ഇന്ത്യയിൽ കേരള സംസ്ഥാനത്തിലുംലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായമയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം . ഇതു ദ്രാവിഡ ഭാഷാകുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്.
ഇന്ത്യൻ ഭരണഘടനയിലെ 8ട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽഒന്നാണ് മലയാളം. മലയാള ഭാഷ കൈരളിഎന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ് മലയാളം. കേരളത്തിനും ലക്ഷദ്വീപിനുംപുറമേ ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ,മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയതമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു.എ.ഇ. യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളം ആണു.
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായസംസ്കൃതം, തമിഴ് എന്നീഉദാത്തഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്.
ചിലവാക്കുകളും അർത്ഥങ്ങളും
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
ഗരിമ = കനം, തൂക്കം
സാമോദം = സന്തോഷത്തോടുകൂടി
ദുകൂലം = പാട്ട്
ആവതി = ആവി
അയോജ്യ = ചേര്‍ച്ചയില്ലാത്ത
പ്രതീപം = വിപരീതമായി
സൗതി = കര്‍ണന്‍
വാഹം = വഹിച്ചുകൊണ്ടുപോകുന്നത്
ജയനം = ജയിക്കല്‍
ധൂമനം = പുകയ്ക്കല്‍
മൂര്‍ധജം = തലമുടി
യാമലം = ജോഡി
അധിനായം = സുഗന്ധം
നിരംഗ = നിരാകാരമായ
തുര = വേഗമുള്ള
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
ഗരിമ = കനം, തൂക്കം
സാമോദം = സന്തോഷത്തോടുകൂടി
ദുകൂലം = പാട്ട്
ആവതി = ആവി
അയോജ്യ = ചേര്‍ച്ചയില്ലാത്ത
പ്രതീപം = വിപരീതമായി
സൗതി = കര്‍ണന്‍
വാഹം = വഹിച്ചുകൊണ്ടുപോകുന്നത്
ജയനം = ജയിക്കല്‍
ധൂമനം = പുകയ്ക്കല്‍
മൂര്‍ധജം = തലമുടി
യാമലം = ജോഡി
അധിനായം = സുഗന്ധം
നിരംഗ = നിരാകാരമായ
തുര = വേഗമുള്ള
നന്ദി സ്നേഹം ശരൺ
😍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക