..........സീനത്ത് ടീച്ചർ ........
.
.
"അഞ്ഞൂറ് കൊടുത്തു ടൂർ പോവാം എങ്കിൽ നീ പറയുന്നതെല്ലാം കള്ളമാണ് "
.
-സീനത്ത് ടീച്ചർ-
.
ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എക്കണോമിക്‌സ്
(Economics )ന്റെ സംഗീത ടീച്ചർ സ്ഥലം മാറി പോയതിനു ശേഷമാണ് തൃശൂരിലെ കേച്ചേരി സ്വദേശി സീനത്തു ടീച്ചർ പകരം വരുന്നത് . ചില അദ്ധ്യാപകരോട് നമ്മുക്കും അവർക്ക് നമ്മളോടും തോന്നുന്ന ഒരു തരം ഇഷ്ടമുണ്ട് .അത് എല്ലാവരുടെ കാര്യത്തിലും കിട്ടിക്കോളണം എന്നില്ല .
ഇവിടെയും അത് തന്നെയാണ് സംഭവിച്ചത് ആദ്യ ക്ലാസ്സിൽ തന്നെ ടീച്ചർ പറഞ്ഞത് താൽപ്പര്യമില്ലാത്തവർ ഇറങ്ങിപ്പോവാം എന്നാണ് . . ഇറങ്ങിപ്പോവാൻ തോന്നിയെങ്കിലും ഗുരുത്വ ദോഷത്തിൽ വലിയൊരു ദോഷമില്ല എന്ന് വിശ്വസിക്കുന്ന എനിക്ക് അതിനു കഴിയില്ലായിരുന്നു .
.
മറ്റു അദ്ധ്യാപകരെ പോലെ ടീച്ചറോടും നല്ല രീതിയിൽ പെരുമാറാനും ഇഷ്ടം കൂടാനുമൊക്കെ ശ്രമിച്ചെങ്കിലും എന്തൊക്കെയോ അകലം ടീച്ചറും ഞങ്ങൾ കുട്ടികളും തമ്മിൽ ഉണ്ടായിരുന്നു ..സ്റ്റാഫ് റൂമിലും അദ്ധ്യാപകരുടെ ഇടയിലും അത്യാവശ്യം നല്ല പേരുണ്ടായിരുന്ന എന്നോട് ടീച്ചർക്ക് എന്തോ ഒരിഷ്ടക്കേട് ഉള്ള പോലെ തോന്നി അത് പിന്നെ ആ വിഷയത്തോട് കൂടെ ഉള്ള വെറുപ്പായി മാറി .
.
ആയിടക്കാണ് സ്‌കൂളിൽ നിന്നും വയനാട്ടിലേക്ക് ടൂർ പോവാൻ പ്ലാൻ ചെയ്യുന്നത് . ടൂറിന്റെ ഒരു വിധം എല്ലാ കാര്യങ്ങളും ഏൽപ്പിച്ചിരുന്നത് എന്നെ ആയിരുന്നു . കുട്ടികൾക്ക് കുടിക്കാനുള്ള ചൂടുവെള്ളം പുലർച്ചെ മൂന്നു മണിക്ക് റെഡി ആക്കുന്നത് വരെ എന്റെ വീട്ടിൽ വെച്ച് ചെയ്യാം എന്ന് തുടങ്ങി പുന്നക്കാടൻ മാഷിന്റെ പരിപൂർണ്ണ പിന്തുണയോടു കൂടി എല്ലാ കാര്യങ്ങളും മനോഹരമായി പ്ലാൻ ചെയ്യാൻ കഴിഞ്ഞു .
500 രൂപ വെച്ച് ടൂറിനു വരുന്ന എല്ലാരുടെയും പണവും വിവരങ്ങളും എഴുതിയ ലിസ്റ്റ് കൊടുത്തു തിരിച്ചു പോന്ന എന്നെ മാഷ് വീണ്ടും വിളിപ്പിച്ചു .
.
സംഭവം ഒന്നുമല്ല ലിസ്റ്റിൽ എന്റെ പേരില്ല . വീട്ടിൽ ഉപ്പാട് ഒരു തവണ ഞാൻ പൈസ ചോദിച്ചിരുന്നു . ആത്മവിശ്വാസം ഒട്ടുമില്ലാതെ നോക്കാം എന്നുള്ള മറുപടിയിൽ നിന്നും അപ്പോഴത്തെ വീട്ടിലെ അവസ്ഥ നന്നായി അറിയാവുന്നത് കൊണ്ടും ഞാൻ പിന്നെ ചോദിച്ചിരുന്നില്ല .
മാഷോട് കാര്യങ്ങൾ പറഞ്ഞു . പൈസ ഇല്ല എന്നുള്ളതാണ് വിഷയമെങ്കിൽ നിന്നേം കൊണ്ടേ ഞങ്ങൾ പോവൂ എന്ന് മാഷ് ചേർത്ത് പിടിച്ചു പറഞ്ഞപ്പോൾ പിന്നെ എതിര് പറയാൻ ഒന്നും തോന്നിയില്ല . പൈസ മാഷുമാര് കൊടുക്കും .വീട്ടിൽ വന്നു പറഞ്ഞപ്പോ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തു ഉപ്പ തന്നു . കണ്ടാൽ അറിയാം കടം വാങ്ങിയതാണ് . എനിക്ക് പോണമെന്നില്ല എന്നും വേണമെകിൽ മാഷ് കൊടുക്കുമെന്ന് പറഞ്ഞിട്ടും ഉപ്പ പറഞ്ഞു വേണ്ട പൈസ ഇല്ലാതെ പോവാൻ കഴിയാത്ത വേറേം കുട്ടികൾ ഉണ്ടാവും അവരുടെ ഇടയിൽ നിനക്കു മാത്രം ഒരു തരംതിരിവ് വേണ്ട എന്ന് .
.
പൈസ കൊടുത്തു തന്നെ ടൂറു പോവുകയും മറ്റും കഴിഞ്ഞു വീണ്ടും പബ്ലിക്ക് എക്‌സാമിന്റെ അവസാന മാസങ്ങളിലേക്ക് നീങ്ങി . കളിയും ചിരിയും നിർത്തി പഠിക്കാനുള്ള നിർദേശങ്ങൾ അധ്യാപകരിൽ നിന്നും .
പഠിപ്പിന്റെ കൂടെ കാറ്ററിംഗ് ജോലിക്കും രാത്രി സ്റ്റേജ് ഡെക്കറേഷൻ ജോലിക്കും ഞാൻ പോവാറുണ്ട് . ഒരിക്കൽ രാത്രി ഉറക്കമൊഴിച്ചു ജോലി ചെയ്തതിനു പിറ്റേ ദിവസം ആദ്യ പിരിയഡ് സീനത്തു ടീച്ചർ ക്ലാസ്സ് എടുക്കാൻ വന്നപ്പോ ഞാൻ ഡെസ്കിൽ തലവെച്ചു കിടക്കയിരുന്നു . ആ പിരിയഡ് മുഴുവൻ ആ ദേഷ്യം ടീച്ചർ എന്നോട് കാണിച്ചിരുന്നു .
പതിവില്ലാതെ ആ പിരിയഡ് കഴിയുന്നതിനു പത്തുമിനിറ് മുന്നോട് എന്നെ വിളിച്ചു ടീച്ചർ സ്റ്റാഫ് റൂമിലേക്ക് പോയി .
എന്താണ് നിന്റെ പ്രശ്നം , നീ കളിക്കാൻ ആണോ ഇവിടെ വരുന്നത് , ഉറങ്ങാൻ ആണെങ്കിൽ വീട്ടിലിരുന്നാൽ പോരെ , മറ്റു കുട്ടികളെ കൂടി നശിപ്പിക്കാൻ എന്തിനു വരുന്നു , മറ്റു അദ്ധ്യാപകരുടെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആണെന്ന് കരുതി നീ അത് മുതലെടുത്തു കളിക്കുകയാണ് എന്റെ ക്ലാസ്സിൽ അത് നടക്കില്ല . തുടങ്ങി ഒത്തിരി പരാതികൾ , കണ്ണ് നിറയാതെ അത് കേട്ട് നിൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു .
ടീച്ചർ ആവർത്തിച്ചു കൊണ്ടേ ഇരുന്നു . കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ തല താഴ്ത്തി നിന്ന എന്നോട് അത് തന്നെ നിന്റെ കള്ള ലക്ഷണമാണ് എന്ന് ടീച്ചർ പറഞ്ഞു .
.
ഒരിക്കൽ പോലും ഞാൻ ടീച്ചറുടെ ക്ലാസ്സിൽ ഉറങ്ങിയിട്ടില്ല . സംസാരിച്ചിട്ടില്ല .മറ്റു കുട്ടികൾ ഇറങ്ങിപ്പോയ പോലെ പോയിട്ടില്ല . ഒരു പ്രോജക്ട് വെക്കാതിരുന്നിട്ടില്ല . എന്നിട്ടും ഇങ്ങയൊക്കെ കേട്ടപ്പോൾ നല്ല വിഷമം തോന്നി .
ടീച്ചർ തുടർന്നു -
.
- മറ്റു ടീച്ചേർസ് എല്ലാം പറയുന്നു നിനക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, കഷ്ടപ്പാടുകൾ ഉണ്ട് ,നീ ജോലിക്ക് പോവുന്നുണ്ട് . എന്നൊക്കെ .
.
= ടീച്ചർ ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല . ജോലി ഉണ്ടായിരുന്നു .അതിന്റെ ഒരു ക്ഷീണം മാത്രമേ എനിക്കുള്ളൂ ഇപ്പൊ . ടീച്ചർ ക്ലാസ്സിൽ വന്നപ്പോ ഞാൻ എണീറ്റ് ഇരുന്നില്ലേ . വീട്ടിൽ ബുദ്ധിമുട്ടുകൾ ഉണ്ട് സത്യം തന്നെയാണ് .
.
- അൻവർ വയനാട് ടൂറു പോയിരുന്നോ ?
.
=പോയിരുന്നു ടീച്ചർ
.
- അഞ്ഞൂറ് രൂപ കൊടുത്തു നീ വയനാട് ടൂറു പോയെങ്കിൽ - പണം തരാൻ വീട്ടുകാരുടെ കയ്യിലും ഉണ്ടെങ്കിൽ നീ ഈ പറയുന്നതെല്ലാം കള്ളമാണ് .വെറുതെ അദ്ധ്യാപകരുടെ പ്രീതി പിടിച്ചു പറ്റാനുള്ള നാടകം .
.
സങ്കടം എന്ന അവസ്ഥയെക്കാൾ വലിയ ഒന്ന് ഉണ്ടെങ്കിൽ ഞാൻ അത് അനുഭവിക്കായിരുന്നു . എന്റെ വ്യക്തിത്വം, എന്റെ ജീവിതം , എന്റെ അദ്ധ്യാപകർക്ക് എന്നോടുള്ള സ്നേഹം എല്ലാം കള്ളം പറഞ്ഞും നാടകം കളിച്ചും ഉണ്ടാക്കിയതാണ് എന്ന് കേട്ടപ്പോൾ ഒരു നിമിഷം ഞാൻ ഇല്ലാതായിപ്പോയി .
കണ്ണ് തുടച്ചു നിവർന്നു നിന്ന് തന്നെ പറഞ്ഞു -ടീച്ചർ പറഞ്ഞതാണ് ശരി .ഇതെല്ലം ഒരു നാടകമായിരുന്നു . ഞാൻ കള്ളം പറഞ്ഞതാണ് എനിക്ക് കഷ്ടപ്പാടുകൾ ഇല്ല . രാത്രി ജോലിക്കല്ല സിനിമയ്ക്കാണ് പോയത് . അദ്ധ്യാപകരുടെ മുൻപിൽ നുണ പറഞ്ഞതാണ് ഞാൻ . അങ്ങനെ തന്നെ വിശ്വസിച്ചു കൊള്ളുക ,, ഞാൻ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി നടന്നു . തിരിച്ചു വിളിച്ചെങ്കിലും ഞാൻ വിളി കേട്ടില്ല ..
.
ആ സ്‌കൂളിലെ ഏതെങ്കിലും ഒരു ടീച്ചറെ വിളിച്ചു ഞാൻ പറഞ്ഞിരുന്നുവെങ്കിൽ തിരുത്തപ്പെടാവുന്ന തെറ്റുധാരണ മാത്രമായിരുന്നു സീനത്തു ടീച്ചറുടേത് . എന്തോ ആരോടും പറയാൻ തോന്നിയില്ല അതും ഒരു നാടകമായി കണ്ടാലോ എന്ന് തോന്നി .
.
ദിവസങ്ങൾക്ക് ശേഷം സ്റ്റഡി ലീവിന് അവധി നൽകിയ ദിവസങ്ങളിൽ ആണ് കടം കയറി നിവർത്തികേട് കൊണ്ട് ഉപ്പ പറയാതെ പോയത് തുടങ്ങി എന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങൾ ഉണ്ടാവുന്നത് . .
.
ഉപ്പ മരിച്ച ദിവസം കാണാൻ ഒട്ടുമിക്ക അദ്ധ്യാപകരും വന്നിരുന്നു . സാധാരണ ഒരു കുട്ടിയുടെ ആരെങ്കിലും മരണപ്പെട്ടാൽ അപ്പൊ ആ കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകർ മാത്രമാണ് പോവാറുള്ളത് , ഇവിടെ എന്റെ തറവാട്ടിലേക്ക് എന്നെ അപ്പൊ പഠിപ്പിക്കുന്നതും അഞ്ചാം ക്‌ളാസ്സിൽ പഠിപ്പിച്ചവരും തൊട്ടു ഒട്ടുമിക്ക അദ്ധ്യാപകരും വന്നിരുന്നു . കാരണം അവർക്കെല്ലാം അറിയാമായിരുന്നു അൻവർ എന്ന എന്റെ ജീവിതം നാടകമല്ല എന്ന് .വെറുമൊരു നാടകം കളിക്കാൻ മാത്രം തരംതാഴ്ന്ന ഒരു വിദ്യാർത്ഥി എന്നിൽ ഇല്ല എന്ന് .
.
വണ്ടിയിൽ നിന്നും ഇറങ്ങി വന്ന അദ്ധ്യാപകരെ എല്ലാം ഞാൻ സ്വീകരിച്ചു . ഉപ്പയുടെ മയ്യത്തു എത്താത്തത് കൊണ്ട് അടുത്ത വീട്ടിൽ എല്ലാവരെയും ഇരുത്തി . സീനത്തു ടീച്ചർ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കുന്നുണ്ട് . ഞാൻ ചിരിച്ചു ടീച്ചറോട് . .

കുറച്ചു കഴിഞ്ഞു ബേബി ടീച്ചറും(പത്തിൽ ക്ലാസ് ടീച്ചർ ആയിരുന്നു ) സീനത്തു ടീച്ചറും അടുത്ത് വന്നു എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു . വീട്ടിലെ അവസ്ഥകൾ ഇത്രയും മോശമായിട്ടും സ്‌കൂളിൽ വിവരം പറയാർന്നു എങ്കിൽ എന്തെങ്കിലും നമുക്ക് എല്ലാവർക്കും കൂടെ ചെയ്യാമായിരുന്നു എന്ന് ബേബി ടീച്ചർ പറഞ്ഞു . ഇവൻ എന്റെ മോനെപ്പോലെയാണ് സീനത്തെ എന്ന് പറഞ്ഞു ടീച്ചർ കരഞ്ഞു .
സീനത്തു ടീച്ചർ എന്നെ അൻവർ !!മോനെ.... ,എന്ന് വിളിച്ചപ്പോ ഞാൻ ഞാൻ പറഞ്ഞു
.
" ഇല്ല ടീച്ചർ , ഇതെല്ലാം ഒരു നാടകമാണ് . അഞ്ഞൂറ് രൂപ കൊടുത്തു ടൂറു പോവാൻ അൻവറിനു കഴിഞ്ഞവെങ്കിൽ ഞാൻ പറഞ്ഞതെല്ലാം കള്ളമാണ് ."
.
ടീച്ചറോട് ക്ഷമിക്കു മോനെ എന്ന് പറഞ്ഞു ചേർത്ത് പിടിച്ചപ്പോൾ
ഉപ്പാടെ മയ്യത്തു കൊണ്ടുവരാർ ആയി ടീച്ചർ ഞാൻ അങ്ങോട്ട് ചെല്ലട്ടെ എന്ന് പറഞ്ഞു ഞാൻ നടന്നു ......
അൻവർ മൂക്കുതല

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക