Slider

തോട്ടിൽ മറിയാം. (നർമ്മകഥ)

0

തോട്ടിൽ മറിയാം. (നർമ്മകഥ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കുഞ്ഞാപ്പു പെണ്ണ് കാണാൻ പോയി.പെണ്ണ് കാണൽ ചടങ്ങിനിടെ പരസ്പരം പരിചയപ്പെടൽ നടക്കുകയാണ്. കാര്യങ്ങളെല്ലാം മനസ്സിലായതിന് ശേഷം വധുവിന്റെ പിതാവ് തനിക്കറിയുന്ന അയൽവാസികളെക്കുറിച്ച് ചോദിച്ചു.
" തോട്ടിൽ മറിയാനെയറിയോ?".
കേട്ട പാതി കേൾക്കാത്ത പാതി കുഞ്ഞാപ്പു ഇരുന്നിടത്തു നിന്ന് എണീറ്റ് ഒരൊറ്റ മറിച്ചിൽ. തോട്ടിൽ മറിയാനുള്ള തന്റെ കഴിവ് ഭാവി അമ്മോശനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു കുഞ്ഞാപ്പു.
കുഞ്ഞാപ്പുവിന്റെ പ്രകടനം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഭാവി അമ്മോശൻ. അത് കണ്ട് കുഞ്ഞാപ്പു വീണ്ടും ചോദിച്ചു.
"ഇനീം മറിയണൊ?".
" ഇനി ഇവിടെ വേണ്ട. പുറത്തു പോയി മറിഞ്ഞോ".
ഭാവി അമ്മോശന്റെ മറുപടി കേട്ട് പുറത്തേക്ക് നോക്കിയ കുഞ്ഞാപ്പുകണ്ടത് ഓടി രക്ഷപ്പെടുന്ന ബന്ധുവിനെയും ദല്ലാളെയുമാണ്.
അല്ലെങ്കിലും ശരിയായ മേൽവിലാസമുണ്ടെങ്കിലും തോട്ടിനടുത്ത് താമസിക്കുന്നവരെയൊക്കെ " തോട്ടിൽ' എന്ന് വിളിക്കാനാണല്ലൊ ആളുകൾക്ക് താൽപര്യം.
ആ സമയം കുഞ്ഞാപ്പു ബന്ധുവും ദല്ലാളും ഓടിയതെന്തിനെന്നറിയാതെ അന്തം വിട്ടു നിൽക്കുകയായിരുന്നു.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo