Slider

മാസ്റ്റർപീസ്

0

അന്ന് രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല.
എന്തായിരുന്നു തന്റെ കഥക്ക് കുറവ്
നല്ലെഴുത്തിലെ മത്സര വിഭാഗത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു. ഒന്നാം സമ്മാനം പതിനായിരം രൂപയും പ്രശസ്തിപത്രവും
ഫെയിസ് ബുക്കിൽ ഇങ്ങനെ ഒരു പോസ്റ്റ് കണ്ട മഹേഷ് ആണ് അവനെ വിളിച്ച് പറഞ്ഞത്
ഡാ നീ ഇതൊന്ന് ട്രൈ ചെയ്ത് നോക്ക്
വേണ്ട ടാ
ഒരു പാട് പേർ അവരെല്ലാം തന്നെ നല്ല ടാലന്റ്
ഞാൻ നോക്കി ആ പേജ് അവരുടെയൊക്കെ മുന്നിൽ ഞാൻ ഒന്നുമല്ല ടാ
അങ്ങനെ പറയല്ലെടാ ഞാൻ വായിച്ചതല്ലെ നിന്റെ കഥ ഒന്നാം സ്ഥാനം കിട്ടും ഉറപ്പ്.
അല്ലേലും അത് കഥ അല്ലല്ലോടാ നിന്റെ ജീവിതമല്ലെ.
ഒന്നാം സ്ഥാനത്തിന് വേണ്ടിയല്ലല്ലോ ആ പതിനാ യി രം രൂപ അതല്ലേ വേണ്ടത്.
അത് കിട്ടിയാൽ .......
ശരിയാണ് അത് കിട്ടിയാൽ .....
അങ്ങനെയാണ് നലെഴുത്തിന്റെ മത്സര വിഭാഗ ത്തിലേക്ക് അവൻ തന്റെ മാസ്റ്റർ പീസ് എഴുതുന്നത്.
തനിമ എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുമ്പോൾ പലരും ചോദിച്ചു
നിനക്ക് വേറെ പണിയൊന്നുമില്ലേ ' ഇപ്പഴത്തെക്കാലത്ത് ആരാണ് സന്നദ്ധ സംഘടനാ പ്രവർത്തനമൊക്കെ നടത്തുന്നത്.
പലരേയും സമീപിച്ചു. എന്താ ലാഭം എന്നായിരുന്നു എല്ലാപേരുടേയും ചോദ്യം .
തനിക്കെന്ത് കിട്ടും. ലാഭം ഇല്ലാതെ ആരും ഒന്നിനും തയ്യാറല്ലായിരുന്നു.
പക്ഷേ ഒരാളെ സഹായിക്കാൻ ലാഭം നോക്കണോ
ഉണ്ടായിരുന്ന സ്വത്തെല്ലാം തന്റെ സഹോദരിമാർക്കും, ബന്ധുക്കൾക്കും, പാവപ്പെട്ടവരെയും സഹായിച്ച്
അച്ഛൻ മരിച്ചപ്പോൾ തനിക്കും അമ്മയ്ക്കും ജീവിക്കാൻ ഒന്നുമില്ലാണ്ടായി.
ഒരാളെ സഹായിക്കാൻ ഒരവസരം കിട്ടിയാൽ അത് പുണ്യമാണെന്ന് പഠിപ്പിച്ച അച്ഛൻ.
ലാഭേച്ഛയില്ലാതെ ഇന്നും താനും അത് തുടരുന്നു.
________________________
മാസ്റ്റർ പീസ്
കനിവുള്ളവരുടെ സഹായം ചിലപ്പോൾ ഈ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചേക്കാം
പത്രത്തിൽ കണ്ട ആ വാർത്ത
തിരക്കിപ്പിടിച്ച് ചെന്നപ്പോൾ ടാർപോളിൻ കൊണ്ട് മറച്ച ഒരു കുടിൽ മുന്നിലായി ഒരാൾ ഇരിക്കുന്നു .
ഈ അഭിനവിന്റെ വീട്
ഇത് തന്നെ ആരാ......
ഞാൻ പത്രത്തിൽ ഇന്ന് വാർത്ത കണ്ടു.
തനിമ എന്ന സംഘടനയിൽ നിന്നുമാണ് അയാൾ പറഞ്ഞു.
വരു സർ അവൻ അകത്ത് കിടക്കുകയാണ്.
അകത്തേക്ക് കയറി
അകത്ത് ഒറ്റമുറി മാത്രം
ഒരു കോണിലായി പാസ്റ്റിക് കയർകൊണ്ട് വരിഞ്ഞ ഒരു ചെറിയ കട്ടിലിൽ അവൻ കിടക്കുന്നു.
അവിടെ തന്നെ മറ്റൊരു കോണിലായി അവന്റെ അമ്മ എന്തോ പാചകം ചെയ്യുന്നുണ്ട്. അതിൽ നിന്നും ഉയരുന്ന പുകയിൽ സൂര്യപ്രകാശം കണ്ണ് വീണ ടാർപോളിനിടയിൽ കൂടെ അരിച്ചിറങ്ങുന്നത് കാണാമായിരുന്നു.
ആറ് വയസുള്ളൊരു ആൺകുട്ടി
പതിനാല് വർഷത്തെ കാത്തിരിപ്പിനും നേർച്ചകൾക്കും ഒടുവിൽ കിട്ടിയപ്പോൾ അവർ ഏറെ സന്തോഷിച്ചിരുന്നു.
അതേ സന്തോഷത്തിന് മുകളിൽ കരിനിഴലായി രോഗം.
വൃക്ക മാറ്റിവയ്ക്കണം അതേ മാർഗ്ഗമുള്ളു. പത്ത് ലക്ഷം രൂപ ചിലവ് വരും. പിന്നെ ചേരുന്നൊരെണ്ണം കണ്ട് പിടിക്കണം...... അത് പറയുമ്പോഴും
അയാൾ കരയുകയാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയോ പിതൃസ്വത്തോ ഇല്ല സമ്പാതിച്ച് വച്ചിട്ടും ഇല്ല. ഉണ്ടായിരുന്നതൊക്കെ ഒരു കുഞ്ഞ് ഉണ്ടാകാനുള്ള ചികിത്സക്ക് വേണ്ടി ചിലവാക്കി.
ഒരാളുടെ വരുമാനത്തിൽ എന്ത് നേടാനാണ്. ചെയ്യുന്ന തൊഴിൽ റബ്ബർ ടാപ്പിംഗ് ആണ് അതാണെങ്കിൽ നിത്യ ചിലവിന് പോലും ഇപ്പോൾ തികയുന്നില്ല. ആഴ്ചയിൽ മരുന്നിനും ഡയാലിസിസിനും ഒക്കെയായി പതിനയ്യായിരം രൂപയെങ്കിലും വേണം' അതുകൊണ്ടാണ് വാർത്ത കൊടുത്തത്
സർ ഇത് കണ്ടോ അവൻ വരച്ചതാണ് അങ്ങിങ്ങായി തൂക്കിയിട്ടിരുന്ന കുറേ ചിത്രങ്ങൾ അയാൾ എടുത്തു കാണിച്ചു. അവൻ നന്നായി വരക്കും. എന്നോട് അവൻ പറയാറുണ്ട് ഞാനൊരു ചിത്രം വരക്കും അച്ഛാ ഒരു മാസ്റ്റർ പീസ്.
എനിക്കെന്റ മോനേ വേണം സർ അയാളുടെ കണ്ഠം ഇടറി.
അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ അയാളുടെ മനസ്സ് നീറി. എങ്ങനെ സഹായിക്കാൻ പറ്റും.
ഫോൺ എടുത്തു,
ഡാ മഹേഷേ നീ എവിടുണ്ട്.... അത്യാവശ്യമായി ഒന്നു കാണണം ഞാൻ അങ്ങോട്ട് വരാം.
------------------------------
താൻ ചെല്ലുന്നതും കാത്ത് മഹേഷ് നിൽപ്പുണ്ടായിരുന്നു.
ഡാ ഈ വാർത്ത കണ്ടോ നീട്ടി പിടിച്ച പത്രത്താളുകൾ അവൻ വാങ്ങി നോക്കി.
ഞാൻ ഇന്നവിടെ പോയിരുന്നു.
നമുക്കെങ്ങനെയും അവരെ സഹായിക്കണം.
ഡാ അത് ........
മഹേഷ് നിർത്തി.
എന്താടാ പറ
ഡാ........... നമ്മൾ ഈ യൂണിഫോം വിതരണവും, നോട്ട് ബുക്ക് വിതരണവും ചെയ്യുന്നത് പോലല്ല ഇത്. അതൊക്കെ തികഞ്ഞില്ലെങ്കിലും കയ്യിൽ നിന്നും ചിലവാക്കാം.
ഇത് അതുപോലല്ലല്ലോടാ ,
കുട്ടിയാൽ കൂടില്ല........
അറിയാം
കാശ് തികഞ്ഞില്ലേൽ .......
തികഞ്ഞില്ലേൽ......
എനിക്കെന്തിനാടാ രണ്ട് എണ്ണം
ഞാൻ ഒന്ന് കൊടുക്കും.
ഡാ നീ അവിവേകം ഒന്നും കാട്ടരുത്. നിന്റെ എല്ലാ തോന്നിവാസത്തിനും ഞാൻ കൂട്ട് നിൽക്കും എന്ന് നീ കരുതണ്ട. മഹേഷ് സ്വരം കടുപ്പിച്ചു
ഡാ നിന്റെ അനുജനാണെങ്കിൽ നീ ഇങ്ങനെ പറയുമോ....
പിന്നൊന്നും പറയാൻ മഹേഷിന് കഴിയുമായിരുന്നില്ല. അവനറിയാം. അവനൊന്ന് തീരുമാനിച്ചാൽ പിന്നെ മാറില്ല എന്ന്.
ഡാ ആ കുഞ്ഞിന്റെ മുഖം കണ്ടിട്ടുണ്ടോ. എത്ര കാലം ഇനി ജീവിക്കാനുള്ളതാ, ഞാൻ തീരുമാനിച്ചു.
........................
ഓരോരുത്തരോടും സഹായം അഭ്യർത്ഥിച്ചു ചെല്ലുമ്പോഴും വീണ്ടും ആ പരിഹാസം കേൾക്കേണ്ടി വന്നു.
'നിനക്ക് വേറെ പണിയില്ലെ ഇതുകൊണ്ട് എന്ത് ലാഭം എന്ന് '
ഒരു ജീവന്റെ വില അതിന് ലാഭം കൊണ്ട് കിട്ടാനും കുറയ്ക്കാനും പറ്റില്ല.
അവൻ മറുപടി പറയും.
ഒരു മാസം കൊണ്ട് ഒരായുസി ന്റെ അത്രയും ടെൻഷൻ അവന് നേരിടേണ്ടി വന്നു. തന്റെ തീരുമാനം
ഒരു വാക്കിന്റെ വില,
വാശി,
പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖം.....
ഡോക്ടർ
എല്ലാം കൂടെ ഒരു അഞ്ച് ലക്ഷം രൂപ കിട്ടിയിട്ടുണ്ട്. പിന്നെ എന്റേത് അവന് മാച്ച് ആണ്. ഇത് കൊണ്ട് എങ്ങനേം......
അവനെ അറിയാൻ ആ ഡോക്ടർക്ക് അധിക സമയം വേണ്ടി വന്നില്ല.
നാളെ തന്നെ ഓപ്പറേഷൻ നടത്താം.
ജീവിതത്തിൽ എന്തൊക്കെയോ നേടിയ, വാശി ജയിച്ച, സന്തോഷം. അവനുണ്ടായിരുന്നു.
...........................
പ്രിയമുള്ളവരേ നല്ലെഴുത്തിന്റെ ഈ അവാർഡ് ദാന ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം.
ഇന്നിവിടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ചിതറിയ സ്വപ്നങ്ങൾ എന്ന കഥ യ്ക്കാണ് ' അത് എഴുതിയ ശ്രീമതി ആരാധന ഇവിടെ എത്തിയിട്ടുണ്ട്.
അതിന് മുൻപ് നിങ്ങളെ മറ്റൊരു ചടങ്ങിലേയ്ക്ക് ഞാൻ ക്ഷണിക്കുന്നു.
യഥാർത്ഥത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കഥ
ശ്രീ അനുരാജ് തനിമയുടെ മാസ്റ്റർ പീസ് ആണ്.
അദ്ദേഹത്തിന്റെ അമ്മയുടെ അപേക്ഷ മാനിച്ച് മരണാനന്തരം അങ്ങനൊരു സമ്മാനം നൽകണ്ടാ എന്ന് തീരുമാനിക്കുക ആയിരുന്നു ഞങ്ങൾ.
അതുപോലെ തന്നെ മറ്റൊരാളും ഇന്ന് ഈ വേദിയിൽ എത്തിയിട്ടുണ്ട്. അനുരാജിന്റെ തന്നെ കാരുണ്യത്തിൽ ജീവൻ കിട്ടിയ മാസ്റ്റർ അഭിനവ്‌.
അഭിനവ് വരച്ച തന്റെ മാസ്റ്റർ പീസ് ചിത്രം അനുരാജിന്റെ അമ്മയ്ക്ക് കൈമാറുന്നു........
എന്റെ അമ്മ എന്തിനാ കരയുന്നത്.
അഭിനവ് അമ്മയക്ക് സമ്മാനിച്ചത് എന്റെ ഫോട്ടോ ആണല്ലേ. അവൻ നന്നായിട്ട് എന്നെ വരച്ചിരിക്കുന്നു.
ആ പതിനായിരം രൂപ കൂടെ കിട്ടിയിരുന്നേൽ അവന് കൊടുക്കാമായിരുന്നു.
എന്ത് കൊണ്ടാകും എനിക്ക് ഒന്നാം സ്ഥാനം കിട്ടാതെ പോയത്.
നിനക്കറിയുമോ........
ഡാ.........
അമ്മ കരയുന്നെടാ.........
ഡാ മഹേഷേ.........
മഹേഷ് ഞെട്ടി ഉണർന്നു.
By
Sk Tvpm
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo