Slider

നേര്

0

നേരിൻ്റെ  സത്യത്തിെൻറ പാതയിൽ
എനിക്കു സഞ്ചരിക്കാൻ
ഒരു മുഖം മൂടി മാത്രം പോരാ
മെയ് വഴക്കത്തോടെയുളള
ഒരുടൽ കൂടി വേണം
അന്യ െൻറ വേദനകളിൽ
ആർദ്രമാകുന്നൊരു
ഹൃദയത്തിനിവിടെ
ഒന്നും ചെയ്യാനാവില്ല
അതൊരാഭരണം പോലെ
പ്രദർശിപ്പിക്കു കാണികൾ ഏറെയുണ്ടാവും
നീ ഒരു മറവിൽ ഒളിഞ്ഞിരുന്നു നോക്കൂ
അവർ നിങ്ങളുടെ സൗന്ദര്യത്തെ പുകഴ്ത്തും
ഹൃദയത്തിലേക്കൊരു വാതിൽ
തുറന്നു വെച്ചാലോ
കയറിയിറങ്ങിയവർ പറയും
അത് ശൂന്യമാണെന്ന്
ഊണും ഉറക്കവുമുപേക്ഷിച്ച്
മറ്റുളളവർക്കു വേണ്ടി
അലയുന്ന നിങ്ങളോട്
വീട്ടുകാർക്കു പോലും
പുഛ്മായിരിക്കും
കാരണം
നിങ്ങളുടെ ഒരു കാര്യത്തിനും
മറ്റുളളവർ തിരിഞ്ഞു നോക്കില്ല
ഒരാളുടെ അഭിപ്രായ വ്യത്യാസത്തിനു
കാതോർക്കാതെ
കടിച്ചുകീറി നോക്കൂ
കൈയ്യടിക്കാൻ ആളുണ്ടാവും
സർവ്വസമ്മതനായിരിക്കും
പക്ഷേ
സർവ്വത്ര ശത്രുക്കളായിരിക്കും
ചില ആളുകൾ അങ്ങിനെയാണ്
എത്ര കണ്ടാലും കേട്ടാലും
പഠിക്കാതെ അലഞ്ഞലഞ്ഞ്
കാലം കഴിക്കുന്നവർ
അവർക്കതൊരാത്മസുഖമായിരിക്കും
അതുകൊണ്ട്
ഞാൻ തീരുമാനിച്ചു.
എെൻറ ശരികൾ
എെൻ്റ മാത്രം ശരിയും
മറ്റുളളവർക്ക് തെറ്റുമാകുമ്പോൾ
ഞാനീ ലോകത്തോട് വിട പറയും
05/12/16
ബാബു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo