നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ സാമ്യം അദ്ധ്യായം 5


അദ്ധ്യായം 5
മർത്താണ്ടൻ പോയതും മന്ദാകിനി ഉച്ചത്തിൽ ആരോടെന്നില്ലാതെ പറഞ്ഞു
ആരവിടെ..?
രണ്ടു ഭടൻമ്മാർ ഒാടി വന്നു മുന്നിൽ വണങ്ങി
സേനാപതി ഭാജിയണ്ണ എന്നേ മുഖം കാണിക്കാൻ പറയൂ...
ഉത്തരവു പോലെ മഹാറാണി എന്നും പറഞ്ഞവർ ഒാടി മറഞ്ഞു
അൽപ്പസമയം കഴിഞ്ഞപ്പോൾ ഭാജിയണ്ണാ എന്ന സേനാപതി മന്ദാകിനിയുടെ മുന്നിൽ ഹാജരായി
നാൽപ്പത്തഞ്ചിനോടടുത്ത പ്രായമുള്ള ചിരിക്കുമ്പോൾ പല്ലുകളിൽ കറുത്ത കറ എടുത്തുകാണിക്കുന്ന ഉണ്ടക്കണ്ണുകളുള്ള ആരോഗ്യ ദൃഡഗാത്രനായ ഒരു മനുഷ്യൻ
റാണി വിളിച്ചതിൽ വിശേഷിച്ച് ..?
ആ ഭാജി കർമ്മന്റെ കൂടെ നീയും ഉടനെ കോസലരാജ്യത്തോക്കു പോകുന്നു..അവരിരുപേർക്കും ഒരപകടവും ഉണ്ടാവാതെ നോക്കണ്ടതും .അവിടെ നടക്കുന്ന എന്തുകാര്യമായാലും ആരും മറിയാതെ എന്നെ അറിയിക്കുന്നതുമാണു നിന്റെ ദൗത്യം
ശരി റാണി...പക്ഷെ ഇവിടുത്തേ സേനാ കാര്യങ്ങൾ
അതൊക്കെ മുറപോലെ നടന്നോളും ..പോരാത്തകാര്യങ്ങൾ ഞാൻ നോക്കി നടത്തിക്കോളാം...മറ്റെന്തെങ്കിലും പറയാൻ...?
ഇല്ലറാണി ദേ പുറപ്പെടുകയായി..
മന്ദാകിനിയുടെ വാക്കുകൾ ശിരസാവഹിച്ചു ഭാജിയണ്ണയും മാർത്താണ്ടന്റെ ആഗ്രഹം നടപ്പാക്കാൻ കർമ്മനും ഒന്നിച്ചു വേധപുരത്തൂന്നു കോസലത്തേക്കു പുറപ്പെട്ടു .അതും രാജപ്രൗഡിയോടെ തന്നെ...
ഡി......മതിയെടി നാണമില്ലേ ഇത്രയും പ്രായമായില്ലേ...കഥ പറയാനൊരു മുത്തശ്ശിം കേൾക്കാനൊരു കൊച്ചു കുഞ്ഞും.ഞാനൊരു കാര്യം പറഞ്ഞേക്കാം ഇത്രയും നാൾ ഞാൻ പോട്ടെ പോട്ടെ എന്നു വിചാരിച്ചു ..അതേ നിങ്ങളും കൂടെ കേൾക്കാനാ
പൂമുഖത്തു കസേരയിൽ ചാരി കിടന്നു എന്തോ ആലോചിച്ചിരിക്കുന്ന ശിവരാമനേയും നോക്കി ശാരദ പറഞ്ഞു
ഇന്നു വെള്ളം കൂടി അനത്തില്ലന്നു വിചാരിച്ചതാ...അപ്പോഴാ "പണിക്കരു ചേട്ടൻ " ആ ...കുന്നേലെ -കല്ല്യാണ ബ്രോക്കർ വിളിച്ചു പറഞ്ഞേ ദേ ഇവക്കൊരു കല്ല്യാണ ആലോചനയുമായി രണ്ടു പേർ ഇങ്ങോട്ടു വരണുണ്ടന്ന് ..അവുദാവി ഒന്നും പറയണ്ട ദേവൂട്ടി... കൂടുതൽ വിളച്ചിലൊന്നും പറയാതെ പോയി വേഗം കുളിച്ചൊരുങ്ങി നിന്നോ..അതല്ല എന്റെ വാക്കിനൊരു വിലയും ഇല്ലേൽ ഞാനും പലതും തീരുമാനിച്ചിട്ടുണ്ട് .ആർക്കും വിലയില്ലാതെ ഈ വീട്ടിലിനി ഞാനുണ്ടാവില്ല . എങ്ങോട്ടും ഇറങ്ങി പോകുമെന്നൊന്നും ആരും നിനക്കെണ്ട ഈ ഉത്തരത്തിൽ തൂങ്ങും ഞാൻ ..എനിക്കു തരാത്ത സ്വസ്ഥത ഇവിടാർക്കും ഞാനും തരുമെന്നു നിനക്കണ്ട
അതേ ഞാൻ കടയിൽ പോയി അവരെ സൽക്കരിക്കാൻ വേണ്ടതെന്തെങ്കിലും വാങ്ങ വരും ..ഇവിടാരും എന്റെ വാക്കിനു വിലവെക്കാതെ എന്നെ നാണം കെടുത്താനാ ഉദ്ധേശമെങ്കിൽ ഞാൻ കാട്ടിത്തരാം
എന്നും പറഞ്ഞു ശാരദ എന്തോ തീരുമാനിച്ചുറച്ച പോലെ പുറത്തേക്കു ഒരു കൈ സഞ്ചിയുമായി നടന്നകന്നു
***********************************
അതേ മോളേ അമ്മ പറഞ്ഞപോലെ എഴുന്നേറ്റു പോയി കുളിച്ചൊരുങ്ങി നിന്നോ...ശിവരാമൻ മോളെ നോക്കി പറഞ്ഞു
അച്ഛനെന്താ പറയണേ ഈ അമ്മക്കു എന്തിന്റെ കേടാ ..എനിക്കു കുറച്ചു നാൾ കഴിഞ്ഞു മതി കല്ല്യാണമൊക്കെ എന്നു ഞാൻ നേരത്തേ പറഞ്ഞിരുന്നതല്ലേ..?അന്നു സമ്മതിക്കയും ചെയ്തു
അതൊക്കെ ശരിതന്നെ പക്ഷെ നിന്റെ അമ്മ ഒരു തീരുമാനവും ഇങ്ങനെ ശക്തമായി പറഞ്ഞു മോൾ കണ്ടിട്ടുണ്ടോ..ഇല്ല..,അവളങ്ങനാ ആളൊരു പാവമാ .,ഈ കിടന്നു ചിലക്കുന്ന ചിലപ്പേ ഉള്ളു എന്നു കരുതി ഞാനും പക്ഷെ നിന്റെ ചെറുപ്പത്തിൽ ഒരു നിസാരകാര്യത്തിനു ഇതു പോലെ ഒരു പിടിവാശിപിടിച്ചന്നവൾ കാട്ടികൂട്ടിയ കാര്യങ്ങളോർക്കുമ്പോളെ ഭയമാ.,മിണ്ടാപൂച്ച കലം ഉടക്കും പോലാ മനസ്സിലൊരു തീരുമാനമെടുത്താൽ എന്തു കടുംകൈയ്യാ കാണിക്കുന്നതെന്നു പറയാൻ പറ്റില്ല...മോളു ചെല്ല് .ഇഷ്ടമായില്ലെങ്കിൽ നമുക്കു പിന്നീടു തന്ത്രത്തിലൊഴുവാക്കാമെന്നേ..,നിന്നെ പിടിച്ചു ഇപ്പോഴെ കെട്ടിച്ചു കൊടുക്കൊത്തൊന്നും ഇല്ലല്ലോ...അവരൊന്നു വന്നു കാണ്ടു പോട്ടടി എഴുന്നേക്കു നല്ല മോളല്ലേ പറയണ കേൾക്ക്
അതു പറയുമ്പോളും പഴയതെന്തോ ഒാർത്തന്നവണ്ണം ശിവരാമന്റെ മനസ്സ് അസ്വസ്ഥമാകുന്നതു ദേവു മനസ്സിലാക്കിയിരുന്നു
മനസ്സില്ലാ മനസ്സോടെ മുത്തശ്ശിയുടെ മടിയിൽ നിന്നും അവൾ പതിയെ എഴുന്നേറ്റു പോകുന്നതും നോക്കി എന്തോ അസ്വസ്ഥമാക്കും ചിന്തകളോടെ അവളേയും നോക്കി ദേവകിയമ്മ നോക്കിയിരുന്നു
**************************************
കടയിൽ നിന്നും മടങ്ങ വന്ന ശാരദക്കു ഭയങ്കര സന്തോഷമായി
കാരണം വീടൊക്കെ വൃത്തിയാക്കി മകൾ വിരുന്നുകാരെ സ്വീകരിക്കാൻ തയ്യാറായി ഒരുങ്ങി നിൽക്കണു
അവർ ദേവൂനെ നോക്കി വാത്സല്യത്തോടെ ഒരു ചിരിയും പാസാക്കി അടുക്കളയിലേക്കു കയറി
അൽപ്പ സമയം കഴിഞ്ഞപ്പോൾ രണ്ടു പേരുമൊത്ത് കല്ല്യാണബ്രോക്കർ പണിക്കരാവീട്ടിലേക്കു വരുന്നതു കണ്ട ശിവരാമൻ ഒാടി പോയ് അതിഥികളെ സ്വീകരിച്ചു
വരണം വരണം നിങ്ങൾ..?
തിരുവല്ലയിൽ നിന്നു വരികയാ..
തിരുവല്ലയിൽ..?
കേളത്തുവീട്ടിൽ അനന്തൻ നായരുടെ ഇളയ മകനാ...
പയ്യനെ കാട്ടി കൊടുത്തു കൊണ്ടു കൂടെ വന്നയാളാണു അതു പറഞ്ഞത്
ഞാനിവന്റെ അമ്മാവനാണേ..
കേളത്തു വീട്ടിൽ അനന്തൻ നായരെന്നു കേട്ടതും കാറ്റു പോയ ബലൂൺമാതിരിയായി ശിവരാമന്റെ മനസ്സ്
ഉമ്മറത്തേക്കു കയറി വരുന്ന അവരെ കണ്ട ദേവൂട്ടി ഞെട്ടി
ഇത് ഇതു മഹിയേട്ടന്റെ അനുജൻ ശ്യാം അല്ലേ..?ഇവനെന്താ ഇവിടെ ഇനി എനിക്കു സസ്പെൻസായി മഹിയേട്ടൻ പറഞ്ഞയച്ചതാവുമോ...നോക്കാം എന്നും ചിന്തിച്ച് അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു
തുടരും

Biju V

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot