Slider

വാകപ്പൂവേ....എന്നിരുന്നാലും

0
ഇന്നലെ പെയ്‌തു
തോർന്ന മഴയിൽ
നനഞ്ഞങ്ങനെ നിന്ന 
വാകമരചോട്ടിൽ
ചെറുതായി തണുപ്പിൻ
ചേല പുതച്ചു
നിന്നതവളായിരുന്നു...
നിന്നെ കാത്തു
നിന്നതവളായിരുന്നു....
ചില്ലുറാന്തൽ ചിരി
കണക്കെ തെളിഞ്ഞ
നീരു പോലെ നിന്നെയും
ഓർത്തവളങ്ങനെ
നിന്നൂ... മഴയിലലിഞ്ഞു...
ഒടുവിലത്തെ തുള്ളിയും
അവളെ നുള്ളി
നോവിക്കാതെ
നനഞ്ഞിറങ്ങിയപ്പോൾ
നിന്നെ പ്രണയിച്ചവൾ
നിലം തൊട്ടു വീണു,
നീല വാനമതു
കണ്ട്‌ നിന്നു.....
ഒരു മിഴി ദൂരമകലെ
നീയുണ്ടെന്നു
മഴത്തുള്ളികൾ
അവളോടു കിന്നാരം
ചൊല്ലി പലവുരി...
ഒടുവിലെ മഴയിൽ
ചില്ല വിട്ടു
നീ കൂടെ ചാരത്തു
തെന്നി വീഴുമെന്നവൾ
വെറുതെ ആശിച്ചു,
എങ്കിലും നീ
പൂത്തുലഞ്ഞു നിന്നു
വാകപൂമരം
നിറഞ്ഞു നിന്നു.....
### ഫാത്തിമ ഷിഹാബ് ###
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo