Slider

കാവ്യാങ്കണം അവാര്‍ഡ്- 2018

0



===കാവ്യാങ്കണം അവാര്‍ഡ്- 2018===

ശ്രീമതി തെക്കേനല്ലേത്ത് അമ്മുക്കുട്ടി അമ്മ (W/O ശ്രീ നമ്പിട്ടിയത്ത് കേശവമേനോന്‍) സ്മാരക കാവ്യാങ്കണം അവാര്‍ഡ്- 2018 - 

10001 രൂപയും പ്രശസ്തിപത്രവും .

സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്: ശ്രീമതി തെക്കേനല്ലേത്ത് അമ്മുക്കുട്ടി അമ്മയുടെ മകനും, കവിയും ആര്‍ട്ടിസ്റ്റും ഗാനരചയിതാവും നല്ലെഴുത്തിലെ സജീവാംഗവുമായ , 
ശ്രീ ശ്യാം എം മേനോൻ

'മാതൃസ്മൃതി' 

എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നല്ലെഴുത്തില്‍ ( Facebook Group) &നല്ലെഴുത്ത് ആപ്പ് എന്നിവയിൽ പോസ്റ്റ് ചെയ്യുന്ന കവിതകളില്‍ ഏറ്റവും മികച്ചതിന് അവാര്‍ഡ് നല്‍കുന്നു.

മത്സരം നടക്കുന്ന കാലാവധി ഫെബ്രുവരി 10  മുതൽ   - ഫെബ്രുവരി 28   വരെ .
നല്ലെഴുത്ത് ഫേസ്ബുക്ക് ഗ്രൂപ്പിലെ സജീവ അംഗങ്ങൾക്ക് പങ്കെടുക്കാം.

Fake Profiles, Hidden identity profiles are  not allowed.


നിബന്ധനകൾ :

  • നല്ലെഴുത്ത് ഫേസ്ബുക്ക് ഗ്രൂപ്പിലാണ് രചനകൾ പോസ്റ്റ് ചെയ്യേണ്ടത്.  
  • പോസ്റ്റ് ചെയ്ത ശേഷം അതേ കവിത നല്ലെഴുത്ത് ആപ്പ് വഴിയും  അയക്കേണ്ടതാണ്. നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ് , ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ലഭ്യമാണ് . അതിലെ രചനാ മത്സരങ്ങൾ - 2018  എന്ന ഭാഗം വഴിയാണ് കവിത സമർപ്പിക്കേണ്ടത് . ആപ്പ് വഴി അയയ്ക്കുന്ന രചനകൾ ജഡ്ജിങ് പാനലിന് നേരിട്ട് ചെല്ലുന്നതാണ് .
  • കവിത ഗദ്യമോ പദ്യമോ ആവാം . ഒരാൾക്ക് ഒരു എൻട്രി മാത്രമേ മത്സരത്തിനായി സമർപ്പിക്കാനാവൂ . ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ശേഷം നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ് വഴി ജഡ്ജിങ് പാനലിന് നേരിട്ട് അയക്കുക 
  •  രചനകൾ ഗ്രൂപ്പിലും , ആപ്പ് വഴിയും സമർപ്പിക്കുമ്പോൾ  "കാവ്യാങ്കണം മത്സരം" എന്ന്  ശീർഷകത്തോടൊപ്പം പ്രത്യേകം  എഴുതിച്ചേർക്കുക. 
  • മത്സരത്തിന് അയക്കുന്ന രചനകൾ  മറ്റു ഗ്രൂപ്പുകളിലോ സ്വന്തം ഫേസ്ബുക്കിലോ പ്രസിദ്ധീകരിച്ചതാവാൻ   പാടുള്ളതല്ല.



മത്സരത്തിൽ പോയിന്റുകൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ -

  • ഗദ്യമായാലും പദ്യമായാലും   ആശയ വ്യക്തത ഉണ്ടായിരിക്കണം 
  • ഭാഷാശുദ്ധിയും ഉണ്ടാവേണ്ടതാണ്.
  • പദ്യമായി സമർപ്പിക്കുകയാണെങ്കിൽ വൃത്തം, അലങ്കാരം, പ്രാസം എന്നിവ പാലിച്ചു കാവ്യഭംഗി ഉള്ളതായാൽ നല്ലത് 



മത്സരത്തിൽ പോയിന്റുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ -

  • അക്ഷരത്തെറ്റ് 
  • ആശയത്തിൽ  വ്യക്തത ഇല്ലാതെയിരിക്കുക 
  • വികലപ്രയോഗങ്ങൾ 
  • മത്സരത്തിന് അയച്ചവ മറ്റെവിടെയെങ്കിലും പോസ്റ്റ് ചെയ്യുക 
  • ശീർഷകം ഇല്ലാത്ത രചന. 
  • അശ്ലീല പ്രയോഗങ്ങൾ -  
  • ഇമേജുകൾ / മറ്റു ലിങ്കുകൾ രചനയോടൊപ്പം ഉപയോഗിച്ചാൽ അയോഗ്യത ഉണ്ടാവുന്നതാണ് 


ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. വിജയികളുടെ പേരും വിവരവും മാർച്ച് 4 -ന് നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പിൽ കൂടി അറിയിക്കുന്നതാണ് .

NB : നിയമാവലിയിൽ അവശ്യം വേണ്ട മാറ്റങ്ങൾ വരുത്താൻ അഡ്മിൻ പാനലിന് അധികാരം ഉണ്ടായിരിക്കുന്നതാണ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo