ഏപ്രിൽ ഫൂൾ......
................................................
ഏപ്രിൽ ഫൂൾ,വിഡ്ഡിദിനം...ആൾക്കാരെ പറ്റിക്കാനും സ്വയം പറ്റിക്കപ്പെടാനുമുള്ള ദിവസം.. തലേന്ന് രാത്രിയിൽ തന്നെ നാളെ ആരെയാണ് പറ്റിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടുണ്ടാവും..എന്നാൽ അവർ നമ്മളെക്കാൾ ഒരു പടി മുന്നിലായി നമ്മളെ പറ്റിക്കും..ഏപ്രിൽ ഫൂൾ ആണെന്നറിഞ്ഞ് കൊണ്ടു തന്നെ പറ്റിക്കപ്പെട്ടവർ ധാരാളം.. അങ്ങനെ എനിക്കും പല അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്...

വീടിനടുത്ത് ഒരു കള്ളുഷാപ്പും റേഷൻകടയുമുണ്ട്...പല വിഡ്ഡിദിനങ്ങളിലും കള്ളുഷാപ്പിൻ്റെ ബോർഡ് റേഷൻ കടയിലും റേഷൻ കടയുടെ ബോർഡ് കള്ളുഷാപ്പിലുമായിരിക്കും ഉണ്ടാകുക..
രാവിലെ പാൽ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു പോകുമ്പോഴാണ് ഞാനാ കാഴ്ച കാണുന്നത്..നേരം ശരിക്കും വെളുക്കാത്തതിനാൽ ടോർച്ചിൻ്റെ വെളിച്ചത്തിലാണ് ഞാനാ കാഴ്ച കണ്ടത്..ഒരു പണ പേഴ്സ് റോഡിൻ്റെ ഓരത്ത് വീണു കിടക്കുന്നു.. അന്നത്തെ കാലത്ത് ഒരു രൂപ പോലും ഞങ്ങളെ സംബന്ധിച്ച് വിലപ്പെട്ടതാണ്.. അപ്പോൾ പിന്നെ ഒരു പണ പേഴ്സ് വീണു കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും.. ഞാനത് എടുക്കാനായി കുനിച്ചതും അത് അല്പം നീങ്ങി..ഞാൻ ചുറ്റും നോക്കി ആരെയും കാണുന്നുമില്ല.. എനിക്ക് തോന്നിയതാകുമെന്ന് കരുതി വീണ്ടും അതെടുക്കാൻ ശ്രമിച്ചു.. അപ്പോഴും അത് നീങ്ങുന്നു.. അങ്ങനെ രണ്ടുമൂന്നു തവണ നീങ്ങിയതിന് ശേഷം അത് ഞാൻ കൈകലാക്കി..അപ്പോൾ അതിൻ്റെ തുമ്പത്ത് ചെറിയൊരു നൂല് കെട്ടിയിട്ടുണ്ടായിരുന്നു..അന്നേരവും ഞാൻ പറ്റിക്കപ്പെടുകയാണെന്നും അന്നേ ദിവസം ഏപ്രിൽ ഫൂളാണെന്നും ഞാൻ ഓർത്തില്ല..നൂല് പൊട്ടിച്ചു കളഞ്ഞ് ഞാൻ വേഗം ആ പേഴ്സ് ട്രൗസറിൻ്റെ പോക്കറ്റിൽ തിരുകി..എൻ്റെ മനസ്സിൽ പലവിധ ചിന്തകളും ഉയർന്നു..ആ പണമുപയോഗിച്ച് ബിസിനസ് ചെയ്യുന്നതും വലിയ പണകാരനായി കാറിൽ വന്നിറങ്ങുന്നതും,ഇനി മുതൽ രാവിലെയുള്ള ഈ ഉറക്കം കളഞ്ഞുള്ള സൊസൈറ്റിയിൽ പോകുന്നതും ഒഴിവാക്കണം തുടങ്ങിയ സ്വപ്‌നം കണ്ട് സൊസൈറ്റിയിൽ എത്തിയത് അറിഞ്ഞില്ല...എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നായി..പൊതുവെ പാലു കൊണ്ടു പോയാൽ കൃത്യമായി അളവ് നോക്കിയിരുന്ന ഞാനന്ന് എങ്ങനെ വേണമെങ്കിലും അളന്നോ എന്ന രീതിയിൽ സൊസൈറ്റിയിലെ ബാലേട്ടനെ നോക്കി..തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴാണ് പേഴ്സ് വീണു കിടക്കുന്ന സ്ഥലത്ത് കുറച്ച് ആൾക്കാർ കൂടി നില്ക്കുന്നത് കണ്ടത്. ആ കാഴ്ച കണ്ടപ്പോഴെ എൻ്റെ ഉള്ളൊന്ന് കിടുങ്ങി..എന്നെ കണ്ടപ്പോഴെ
"ദാ ഓനാ എടുത്തത് ഞാൻ കണ്ടതാ"
എന്നു പറഞ്ഞ് ഒരാളെൻ്റെ നേർക്ക് കൈ ചൂണ്ടി..
"ഡാ..നീയാണല്ലേ..ഈട കിടന്ന പേഴ്സ് എടുത്തത്..കള്ളാ.."
കൂട്ടത്തിലുള്ള മറ്റൊരാളുടെ ശബ്ദമുയർന്നു..
പേടിച്ചു വിറച്ച എനിക്ക് ശബ്ദം പുറത്തു വന്നില്ല..ഞാൻ കരയുമെന്നായി

"ഞാൻ ഒന്നും കട്ടിട്ടില്ല..എനക്ക് ഈട്ന്ന് ബീണ് കിട്ടിയതാണ്" കീശയിൽ നിന്ന് പേഴ്സെടുത്ത് ഞാനായാൾക്ക് കൊടുത്തപ്പോൾ എല്ലാവരും കൂടി പൊട്ടി ചിരിച്ചു..
പേഴ്സ് വാങ്ങിയാൾ അത് തുറന്ന് എന്നെ കാണിച്ചു.. അതിലുണ്ടായിരുന്നത് ഉത്സവ ചന്തകളിൽ നിന്ന് വാങ്ങുന്ന പണത്തിന്റെ ചിത്രങ്ങൾ പ്രിൻ്റ് ചെയ്തിരുന്ന പേപ്പറുകൾ ആയിരുന്നു..
പേഴ്സ് വാങ്ങിയാൾ അത് തുറന്ന് എന്നെ കാണിച്ചു.. അതിലുണ്ടായിരുന്നത് ഉത്സവ ചന്തകളിൽ നിന്ന് വാങ്ങുന്ന പണത്തിന്റെ ചിത്രങ്ങൾ പ്രിൻ്റ് ചെയ്തിരുന്ന പേപ്പറുകൾ ആയിരുന്നു..
"എടാ..പൊട്ട..ഇന്ന് ഏപ്രിൽ ഫൂളാണ്..പേഴ്സിൻ്റെ അറ്റത്ത് നൂല് കെട്ടിയിട്ടും നിനക്കത് മനസ്സിലായില്ല...പൊട്ടൻ".അങ്ങനെ ഒന്നാന്തരമായി ഞാനൊരു വിഡ്ഡിയായി..അതിനു ശേഷം എല്ലാ ഏപ്രിൽ ഫൂൾ ദിനത്തിലും ആ വഴി പോകുമ്പോൾ ഒരു അല്പം ശ്രദ്ധ കൊടുക്കാറുണ്ട്.
വർഷങ്ങൾക്ക് ശേഷം ഇതു പോലെയുള്ള ഒരു ഏപ്രിൽ ഫൂൾ ദിനം..സ്ഥലം മേൽപ്പറഞ്ഞ പ്രദേശം..രാവിലെ പതിവ് പോലെ സൊസൈറ്റിയിലേക്ക് പോയി..പാലൊക്കെ അളവ് കഴിഞ്ഞ് ഇരിക്കുമ്പോഴുണ്ട് ഒരു തമിഴൻ ലോറി ഡ്രൈവർ ഓടി കിതച്ചു സൊസൈറ്റിയിലേക്ക് വരുന്നത്..മൂപ്പര് നല്ലവണ്ണം കിതയ്ക്കുന്നുണ്ട്..
"അണ്ണേ...അണ്ണേ..അങ്കെ ഒരാൾ മറത്തിക്ക് മേലെ സൂയിസൈഡ് പണ്ണിയാച്ച്"
"എവിടെ?"
"അങ്കെ..കീളെ"
ഇപ്പോൾ അതുവഴിയാണ് വന്നത് എന്നിട്ടും ഞാൻ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു..
സൊസൈറ്റിയിലേക്ക് പാല് വാങ്ങാൻ വന്നവരും കൊടുക്കാൻ വന്നവരും സൊസൈറ്റി ജീവനക്കാരും സൊസൈറ്റിയുടെ ഷട്ടർ പോലും താഴ്ത്താതെ തമിഴൻ പറഞ്ഞ സ്ഥലത്തേക്ക് ഓടി...അവിടെയെത്തിയപ്പോൾ ഒരാൾ ഒരു കശുമാവിൻ്റെ ചുവട്ടിലിരുന്ന് ചിരിക്കുന്നു..കൈയ്യിൽ ഒരു ചെറിയ കഷ്ണം കയറുമുണ്ട്...എല്ലാവരെയും വിഡ്ഡികളാക്കി കൊണ്ട് ആ മനുഷ്യൻ(പേര് തല്ക്കാലം പറയുന്നില്ല)ഉറക്കെ വിളിച്ച് പറഞ്ഞു...
'ഏപ്രിൽ ഫൂൾ...'
പത്തുപതിനഞ്ച് പേരെ ഒറ്റയടിക്ക് വിഡ്ഡികളാക്കി കൊണ്ടുള്ള അയാളുടെ ചിരി ചിലരെ ദേഷ്യം പിടിപ്പിച്ചെങ്കിലും പറ്റിപോയ വിഡ്ഡിത്തം ഓർത്ത് ജാള്യത നിറഞ്ഞ മുഖവുമായി ഓരോരുത്തരും പതുക്കെ സ്ഥലം കാലിയാക്കി...പിന്നീട് പലപ്പോഴും ഈ കഥ പറഞ്ഞ് നമ്മൾ കഥാനായകനെയും തിരിച്ചും കളിയാക്കാറുണ്ട്...

ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക