Slider

ഒളിച്ചോടി

0


വിവാഹിതയായ വീട്ടമ്മ കാമുകനോടോപ്പം ഒളിച്ചോടി..
ങേ !!വിവാഹിതയായ വീട്ടമ്മയൊ..?
ആ എന്തേലും ആവട്ട്..
വായിച്ചു നോക്കാം.
'അവിഹിതമുക്ക്..
വിവാഹിതയും വീട്ടമ്മയും അഞ്ചുവയസ്സുകാരന്റെ അമ്മയുമായ യുവതി ഭർത്താവിന്റെ കൂട്ടുകാരനോടൊപ്പം ഒളിച്ചോടി..'
വാട്സാപ്പിൽ രാവിലെ കിട്ടിയ ഈ മെസ്സേജും വായിച്ചോണ്ടിരിക്കുമ്പോഴാണ് അവളടുത്തേക്കു വന്നതു..
വേറാരുമല്ല സാക്ഷാൽ ഞാൻ വിവാഹം കഴിച്ച വീട്ടമ്മ..
"ഇതെന്താ ഇങ്ങള് ഫോണിൽ നോക്കി കണ്ണുമിഴിച്ചു നിക്കുന്നത്.."
വന്നപാടെയുള്ള അവളുടെ ഡയലോഗ് ഡെലിവെറിക്ക് മറുപടിയായി ഞാൻ ഫോണവളുടെ കയ്യിലേക്കു കൊടുത്തു..
അവളതു വായിച്ചു പതിയെ എന്റരികിലേക്കു വന്നു കാതോടു ചുണ്ടുകൾ ചേർത്ത് പറഞ്ഞു..
"അച്ചോടാ ചക്കരെ ഇതിനാണോ വിഷമിക്കുന്നത്...
ഞാൻ നിന്നെ വിട്ടു എവിടേക്കും പോവില്ലെടാ.."
ഞാൻ ദൈന്യതയോടെ അവളുടെ മുഖത്തോട്ടു നോക്കി..
എന്നിട്ട് പറഞ്ഞു..
"അതൊന്നുമല്ലാടീ.."
"പിന്നെ.."?
അവൾ ചോദ്യഭാവത്തിലെന്നെ നോക്കി..
"എന്തുമാത്രം കൂട്ടുകാരുണ്ടെനിക്ക്...
ഒരൊറ്റണ്ണയെന്നതിനു പോലും ഇങ്ങനൊന്നും തോന്നീല്ലാലോ എന്നോർത്തു പോയതാ.."
ഇത്രയും പറഞ്ഞതും കണ്ണിലൂടെയും ചെവിയിലൂടെയുമൊക്കെ എണ്ണാവുന്നതിലധികം പൊന്നീച്ചകൾ ഒരുമിച്ചു പാറിയതെ എനിക്കോർമ്മയുണ്ടായിരുന്നുള്ളൂ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo