ദുബായ് ദേറ ബനിയാസ് സ്ക്വയറിൽ ആണു അന്ന് ഓഫീസ്. കാറു വാങ്ങുന്നതിലും ബുദ്ധിമുട്ട് ഒരു പാർക്കിംഗ് കണ്ടെത്തുക എന്നുള്ളതായിരുന്നു. മിക്കവാറും ദിവസങ്ങളിൽ മണിക്കൂറുകളോളം പാർക്കിംഗ് തിരഞ്ഞ് കറങ്ങേണ്ടി വരും.
കിട്ടുന്ന കാശിനു വണ്ടി വിറ്റ് ഓഫീസിൽ കയറിയാലോ എന്നു തോന്നിയ നിമിഷമായിരുന്നു അത്.
ഉള്ളിലെ കുബുദ്ധി ഉണർന്നു.
ഉള്ളിലെ കുബുദ്ധി ഉണർന്നു.
പാർക്കിംഗിൽ മിക്കവാറും കാണാറുള്ള ഒരു പട്ടാണിയുടെ ടാക്സി പിക്ക് അപ്. പിക്ക് അപ്പിനു പിന്നിൽ ഉലക്ക മുക്കി എഴുതിയിരിക്കുന്നു. 'For Hire Please Call: 05x-6848287'
ചെയ്യുന്നത് തോന്നിവാസമാണെന്ന് നല്ല ബോധ്യമുണ്ടായിരുന്നെങ്കിലും അക്കാലത്ത് പട്ടാണികളോട് മൊത്തത്തിൽ തോന്നിരുന്ന അനിഷ്ടവും (അതിനു വ്യക്തിപരമായ ചില കാരണങ്ങൾ ഉണ്ടായിരുന്നൂന്ന് വെച്ചോ) പാർക്കിംഗ് തിരഞ്ഞ് മടുത്തതും എന്നെ ആ കടുംകൈയ്ക്ക്ക് പ്രേരിപ്പിക്കുകയായിരുന്നു.
ഞാൻ പിക്ക് അപ് വാടക വിളിക്കാൻ തന്നെ തീരുമാനിച്ചു. എന്റെ പ്രൈവറ്റ് മൊബെയിലിൽ നിന്നും പട്ടാണിയെ വിളിച്ചു.
'ഖാൻ സാബ്. ഷാർജയ്ക് ഒരു ട്രിപ്പ് പോവാനുണ്ട്. ഞാൻ HSBC ബാങ്കിനു മുന്നിൽ വെയ്റ്റ് ചെയ്യുന്നുണ്ട്.'
പട്ടാണി വരാമെന്നേറ്റു പാർക്കിംഗിൽ നിന്ന് പിക്ക് അപ് എടുത്തതും പുറകിൽ കാത്തു നിന്ന ഞാൻ അന്തസ്സായി പാർക്കു ചെയ്തു. പിന്നെ മോബെയിൽ സ്വിച്ച് ഓഫ് ചെയ്തു വെച്ചു.
പിറ്റേന്നും അതേ പിക്ക് അപ്, അതേ ഐഡിയ. ഒരു മാറ്റത്തിനു HSBC യ്ക് പകരം Emirates Bank ആക്കി. എളുപ്പം പാർക്ക് ചെയ്ത് ഓഫീസിൽ എത്തി. വി ഐ പി വാലെ പർക്കിഗ്!
അന്ന് വൈകീട്ട് ഓഫീസ് മെസ്സെഞ്ചർ വന്ന് എന്റെ ഫോൺ വാങ്ങി. ഒരു കസ്റ്റമറുടെ എയർ കാർഗോ എയർപ്പോർട്ടിൽ നിന്നു കലക്ട് ചെയ്യാൻ ഒരു വണ്ടി വിളിക്കാനാണെന്ന്. ഫോണിൽ അങ്ങേ തലയ്ക്കൽ നിന്നുള്ള ഉറുദുവിലുള്ള തെറിപ്പൂരപ്പാട്ട് കേട്ട് അന്താളിച്ച അധികം ഉറുദു പരിജ്ഞാനമില്ലാത്ത മെസ്സെഞ്ചർ അലി ഫോൺ എന്റെ കയ്യിൽ തന്നു.
'ബെഹൻ........ കാന്താൻ....xxxxxxx
👿
🐗
🐕
🐈
🐖...'





ഉറുദിവിലുള്ള തേർഡ് ജനറേഷൻ തെറികേട്ട് സംശയിച്ച ഞാൻ അലി ഡയൽ ചെയ്ത നമ്പർ ഒന്നു ചെക്ക് ചെയ്തു.
05x-6848287 !!
ആ തെറിയഭിഷേകത്തിൽ എന്റെ ഫോൺ ഓഫായി; എന്നെന്നേക്കുമായി.
By
Moin CA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക