Slider

പത്താം ക്ലാസ്

0

' ഹാവൂ ' ആശ്വാസമായിരുന്നു.
ഒൻപതാം ക്ലാസിൽ നിന്നും
ജയിച്ചതറിഞ്ഞപ്പോൾ.
തോറ്റാലും ജയിച്ചാലും ഇനി
ഒരു കൊല്ലം കൂടി മതിയല്ലോ.....
സംഘടനയുടെ സമരങ്ങൾക്ക്
പിൻനിരയിൽ നിന്നും മുൻ നിരയിലേക്ക്.
മൈതാനിവിലെ രാഷ്ട്രീയപ്പോര്
കണ്ട് നിന്നിടത്ത് നിന്നും കളത്തിലേക്ക്.....
ആളായി എന്നൊരു തോന്നൽ.
ക്ലാസ് കട്ട് ചെയ്ത്
കൂട്ടുകാർക്കൊപ്പം
തിയേറ്ററിലെ ആദ്യ സിനിമ.....
എട്ടാം ക്ലാസിൽ നിന്നേ
ഇഷ്ടം തോന്നിയിരുന്നുവെങ്കിലും
അവൾക്ക് കത്തൊന്നു കൊടുക്കാൻ
ധൈര്യം വന്നത്.
അവളത് വാസുമാഷെ ഏൽപ്പിച്ചത്
മാഷത് ക്ലാസിൽ വായിച്ചത്....
ഹെഡ്‌മാഷുടെ മുറി
ക്ലാസിൽ നിന്നും പുറത്ത്.
അയലത്തെ ചേട്ടനെ
കൂട്ടിക്കൊണ്ടുപോയി
ചേട്ടനെന്നു പരിചയപ്പെടുത്തി
ക്ലാസിൽ കയറിയത്....
"ദേഷ്യാണോ എന്നോട്
അന്നത്തെ... എല്ലാം മറക്കണം.
എന്നാൽ മറക്കരുത് എന്നെ... "
പരീക്ഷ കഴിഞ്ഞ് പിരിയുന്ന ദിവസം
അവൾ ഓട്ടോഗ്രാഫിൽ
എഴുതിയത് വായിച്ചപ്പോൾ
കണ്ണുകൾ നിറഞ്ഞിരുന്നുവോ...?
തോറ്റപ്പോൾ
അന്ന് വിഷമമൊന്നും തോന്നിയില്ല.
എന്നാലിപ്പോൾ
ജീവിതത്തിന്റെ
ഈ പൊള്ളുന്ന വെയിലിൽ
വല്ലാതെ വിയർക്കുന്നു.
ഉഴപ്പിയതിലും തോറ്റതിലും
തുടർന്ന് ശ്രമിക്കാതിരുന്നതിലും....
""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo