“ചാര്‍ളി ഈ മാപില്‍ സൂക്ഷിച്ചുനോക്കൂ “ ചാര്‍ളി പോളിന്റെ കൈയ്യില്‍നിന്നും മാപ് തിരിച്ചുവാങ്ങി അതിലേയ്ക്ക് സൂക്ഷിച്ചുനോക്കി
“ഈ ഡാര്‍ക്ക് ഷെയിഡ് ? “ മാപിലെ ചില ഭാഗത്ത് ഉണ്ടായിരുന്ന ഡാര്‍ക്ക് ഷെയിഡ്സ് കാണിച്ചുകൊണ്ട് ചാര്‍ളി പോളിനോട് ചോദിച്ചു
“യെസ് അത് തന്നെ ചാര്‍ളി ..ആ ഡാര്‍ക്ക് ഷെയിഡിലാണ് നമ്മള്‍ തേടുന്നത് ഒളിഞ്ഞുകിടക്കുന്നത്..അതെന്തെന്നു അറിയാന്‍ നമ്മുക്ക് ഇതിന്‍റെ ഒറിജിനല്‍ മാപ് കിട്ടിയേ പറ്റൂ “
“ഒറിജിനല്‍ മാപ് ? അതെവിടെ നിന്ന് കിട്ടും അമ്മാവാ ? “
“അത് കണ്ടെത്തണം ചാര്‍ളി “ പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
ഗേറ്റിന് മുകളില്‍ ആര്‍ച്ചുപോലെ തീര്‍ത്തിരിക്കുന്ന ബോര്‍ഡിലെഴുതിയിരുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചാര്‍ളി വായിച്ചു
“യൂണിവേഴ്സിറ്റി ഓഫ് കേരള” അത് വായിച്ചുകൊണ്ട് ഒരു സംശയത്തോടെ ചാര്‍ളി പോളിനെ നോക്കി
“ഇവിടെ എന്താണ് കാര്യം അമ്മാവാ ? “ സംശയം മാറാതെ ചാര്‍ളി പോളിനോട് ചോദിച്ചു
“കാര്യമുണ്ട് ചാര്‍ളി ..രക്തപവിഴം കണ്ടത്തെണ്ടേ ? ഒറിജിനല്‍ മാപ് കണ്ടുപിടിക്കേണ്ട ? “
“അതിന് മാപ് ഇവിടെയാണോ ? “
“ഞാന്‍ ഇവിടെ കുറച്ചുകാലം ലൈബ്രേറിയനായി ജോലി ചെയ്തിട്ടുണ്ടായിരുന്നു..ഇവിടെ നമ്മുക്കൊരാളെ കാണാനുണ്ട് ..എന്തെങ്കിലും ഡീറ്റെയില്‍സ് ലഭിക്കാതിരിക്കില്ല..നീ ഇവിടെ വെയിറ്റ് ചെയ്യൂ ഞാന്‍ ഇപ്പോ വരാം “ കാറില്‍ നിന്നിറങ്ങിയ പോള്‍ ചാര്‍ളിയോട് അത്രയും പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു .കുറച്ചുനേരത്തെ ചാര്‍ളിയുടെ കാത്തുനില്‍പ്പിന് ശേഷം പോള്‍ ചാര്‍ളിയുടെ അടുത്തേയ്ക്ക് നടന്നുവന്നു.അയാളുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു
“ങേ ആരാ ഈ പെണ്ണ്‍ ? കല്യാണം കഴിക്കാത്ത അമ്മാവന്‍റെ മോളാണോ ? അമ്മാവന്‍ അത്രയ്ക്കും ? ഹേയ് അതാവില്ല എന്തായാലും ..പിന്നെ ആരായിരിക്കും ?“ അവര്‍ ചാര്‍ളിയുടെ അടുത്തേയ്ക്ക് എത്തുന്നതിന് മുന്‍പ് ചാര്‍ളി അത്രയും ചോദ്യങ്ങള്‍ മനസ്സില്‍ ചോദിച്ചിരുന്നു
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഒരാളെ കാണാന്‍ ഉണ്ടെന്ന് ഇതാണ് ഞാന്‍ പറഞ്ഞ കക്ഷി “ പോള്‍ അടുത്ത് നിന്നിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്തും പോലെ പറഞ്ഞു
“ഇവിടുത്തെ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം ഹെഡാണ് “ പോള്‍ തുടര്‍ന്നു .ചാര്‍ളി അവളുടെ കഴുത്തില്‍ തൂങ്ങികിടന്നിരുന്ന ഐഡി കാര്‍ഡിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പതിയെ വായിച്ചു
“S..A..M ..A..N..Y..A ..SAMANYA ..സാമാന്യ “അക്ഷരങ്ങള്‍ കൂട്ടിവായിച്ചുകൊണ്ട് ചാര്‍ളി അവളുടെ പേര് വായിച്ചു
“സാമാന്യ അല്ല ..സമന്യ എന്നാണ് “ അവള്‍ ചാര്‍ളി വായിച്ചത് ഇഷ്ടപ്പെടാത്തത് പോലെ മറുപടി പറഞ്ഞു
“ഓ സോറി ..സമന്യ..നൈസ് നെയിം ..റിയലി നൈസ് നെയിം “ഒരു ചിരിയോടെയാണ് ചാര്‍ളി അത് പറഞ്ഞത്
“സമന്യ ഇതാണ് ഞാന്‍ പറഞ്ഞ ചാര്‍ളി ..ഞങ്ങള്‍ക്ക് സമന്യയുടെ ഒരു സഹായം വേണമായിരുന്നു “ പോള്‍ കണ്ണുകൊണ്ട് ചാര്‍ളിയെ നോക്കി ആംഗ്യം കാണിച്ച് ബാക്കി പറയാന്‍ ആവശ്യപ്പെട്ടു.ചാര്‍ളി പോക്കറ്റില്‍ നിന്ന് തനിക്ക് ലഭിച്ച മാപ് പുറത്തേയ്ക്ക് എടുത്ത് അവളുടെ കൈയ്യിലേയ്ക്ക് നീട്ടികൊണ്ട് പറഞ്ഞു
“സമന്യ ഇതാണ് ഞാന്‍ പറഞ്ഞ ചാര്‍ളി ..ഞങ്ങള്‍ക്ക് സമന്യയുടെ ഒരു സഹായം വേണമായിരുന്നു “ പോള്‍ കണ്ണുകൊണ്ട് ചാര്‍ളിയെ നോക്കി ആംഗ്യം കാണിച്ച് ബാക്കി പറയാന്‍ ആവശ്യപ്പെട്ടു.ചാര്‍ളി പോക്കറ്റില്‍ നിന്ന് തനിക്ക് ലഭിച്ച മാപ് പുറത്തേയ്ക്ക് എടുത്ത് അവളുടെ കൈയ്യിലേയ്ക്ക് നീട്ടികൊണ്ട് പറഞ്ഞു
“രക്തപവിഴം “ ചാര്‍ളിയുടെ കൈയ്യില്‍നിന്നും മാപ് വാങ്ങികൊണ്ട് അവള്‍ അതിലേയ്ക്ക് നോക്കി
“ഇതിനുവേണ്ടിയാണോ അങ്കിള്‍ എന്നോട് സഹായം ചോദിച്ചത് ? “ പോളിനെ നോക്കികൊണ്ട് അവള്‍ ചോദിച്ചു .പോള്‍ അതിന് മറുപടി പറയാത്തതുകൊണ്ട് അവള്‍ തുടര്‍ന്നു
“രക്തപവിഴം ഞാനും ഒരുപാട് കേട്ടിട്ടുണ്ട് ..കുട്ടികാലത്ത് അമ്മുമ്മ പറഞ്ഞുതന്ന ഇതിന്‍റെ കഥകളോടൊപ്പം ഇതും തേടി പോയ പലരും ജീവിതം തുലച്ച കഥകളും കേട്ടിട്ടുണ്ട്..ചാര്‍ളി ഒരു ബെഡ് ടൈം സ്റ്റോറി എന്നതിനപ്പുറം ഇതിലൊരു വസ്തുതയുമില്ല ..രക്തപവിഴം ഒരു മിത്താണ് പലരും അതിന്‍റെ രഹസ്യം തേടി പോയിട്ടുമുണ്ട് എന്നാല്‍ അതില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നുള്ളതും എടുത്ത് പറയേണ്ട ഒന്നാണ്..കാലവും സമയവും ജീവിതവും നഷ്ടപ്പെടുക എന്നതല്ലാതെ ഇതും തേടി പോയവര്‍ക്ക് മറ്റൊന്നും ലഭിച്ചട്ടില്ല ചാര്‍ളി ..സോറി അങ്കിള്‍ എനിക്ക് ഈ കാര്യത്തില്‍ സഹായിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല “ അവളുടെ നിലപ്പാട് കേട്ട പോള്‍ ചാര്‍ളിയെ നോക്കി
“പക്ഷേ എനിയ്ക്ക് അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല സമന്യ..എന്‍റെ അനിയന്‍ അവരുടെ കൈയ്യിലാണ് ..അവനെ എനിയ്ക്ക് രക്ഷിച്ചേ പറ്റുള്ളൂ ..ഞാന്‍ മുന്നോട്ട് തന്നെ പോകാന്‍ തീരുമാനിച്ചു സമന്യ..അമ്മാവാ വാ പോകാം “ ചാര്‍ളി കാറിന്‍റെ അടുത്തേയ്ക്ക് നടന്നു.പോളും അവളെ ഒന്ന് നോക്കിയശേഷം കാറിന്‍റെ അടുത്തേയ്ക്ക് നടന്നു
“അങ്കിള്‍ “ അവള്‍ പുറകില്‍നിന്ന് പോളിനെ വിളിച്ചു
“എന്‍റെ എന്ത് സഹായമാണ് നിങ്ങള്‍ക്ക് വേണ്ടത് “ അവള്‍ ചാര്‍ളിയെ നോക്കികൊണ്ട് ചോദിച്ചു .അവളുടെ ആ ചോദ്യത്തിന് ചാര്‍ളിയൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവളുടെ അടുത്തേയ്ക്ക് നടന്നു.കൈയ്യിലുണ്ടായിരുന്ന മാപ് വീണ്ടും അവളെ കാണിച്ചുകൊണ്ട് അവന്‍ പറഞ്ഞു
“എന്‍റെ അനിയന്‍ എന്നെ ഏല്‍പ്പിച്ചതാണ് ഈ മാപ് ..രക്തപവിഴത്തിലെയ്ക്കുള്ള മാപ് ..പിന്നീട് അവന്‍ തന്നെ പറയുകയുണ്ടായി ഇത് ഒറിജിനല്‍ മാപ് അല്ലെന്ന്.. എന്നാല്‍ അമ്മാവന്‍ പറയുന്നു ഈ ഡാര്‍ക്ക് ഷെയിഡ് കണ്ടോ ? “ മാപിലെ ഡാര്‍ക്ക് ഷെയിഡ് അവള്‍ക്ക് കാണിച്ചുകൊടുത്തു കൊണ്ട് അവന്‍ തുടര്‍ന്നു
“അമ്മാവന്‍ പറയുന്നു ഈ ഡാര്‍ക്ക് ഷെയിഡിലാണ് നമ്മള്‍ അന്വേഷിക്കുന്ന രക്തപവിഴം ഉള്ളതെന്ന് “ അവള്‍ ചാര്‍ളിയുടെ കൈയ്യില്‍നിന്നും മാപ് വാങ്ങി അതിലേയ്ക്ക് നോക്കി
“ഇത് മാപിന്റെ പകര്‍പ്പല്ലേ ? ഇതിന്‍റെ ഒറിജിനല്‍ എവിടെ ? “അവള്‍ ചാര്‍ളിയോട് ചോദിച്ചു
“ഇത് മാപിന്റെ പകര്‍പ്പല്ലേ ? ഇതിന്‍റെ ഒറിജിനല്‍ എവിടെ ? “അവള്‍ ചാര്‍ളിയോട് ചോദിച്ചു
“അതറിയില്ല സമന്യ..അവന്‍റെ കൈയ്യില്‍നിന്നും ലഭിച്ചത് പകര്‍പ്പാണ് ..ഒറിജിനല്‍ കണ്ടെത്തെണം “
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ ചാര്‍ളി ..ഒരിക്കലും ഇതിന്‍റെ ഒറിജിനല്‍ ലഭിക്കാന്‍ പോകുന്നില്ല ..കാരണം രക്തപവിഴം എന്നൊന്നില്ല ..ഇതൊക്കെ ആളുകളെ പറ്റിക്കാനായി പലരും അടിച്ചുവിടുന്ന അസംബന്ധമാണ്,,ഇതിനുവേണ്ടി സമയം കളഞ്ഞു ജീവിതം നശിപ്പിക്കണോ ചാര്‍ളി ..അനിയനെ നമ്മുക്ക് വേറെ എങ്ങനെയെങ്കിലും അവരുടെ കൈയ്യില്‍നിന്നും രക്ഷിക്കാം ..ഇവിടെ പോലീസ് ഉണ്ടല്ലോ നിയമങ്ങള്‍ ഉണ്ടല്ലോ ..നമ്മുക്ക് ആ വഴിയ്ക്ക് നീങ്ങാം ചാര്‍ളി “
“പോലീസിനും നിയമങ്ങള്‍ക്കും വളരെ മുകളിലാണ് സമന്യ സാലിയേറി..നിനക്ക് അയാളെ പറ്റി അറിയില്ല സമന്യ “ പോളാണ് അത് പറഞ്ഞത്
“സമന്യയ്ക്ക് രക്തപവിഴത്തെ പറ്റി അറിയുന്നതെല്ലാം എന്നോട് പറയൂ ..സമന്യയുടെ അമ്മുമ്മ പറഞ്ഞ ബെഡ് ടൈം സ്റ്റോറിയടക്കം..അത്രയെങ്കിലും ചെയ്യ്ത് തന്നൂടെ ? “ ചാര്‍ളി ഒരു അപേക്ഷ പോലെ അവളോട് ചോദിച്ചു
“ശരി നിങ്ങളുടെ തീരുമാനം അങ്ങനെ ആണെങ്കില്‍ ഇനി ഞാന്‍ എന്ത് പറയാന്‍..വരൂ എനിയ്ക്ക് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞുതരാം “ അത്രയും പറഞ്ഞു അവള്‍ മുന്നോട്ട് നടന്നു അവളെ അനുഗമിച്ചപോലെ ചാര്‍ളിയും പോളും അവളുടെ പിന്നിലായി നടന്നു.യൂണിവേഴ്സിറ്റി ലൈബ്രറിയിലേയ്ക്കാണ് അവള്‍ പോയത് .ഷെല്‍ഫില്‍ അടക്കിവെച്ചിരിക്കുന്ന പുസ്തങ്ങളുടെ പേരുകളുടെ മുകളിലായി അവള്‍ വിരലോടിച്ചു.എന്താണ് അവള്‍ ഉദേശിക്കുന്നതെന്ന്‍ മനസ്സിലാവാതെ പോളും ചാര്‍ളിയും മുഖത്തോടുമുഖം നോക്കിനിന്നു.കുറച്ചുനിമിഷത്തെ അവളുടെ തിരച്ചിലിനോടുവില്‍ ഒരു പുസ്തകത്തിന്‍റെ മുകളില്‍ അവളുടെ വിരലുകള്‍ നിന്നു .ഷെല്‍ഫില്‍ നിന്നും അവള്‍ ആ പുസ്തകം പുറത്തേയ്ക്ക് എടുത്തു.പുസ്തകത്തിന്‍റെ മുകളിലും വശങ്ങളിലുമായിട്ടുണ്ടായിരുന്ന പൊടി തട്ടികളഞ്ഞ് അതിന്‍റെ പേജുകള്‍ മറച്ചുനോക്കി പുസ്തകം അതുതന്നെയാണെന്ന് ഉറപ്പുവരുത്തി അവള്‍ അവരുടെ അടുത്തേയ്ക്ക് നടന്നു
“എന്താണിത് ? എന്താണ് ഈ പുസ്തകത്തില്‍ ? “ ചാര്‍ളി അവളോട് ചോദിച്ചു
“നമ്മള്‍ തെടികൊണ്ടിരിക്കുന്ന രക്തപവിഴത്തെ പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ പുസ്തകമാണിത്..മഹാവംശം എന്നാണിതിന്റെ പേര് “ പുസ്തകത്തിന്‍റെ ചട്ടയിലെ പേര് കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“പക്ഷേ ഇതേത് ഭാഷ ? “ചട്ടയിലെ പുസ്തകത്തിന്‍റെ പേര് വായിക്കാനാവാതെ ചാര്‍ളി അവളോട് ചോദിച്ചു
“പാലി ഭാഷയിലാണ് ഇത് എഴുതിരിക്കുന്നത് ..200 ബി.സിയിലാണ് ഇതെഴുതിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു ..ഒരു ബുദ്ധഭിക്ഷുവാണ് ഇതെഴുതിയിരിക്കുന്നത് ..ഒരു ചരിത്രരേഖ എന്നതിന് ഉപരിയായി പാലി ഭാഷയിലുള്ള ഒരു ഇതിഹാസ കാവ്യം കൂടിയാണ് മഹാവംശം. ഇതിലെ കഥകളില്‍ ആ കാലഘട്ടങ്ങളിൽ നടന്ന യുദ്ധങ്ങൾ, കടന്നുകയറ്റങ്ങള്‍ തുടങ്ങിയവയെ പറ്റിയൊക്കെ പ്രതിപാദിക്കുന്നണ്ട് ..അതുപോലെ അന്നുകാലത്തെ കൊട്ടാരങ്ങൾ, കോട്ടകൾ, സ്തൂപങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ ചരിത്രവും ഇവയിലുണ്ട്..രണ്ടായിരത്തി ഒന്നില്‍ ഗുജറാത്തിലെ ഘാംബട്ട് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ശ്രീകൃഷ്ണന്‍ ഭഗവാന്റെ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി..അവിടെ നിന്ന് പടിഞ്ഞാറ് ഒമ്പത് കിലോമീറ്റര്‍ പരപ്പില്‍ നാല്പത് മീറ്റര്‍ ആഴത്തില്‍ മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയതാണ് ഈ പുസ്തകവും ..ഒരു വലിയ പെട്ടിക്കകത്ത് നിന്നാണ് ഇത് ലഭിക്കുന്നത്.. നൂറ്റാണ്ടുകളോളം കടലില്‍ കിടന്നിട്ടും ഇതിന്‍റെ പേജുകള്‍ക്ക് ഒരു കോട്ടവും വന്നട്ടില്ല എന്നുള്ളത് തികച്ചും അത്ഭുതകരമായ വസ്തുതയാണ് “
“ശരി പക്ഷേ നമ്മള്‍ തേടുന്ന രക്തപവിഴവുമായി എന്താണ് ഇതിന് ബന്ധം ? “ സമന്യ എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലാവാതെ ചാര്‍ളി അവളോട് ചോദിച്ചു
“രക്തപവിഴം അതിലെയ്ക്കാണ് ഞാന്‍ വരുന്നത്..ഇതാണ് നിങ്ങള്‍ തേടുന്ന രക്തപവിഴം “ ആ പുസ്തകത്തിന്റെ പേജുകള്‍ക്കിടയില്‍ നിന്ന് ഒരു ചിത്രം അവര്‍ക്ക് കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു.ചാര്‍ളി അവളുടെ കൈയ്യില്‍നിന്നും ആ പുസ്തകം വാങ്ങി ആ ചിത്രത്തിന് മീതെ വിരലുകള്‍ കൊണ്ട് പതിയെ സ്പര്‍ശിച്ചു
“WOW “
“അഗാധ രാജാവ് രാസാസിങ്കന്‍റെ ഒറ്റമകളായിരുന്നു ഹൈമവതി..വേദങ്ങളും ഉപനിഷത്തുകളും ചെറുപ്പത്തില്‍ തന്നെ പഠിച്ച ഹൈമവതി റാണിയ്ക്ക് താന്ത്രിക കര്‍മ്മങ്ങളിലും അറിവുണ്ടായിരുന്നു ..ഭദ്രകാളി ഭക്തയായിരുന്ന റാണിയുടെ നീണ്ട നൂറ്റിയൊന്ന് ദിവസത്തെ കഠിന വൃതത്തിനോടുവില്‍ റാണിയുടെ പ്രാര്‍ത്ഥനയില്‍ സന്തുഷ്ഠയായ ഭദ്രകാളി റാണിയുടെ മുന്നില്‍ പ്രത്യക്ഷപെട്ടു അവര്‍ക്ക് നല്‍കിയതാണ് രക്തപവിഴം എന്നൊരു കഥയുണ്ട് ഇതില്‍..നമ്മുടെ ചിന്തകളുടെ അപ്പുറമായിരുന്നു രക്തപവിഴത്തിന്റെ ശക്തി..ഒരിക്കല്‍ അഗാധയെ ആക്രമിക്കാന്‍ എത്തിയ മഹാജനം സൈന്യത്തെ രക്തപവിഴം ഉപയോഗിച്ച് പരാജയപ്പെടുത്തിയതായി ഇതില്‍ പറയുന്നുണ്ട്..എണ്ണത്തിലും ശക്തിയിലും വളരെ വലുതായ മഹാജനം സൈന്യത്തിനെ ലക്ഷ്യമാക്കി ആകാശത്തില്‍ നിന്ന് വലിയ തീഗോളങ്ങള്‍ പതിക്കുകയും അവരുടെ പടയെ നിഷ്കരുണം ഇല്ലാതെ ആക്കുകയുമായിരുന്നു യുദ്ധത്തില്‍ അഗാധ വിജയിക്കുകയും ചെയ്തും ..ഈ യുദ്ധത്തെ പറ്റി പല രാജ്യങ്ങളും അറിയുകയും അഗാധയെ ആക്രമിക്കാന്‍ ഭയപ്പെടുകയും ചെയ്തു ..പിന്നീടുള്ള നാളുകളില്‍ രക്തപവിഴം അഗാധക്കാര്‍ക്ക് എന്നുമൊരു കവചമായിരുന്നു..മറ്റൊരു പ്രത്യകതയെന്നുവേച്ചാല്‍ കന്യകമാര്‍ക്ക് മാത്രമേ രക്തപവിഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിയുള്ളൂ എന്നുള്ളതാണ് അല്ലാത്തവര്‍ അതില്‍ സ്പര്‍ശിച്ചാല്‍ വിഷം തീണ്ടി മരിക്കുമേന്നുള്ളതിനാല്‍ മറ്റൊരും അതില്‍ സ്പര്‍ശിക്കാന്‍ മുതിര്‍ന്നിരുന്നില്ല..ഇതാണ് ഹൈമവതി റാണി “ സമന്യ ചാര്‍ളിയുടെ കൈയ്യില്‍നിന്നും പുസ്തകം വാങ്ങി ഹൈമവതി റാണിയുടെ ചിത്രം കാണിച്ചുകൊണ്ട് പറഞ്ഞു .അവള്‍ തുടര്‍ന്നു
“വര്‍ഷങ്ങളോളം ആരും അഗാധയെ ആരും ആക്രമിച്ചില്ല ..നേരത്തെ പറഞ്ഞല്ലോ മാറ്റ് രാജകന്മാര്‍ക്ക് രക്തപവിഴത്തെ ഭയമായിരുന്നു ..പലരും ഈ കാരണത്താല്‍ അഗാധയെ ആക്രമിച്ചില്ല ..റാണിയ്ക്ക് വയസ്സായി മരണം മുന്നില്‍ കണ്ട അവര്‍ അന്ന് അവരുടെ പടയെ നയിച്ചിരുന്ന ചന്ദ്രസേനനേ രാജാവാക്കി ..റാണിയുടെ ആവശ്യപ്രകാരം രക്തപവിഴം മറ്റാരും ഉപയോഗിക്കാതിരിക്കാന്‍ റാണിയുടെ കല്ലറയില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു ..ചന്ദ്രസേനന്‍ റാണി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു..പക്ഷെ രക്തപവിഴം റാണിയുടെ കല്ലറയില്‍ റാണിയോടപ്പം മറവു ചെയ്ത കാര്യം പുറത്തേയ്ക്ക് വിട്ടില്ല കാരണം ശത്രുക്കള്‍ ഇതറിഞ്ഞാല്‍ അവരെ ആക്രമിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു..വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി ..രക്തപവിഴത്തെ ഭയന്ന് പലരും ആക്രമിക്കാതിരുന്ന അഗാധയെ ഒരിക്കല്‍ ഒരാള്‍ ആക്രമിച്ചു ..ഭാരതം കണ്ട ഏറ്റവും മഹാനായ, ധൈര്യശാലിയായ ചക്രവര്‍ത്തിയായിരുന്നു അത് “ സമന്യ ഒരു നിമിഷം നിറുത്തി .ചാര്‍ളിയും പോളും അവളുടെ വായയിലേക്ക് ആ ചക്രവര്‍ത്തിയുടെ പേര് കേള്‍ക്കാനായി നോക്കി നിന്നു
“ മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്തന്‍റെ മകന്‍ ബിന്ദുസാരന്‍റെ മകന്‍ “
“അശോക ചക്രവര്‍ത്തി “ ചാര്‍ളിയും പോളും ഒരേ സ്വരത്തില്‍ പറഞ്ഞു
“അതെ അശോക ചക്രവര്‍ത്തി..കലിംഗ യുദ്ധത്തിന് മുന്‍പാണ് അദ്ദേഹം അഗാധയെ ആക്രമിക്കുന്നത് ..പല രാജ്യങ്ങളും ആക്രമിച്ച് തന്‍റെ കീഴില്‍ ആക്കിയിരുന്ന സമയത്താണ് അശോക ചക്രവര്‍ത്തി പലരും ആക്രമിക്കാന്‍ ഭയപ്പെട്ട അഗാധയെ ആക്രമിക്കുന്നത്..യുദ്ധത്തില്‍ അഗാധ സൈന്യം പരാജയപ്പെട്ടു ..അഗാധയുടെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടു ..അശോക ചക്രവര്‍ത്തി ആദ്യം തിരഞ്ഞത് പണ്ട് അവര്‍ റാണി ഹൈമവതിയുടെ കല്ലറയില്‍ ഒളിപ്പിച്ച രക്തപവിഴമായിരുന്നു..ചക്രവര്‍ത്തിയുടെ വിശ്വസ്തരായ ഒരാളാണ് അത് കണ്ടെത്തിയത് ആകാംഷ കൂടി അയാള്‍ അതില്‍ തൊട്ടതും നിമിഷങ്ങള്‍ക്കുള്ളില്‍ എവിടെ നിന്നോ പ്രത്യക്ഷമായ ഒരു കറുത്ത നാഗം അയാളെ കൊത്തുകയായിരുന്നു..രക്തപവിഴത്തെ ഭയപ്പെട്ട ചക്രവര്‍ത്തി പിന്നെ എങ്ങനെയോ അതിനെപറ്റി മനസ്സിലാക്കിയ ശേഷം ഒരു കന്യകയുടെ സഹായത്താല്‍ അതിനെ ഭദ്രമാക്കി മറ്റാരുടെയും കൈയ്യില്‍ ലഭിക്കാതിരിക്കാന്‍ എവിടെയോ ഒളിപ്പിക്കുകയായിരുന്നു..പിന്നീട് കലിംഗ യുദ്ധത്തിന് ശേഷം യുദ്ധത്തിലെ രക്തച്ചൊരിച്ചിലും ഭീകരതയും കണ്ട ചക്രവര്‍ത്തി ഇനി മേൽ യുദ്ധം ചെയ്യില്ലെന്നും ധർമ്മമാർഗ്ഗത്തിൽ ചരിക്കുമെന്നും തീരുമാനമെടുത്തു ബുദ്ധമതം പ്രചരിപ്പിക്കാനായി ജീവിതം മാറ്റി വെച്ചു ..അദ്ധേഹത്തിന്‍റെ മിത്രങ്ങളില്‍ ഒരാളായ ബുദ്ധ സന്യാസിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു “ സമന്യ അത്രയും പറഞ്ഞുകൊണ്ട് ആ പുസ്തകം അടച്ചു
“അപ്പോ അശോക ചക്രവര്‍ത്തിയ്ക്ക് മാത്രമേ ഇതിപ്പോ എവിടെ ഉള്ളതെന്ന് അറിയൂ അല്ലേ ? “ ചാര്‍ളി ചോദിച്ചു
“അറിയില്ല ചാര്‍ളി ഒരു പക്ഷേ ഇത് ഒരു കഥയാകാം ..അശോക ചക്രവര്‍ത്തി സത്യമാണെങ്കിലും ഇതില്‍ പറഞ്ഞിരിക്കുന്ന രക്തപവിഴം ഉണ്ടോ എന്നുള്ളതില്‍ എനിയ്ക്ക് ഉറപ്പില്ല “
“ആ പുസ്തകം തരൂ “ പെട്ടെന്ന്‍ ചാര്‍ളി അവളോട് ആ പുസ്തകം ആവശ്യപ്പെട്ടു
“ഇതിലുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത് ..ഇനിയെന്തിനാണ് ഈ പുസ്തകം ? സോറി ഇത് ചരിത്ര രേഖയാണ് നിങ്ങള്‍ക്ക് തരാന്‍ കഴിയില്ല “
“സമന്യ ആ പുസ്തകത്തിന്‍റെ ചട്ടകള്‍ ശ്രദ്ധിച്ചോ ? “പുസ്തകത്തിന്‍റെ ചട്ടയില്‍ ചൂണ്ടിക്കാട്ടി ചാര്‍ളി പറഞ്ഞു
“ശ്രദ്ധിച്ചു നോക്ക് ..മുന്നിലെ ചട്ടയെക്കള്‍ കട്ടി കൂടുതലാണ് പിന്നിലെ ചട്ടയ്ക്ക്..ഇത് അശോക ചക്രവര്‍ത്തിയുടെ മിത്രം എഴുതിയതല്ലേ ? അങ്ങനെയെങ്കില്‍ ? ഒരു പക്ഷേ ? “ ചാര്‍ളി അവളുടെ കൈയ്യില്‍നിന്നും ആ പുസ്തകം തട്ടി പറിച്ചു
“ഹേയ് ചാര്‍ളി എന്താണ് കാണിക്കുന്നത് ? “
“അമ്മാവാ കാറിന്‍റെ കീ തരൂ “ എന്താണ് ചാര്‍ളി ഉദേശിക്കുന്നതെന്ന് മനസ്സിലാകാതെ പോള്‍ കാറിന്‍റെ കീ അവന് കൊടുത്തു.ചാര്‍ളി കീയുടെ അഗ്രം കൊണ്ട് ആ പുസ്തകത്തിന്‍റെ പിന്നിലെ ചട്ടയുടെ നടുവിലൂടെ കുത്തിക്കീറി.ആ ചട്ടയ്ക്കുള്ളില്‍ നിന്നൊരു പേപ്പര്‍ താഴേയ്ക്ക് വീണു.ചാര്‍ളി നിലത്തുവീണ ആ പപ്പേര്‍ കൈയ്യിലെടുത്തു തുറന്നുനോക്കി
“മാപ് “ ആശ്ചര്യം കൊണ്ടും സന്തോഷം കൊണ്ടും ചാര്‍ളി പറഞ്ഞു
(തുടരും )
Lijin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക