ഞങ്ങൾ ചേട്ടന്മാർ ഇങ്ങനെയൊക്കെയാണ്
കൂട്ടുകാരിയുടെ ചേട്ടനെ പരിചയപ്പെട്ടപ്പോൾ ഞാൻ ഓർത്തു എത്ര നല്ല ചേട്ടനാണ്, എത്ര സ്നേഹത്തോടെ ആണ് സംസാരിക്കുന്നത് അവളുടെ ഒരു ഭാഗ്യം...
എനിക്കും ഉണ്ട് ഒരു ചേട്ടൻ എപ്പോഴും വഴക്ക് ഇടാൻ മാത്രം അറിയുന്ന ഒരു ചേട്ടൻ..
ശരിക്ക് എന്നോട് ഒന്ന് ചിരിച്ചു കണ്ടിട്ടില്ല...
ഒരു തമാശ പറഞ്ഞിട്ടില്ല, ആവശ്യങ്ങൾക്ക് മാത്രം ഫോൺ വിളിക്കുന്ന ഒരു ചേട്ടൻ..
വല്ലപ്പോഴു മാത്രം ഒരു സിനിമക്കോ, ഒന്ന് പുറത്തു ഭക്ഷണം കഴിക്കാനോ കൊണ്ടുപോയാൽ പോയി...
എന്നിട്ടും ഇഷ്ടം തോന്നി ഒരു "ലൗ യു" എന്ന് പറഞ്ഞലോ, ഒരു മെസ്സേജ് അയച്ചാലോ അതിനു ഒരു മറുപടി പ്രതീക്ഷിക്കണ്ട.. കണ്ടാലും കണ്ടില്ല എന്ന് നടിക്കും അതാണ് പ്രകൃതം....
ചില സ്നേഹബന്ധങ്ങൾ അങ്ങനെ ആണ്.. മനസിൽ ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാറില്ല... അതിൽ ഒന്നാകാം ചേട്ടനും അനിയത്തിയും തമ്മിലുള്ളത്...
കൂട്ടുകാരിയുടെ ചേട്ടനെ കുറിച്ചു പറഞ്ഞല്ലോ.. കൂട്ടുകാരിയുടെ മനസ്സിലും നിന്റെ മനസിലെ അതേ ധാരണകൾ ആകും ചേട്ടനെ കുറിച്ച്.. ചേട്ടൻ ഇങ്ങനെ ആണ് എന്ന് വേറെ ആരോടും പറയാൻ ആഗ്രഹിക്കുന്നില്ല എന്നത് വേറെ ഒരു സത്യമാണ്....
പെങ്ങന്മാരോടുള്ള സ്നേഹം കരുതലുകളും ചുമതലകളും കൂടിയത് ആണ്.. അതിന്റെ ഇടയിൽ സ്നേഹം കാണിക്കാൻ മറന്ന് പോകുന്നു എന്നതാണ് സത്യം...
വഴിയരികിലോ, കോളേജിലോ നിങ്ങളെ ആരെങ്കിലും ശല്യം ചെയ്തു എന്ന് അറിഞ്ഞാൽ അപ്പോഴാണ് നിങ്ങളോടുള്ള സ്നേഹം കാണിക്കുന്നത്..
ഇനി അത് എത്ര വലിയവനായിക്കോട്ടെ, അംഗസംഖ്യയിൽ കൂടുതൽ ആയിക്കോട്ടെ, വഴക്ക് ആയാൽ നാല് തല്ല് കൂടുതൽ കിട്ടുമായിരിക്കും പക്ഷെ പോയി ചോദിച്ചിരിക്കും. നാളെ മുതൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും...
കല്യാണം കഴിഞ്ഞു കാറിൽ കയറാൻ നേരത്ത് ആങ്ങളമാരെ മഷി ഇട്ട് നോക്കിയാലും കാണാറില്ല.. ആരോടെങ്കിലും ചോദിച്ചാൽ അവൻ വല്ല തിരക്കിലും ആകും എന്നുമാകും മറുപടി...
സത്യത്തിൽ തിരക്കിൽ ഒന്നും ആയിരിക്കില്ല.. പെങ്ങൾ പൊട്ടി കരയുന്നത് കാണാൻ വയ്യാത്തത് കൊണ്ട് മാറി നിൽക്കുന്നത് ആണ്.. അവിടെ വന്നാൽ പെങ്ങൾ വന്നു കെട്ടി പിടിച്ചു കരയും അപ്പോൾ ആങ്ങളമാര് കരയുന്നത് നാട്ടുകാരും വീട്ടുകാരും കാണും...
ഇത്രനാളും
കൊണ്ടുനടന്ന സ്നേഹമില്ലാത്ത ആങ്ങളെയെന്ന പൊയ് മുഖം അവിടെ അവസാനിക്കും.. അത് ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ആ നിമിഷത്തെ ആ തിരക്ക്...
കൊണ്ടുനടന്ന സ്നേഹമില്ലാത്ത ആങ്ങളെയെന്ന പൊയ് മുഖം അവിടെ അവസാനിക്കും.. അത് ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ആ നിമിഷത്തെ ആ തിരക്ക്...
ആങ്ങളാമർ ഇങ്ങളെ ഒക്കെയേ സ്നേഹം കാണിക്കാറുള്ളൂ ഇങ്ങനെയെ അറിയൂ....
Sajith_Vasudevan (ഉണ്ണി..)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക