Slider

നോവൽ സാമ്യം 💐🌷💐🌷 അദ്ധ്യായം 4

0

അദ്ധ്യായം 4 സാമ്യം
കർമ്മൻ തന്റെ പള്ളി അറയിൽ മധുവും മധിരാശിയും ഒക്കെയായി എല്ലാ ദിനങ്ങളിലെ പോലെ ജീവിതം ആഘോഷിക്കുന്ന വേളയിൽ
രാജഗുരു അങ്ങോട്ടു കയറി വന്നു ചിലസ്ത്രീകൾ മുന്തിരി ചുണ്ടിൽ മുട്ടിച്ചു കർമ്മനെ കളിപ്പിക്കുന്നു
ചിലർ അർത്ഥ നഗ്നർ മറ്റുചിലർ ..,,,
അവന്റെ കൈകളിൽ പുകഞ്ഞമരുന്ന കഞ്ചാവിന്റെ ചുരുൾ
മുറിയാകെ ഒരു ഇരുളിമ കലർന്ന ചുവന്ന പ്രകാശം
കർമ്മാ മനം മയക്കും നാരിയും ശിര മരവിപ്പിക്കും ശിവമൗലിയും ഭാങ്കും മടുത്തെങ്കിൽ ഇനിയൽപ്പം മറ്റൊരു വിനോദമായാലോ..?
രാജഗുരു മാർത്താണ്ടന്റെ വാക്കുകൾ കേട്ടതും അവനു ചുറ്റും കൂടിയിരുന്ന സ്ത്രീകൾ വേഗം എഴുന്നേറ്റു മാറി നിന്നു
കർണ്ണൻ പതിയെ തലയുയർത്തി നോക്കി
മടുക്കയോ..,സ്വർഗ്ഗം ആർക്കാണു ഗുരോ മുഷിപ്പുണ്ടാക്കുന്നത്
നിന്നെയാണെനിക്കിഷ്ടം...അതിന്റെ കാരണവും നിനക്കറിയാം...
കർമ്മൻ ചുറ്റിനും കൂടി നിന്ന സ്ത്രീകളെ ഒന്നു നോക്കി
ആ നിമിഷം തന്നെയവർ അവിടെനിന്നും പോയി
പതിയെ എഴുന്നേറ്റ കർണ്ണൻ മാർത്താണ്ടനെ നോക്കി
നിനക്കു പുച്ഛമാവും ...വീരൻ ഈ രാജ്യത്തിന്റെ സാരഥിയായാൽ എന്റെ കണക്കുകൂട്ടലുകൾ പിഴക്കും
ഈ കൊട്ടാരത്തിൽ മഹാരാജൻ രണ ഭദ്രനറിയാത്ത ഒരേ ഒരു രഹസ്യം അതു നീയാണ്
നീ വേണം അടുത്ത യുവരാജാവാകേണ്ടത് ..!!!
ഒാർമ്മ വെച്ചകാലം മുതൽ നിഴലായും മറയായും ഞാൻ നിങ്ങളുടെ രക്തംമാണന്നു പറഞ്ഞു എന്നെ ഈ പരുവം ആക്കിയതെന്തിനാ...താനാണോടോ എനിക്കു ജൻമ്മം തന്നത് ..ജാര സന്തതി എന്നറിഞ്ഞ നാൾ മുതൽ മനസ്സടക്കാൻ ഞാൻ പെടണപാട് ...പറയടോ കിളവാ...താനെന്തിനാ എന്റെ മനസ്സിങ്ങനെ തകർക്കുന്നത്
അതും പറഞ്ഞു കർമ്മൻ മാർത്താണ്ടന്റെ കഴുത്തിൽ പിടിമുറുക്കി
കർമ്മാ നിന്റെ ബലിഷ്ടമായ ഈ കൈകൾ മുറുകണ്ടത് എന്റെ കഴുത്തിലല്ല
അവന്റെ വീര ഭദ്രന്റെ കഴുത്തിൽ
ഞാൻ നിനക്കു ജൻമ്മം തന്നവനെന്നു നിന്റെ അമ്മ മഹാറാണി തന്നെ നേരിട്ടു പറഞ്ഞു തന്നതല്ലേ..?നിന്നെ നശിക്കാനല്ല ഈ ലോകത്തുള്ളതെല്ലാം നിന്നിലൂടെ ആസ്വദിക്കാനാണു ജൻമ്മം തന്നത് .ഇതിലും നല്ലൊരവസരം ഇനി വരില്ല
വീരനിപ്പോൾ രണഭദ്രന്റെ മനസ്സിലെ കനലാണ് അതാളിക്കത്തിക്കാൻ നിനക്കേ ആവൂ ..!!അവർ തമ്മിലിനി ഒരുനാളും കാണാൻ ഇടവരരുത്
ഈ സിംഹാസനം നിന്റെ കാൽചുവട്ടിൽ വരുന്നതാണെന്റെ സ്വപ്നം
അതിനു ഞാനെന്തു വേണമെന്നാ പറഞ്ഞു വരുന്നേ..?
വീരനെ നമ്മുടെ ശത്രുരാജ്യമായ കോസലത്തു വെച്ചു തീർത്തു കളയണം..!!ആ വാക്കുകളിൽ മാർത്താണ്ടൻ വർഷങ്ങൾകൊണ്ടു മെനഞ്ഞ പകയുടെ തന്ത്രങ്ങൾ ആളികത്തിയിരുന്നു
അവനും എന്റെ കൂടെ പിറപ്പു തന്നെയല്ലെ...?
ഒാ...അപ്പോൾ ജൻമ്മം തന്നവനിലും വലുതാണു നിനക്കു കൂടെ പിറപ്പ് ,!!!അവൻ നാടു ഭരിച്ചാൽ നീ അവന്റെ ...,
നിങ്ങളുടെ മനസ്സിത്ര ദുഷിച്ചതോ..എനിക്കോ സ്വയിരം തരില്ല .ഇനി അവനെ ...
അതേ കാക്കക്കും തൻ കുഞ്ഞു പൊൻ കുഞ്ഞാ ..നീ എന്തു പറഞ്ഞാലും അവനല്ല നീയാണു ഈ രാജ്യം ഭരിക്കണ്ടവൻ ..എന്നിട്ടു വേണം ഈ രാജകൊട്ടാരത്തിന്റെ ലിപികളിൽ ഒരു ചരിത്രം പുതിയതായി എഴുതി ചേർക്കാൻ
ഇതെന്റെ മാത്രം ആഗ്രഹമല്ല ..
രണ ഭദ്രനും ആജ്ഞ പുറപ്പെടുവിച്ചു കഴിഞ്ഞു നീ ഉടനെ കോസലത്തേക്കു യാത്രയാവാൻ വീരന്റെ ദൗത്യം ഒാർമ്മപ്പെടുത്തുവാൻ എങ്ങനായാലും നീ പോകുകവേണം
പക്ഷെ ഒന്നോർത്തോ ഇപ്പോൾ കാണുന്ന വീരനായിരിക്കില്ല രാജാവായി കഴിഞ്ഞാൽ നിന്റെ സ്വാതന്ത്ര്യങ്ങളിൽ എന്നല്ല എല്ലാ പ്രവർത്തികളിലും നിയന്ത്രണങ്ങൾ വീഴും
ഒരു പക്ഷെ അവന്റെ സേനാ നായകനാകാൻ വരെ വിധി ..,കഷ്ടം .ഇത്രയേറെ പറഞ്ഞും കർമ്മാ നിനക്കു മനസ്സിലാവുന്നില്ലങ്കിൽ നിന്റെ ഇഷ്ടം ...ഞാനിറങ്ങുന്നു
മനസ്സുമാറി കർമ്മൻ തന്റെ പാതയിൽ വരും എന്നു മാർത്താണ്ടനിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു
ഇല്ലാത്ത പക്ഷം അവനെ എങ്ങനെ തന്റെ ചെൽപ്പടിയിൽ കൊണ്ടു വരണമെന്നു മാർത്താണ്ടനറിയുമായിരുന്നു
********************************************
ഹാ കൊള്ളാം രാജഗുരു പട്ടം നൽകി മന്ദാകിനി റാണിക്കു കാമമടക്കാനുള്ള വെറും പുരുഷവേശി പട്ടമോ എന്നോടുള്ള പ്രണയം.കഴിഞ്ഞതത്രയും നാട്യമോ..?
മാർത്താണ്ടന്റെ ശബ്ദം കേട്ടു രണഭദ്രന്റെ ഭാര്യ മന്ദാകിനി ദേവി തിരിഞ്ഞു നോക്കി
എന്തിനീ കോപം ചുവരുകൾക്കും കാതുള്ളതു മറന്നുവോ...ഞാൻ ഒാർമ്മവെച്ച കാലം മുതലേ ഒരാളെയേ മനസ്സിൽ വരിച്ചിട്ടുള്ളു .പിതാവിന്റെ നിർബദ്ധങ്ങൾക്കു വഴങ്ങി കൊടുത്തപ്പോഴും നിങ്ങളെ മറക്കാൻ കഴിയാഞ്ഞതോ ഞാൻ ചെയ്ത തെറ്റ് .ഒടിവിൽ ഈ നാവിൽ നിന്നും വരുന്ന വാക്കുകൾ എന്റെ മനസ്സിനെ എത്രമാത്രം മുറിവേൽപ്പിക്കുന്നു എന്നു അങ്ങറിയുന്നില്ലേ..?
അതേ ഒരു ജാരനായി തുടരാൻ എനിക്കാവുന്നില്ല .അതിനു പോം വഴി ചെയ്തേ മതിയാവു
എന്തു ചെയ്യണമെന്നാണു അങ്ങു പറയുന്നത്
കർമ്മൻ കോസലരാജ്യത്തു പോകണം
അതും ആയി നമ്മൾ സംസാരിക്കുന്ന വിഷയത്തിനെന്തു ബന്ധം?
ഉണ്ട് കർമ്മൻ അടുത്തയുവരാജാവായി വാഴണമെങ്കിൽ വീരഭദ്രൻ ഉടനെ മടങ്ങി വരാൻ പാടില്ല..!!!
വീരനും എന്റെ മകനാണ് .അവനെ അപായപ്പെടുത്തണമെന്നാണോ പറഞ്ഞു വരുന്നത് !!!
ഏയ് റാണിയുടെ മകൻ എന്റേയും മകനല്ലേ .അവനെ അപായപ്പെടുത്താനല്ല കോസലരാജ്യത്തെ രാജാവാക്കുന്നതിനെ പറ്റിയാണു നാം ചിന്തിക്കുന്നത്
എങ്ങിനെ?
യമുനാദേവിയെ അറിയില്ലേ അതീവ സുന്ദരി അവളെ വീരൻ വിവാഹം കഴിച്ചാൽ മറ്റനന്ദരാവകാശികളില്ലാത്ത കോസല രാജ്യത്തെ രാജാവായി വീരൻ തീരും .എന്നും പരാക്രമം മാത്രം ചിന്തിക്കണ വീരന്റെ മനസ്സിൽ പ്രണയത്തിന്റെ തീപ്പൊരി കൊളുത്താൻ കർമ്മന്റെ സാനിധ്യത്തിനാവും അതാണു നാം പറഞ്ഞു വരുന്നത് !!!!
അങ്ങനെങ്കിൽ അങ്ങു വിഷമിക്കണ്ട കർമ്മൻ കോസലരാജ്യത്തു പോയിരിക്കും ഇതു മന്ദാകിനി തരുന്ന ഉറപ്പാ..,
അങ്ങനെയായാൽ നന്ന് മറ്റു കാര്യങ്ങളൊന്നും ഇനി വിശദീകരിക്കണമെന്നില്ല അവിടെ ചെന്നാൽ ചെയ്യണ്ട കാര്യങ്ങൾ കർമ്മനു നാം പറഞ്ഞു കൊടിത്തിട്ടുണ്ട് ദേവിയുടെ വാക്കുകൾ കർമ്മൻ ലംഘിക്കില്ലഅവനുറപ്പായും പുറപ്പെടും എനിക്കുറപ്പാണ്
******************************************
തുടരും

Biju V
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo