സൂര്ത്തുക്കളെ, ഈ കഥ നടക്കുകന്നത് ഒരു 30 വർഷം മുമ്പാണ്.
ഒരു ജൂൺ മാസം,
സ്കൂൾ തുറന്നു..
മ്മ്ടെ കഥാനായകൻ എട്ടാം ക്ലാസ്സിലേക്ക് കഷ്ട്ടിച്ചു ജയിച്ചു.
ആദ്യ ദിവസം വളരെ നേരത്തെ തന്നെ ക്ലാസ്സിൽ എത്തി,
വേറെ ആരും എത്തിയിട്ടില്ല.
ഇടവ പാതി മഴ പെയ്തു ബെഞ്ചും ഡെസ്കും എല്ലാം കുതിര്ന്നു കിടക്കുന്നു.
പതിവ് പോലെ, ഒന്നാം ബെഞ്ചിൽ ഒന്നാമനായി ഇരുന്നു.
പഠിക്കാനുള്ള ഉത്സാഹം കൊണ്ടൊന്നുമല്ല.
മ്മ്ടെ ആൾക്ക് പൊക്കം അല്പം കുറവായിരുന്നു.
അതുകൊണ്ടു ടീച്ചേർസ് വേറെ എവിടെയും കക്ഷിയെ ഇരുത്താറില്ല.
( പിന്നെ കണ്ണ് തെറ്റിയാൽ കുസ്രുതീം).
പഠിക്കാനുള്ള ഉത്സാഹം കൊണ്ടൊന്നുമല്ല.
മ്മ്ടെ ആൾക്ക് പൊക്കം അല്പം കുറവായിരുന്നു.
അതുകൊണ്ടു ടീച്ചേർസ് വേറെ എവിടെയും കക്ഷിയെ ഇരുത്താറില്ല.
( പിന്നെ കണ്ണ് തെറ്റിയാൽ കുസ്രുതീം).
.
====================================================
അന്ന് സ്കൂളുകളിൽ ഇന്നുള്ള പല പരിഷ്കാരങ്ങളും ഇല്ലായിരുന്നു.
അന്ന് സ്കൂളുകളിൽ ഇന്നുള്ള പല പരിഷ്കാരങ്ങളും ഇല്ലായിരുന്നു.
അന്ന് ഓൾ പ്രൊമോഷൻ ഉണ്ടായിരുന്നില്ല,
തോറ്റാൽ തോറ്റു,... പിന്നേം അതെ ക്ലാസ്സിൽ.
ഒന്നുമില്ലെങ്കിൽ അടുത്ത വര്ഷം പരീക്ഷയിൽ ജയിക്കണം, അല്ലെങ്കി ടീച്ചർക്ക് നമ്മളെ കാണുമ്പോ നാണം തോന്നി ജയിപ്പിച്ചു വിടണം, (അല്ലെങ്കിലും വയസിനു മൂത്തവരെ പഠിപ്പിക്കുന്നത് ഇത്തിരി കഷ്ടമാണ് ).
അതുകൊണ്ടെന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ, മ്മ്ടെ ക്ലാസ്സിൽ നമ്മളെക്കാൾ ഒരഞ്ചാറു വയസിനു മൂത്തവരൊക്കെ ഉണ്ടാകും..
അന്നൊക്കെ ബാക് ബെഞ്ച് നല്ല ഘടാ ഘടിയന്മാരുടേതു മാത്രമാണ്.
താടീം മീശയും പിന്നെ നല്ല പൊക്കവുമുള്ള ബഡീസ് ആണ്
ഭായ് യെവന്മാര്.
താടീം മീശയും പിന്നെ നല്ല പൊക്കവുമുള്ള ബഡീസ് ആണ്
ഭായ് യെവന്മാര്.
പെട്ടെന്ന് ക്ലാസ്സിലേക്ക് വന്നാൽ വാദ്യാരാണെന്നു വിചാരിച്ചു എഴുന്നേറ്റ് " നമസ്കാരം സാർ " ന്നു പറഞ്ഞുപോകും.
പിന്നെ യൂണിഫോം ഉണ്ടായിരിക്കുന്നില്ല.
ആർക്കും എന്ത് വേഷംവേണേലും ധരിക്കാം.
നേരം പോകെ പോകെ ഓരോരുത്തരായി ക്ലാസ്സിലേക്ക് വന്നു കൊണ്ടിരുന്നു
അപ്പോഴാണവൻ അത് ശ്രദ്ധിച്ചത്.....
ആൺ കുട്ടികൾ പലരും മുണ്ടു ഉടുത്തു കൊണ്ടാണ് വന്നിരിക്കുന്നത്. പിന്നെ ചിലർ ബെൽ ബോട്ടം
പാന്റ്റും.
പാന്റ്റും.
പെൺകുട്ടികൾ നീളമുള്ള പാവാട, ചുരിദാർ അല്ലെങ്കി ദാവണി..
ഏഴാം ക്ലാസ്സിലെ പരീക്ഷ വരെ ഇവന്മാരൊക്കെ നമ്മളെ പോലെ നിക്കറും ഇട്ട് നടന്നവരല്ലേ,
വേനൽ അവധി കഴിഞ്ഞപ്പോളേക്കും മട്ടും കോലോം മാറി പോയല്ലോ.
വേനൽ അവധി കഴിഞ്ഞപ്പോളേക്കും മട്ടും കോലോം മാറി പോയല്ലോ.
മ്മള് മാത്രം നിക്കറും, ഷർട്ടും... ആകെ പാടെ ഒരു അസ്വസ്ഥത.
പെട്ടെന്ന് ഒരുപാട് മുതിർന്നവരുടെ ഇടയിൽ പെട്ട് പോയ കൊച്ചു കുട്ടിയെ പോലെ ഒരു അപഹർഷതാബോധം....
പെട്ടെന്ന് ഒരുപാട് മുതിർന്നവരുടെ ഇടയിൽ പെട്ട് പോയ കൊച്ചു കുട്ടിയെ പോലെ ഒരു അപഹർഷതാബോധം....
അവന് അന്ന് ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ...
വൈകിട്ട് വീട്ടിലെത്തിയ പാടെ അവൻ അമ്മയുടെ അടുത്തെത്തി.
അമ്മെ ക്ലാസ്സിൽ എല്ലാവരും മുണ്ടുടുത്താണ് വരുന്നത്. എനിക്കും മുണ്ടു വേണം..
'അമ്മ അല്പം ആശ്ചര്യത്തോടെ അവനെ നോക്കി.... ചിരി വന്നെങ്കിലും പുറത്തു കാണിച്ചില്ല. നേരെ പെട്ടിയിൽ നിന്ന് അപ്പന്റെ ഒരു പഴയ ഡബിൾ മുണ്ടെടുത്തു അവന്റെ കയ്യിൽ കൊടുത്തു. എന്നിട്ടു പറഞ്ഞു , നീ പോയി ഇതൊന്നു ഉടുത്തേച്ചും വാ.... എന്നിട്ടു തീരുമാനിക്കാം.
അവനാ ഡബിൾ മുണ്ടുമെടുത്തു ഒരു മൂലക്കെ നിന്ന് ഉടുക്കാൻ ശ്രമിച്ചു....
ഇതെന്തൊരു നീളമാണപ്പാ.. അപ്പനിതെങ്ങനെ ഉടുക്കുന്നു . .... അപ്പനെ അവൻ ആരാധനയോടെ ഓർത്തു.
പല പ്രാവശ്യം ഉടുത്തു നോക്കി, മുണ്ടും അവനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒടുവിൽ മുണ്ടു ജയിച്ചു...
കുറച്ചു കഴിഞ്ഞു 'അമ്മ വന്നു നോക്കിയപ്പോ, അവൻ ആകെ തളർന്നു മുണ്ടും തലയിലിട്ടുകൊണ്ടു ഇരിക്കുക ആയിരിന്നു.
അപ്പൊ നിനക്ക് മുണ്ടു വേണ്ടേ,,, 'അമ്മ ചോദിച്ചു. അവനു കരച്ചിൽ വന്നു...
വൈകിട്ട് അപ്പൻ വന്നപ്പോൾ 'അമ്മ ചരിച്ചുകൊണ്ട് മകന്റെ മുണ്ടു വിശേഷം പറഞ്ഞു. അപ്പൻ ചിരിച്ചു. കൂടെ പെങ്ങളും.
അവനാകെ കലിപ്പ്...
അവനപ്പനോട് പറഞ്ഞു - എനിക്ക് പറ്റിയ ഒറ്റ മുണ്ടു വാങ്ങി തന്നില്ലേ ഞാൻ ഇനി സ്കൂളിൽ പോകുവല.. സത്യം..
അപ്പൻ ഒന്നും മിണ്ടീല.
അടുത്ത ദിവസം രാവിലെ അപ്പൻ പശുവിനെ അടിക്കുന്ന വടിയെടുത്തു ചുമ്മാ നോക്കുന്ന കണ്ടപ്പോഴേ അവന്റെ ഉള്ളിൽ ചെറിയ ഒരു വിറയൽ ഉണ്ടായി, പിന്നെ നിന്നില്ലാ, പുസ്തക സഞ്ചി എടുത്തു ആരെയോ ഒക്കെ മനസ്സിൽ പ്രാകി സ്കൂളിലേക്ക് പുറപ്പെട്ടു..
വീണ്ടും അതെ ക്ലാസ്, ഇന്നലെ മുണ്ടുടുക്കാത്തവർ ചിലർ ഇന്ന് മുണ്ടുടുത്തിരിക്കുന്നു.
അതിൽ ചിലർക്ക് വല്ലാത്ത ഒരു സ്റ്റൈലും, ഭാവോം...
ഒരുത്തൻ മുണ്ടെടുത്തുകുത്തി, അങ്ങാടിയിലെ ജയന്റെ dialogue,
- we are koooooolies .... we are not beggerssss ......- അവന്റെ നാക്ക് വലിച്ചു പുറത്തിടാൻ തോന്നിയതാ. മ്മ്ടെ ആരോഗ്യ സ്ഥിതിയോര്ത്തു അങ്ങ് ക്ഷമിച്ചു.
- we are koooooolies .... we are not beggerssss ......- അവന്റെ നാക്ക് വലിച്ചു പുറത്തിടാൻ തോന്നിയതാ. മ്മ്ടെ ആരോഗ്യ സ്ഥിതിയോര്ത്തു അങ്ങ് ക്ഷമിച്ചു.
അന്ന് വീട്ടിലെത്തിയപ്പോൾ മുഖം വാടിയിരിക്കുന്നതു കണ്ട് 'അമ്മ ചോദിച്ചു, ഇന്നെന്താടാ പ്രശ്നം... അവൻ ഒന്നും മിണ്ടീല.
അല്ലെങ്കിലും ഈ തള്ളമാർക്കറിയില്ലലോ നമ്മുടെ മനസിലെ വിഷമങ്ങൾ.
അവർക്കപ്പോ നോക്കിയാലൂം മ്മള് ഒരു കൊച്ചു കുട്ടിയാ.. ഒന്ന് പ്രായ പൂർത്തി ആകാൻ കൂടി സമ്മതിക്കില്ല....
അവർക്കപ്പോ നോക്കിയാലൂം മ്മള് ഒരു കൊച്ചു കുട്ടിയാ.. ഒന്ന് പ്രായ പൂർത്തി ആകാൻ കൂടി സമ്മതിക്കില്ല....
അന്ന് വൈകിട്ട് ഒരത്ഭുതം സംഭവിച്ചു.
അപ്പൻ കടയിൽ നിന്നും ഒരു ഒറ്റ മുണ്ടു വാങ്ങിക്കൊണ്ടു വന്നു.
അവനു തുള്ളിച്ചാടാൻ തോന്നി, അപ്പനാണപ്പാ.. അപ്പൻ... അവൻ അപ്പന്റെ കൈയിലൊരുമ്മ കൊടുത്തു.
അവനു തുള്ളിച്ചാടാൻ തോന്നി, അപ്പനാണപ്പാ.. അപ്പൻ... അവൻ അപ്പന്റെ കൈയിലൊരുമ്മ കൊടുത്തു.
അന്ന് അവനു ശരിക്കു ഉറക്കം വന്നില്ല .
.
.
അടുത്ത ദിവസം വന്നെത്തി,
മ്മ്ടെ ആള് മുണ്ടുടുത്തു,
ഒരുറപ്പിനു ഒരു വള്ളി ചരട് എടുത്തു അരയിൽ കെട്ടി.
എങ്ങാനും അഴിഞ്ഞു പോയാലോ.
മ്മ്ടെ ആള് മുണ്ടുടുത്തു,
ഒരുറപ്പിനു ഒരു വള്ളി ചരട് എടുത്തു അരയിൽ കെട്ടി.
എങ്ങാനും അഴിഞ്ഞു പോയാലോ.
ആദ്യമായി ക്ലാസ്സിൽ മുണ്ടുടുത്തു ചെന്നു.
ആരും നമ്മളെ ശ്രദ്ധിക്കുന്നില്ലെങ്കിലും, മനസ്സിൽ എല്ലാവരും നമ്മളെയാ നോക്കുന്നത് എന്നൊരു വിചാരം.
ഒറ്റ ദിവസം കൊണ്ട് പ്രായ പൂർത്തിയായ ഒരു ഫീലിംഗ്.
ഒറ്റ ദിവസം കൊണ്ട് പ്രായ പൂർത്തിയായ ഒരു ഫീലിംഗ്.
ഹയ്യട.. അതൊക്കെ ഇപ്പോഴത്തെ പുള്ളേർക്കു പറഞ്ഞാ മനസിലാവുകേലാ..
കാര്യം രാവിലെ ഒരു പുതുമ ഒക്കെ ഉണ്ടായിരുന്നെങ്കിലും, വൈകിട്ട് ഡ്രിൽ പീരീഡ് വന്നപ്പോ, മ്മ്ടെ മറ്റേ സ്വഭാവം പുറത്തുവന്നു. ( തെറ്റിദ്ദരിക്കല്ലേ മണിയാശാൻ ഉദ്ദേശിച്ചതല്ലാ).
കൂട്ടുകാര് ഗ്രൗണ്ടിൽ കളിക്കുന്ന കണ്ടപ്പോ നേരെ അവരുടെ കൂടെ പോയി കുട്ടീം കോലും കളിച്ചു. മഴ പെയ്തു ചെളി വെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ ഓടി കളിച്ചു കുറച്ചു കഴിഞ്ഞപ്പോഴാണ് മുണ്ട് ശ്രദ്ധിച്ചത്.
വെള്ള മുണ്ട് കാവി മുണ്ടായി.
വൈകിട്ട് വീട്ടിലെത്തി. 'അമ്മ എന്റെ മുണ്ടേട്ടൊന്നു നോക്കി.
തീർന്നു..
അന്ന് വൈകിട്ട് അപ്പനെത്തിയപ്പോൾ, 'അമ്മ ഒരു കോലിൽ, എന്റെ മുണ്ട് തൂക്കി പിടിച്ചു കൊണ്ടുപോയി കാണിച്ചു.
തീർന്നു..
അന്ന് വൈകിട്ട് അപ്പനെത്തിയപ്പോൾ, 'അമ്മ ഒരു കോലിൽ, എന്റെ മുണ്ട് തൂക്കി പിടിച്ചു കൊണ്ടുപോയി കാണിച്ചു.
എന്നിട്ടൊരു പാരയും " നിങ്ങളല്ലാണ്ട് വിവരമുള്ള ആരെങ്കിലും ഇത്രേം കൊച്ചു ചെറുക്കന് മുണ്ട് വാങ്ങി കൊടുക്കുമോ".
അപ്പന്റെ വിവരത്തെ തൊട്ട് കളിച്ചാൽ അപ്പൻ വിടുമോ. പിന്നെ നടന്നത് ഒരു അതി ഭീകരമായ ചെയ്തതായിരുന്നു .
അപ്പനാ മുണ്ട് വാങ്ങി രണ്ടായി കീറി.
അയ്യോ ഇത് എങ്ങനെ സഹിക്കും, നാളെ ഞാൻ എങ്ങിനെ ക്ലാസ്സിൽ പോകും. രാത്രി മുഴുവൻ അവൻ കരഞ്ഞു.
റേഡിയോവിൽ നസീർ ഈ മനോഹര തീരത്തു ഇനിയൊരു ജന്മം തരുമോ എന്ന് പാടിയത് കേട്ടപ്പോ, അങ്ങേരുടെ മുതു മുത്തപ്പാനെ വരെ മനസ്സിൽ തെറി പറഞ്ഞു.
പിറ്റേന്ന് സ്കൂളിൽ ഏറ്റവും അവസാനം എത്തിയത് അവനായിരുന്നു....
നിക്കറും ഇട്ടു ക്ലാസ്സിൽ കയറുമ്പോൾ തോലുരിഞ്ഞു പോകുന്ന പോലെ.
ഇന്നലെ ഒരു ഒത്ത പുരുഷനായിട്ടാണ് വീട്ടിൽ പോയത്.
ഇപ്പൊ വീണ്ടും പഴയ വള്ളി നിക്കറും ഇട്ട്, കൊച്ചു കുട്ടിയായി തിരിച്ചു വന്നിരിക്കുന്നു.
നിക്കറും ഇട്ടു ക്ലാസ്സിൽ കയറുമ്പോൾ തോലുരിഞ്ഞു പോകുന്ന പോലെ.
ഇന്നലെ ഒരു ഒത്ത പുരുഷനായിട്ടാണ് വീട്ടിൽ പോയത്.
ഇപ്പൊ വീണ്ടും പഴയ വള്ളി നിക്കറും ഇട്ട്, കൊച്ചു കുട്ടിയായി തിരിച്ചു വന്നിരിക്കുന്നു.
എല്ലാവരുടെയും മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കി, ഒരു മാതിരി ആക്കിയ ചിരി ചിലരുടെ മുഖത്തുണ്ട് .
ഭൂമി പിളർന്നു താഴേക്കു പോണേന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
ടപ്പേ.......
വൈകി വന്നതും പോരാ , വായിൽ നോക്കി നിക്കുന്നോടാ.
വൈകി വന്നതും പോരാ , വായിൽ നോക്കി നിക്കുന്നോടാ.
ശോശാമ്മ ടീച്ചറിന്റെ ആദ്യ അടി കിട്ടിയപ്പോ ഓടി പോയി ബെഞ്ചിലിരുന്നു.
കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പുറത്തു വന്നത് ആരും കാണാതെ തുടച്ചിട്ട് മലയാളം പുസ്തകം തുറന്നു.
...............................ശുഭം.................................................................................................................................................................................................
ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പീകമാണ്.
ഇത് എന്നെ കുറിച്ചാണ് എന്ന് തോന്നിയാൽ ഞാൻ തിരുത്താൻ വരുന്നതല്ല. എന്ന് ,
ഇത് എന്നെ കുറിച്ചാണ് എന്ന് തോന്നിയാൽ ഞാൻ തിരുത്താൻ വരുന്നതല്ല. എന്ന് ,
സജി
ഒപ്പ്
ഒപ്പ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക