Slider

സൗഹൃദ പൂക്കൾ

0

എഴുതിയത് : അജിത ജോൺ
ഹോം വർക്കുകളെല്ലാം കഴിഞ്ഞ് എല്ലാം അടക്കി വച്ച് , മമ്മി കൊണ്ടു വന്ന പാലും കുടിച്ച് കിടക്കാനായി തുടങ്ങിയപ്പോഴാണ് മമ്മിയും പപ്പയും പറയുന്നത് കേട്ടത് ...
നമ്മുടെ ജോണിന്റെയും ആലീസിന്റെ്യും മകൻ " ഇവാൻ " പാവമുണ്ടല്ലേ ആ കൊച്ചിന്റെ് കാര്യം .. അവനെ കാണുബോഴൊക്കെ എനിക്ക് നമ്മുടെ ""ഏദൻ "". മോനെയാണ് ഒാർമ്മ വരുന്നത് .. അവരു തമ്മിൽ ഒരേ വയസ്സല്ലേ , നമ്മൾ എന്തു പൊന്നു പോലെയാ നമ്മുടെ മോനെ നോക്കുന്നത് , എല്ലാം അവന്റെ കൺമുമ്പിൽ കെെയ്യെത്തും ദൂരത്ത് തന്നെ കിട്ടും പിന്നെ സ്നേഹിക്കാൻ നമ്മളും ...
കൊച്ചിനിപ്പോൾ പാലും കൊണ്ടു ചെന്നപ്പോൾ എനിക്ക് ഇവാനെയാണ് ഒാർമ്മ വന്നത് ... ആ നക്ഷത്ര തിളക്കമുള്ള കണ്ണുകൾ , നിഷ്കളങ്കമായ നോട്ടം , ഇടയ്ക്കാണെങ്കിലും അമ്മയേന്നുള്ള വിളി എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ഏട്ടാ .. നമുക്കവനെ ഇവിടേക്ക് കൊണ്ടു വന്നാലോ കൂടപ്പിറപ്പില്ലാത്ത ഏദൻ മോനൊരു കൂട്ടായിട്ട് ....
ഇത്രയും കേട്ടപ്പോഴേക്കും എന്റെ നെഞ്ച് പിടഞ്ഞു , ഞാൻ കാലിയാക്കി വച്ച പാലും ക്ലാസിലേക്കൊന്നു നോക്കി ..
എന്റെ പാലെ ...
ഒരു ക്ലാസ് പാല് കൊണ്ടു വന്ന് തന്ന എന്റെ മമ്മിയെ ഇങ്ങനെയൊക്കെ ചിന്തിപ്പിക്കണമായിരുന്നോ ? ഏദൻ ആ ദേഷ്യത്തോടെ തന്നെ കട്ടിലിൽ നിന്നും ചാടിയെണീറ്റ് പാലും ക്ലാസുമെടുത്ത് മമ്മിക്കരികിലേക്ക് നടന്നു , മനസ്സു നിറയെ ദേഷ്യാ , ആ ദേഷ്യത്തോടെ തന്നെയാണു നടന്നതും .. ചെന്ന വഴി എനിക്ക് നാളെ തുടങ്ങി പാല് വേണ്ടാന്നു പറഞ്ഞു ..
പപ്പയും , മമ്മിയും കാരണമറിയാതെ എന്നെ പകച്ചു നോക്കുന്നുണ്ട് , മുഖമൊന്നു കറുപ്പിച്ച് അവരെയൊരു കൂർത്ത നോട്ടം നോക്കിയിട്ടു ഞാൻ തിരിച്ചു നടന്നു ...
പിന്നെ "" ഇവാൻ "" നക്ഷത്ര തിളക്കമുള്ള കണ്ണുകളുടെ ഉടമ .. സത്യം പറയാലോ എനിക്കവനെ ഇഷ്ടമല്ലാ , ചിലപ്പോൾ ഈ കണ്ണുകൾ തന്നെയായിരിക്കും അതിനു കാരണം ,
എല്ലാവരെയും ആകർഷിക്കുന്ന ഈ കണ്ണുകൾ ഈ കാര്യത്തിലെനിക്ക് അസൂയയാണ് അവനോട് , പക്ഷേ ഒരു കാര്യത്തിൽ ഞാൻ ഹാപ്പിയാണ് ...
എന്നെ സ്നേഹിക്കാനും ലാളിക്കാനും ഊട്ടാനുമൊക്കെ എല്ലാവരുമുണ്ട് , അവനാരാ അനാഥൻ , അമ്മയും , അച്ചനുമെന്ന എന്ന പ്രതിഭാസത്തിന്റെ് സ്നേഹം നുകരാൻ കഴിയാത്തവൻ ..
മമ്മി പറഞ്ഞു കേട്ടിട്ടുണ്ട് ഇവനു ജന്മം കൊടുത്തതിനുശേഷമാണ് ഇവാന്റെ് മമ്മിക്ക് Breast ക്യാൻസർ വന്നതെന്ന് , ആ. മാറിൽ നിന്നും പാലിനു പകരം വന്നത് കൊഴുത്ത പഴുപ്പാണെന്നും കേട്ടിണ്ട് , അപ്പോൾ പിന്നെ ഞാൻ തന്നെയല്ലെ ഭാഗ്യവാൻ , എനിക്കെല്ലാ സൗഭാഗ്യങ്ങളുമില്ലേ .. അവന്റെ നക്ഷത്ര തിളക്കമുള്ള കണ്ണുകൾ എനിക്കില്ലെങ്കിലുമെന്താ ഞാൻ തന്നെയല്ലേ ഇവിടെ മുമ്പിൽ ...
പപ്പയും , മമ്മിയും ഇപ്പോഴും അവനെക്കുറിച്ചാണ് പറയുന്നത് , എനിക്കാണെങ്കിൽ ദേഷ്യാ അവനോട് ഉള്ളു നിറയെ ...
ഒരേ സ്കൂളിൽ , ഒരേ ക്ലാസിൽ , ഒരേ ബഞ്ചിലാ ഇരുന്നു പഠിക്കുന്നതെങ്കിലും എനിക്ക് അവനെ ഇഷ്ടമല്ല .. എന്നെ അവൻ പലപ്പോഴും സ്നേഹത്തോടെ നോക്കിയിട്ടുണ്ട് അപ്പോഴെല്ലാം ആ കണ്ണുകളിൽ ഉടക്കാതെ ഞാൻ മാറി നിന്നു , ഒരു പക്ഷേ ആ തിളക്കമുള്ള കണ്ണുകൾ എന്നിലേക്കും ആഴ്ന്നിറങ്ങിയാലോ ..
ഇവാന്റെ് പപ്പയും മരിച്ചു പോയി ,ഇപ്പോൾ അവൻ തനിച്ചാണ് ആ വീട്ടിൽ .. ഒരു 14. വയസ്സുക്കാരൻ തനിച്ചൊരു വീട്ടിൽ , പള്ളിയിലെ അച്ഛനും , സിസ്റ്റേഴ്സും അവനെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു നോക്കി , പക്ഷേ അവൻ വഴങ്ങിയില്ല .. ഒരു ചെറിയ കുട്ടിയെ തനിച്ച് ഒരു വീട്ടിൽ ആക്കുന്നതിൽ അവർക്കെല്ലാർക്കും സങ്കടമായിരുന്നു , പക്ഷേ അവന്റെ വാശി അവനെ തനിച്ചാക്കി , ഒരു പക്ഷേ അവൻ പറഞ്ഞ വാക്കുകളായിരിക്കും അവനെ അവർ തനിച്ചാക്കി പോയത് ...
"" ഞാനെന്റെ് പ്രിയപ്പെട്ടവരുടെ ഒാർമ്മയിൽ ഇവിടെ ജീവിച്ചാളാം ""
അതെ അവനിപ്പോൾ തനിച്ചാണ് ആ കുഞ്ഞു വീട്ടിൽ ആരോരുമില്ലാതെ , അതായിരിക്കുമോ എന്റെ പപ്പക്കും , മമ്മിക്കും അവനോടിത്രയും ഇഷ്ടം ..
വെറും സഹതാപം മാത്രമാണോ അതോ എന്നെ സ്നേഹിക്കുന്ന പോലെ അവനെയും സ്നേഹിക്കുന്നുണ്ടോ ..
ഇവാൻ പാവമാ എനിക്കതറിയാം , എന്നാലും എനിക്കവനെ ഇഷ്ടമല്ല , ഒരു പക്ഷേ എന്റെ പപ്പയുടെയും , മമ്മിയുടെയും സ്നേഹം അവനും കൂടി കൊടുത്താൽ എനിക്കത് സഹിക്കാനാവില്ല , ഈ സ്നേഹം എനിക്കുള്ളതാണ് അത് ആർക്കും പകുത്തു നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല , ഇഷ്ടപ്പെടുന്നില്ല ..
എന്തോ കിടന്നിട്ട് ഉറക്കം വരുന്നില്ല ...
നക്ഷത്ര തിളക്കമുള്ള കണ്ണുകളുള്ള ഉടമ ഇവാൻ , അവന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണ് .. ഞാനൊന്നു ഏണീറ്റ് ജനാലയുടെ വിരി മാറ്റി എന്റെ മിഴികൾ അവന്റെ വീടിനെ ലക്ഷ്യം വച്ചു , അവന്റെ മുറിയുടെ ഒരു ജനാലയുടെ പാതി വശം തുറന്നു കിടക്കുന്നുണ്ട് , അവൻ ചുമരിനടുത്തായി നിന്നുക്കൊണ്ട് ചുമരിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട് ...
ഈ ചെക്കനെന്താ വട്ടായോ , ഇനി അതിന്റെ കൂടി കുറവെയുള്ളൂ .. ഞാനവനെ നോക്കിക്കൊണ്ട് കുറച്ചു നേരം അങ്ങനെ തന്നെ നിന്നു , പിന്നെപ്പോഴോ വന്നു കിടന്നുറങ്ങിപ്പോയി ....
പിന്നെയും ദിവസങ്ങൾ അല്ലല്ലില്ലാതെ കടന്നു പോയി ...
മമ്മി എനിക്കുണ്ടാക്കുന്നതിന്റെ് പകുതി അവനും മാറ്റി വച്ചു , ഞാൻ മുഖം വീർപ്പിക്കുബോൾ പറയും നമ്മുടെ ഇവാൻ പാവല്ലേടാ മോനെയെന്നു ..
അവനാരുമില്ല , തനിച്ചൊരു വീട്ടിൽ , ഏകനായി , അവനെ കാണുബോൾ എനിക്ക് നിന്നെയാ ഒാർമ്മ വരുന്നത് .. ഒരു പക്ഷേ ഞങ്ങളില്ലാതെയായാൽ മോനെ നീയും തനിച്ചാവില്ലേടാ ...
മമ്മിയുടെ കണ്ണുകൾ അരുവി പോലെ നിറഞ്ഞൊഴുകുന്നുണ്ട് ..
ഈ മമ്മിയുടെ ഒരു കാര്യം നിങ്ങളിതെവിടെ പോകാനാ , ഒരിടത്തും പോവില്ല , ഞാനനുവദിക്കില്ലാ ...
എന്റെയും കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങി ,
എന്റെ പപ്പയും , മമ്മിയും എനിക്ക് പ്രിപ്പെട്ടവരാണ് , അതുക്കൊണ്ടാണ് ഞാൻ ഇവാനെ ഇഷ്ടപ്പെടാത്തത് , പപ്പക്കും , മമ്മിക്കും എന്നോടുള്ള ഇഷ്ടത്തിന്റെ് മാറ്റു കുറഞ്ഞാലോയെന്ന ചിന്ത , അതൊരു അനാവശ്യ ചിന്തയാണ് .. പക്ഷേ അറിയില്ല , ഈ പവിത്രമായ ,കളങ്കമില്ലാത്ത സ്നേഹം പകുത്തു നൽകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല ...
ഇപ്പോൾ മമ്മി കണ്ണുകളൊക്കെ തുടച്ച് ഒരു പാത്രത്തിലെന്തൊക്കെയോ ആയി വന്നിട്ടുണ്ട് , അതിലുള്ളത് ഇവാനാണെന്നറിയാം , ഞാനിപ്പോൾ അവന്റെ വീട്ടിലെ സ്ഥിരം സന്ദർശകനാണ് , പക്ഷേ എന്നിട്ടു പോലും അവനോട് മനസ്സ് തുറന്നു സംസാരിക്കാൻ പോലും എനിക്കാവുന്നില്ല .. ഒരു 14 വയസ്സുക്കാരൻ ഇത്രയും ക്രൂരനാവാമോ ? ഞാനെന്താ ഇങ്ങനെ ...
ഒാരോ വട്ടവും ചെല്ലുബോൾ അവനെന്നോടു സംസാരിക്കുന്നുണ്ട് , എന്റെ മുഖത്തു നോക്കി മനോഹരമായ പുഞ്ചിരി നൽകുന്നുണ്ട് , പക്ഷേ എന്റെ മുഖം എപ്പോഴും കടിഞ്ഞിൽ കുത്തിയതു പോലെയായിരിക്കും , കാരണം ഒരേ പല്ലവി തന്നെ അവനെ എനിക്കിഷ്ടമല്ല ...
മമ്മി തന്നയച്ച പാത്രവുമായി ഞാനവന്റെ വീട്ടിലേക്ക് ചെന്നു , എന്നാൽ അവനവിടെയില്ല, അവനെ കൂടുതലായി അന്വേക്ഷിക്കാനൊന്നും ഞാൻ നിന്നില്ല പാത്രം ടേബിളിൽ വച്ചിട്ട് പോകാൻ തുടങ്ങിയപ്പോഴാണ് അന്ന് ഇവാൻ ചുമരിലെന്താണാവോ ഇത്രയും കുത്തിക്കുറിച്ചതെന്ന് അറിയാനൊരാഗ്രഹം ..അതറിയാനുള്ള ആകാംഷയോടെ തന്നെ അവന്റെ മുറിയിലായ് ചെന്ന് ചുമരിലേക്കായ് നോട്ടമിട്ടു , അവിടേക്ക് നോക്കിയ ഞാൻ അന്തം വിട്ടു നിന്നുപോയി ...
I LOVE YOU pappa , mummy
Miss you ...
നിങ്ങളില്ലാത്ത ജീവിതം എനിക്ക് ദുഃസഖമാണ് , പക്ഷേ ഞാൻ ജീവിക്കും ...
Miss you pappa , mummy എന്നിങ്ങനെ മുറിയിലാകെ കുത്തിക്കുറിച്ചു വച്ചിരിക്കുന്നു , എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല ആ നിമിഷത്തെ എന്റെ അവസ്ഥ , എന്റെ കണ്ണുകളും നിറഞ്ഞൊഴുകി , എന്താ അതിന്റെ കാരണമെന്ന് എനിക്കറിയില്ല , ഞാൻ കണ്ണുകൾ തുടച്ച് തിരിച്ച് നടക്കാൻ തുടങ്ങിയതും ഇവാൻ എന്റെയരികിലേക്കായ് വന്നു ..
എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ടാവണം അവനെന്നോടു തിരക്കി ,
എന്താ ഏദൻ നിനക്കു പറ്റിയത് , എന്താ കണ്ണുകൾ ഈറനണിഞ്ഞതെന്ന് ... ആ നക്ഷത്ര തിളക്കമുള്ള കണ്ണുകൾ എന്നെ തുറിച്ചു നോക്കി , എല്ലാം നഷ്ടപ്പെട്ടതിന്റെയും , ആരോരുമില്ലാത്തതിന്റെയും ഒരു നോമ്പരം ആ കണ്ണുകളിലുണ്ട് എന്നാൽ പോലും നല്ല തിളക്കമാണ് , എന്തൊക്കെ വന്നാലും തോൽക്കില്ലയെന്നു കണ്ണുകൾ വിളിച്ചു പറയുന്നുണ്ട് ...
അവനെന്നോടു വീണ്ടും കാരണം തിരക്കി എന്താ ഏദൻ നിനക്ക് പറ്റിയതെന്ന് ...
ഏയ് ഒന്നൂല്ലാടാ ഇവാനെ എന്നു പറയുബോൾ എന്റെ് നെഞ്ചും പിടഞ്ഞിരുന്നു , ഒരു പക്ഷേ അവനോട് ആദ്യമായിട്ടായിരിക്കും ഇത്രയും താഴ്മയായി സംസാരിക്കുന്നത് ...
അവന്റെ മുഖത്ത് ഒന്നു നോക്കുക പോലും ചെയ്യാതെ ഞാൻ പടിയിറങ്ങി നടക്കുബോഴും ഉള്ളു നിറയെ സങ്കടായിരുന്നു , ഞാനെന്തൊരു സ്വാർത്ഥനാ , എനിക്കെല്ലാമുണ്ട് പക്ഷേ അവനോ? ഞാനെന്തിനാ അവനെ വെറുത്തത് ഒരു കരണവുമില്ലാതെ ...
ഞാൻ മുറിയിലേക്കായ് കയറി ചെല്ലുബോൾ അപ്പുറത്ത് മമ്മി പപ്പയോടു പറയുന്നതു കേട്ടു ..
ഏട്ടാ .. ഏദൻ മോൻ തുണി കഴുകുകയായിരുന്നു ഞാനതങ്ങ് ഇങ്ങോട്ട് വാങ്ങിയിട്ടു വന്നു ... അപ്പോൾ അവനെന്നോടു ചോദിക്കുകയാ ഒരു വട്ടം മമ്മിയെന്നൊാനു വിളിച്ചോട്ടെയെന്നു ...
ഇതു കൂടി കേട്ടപ്പോൾ എന്റെ് ഹൃദയ താളം കൂടി ...
ഇവാൻ , പാവം ഞാനവനെയൊന്നു മനസ്സിലാക്കാൻ ശ്രമിച്ചില്ലല്ലോ , അനാവശ്യമായി ഞാനെന്തിനാ അവനെ വെറുത്തത് , പ്രിയപ്പെട്ടതും കെെയ്യടക്കി വയ്ക്കുന്നതുമെല്ലാം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്നതേയുള്ളൂ ...
ഈ ചെറിയ പ്രായത്തിൽ തന്നെ ഞാനെന്തു സ്വാർത്ഥനായി പോയി .. പക്ഷേ ഈ സ്വാർത്ഥത ഇനിയങ്ങോട്ടില്ല ...
സ്നേഹം പവിത്രമാണ് , അത് മറ്റുള്ളവർക്കും കൊടുക്കേണ്ടവയാണ് ,
ഒരു പക്ഷേ ഞാനും ഇവനെ വെറുത്തിട്ടുണ്ടാവില്ല , അതുക്കൊണ്ടല്ലേ ഇത്രയും പെട്ടന്ന് ഇഷ്ടപ്പെടാൻ കാരണം , അതേ ഞാനും നക്ഷത്ര തിളക്കമുള്ള കണ്ണുകളുടെ ഉടമയെ ഇഷ്ടപ്പെടുന്നു , എന്റെ് ചങ്ങാതിയാക്കാൻ ആഗ്രഹിക്കുന്നു ...
ഇന്നു വർഷങ്ങൾ ഒരുപാട് പിന്നിട്ടു പോയിരിക്കുന്നു ... പപ്പയുടെയും , മമ്മിയുടെയും കല്ലറക്കു മുമ്പിൽ വന്നു നിന്നു പ്രാർത്ഥിക്കുബോൾ , കണ്ണുകൾ നിറഞ്ഞൊഴുകുബോൾ എന്റെ് കണ്ണീരൊപ്പാൻ എന്റെ് ഇവാൻ എന്നരികിലുണ്ട് എന്റെ് പ്രിയ സുഹൃത്തായി അതിലുപരി എന്റെ് കൂടെപ്പിറപ്പായിട്ട് ...
എന്റെ് വലതു കെെ അവന്റെ കെെയ്യിലുണ്ട് , എനിക്കെന്നും താങ്ങായി തണലായി ,
ഇന്നെനിക്ക് ഈ നക്ഷത്ര തിളക്കമുള്ള ഇവാൻ പ്രിയപ്പെട്ടതാണ് 

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo