അടിവയറ്റിലൊരനക്കം അറിയുമ്പോഴേ ഒരുൾക്കുളിരായിരുന്നു ഉള്ളിലാദ്യം..
അതെ!! ഞാനുമൊരമ്മയായ അസുലഭ നിമിഷം..സ്ത്രീ എന്ന വാക്കിന് പൂർണതയുണ്ടാകുന്ന ഒരേയൊരു കാരണം ...ഗർഭം!!!..അമ്മയാകുന്നു എന്ന ആ അനുഭൂതിയിൽ ഞാൻ എത്രമാത്രം സന്തോഷിച്ചുവെന്നോ..ആ ദിനങ്ങൾ മാസങ്ങൾ ഒക്കെ എത്ര സുന്ദരമായിരുന്നു...
ജോലിതിരക്കുകൾക്കിടയിലും ഞാനെന്നെ സ്നേഹിക്കാൻ സമയം കണ്ടെത്തി..ആരുമില്ലെന്ന തോന്നൽ എനിക്കന്ന്യമായ നിമിഷങ്ങൾ.. ഒറ്റയ്ക്കൊരു മുറിയിൽ ഞാൻ നാളെകളെ വരവേറ്റു.ഒരേയൊരു സ്വപ്നം മാത്രം...ഒരേയൊരു ലക്ഷ്യം മാത്രം....
എൻെറ കുഞ്ഞ്...അവൻ അല്ലെങ്കിൽ അവൾ.അവർക്കുവേണ്ടി ഞാൻ ദിനങ്ങളെണ്ണി..വളർച്ചയുടെ ഒാരോഘട്ടത്തിലും ആ കൊഞ്ചലും കുസൃതിയും ഞാനറിയുകയായിരുന്നു..ലോകത്ത് പെണ്ണിമാത്രം അനുഭവിക്കാൻ കഴിയുന്ന സ്വർഗ്ഗീയാനുഭൂതി...മക്കളെ പത്തുമാസം വയറ്റിനുള്ളിൽ ചുമന്ന് നടക്കുന്ന ഒരമ്മയ്ക്ക് കിട്ടുന്ന ആദ്യ കുളിരാണ് മക്കളുടെ അനക്കം ..അവർ തിരിയുകയും അനങ്ങുകയും ചെയ്യുന്ന ആ നിമിഷങ്ങളിൽ ഇക്കിളിപ്പെടുത്തുന്ന ഒരനുഭൂതി.എൻ്റമ്മയുടെ മടിയിൽ ഞാനുറങ്ങാൻ കൊതിച്ചതുപോലെ അവനും ചിലപ്പോൾ കൊതിക്കുന്നുണ്ടാകില്ലെ...പുറമേ കാണാൻ കഴിയാറുള്ള ചില തള്ളലുകളിലേക്ക് നോക്കി അവരെ ശാസിച്ചും സ്നേഹിച്ചും തൻെറ ദുഃഖങ്ങൾ പങ്കുവെച്ചും ഇരുന്ന ദിനങ്ങളൊന്നും മറക്കാൻ കഴിയില്ല . അവർക്കുവേണ്ടി ഭക്ഷണം കഴിച്ച് , ഇഷ്ടമുള്ളതൊക്കെ ചിലപ്പോൾ വേണ്ടെന്ന് വെച്ച് അവരുടെ മാത്രം ആരോഗ്യവും സന്തോഷവും നോക്കി,ഒരു പോറൽപോലുമേൽക്കാതെ ഈ ഭൂമിയിലേക്ക് അവരെ പറിച്ചുനടുന്ന നിമിഷങ്ങൾ വരെ അമ്മമാരെത്രമാത്രം കരുതലുള്ളവരാകുമെന്നും, മുൻപരിചയമോ പരിശീലനമോ ലഭിക്കാതെ അവർ സ്വയം അതിന് പ്രാപ്തരാകുന്നതും എത്ര അത്ഭുതാവഹമാണ്..
അടിവയറ്റിലെ ആളൽ ..ചവിട്ടിതൊഴിച്ച് പുറത്തുചാടാൻ വെമ്പുന്ന കുഞ്ഞ്..ആ പ്രാണവേദന ഒരമ്മയെ സഹിക്കാൻ കെൽപുള്ളതാക്കുന്നത് തൻെറ പൊന്നോമനയെ ഒരുനോക്ക് കാണാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ്..ആ വേദന അറിയുകയെന്നത് ഒരു മഹാഭാഗ്യവും . ഒരാപത്തും കൂടാതെ അവരെ ഈ ലോകത്തിൻെറ പുഞ്ചിരി കാണിക്കുന്നതുവരെ വേദനയും പ്രാർത്ഥനയും ഒരേപോലെ നെഞ്ചിൽ പിടിച്ചമർത്തുന്ന മാതാവിനെ അവനറിയുകപോലുമില്ല അപ്പോൾ..
പൊക്കിൾകൊടി അറുത്തുമാറ്റി ചോരതുടച്ചെടുത്ത് രണ്ടുപേരേയും രണ്ടാക്കി മാറ്റിയ ഡോക്ടറോട് എനിക്കിന്ന് ദേഷ്യമുണ്ട്..കാരണം പിറന്നുവീണ കുഞ്ഞിനെ മുഖത്തോടടുപ്പിച്ച് ഈയമ്മയുടെ ആദ്യചുംബനം നൽകി മാറ്റിയതുമുതൽ അവന് അവകാശികളൊരുപാടായി..പിന്നീട് അവനെൻെറ മകൻ. എന്നതിലുപരി മറ്റുള്ളവരുടെ സ്വത്ത്കൂടിയായി ..
എന്നിലായിരുന്നപ്പോൾ അവന് അവകാശികളാരുമില്ലായിരുന്നു..എൻെറ സ്നേഹം മാത്രമനുഭവിച്ച് എന്നിലെ ചോരയൂറ്റിക്കുടിച്ച് അവനുറങ്ങി..ഇന്ന് ഒന്ന് കെെയ്യിലെടുക്കാൻ മുത്തം കൊടുക്കാൻ ഞാൻ കാത്തുനിൽക്കുകയാണ്...ഇതാണ് ഒരമ്മ.. ..മക്കളുടെ തല്ലും ചവിട്ടും കൊണ്ടാണ് ഒരമ്മ മക്കളെ ആദ്യം നെഞ്ചിലേറ്റുന്നത്..
ആ അമ്മയ്ക്ക് മക്കളുടെ മർദ്ദനം അപ്പോളൊരു നീറ്റലല്ല...പക്ഷേ മാതാപിതാക്കളെ നെഞ്ചിലേറ്റേണ്ട മക്കൾ അവരുടെ നെഞ്ചിൽ ചവിട്ടിവഴിയിൽ ഇറക്കിവിടുമ്പോളുണ്ടാകുന്ന വേദന..ഒരുപക്ഷേ അന്ന് ആ മക്കളറിയണമെന്നില്ല..അതവരറിയുമ്പോഴേക്കും അവരുടെ മക്കളും അവരോളമായിക്കഴിഞ്ഞിരിക്കും..

By: അതിഥി.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക