കത്തിക്കരിഞ്ഞ ആ ചിതയ്ക്കരികില്‍ തളര്‍ന്നിരിക്കുകയായിരുന്നു ജയകൃഷ്ണന്‍ അപ്പോഴും ..എല്ലാവരും പോയിട്ടും അവളെ തനിച്ചാക്കുവാന്‍ അവനായില്ല..ജയേട്ടാ മുന്‍പില്‍ അഭി നില്‍ക്കുന്നു .കോപത്തോടെ എഴുന്നേറ്റ് അവനോടായി പറഞ്ഞു. നീ എന്തിനിവിടെ വന്നു .? ജയേട്ടാ ഞാന്‍ ഒന്നും ചെയ്തിട്ടില്ല .എനിക്കൊന്നും അറിയില്ല ..നീകാരണമാ അവള്‍ പോയത് .അല്ല ജയേട്ടാ അവള്‍ക്കെന്താ പറ്റിയതെന്ന് എനിക്ക് അറിയില്ല .എന്നെ വിശ്വസിക്ക് ..യഥാര്‍ത്ഥ പ്രതിയെ കിട്ടാന്‍ എന്‍റെ കൂടെ ജയേട്ടന്‍ ഉണ്ടാവണം.അവളെ ചതിക്കേണ്ട ആവശ്യം എനിക്ക് ഇല്ല .ഹരിയാണ് സത്യം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല . നീ സത്യാണ് പറയുന്നതെന്‍കില്‍ കൂടെ ഞാനുണ്ട്.പക്ഷേ ഒരു കാര്യം അവനെ ഞാന്‍ കൊല്ലും .ജയേട്ടാ നിയമത്തിനു മുന്‍പിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ അവന് കിട്ടണം ..ഇല്ല എന്‍റെ കോടതിയിലാണ് അവന് ശിക്ഷ. ..ജയേട്ടന്‍ വാ എനിക്ക് സംസാരിക്കാനുണ്ട് . വീടിനു മുന്‍പില്‍ കസേരയില്‍ ആകെത്തളര്‍ന്ന് ഹരിയുടെ അച്ഛന്‍ ദേവന്‍ .ചുറ്റിലും അടുത്ത ചില ബന്ധുക്കള്‍ ..ദേവേട്ടാ അരികില്‍ ചെന്ന് ജയന്‍ വിളിച്ചു.. ജയാ എന്‍റെ മോള് വിതുബുന്ന ആ അച്ഛനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല.. ദേവേട്ടാ അകത്തേക്ക് പോകാം .ഒരു കാര്യം പറയാനുണ്ട് .എന്താ ജയാ ? ..വാ ഞാന്‍ പറയാം ...അകത്ത് ഹരിയുടെ മുറിയുടെ മുന്‍പില്‍വെച്ച് അവന്‍ പറഞ്ഞു .ദേവേട്ടാ എനിക്ക് ഹരിയുടെ ഡയറി വേണം ..എന്തിനാ ജയാ ?. അത് ആ ഡയറി എനിക്ക് വേണം .. കാര്യം പിന്നീട് പറയാം,.ജയാ എന്ത് ഭാവിച്ചാ നീ ? എനിക്ക് അവനെ കണ്ടെത്തണം ..അവള്‍ടെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായവനെ ...വേണ്ട ജയാ പോലീസ് അത് അന്വോഷിക്കും..ഞാന്‍ അവനെ ഇവിടെ കൊണ്ടു വരും കണക്ക് ഇവിടെ വച്ച് തീര്‍ക്കാന്‍ ..ജയാ ..അല്ലെന്‍കില്‍ എനിക്ക് വേണ്ടിയും ഒരു ചിത ഒരുക്കണം ..എടാ നീ എന്ത് ഭ്രാന്താ പറയുന്നത് ..എനിക്ക് മുന്‍പില്‍ സമയം ഇല്ല . ആ ഡയറി എനിക്ക് കിട്ടണം എന്തെന്‍കിലും സൂചന കിട്ടാതിരിക്കില്ല ..ശരി ഞാന്‍ എടുത്ത് തരാം പക്ഷേ നീ അവിവേകമൊന്നും കാട്ടരുത്. ഞാന്‍ എടുത്ത് തരാം ...ഡയറി കൈയ്യില്‍ കിട്ടിയപ്പോള്‍ നെഞ്ചിലെവിടെയോ ഒരു വേദന അവന്‍ അറിഞ്ഞു .... അവളുടെ ജീവനാണ് ഡയറി..ഓരോ ദിവസവും വാക്കുകളില്‍ വരച്ചിടാന്‍ സമര്‍ത്ഥയാണ് അവള്‍. ഓര്‍മകള്‍ വീണ്ടും വേദനിപ്പിച്ചു ..ഞാന്‍ പോയിട്ട വരാം . ജയാ മകനാ നീയെനിക്ക് ...അവസാന നിമിഷം കര്‍മം ചെയ്യാന്‍ നീ വേണം .ദേവേട്ടാ വിഷമിക്കരുത് ...അത്ര മാത്രം പറഞ്ഞു .മുറ്റത്ത് ആ പേരമരച്ചുവട്ടില്‍ അഭി നില്‍ക്കുന്നു അഭി പോകാം ....എങ്ങോട്ടാ ജയേട്ടാ ?.. അതൊന്നും പറയാനാവില്ല . തിരക്കില്ലാത്ത എവിടെന്‍കിലും ...അര്‍ജ്ജുന ബീച്ചിന്‍റെ പാര്‍ക്കിംങ് ഏരിയയില്‍ അഭി ബൈക്ക് ഒതുക്കി നിര്‍ത്തി..കടല്‍ത്തീരം ശാന്തമായിരുന്നു തിരക്കില്ലാത്ത ഭാഗത്തേക്ക് അവര്‍ പതിയെ നീങ്ങി....ഒരു സൂചന പോലും അവര്‍ക്ക് കിട്ടിയില്ല. .അന്നത്തെ ദിവസം അവള്‍ എഴുതിയത് വായിച്ച് രണ്ടു പേരുടെയും കണ്ണുകള്‍ ഈറനായ് .. മൂന്ന് ദിവസമായി അഭി വിളിച്ചില്ല .ഇന്ന് പിണക്കം മാറി .സ്നേഹത്തോടെ സംസാരിച്ചു.സന്തോഷമായി ഇനി പോകാം എനിക്ക് ..എല്ലാം പറയണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല .ജയേട്ടനും വന്നു ലീവിന് .ഒരു മഞ്ഞ ചുരിദാര്‍ ഗിഫ്റ്റ് തന്നു .എന്‍റെ സഹോദരനാ ജയേട്ടന്‍ .അടുത്ത് വന്ന നിമിഷം ജയേട്ടനോടെന്‍കിലും പറയണമെന്ന് തോന്നി .പക്ഷേ പത്തില്‍ പഠിക്കുബോള്‍ ഗൌതം ഇഷ്ടാണെന്ന് പറഞ്ഞതിന് കൈ തല്ലിയൊടിച്ച ആളാ ..ഇതറിഞ്ഞാല്‍ അയാളെ കൊല്ലാന്‍ ജയേട്ടന്‍ മതിയാവും ...ആരും ഒന്നും അറിയേണ്ട .അവനുള്ള ശിക്ഷ ദൈവത്തിന്‍റെ കോടതിയില്‍ കിട്ടും ...ആരെയും പിരിയാന്‍ വയ്യ .പക്ഷേ പോയേ പറ്റു ...വേദനകളില്ലാത്ത ലോകത്തേക്ക് ഞാന്‍ പോകുന്നു .എനിക്ക് വേണ്ടി അഭിയും ,ജയേട്ടനും ആയുധമെടുത്താല്‍ എന്‍റെ ആത്മാവിന് ശാന്തി കിട്ടില്ല .ആരും ഒന്നും അറിയാതിരിക്കുന്നതാണ് നല്ലത് .....ദൈവത്തിന്‍റെ കോടതിയില്‍ അവന് മാപ്പില്ല ....അസതമയ സൂര്യന്‍ മായാന്‍ കൊതിച്ചു നില്‍ക്കുന്നു .നിശബ്ദതയില്‍ കടല്‍ തീരവും ഉറങ്ങിയത് പോലെ ..പെട്ടെന്ന് ജയകൃഷ്ണന്‍റെ ഫോണ്‍ ആ നിശബ്ദതയെ ഭേദിച്ചു.ഫോണില്‍ സംസാരിക്കുബോഴുള്ള ആ മുഖത്തെ ഭാവങ്ങളില്‍ ഭീതി പടരുന്നത് അഭി കണ്ടു ..... തുടരും .....ജയനെത്തേടി എത്തിയ ആ ഞെട്ടിച്ച വാര്‍ത്ത എന്ത് ? ...
രാജിരാഘവന്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക