കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാ വികൃതിയുടെ കർത്താവ്.. ദ്വാരക, പരമാർത്ഥം തുടങ്ങിയ ചെറുകഥകളും ശ്രദ്ധേയം തന്നെ...
ജൻമാർജ്ജിതമായ വാസനകൾ ഓരോ ജന്തുവിലുമുണ്ട്.. സദ് വാസനകളും ദുർവ്വാസനകളും പുഷ്പഗന്ധങ്ങൾ പോലെ വ്യക്തിയിൽ നിന്നും പ്രസരിച്ചു കൊണ്ടിരിക്കും... കൃത്യമായി അത് പ്രകടിപ്പിക്കപ്പെടുകയും ചെയ്യും
ഒരു കള്ളന്റെ സ്വയം വിമർശനാത്മകമായ ആത്മകഥാകഥന രൂപത്തിലാണ് മലയാളത്തിലെ ആദ്യ ചെറുകഥ രചിക്കപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.. അമര്യാദാത്താവഴിയിൽ ജനിച്ച ഇക്കണ്ടക്കുറുപ്പ് എന്ന കളളൻ, പഠിക്കാൻ പോയെങ്കിലും ഗണാഷ്ടക വ്യുൽപത്തിക്കപ്പുറംസാരം ഗ്രഹിക്കാൻ കെൽപ്പുള്ളവൻ മുജ്ജന്മവാസനയാൽ കോണകം കക്കലിൽ തുടങ്ങി കൊടുങ്ങല്ലൂർ തലേക്കെട്ടുവരെ മോഷ്ടിച്ചതിനു ശേഷം സ്വയം കളവിന്റെ കോടതി പൂട്ടി മദിരാശിക്ക് യാത്രതിരിക്കുകയും ജൻമവാസനയൊന്നു കൊണ്ടു മാത്രം സ്വയംകൃതാനർത്ഥത്തിൽ ചെന്നു ചാടുന്നതുമാണീ കഥയുടെ ഉള്ളടക്കം...
തുടർന്ന് കളവുപേക്ഷിച്ച് കാശിഭജനത്തിന് യാത്രതിരിക്കുകയാണ് ഈ കള്ളൻ... ഒരു കൂട്ടുകാരന്റെ ഒറ്റ് ഏറ്റെടുത്തതിന്റെ പേരിൽ അയാളുടെ അഛന്റെ മരണത്തിനും അറിയാതെയാണെങ്കിൽ പോലും ഇയാൾ കാരണക്കാരനാവുന്നുണ്ട്.. അവിടെ നിന്നുകിട്ടിയ ആഭരണപ്പെട്ടിയിലെ പൂ വച്ച മോതിരം കാമുകി കല്യാണിക്കുട്ടി - ഊരാഞ്ചാടിയാണെങ്കിൽ പോലും - അയാളുടെ കൈയ്യിലണിയിച്ചു.. ആ മോതിരമാണ് അവസാനം പോലീസുദ്യോഗസ്ഥന്റെ മുൻപിൽ അയാളെ സ്തംഭാ കാരനാക്കി നിർത്തുന്നതും 6 മാസവും ചാട്ടയടിയും രാജശിക്ഷയും വാങ്ങി തന്നെ ഈപ്പണ്ണിക്ക് കൊള്ളില്ലെന്ന് സ്വയം തീരുമാനമെടുപ്പിക്കുന്നതും..
സരസമായ ഒരു ആത്മകഥാ ഭാഷണ രീതിയിലാണ് കഥയുടെ ആവിഷ്കാരം.. ഇതിന്റെ പരിഷ്കൃത രൂപമാണ് പിന്നീട് ഗൗരവഭാഷയിൽ ചുണ്ടെലി, മഞ്ഞ്, അരനാഴികനേരം എന്നീ കൃതികളിൽ ആത്മഭാഷണരൂപേണ അവതരിപ്പിക്കപ്പെടുന്നത്..
എവിടെച്ചെന്നാലും ഈരാറ് പന്ത്രണ്ട്, ഏക സംബന്ധിജ്ഞാനം അപര സംബന്ധിസ്മാരകം, കോടതി പൂട്ടൽ, സ്തംഭകാരമായിട്ടു നിൽക്കൽ, മഹൻ മഹാപാപി ,തെളിനായാട്ടും തെണ്ടി നായാട്ടും, മര്യാദ അമര്യാദാത്താവഴികൾ, കളവിലെ പ്രാചീന നവീനൻ മാർ തുടങ്ങി രസനീയവും ചിന്താഭരിതവുമായ എത്രയോ പ്രയോഗങ്ങൾ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച് കേസരി അവതരിപ്പിക്കുന്നതാണ് ഈ കഥയുടെ മുഖ്യ ആകർഷണീയത...
നാരായണീയം എന്ന കൃതിയുടെ അദൃശ്യമായ ഒരു സ്വാധീനവും ഈ കഥയിലുണ്ട്.. ദ്വേ ധാ നാരായണീയം എന്ന് പട്ടേരി പറഞ്ഞ പോലെ എന്ന പ്രയോഗം നോക്കുക... രണ്ട് രീതിയിലായാലും നാരായണീയം തന്നെ നാരായണനെക്കുറിച്ചാണ് എന്നായാലും നാരായണൻ എഴുതിയതാണ് എന്നതായാലും.. എന്ന പ്രയോഗത്തിൽ തുടങ്ങി വാസനാ വികൃതിയിലെ നാരായണീയ സ്പർശം ഉണരുന്നു..
22 ആം അധ്യായത്തിലെ കഥയാണ് അജാമിള മോക്ഷം. ഭാഗവതത്തെയാണ് മേൽപത്തൂർ നാരായണീയമാക്കി ഗുരുവായൂരപ്പനെ പ്രസാദിപ്പിച്ചു വാതവ്യാധിയിൽ നിന്ന് മോചനം നേടിയത്.. ആയിരം സുസംസ്കൃത
ശ്ലോക പുഷ്പത്താൽ ഗുരു
വായുർമന്ദിരേശനെ
പൂജിച്ചു വഴി പോലെ
ആയുരാരോഗ്യ സൗഖ്യം
നേടിയ കവീന്ദ്രനാം
ശ്രീയുത നാരായണ
ഭട്ടപാദർ... എന്ന് മഹാകവി വള്ളത്തോൾപ്രകരണ ശുദ്ധിയോടെ ഭക്തിയും വിഭക്തിയും എന്ന കവിതയിൽ നാരായണീയത്തെക്കുറിച്ചും നാരായണനെക്കുറിച്ചും പറയുന്നുമുണ്ട്...
ശ്ലോക പുഷ്പത്താൽ ഗുരു
വായുർമന്ദിരേശനെ
പൂജിച്ചു വഴി പോലെ
ആയുരാരോഗ്യ സൗഖ്യം
നേടിയ കവീന്ദ്രനാം
ശ്രീയുത നാരായണ
ഭട്ടപാദർ... എന്ന് മഹാകവി വള്ളത്തോൾപ്രകരണ ശുദ്ധിയോടെ ഭക്തിയും വിഭക്തിയും എന്ന കവിതയിൽ നാരായണീയത്തെക്കുറിച്ചും നാരായണനെക്കുറിച്ചും പറയുന്നുമുണ്ട്...
പ്രഹ്ളാദന്റെ ,ധ്രുവന്റെ എല്ലാം ഭക്തിയെപ്പറ്റി പറഞ്ഞ് അജാമിളനെപ്പോലും ഭഗവാൻ മോക്ഷത്തിലേക്കെത്തിച്ചു എന്നാണ് അജാമിള മോക്ഷം കഥയിലൂടെ മേൽപത്തൂർ പറയുന്നത്..
അജാമിളൻ എന്ന ബ്രാഹ്മണൻ.... പൂർവജന്മവാസനകളാൽ ബ്രാഹ്മണ്യ വൃത്തിയിൽ നിന്ന് വ്യതിചലിച്ച് ഒരു ചണ്ഡാ ളസ്ത്രീയെ വിവാഹം കഴിച്ച് നീചനായി ജീവിച്ചു. അയാളുടെ അവസാനത്തെ പുത്രന് നാരായണൻ എന്ന് പേരിട്ടു..
എന്തിനും ഏതിനും ന്റെ നാരായണാ എന്ന് മകനെ വിളിക്കും അയാൾ...മരണ സമയമായപ്പോൾ കാലദൂതർ കയറും പോത്തുമായെത്തി.. നരകമാണ് അയാൾക്ക് ശേഷകാല വിധി.. മരണത്തെ ഭയന്ന് ന്റെ നാരായണാ.. നാരായണാ... എന്ന വിളി കേട്ട് വിഷ്ണുദൂതർ പ്രത്യക്ഷപ്പെടുകയും അവർ യമദൂതരുമായി സംവാദത്തിലേർപ്പെട്ട് നാരായണ മാഹാത്മ്യത്താൽ മാത്രം... മരണസമയത്ത് നാരായണ നാമം ഉച്ചരിച്ചതുകൊണ്ട് മാത്രം അയാൾ സർവ്വ പാപങ്ങളിൽ നിന്നും മോചിതനായിരിക്കുന്നു എന്നു പറഞ്ഞ് ആ ജീവന് വിഷ്ണു പാദത്തിൽ മോക്ഷം നൽകുന്നതാണ് അജാമിള മോക്ഷ കഥ...
ശ്രുതി സ്മൃതി ഭ്യാം വിഹിതാവ്രതാദയ:
പുനന്തി പാപം ന ലുനന്തി വാസനാം
അനന്ത സേവാ തു നികൃന്തതി ദ്വയീ -
മിതി പ്രഭോ..! ത്വത്പുരുഷാ
ബഭാഷിരേ....!
പുനന്തി പാപം ന ലുനന്തി വാസനാം
അനന്ത സേവാ തു നികൃന്തതി ദ്വയീ -
മിതി പ്രഭോ..! ത്വത്പുരുഷാ
ബഭാഷിരേ....!
എന്ന കഥാവസാനത്തിലെ മുത്തശ്ശി ചൊല്ലുന്ന ശ്ലോകം അജാമിള മോക്ഷത്തിലേതാണ്..
ശ്രുതികളും സ്മൃതികളും ( വേദങ്ങൾ ) പറയുന്ന വ്രതങ്ങൾ ഭക്തിപൂർവ്വം അനുസരിച്ചാൽ പാപത്തെ ഇല്ലാതാക്കാം.. ന ലുനന്തി വാസനാ.. പാപവാസന ഇല്ലാതാവില്ല... അനന്ത സേവാ... ഈശ്വരഭജനം മാത്രം ഈ രണ്ടിനെയും ഇല്ലാതാക്കും.. തു നികൃന്തതി ദ്വയീ (പാപം, പാപവാസന ) അറിവുള്ളവർ അത് പറയുന്നു...
ശ്രുതികളും സ്മൃതികളും ( വേദങ്ങൾ ) പറയുന്ന വ്രതങ്ങൾ ഭക്തിപൂർവ്വം അനുസരിച്ചാൽ പാപത്തെ ഇല്ലാതാക്കാം.. ന ലുനന്തി വാസനാ.. പാപവാസന ഇല്ലാതാവില്ല... അനന്ത സേവാ... ഈശ്വരഭജനം മാത്രം ഈ രണ്ടിനെയും ഇല്ലാതാക്കും.. തു നികൃന്തതി ദ്വയീ (പാപം, പാപവാസന ) അറിവുള്ളവർ അത് പറയുന്നു...
അജാമിളന് മോക്ഷം കിട്ടിയെങ്കിൽ തനിക്കും പ്രാർത്ഥന മാത്രമേ ജന്മവാസന ഇല്ലാതാക്കാൻ മാർഗമുള്ളൂ എന്ന് തിരിച്ചറിയുന്ന ഇക്കണ്ട ക്കുറുപ്പ് ഗണാഷ്ടക വ്യുൽപത്തിക്കാരനല്ല തീർച്ച..
ഒരു ഒസ്യത്തോ കുറ്റസമ്മതം മാതിരിയോ ഒപ്പിൽ കലാശിക്കുന്ന കഥ... മലയാളത്തിൽ ഇത്തരമൊരു മുദ്ര ചാർത്തി അവസാനിക്കുന്ന കഥാ ഘടന വേറെയില്ല.. പരമാർത്ഥത്തിൽ
ഭാഗ്യവന്തം പ്രസൂയേഥാ
മാ ശൂരം മാ ച പണ്ഡിതം
എന്ന കുന്തീ വചനത്തോടെയാണ് തുടക്കം
ഭാഗ്യമാണ് മക്കൾക്ക് വേണ്ടത് ശൂരത്വമോ പാണ്ഡിത്യമോ അല്ല.. ദ്വാരക കടലിൽ മുങ്ങിയ കൃഷ്ണ രാജ്യത്തെ കണ്ടെത്തുന്ന വിസ്മയ സ്വപ്നാനുഭവം.
ഭാഗ്യവന്തം പ്രസൂയേഥാ
മാ ശൂരം മാ ച പണ്ഡിതം
എന്ന കുന്തീ വചനത്തോടെയാണ് തുടക്കം
ഭാഗ്യമാണ് മക്കൾക്ക് വേണ്ടത് ശൂരത്വമോ പാണ്ഡിത്യമോ അല്ല.. ദ്വാരക കടലിൽ മുങ്ങിയ കൃഷ്ണ രാജ്യത്തെ കണ്ടെത്തുന്ന വിസ്മയ സ്വപ്നാനുഭവം.
മോതിര കഥകൾ അഭിജ്ഞാനശാകുന്തളം തൊട്ടേ ഉണ്ട്.. കാരൂരിന്റെ മോതിരം വാസനാ വികൃതിക്കിപ്പുറവും പ്രണയത്തിന്റെ അഭിജ്ഞാനമാകുന്നു. ഇക്കണ്ടക്കുറു'പ്പിന്റെ പ്രണയം ഊരാഞ്ചാടിയായതുകൊണ്ടാണല്ലോ എല്ലാ പണിയും നിർത്തി കാശിക്ക് പോകേണ്ടി വന്നത്...
എം പി നാരായണപിള്ളയും, അയ്യപ്പപ്പണിക്കരും മറ്റു പലരും കള്ളൻമാരിലേക്ക് വീണ്ടും വീണ്ടും എത്തിയെങ്കിൽ... നീചവേദവും ചോര ശാസ്ത്രവും രചിക്കപ്പെടുന്നുവെങ്കിൽ... അത് വാസനാ വികൃതിയുടെ വാസന തന്നെ..! സംശയമില്ല!
••••••••••••••••••••••••••••••••••••
സുരേഷ് നടുവത്ത്
****************************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക