അതിനു ഞങ്ങളുടെ ദൗത്യവുമായി ബന്ധമൊന്നും ഇല്ലെങ്കിലും..
റോഡിലെ ഗർത്തങ്ങളിൽ ഇറങ്ങിക്കയറിയും വെള്ളക്കെട്ടുകളിൽ നീന്തിയും ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ ഏതു ചൊവ്വാ നിവാസിയുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
പറക്കും തളികകൾ സുലഭമായ ചൊവ്വയിൽ ഒരു നിമിഷത്തിൽ ആയിരം കിലോമീറ്റർ വേഗതയിലാണ് ഞങ്ങൾ സഞ്ചരിക്കുന്നത്.
തെരുവുകളിലെ Electric പോസ്റ്റുകളിൽ ബൾബുകൾ ഒരെണ്ണം പോലും കത്തുന്നില്ല . എങ്കിലും അവയിൽ കെട്ടി വച്ച flex കളിലെ ഛോട്ടാ നേതാക്കളുടെ
വെളുത്ത 32പല്ലുകളും പ്രകാശം പൊഴിക്കുന്നുണ്ട്.സ്വന്തം മുഖം പ്രദർശിപ്പിക്കുന്നതിലാകണാം ഇവന്മാരുടെ ശ്രദ്ധ.റോഡുകൾ ഇങ്ങനെ കിടക്കുന്നതിന്റെ കാരണം അപ്പോഴാണ് എനിക്ക് മനസ്സിലായത്.
വെളുത്ത 32പല്ലുകളും പ്രകാശം പൊഴിക്കുന്നുണ്ട്.സ്വന്തം മുഖം പ്രദർശിപ്പിക്കുന്നതിലാകണാം ഇവന്മാരുടെ ശ്രദ്ധ.റോഡുകൾ ഇങ്ങനെ കിടക്കുന്നതിന്റെ കാരണം അപ്പോഴാണ് എനിക്ക് മനസ്സിലായത്.
അയ കെട്ടും പോലെ പോസ്റ്റുകളിൽ അലുമിനിയം കമ്പികൾ കെട്ടിയാണ് ഇവർ Electricity
വിതരണം ചെയ്യുന്നത്. ചൊവ്വയിലേത് പോലെ wireless power transmission സാങ്കേതിക വിദ്യ ഒന്നും ഇവർ സ്വായത്തമാക്കിയിട്ടില്ല.
വിതരണം ചെയ്യുന്നത്. ചൊവ്വയിലേത് പോലെ wireless power transmission സാങ്കേതിക വിദ്യ ഒന്നും ഇവർ സ്വായത്തമാക്കിയിട്ടില്ല.
വഴിയരികിൽ ഒരു ചായക്കടയിൽ ഞങ്ങൾ കയറി.അവിടെ കുട്ടികളും മുതിർന്നവരും കഴുത്തു വളച്ചു ഇരുന്നു മൊബൈൽ ഫോണിൽ വിരൽ കൊണ്ട് തേക്കുകയായിരുന്നു. . പറക്കും തളിക അകലെ കിടക്കുന്നത് കണ്ടപ്പോൾ മാത്രമാണ് അവർ കഴുത്തൊന്നു ഉയർത്തിയത്. അതിന്റെ ഫോട്ടം പിടിക്കാൻ.എല്ലാ പല്ലുകളും പുറത്തു കാട്ടി ചിരിച്ചു കൊണ്ടവർ പറക്കും തളികയോടൊപ്പം selfy എടുക്കുന്നതും കാണാമായിരുന്നു.
വഴിയിൽ കണ്ട വെള്ള വസ്ത്രം ധരിച്ച ഒരുവനോട് ഞാൻ പറഞ്ഞു.
--ചൊവ്വയിൽ നിന്നാണ് ഞങ്ങൾ വരുന്നത്.
ഇവിടെ നിന്ന് ചൊവ്വയിലേക്ക് റോക്കറ്റ് അയച്ചത് ആരാണ് എന്ന് അന്വേഷിക്കാൻ വന്നതാണ് ഞങ്ങൾ.
ഇവിടെ നിന്ന് ചൊവ്വയിലേക്ക് റോക്കറ്റ് അയച്ചത് ആരാണ് എന്ന് അന്വേഷിക്കാൻ വന്നതാണ് ഞങ്ങൾ.
--ഞങ്ങളല്ല.ഞങ്ങൾ അത്തരക്കാരല്ല. അത് പ്രതിപക്ഷ പാർട്ടിയിലെ ആരെങ്കിലും ആവും. ഞങ്ങൾക്ക് ഭരണം കിട്ടിയതിന്റെ ചൊറിച്ചിലാണ് അവർക്ക്. ഇവിടെ ക്രമ സമാധാനം തകർന്നു എന്ന് വരുത്തിത്തീർക്കാൻ വേണ്ടി അവർ എന്നും വെട്ടും കുത്തും കൊലവിളിയും നടത്തുകയാണ്.
ഇവൻ ഒരു രാഷ്ട്രീയ നേതാവ് തന്നെ,തൊട്ടു മുൻപ് പോസ്റ്റിലെ ഫ്ലെക്സ് ൽ കണ്ട മുഖം ഇവന്റേത് തന്നെ ആയിരിക്കണം എന്ന് ഞാൻ ഊഹിച്ചു.
വരുന്ന ഇലക്ഷനിൽ വോട്ടു ചെയ്യണം എന്നഭ്യർത്ഥിച്ചു കൊണ്ട് നേതാവ് സ്ഥലം വിട്ടു.
അപ്പോൾ
ആഡംബര പൂർവ്വം വസ്ത്രം ധരിച്ച ഒരു മാന്യ സ്ത്രീ ഞങ്ങളുടെ എതിരെ വന്നു. കിലോക്കണക്കിന് മേക്കപ്പ് സാധനങ്ങൾ അവർ മുഖത്തു വാരിപ്പൂശിയിരുന്നു.
അവരോടും ഞാൻ ചോദിച്ചു.
ആഡംബര പൂർവ്വം വസ്ത്രം ധരിച്ച ഒരു മാന്യ സ്ത്രീ ഞങ്ങളുടെ എതിരെ വന്നു. കിലോക്കണക്കിന് മേക്കപ്പ് സാധനങ്ങൾ അവർ മുഖത്തു വാരിപ്പൂശിയിരുന്നു.
അവരോടും ഞാൻ ചോദിച്ചു.
--മാഡം, ഞാൻ ഇൻസ്‌പെക്ടർ മാര അയ്യർ... ചൊവ്വയിൽ നിന്നാണ് ഞങ്ങൾ വരുന്നത്.
ഇവിടെ നിന്ന് ചൊവ്വയിലേക്ക് റോക്കറ്റ് അയച്ചത് ആരാണ് എന്ന് അന്വേഷിക്കാൻ വന്നതാണ് ഞങ്ങൾ.
ഇവിടെ നിന്ന് ചൊവ്വയിലേക്ക് റോക്കറ്റ് അയച്ചത് ആരാണ് എന്ന് അന്വേഷിക്കാൻ വന്നതാണ് ഞങ്ങൾ.
--ഞാനും എന്റെ കെട്ട്യോനും extra ഡീസന്റ് ആണ്.ആ കാണുന്ന വലിയ വീടില്ലേ, അവിടുത്തെ ദാക്ഷായണിയുടെ കെട്ടിയോൻ ആവും. അവരാണ് തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടു നടത്താൻ കരാർ എടുക്കാറുള്ളത്. ആ വീട് നിറയെ ഗുണ്ടും റോക്കറ്റും
ആണ്. അവരെ പിടിച്ചോ സാറേ.. അവൾക്ക് ഈയിടെയായി അഹംഭാവഭം കൂടുതലാ...
ആണ്. അവരെ പിടിച്ചോ സാറേ.. അവൾക്ക് ഈയിടെയായി അഹംഭാവഭം കൂടുതലാ...
വെറും കരിമരുന്നു ഉപയോഗിച്ച് ഒരു റോക്കറ്റ് ചൊവ്വ വരെ എത്തിക്കാനുള്ള കഴിവിനെ മനസ്സാ നമിച്ചു കൊണ്ട് ഞാൻ ആ വീട് ലക്ഷ്യമാക്കി നടന്നു.
വീടിന്റെ തിണ്ണയിൽ പാഠപുസ്‌തകവുമായി ഇരിക്കുന്ന കുട്ടിയോട് ഞാൻ കാര്യം പറഞ്ഞു.
--you mean The Planet Mars?
ആദ്യമായി ചൊവ്വയെ കുറിച്ച് അറിയുന്ന ഒരാളെ കണ്ടതിൽ ഞാൻ ആശ്വസിച്ചു.
--ഡാഡിക്ക് fire works ആണ് ജോലി. നിങ്ങൾ ഉദ്ദേശിക്കുന്ന റോക്കറ്റ് നിർമിക്കുന്നത് ISRO വിലാണ്.
--എന്താണ് മോളേ ഈ ISRO?
--ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ...
--അത് എവിടെയാണ് മോളേ?
--സ്ഥലം മറന്നു. സയൻസ് ടീച്ചറോട് ചോദിക്കണം.
--ടീച്ചറുടെ ഫോൺ നമ്പർ തരൂ മോളെ...
--നമ്പർ അറിയില്ല..
നിരാശയോടെ ഞാൻ തെരു വിലേക്കിറങ്ങി.
മദ്യപിച്ചു ലക്ക് കെട്ട ഒരാൾ എതിരെ വരുന്നുണ്ടായിരുന്നു.
അയാളോട് ഞാൻ ചോദിച്ചു
മദ്യപിച്ചു ലക്ക് കെട്ട ഒരാൾ എതിരെ വരുന്നുണ്ടായിരുന്നു.
അയാളോട് ഞാൻ ചോദിച്ചു
--സർ, എവിടെയാണ് ISRO
----ങും.. എന്തിനാ അറിയുന്നേ.. താൻ ആരാണ്... തീവ്ര വാദിയാണോ
--അല്ല സാറേ, ഞാൻ ചൊവ്വയിൽ നിന്ന് വന്നതാണ്. ഇൻസ്‌പെക്ടർ മാര അയ്യർ
__എവിടുന്ന്.. ചൊവ്വയോ... ഡോ.. കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം.. എന്നെ പോലെ... എത്ര കുടിച്ചാലും ഞാൻ ഡീസന്റ് ആണ്...
-- ചേട്ടൻ എനിക്കു ISRO ഒന്ന് കാട്ടി ത്താ... കള്ള് കുടിക്കാൻ കാശ് തരാം..
--അങ്ങനെ മര്യാദ പറ...ചൊവ്വ എന്നൊക്കെ പറഞ്ഞു പേടിപ്പിക്കാതെ.. ഈ ചൊവ്വ.. എന്ന സാധനം ഉണ്ടല്ലോ... പ്രകാശ... പ്രകാശ വർഷങ്ങൾ അകലെയാണ്... അറിയാമോ...
നേരത്തെ കണ്ട രാഷ്ട്രീയക്കാരനെക്കാൾ അറിവ് ഈ കള്ള് കുടിയന് ഉണ്ടല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
പറക്കും തളിക പള്ളിപ്പെരുന്നാളിന് ഉണ്ടാക്കിയ ടാബ്ലോ ആണെന്ന് അയാൾ പറഞ്ഞു.
പറക്കും തളികയിൽ കയറാൻ വിസമ്മതിച്ച അയാളെയും കൂട്ടി ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ ISRO ഓഫീസിൽ എത്തി.
പറക്കും തളികയിൽ കയറാൻ വിസമ്മതിച്ച അയാളെയും കൂട്ടി ഗട്ടറുകൾ നിറഞ്ഞ റോഡിലൂടെ ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ ISRO ഓഫീസിൽ എത്തി.
കള്ള് കുടിയനെക്കാൾ കഷ്ടമായിരുന്നു അവിടുത്തെ സാറന്മാർ. ചൊവ്വയിൽ ജീവൻ ഉണ്ട് എന്നതിന് തെളിവില്ലെന്നും ഫാൻസി ഡ്രസ്സ് മത്സരത്തിന് വാങ്ങിയ ഈ വേഷങ്ങളുമായി വരാൻ പറ്റിയ സ്ഥലം ഇതല്ലെന്നും ഉടനെ സ്ഥലം വിട്ടില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നും അവർ പറഞ്ഞു.
നിരാശയോടെ പുറത്തിറങ്ങിയ ഞങ്ങൾ ആ പടു കൂറ്റൻ മന്ദിരത്തിന്റെ മുറ്റത്തു വിക്ഷേപണത്തിനായി വച്ചിരുന്ന ഭീമൻ റോക്കറ്റ് കണ്ടു.
ഞങ്ങൾ പതുക്കെ പറക്കും തളികയിൽ കയറി. തളിക ആ റോക്കറ്റിന്റെ ഉയരത്തിൽ എത്തിയപ്പോൾ ഞാൻ Mars Super Magnet പുറത്തെടുത്തു. ലക്ഷക്കണക്കിന് ടണ്ണുകളോളം ഭാരം ഉയർത്താൻ ശേഷിയുള്ള ആ magnet റോക്കറ്റിനു നേരെ നീട്ടി. ഒരു കടലാസ് പൊക്കിയെടുക്കുന്ന ലാഘവത്തോടെ അത് ഞാൻ പൊക്കിയെടുത്തു പറക്കും തളികയിൽ Magnet ഉപയോഗിച്ച് ബന്ധിച്ചു. പിന്നെ അതിവേഗം ഞങ്ങൾ പറന്നു. സെക്കൻഡിൽ ഒരു ലക്ഷം കിലോമീറ്റർ വേഗതയിൽ.
ചൊവ്വയിൽ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ ഞങ്ങൾ ആ റോക്കറ്റിനെ ഇറക്കി വെച്ചു. കൂടുതൽ പരിശോധനക്ക് വേണ്ടി അത് അഴിച്ചു കഷണങ്ങൾ ആക്കി.
പിറ്റേന്ന് മലയാള നാട്ടിലെ പത്രങ്ങളിൽ വാർത്ത വന്നു.ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയകരമായി.മംഗൾയാൻ റോക്കറ്റ് ചൊവ്വയിൽ ഇറക്കി.
(അല്പം തമാശയും അല്പം ശാസ്ത്ര ഭാവനയും ചേർത്ത് എഴുതിയ ഈ കഥയിലെ തെറ്റു കുറ്റങ്ങൾ പൊറുക്കുക )
°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ, മുതുവറ
°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ, മുതുവറ
°°°°°°°°°°°°°°°°°°°°°°°°
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക