Slider

ചൂതാട്ടം

0

പാഴ്കിനാവേറെ പൊഴിയുമീ
രാവിൻ നിശബ്ദതയിൽ....
നിഴലൊളിക്കുമീ രാവിൻ
കുളിരിൽ....
മനസ്സാം മാന്ത്രികചെപ്പിന്നൊരു
പകിട കളിക്കാരൻ....
പണിതിട്ടും പണിതിട്ടും പണി തീരാത്ത
സ്വപ്നകൊട്ടാരത്തിൽ പകിടകളി മേളം...
പണയം വെക്കാന്‍ പാഞ്ചാലിയില്ലാതെ
രാജ്യമില്ലാതെ.....
ഞാനുമൊരു ചൂതാട്ടക്കാരൻ......
ആരവങ്ങളുയരും ചൂതാട്ടകളത്തിൻ
നടുവിൽ ഞാനിന്ന് ....
ബന്ധങ്ങള്‍ വെച്ചു കളിച്ചു ഞാൻ ....
തോൽവി.....
സ്നേഹം വെച്ചു കളിച്ചു ഞാൻ......
തോൽവി.....
സുഖങ്ങളും ദുഃഖങ്ങളും വെച്ചു കളിച്ചു ഞാൻ....
തോൽവി .....
ഒടുവില്‍..... ഒടുവിൽ ജയിക്കാനായെൻ
ജീവിതം വെച്ചു കളിച്ചു ഞാൻ ..
തോൽവി....
നഷ്ടങ്ങൾ തീർത്ത പൂമാലയുമണിഞ്ഞിന്നീ ചൂതാട്ടകളത്തിൻ നടുവില്‍ ഞാന്‍ .....
കൈ വിട്ടതെല്ലാം മറുപക്ഷം ചേർന്നെന്നെ നോക്കി കൊഞ്ഞനം കുത്തുന്നു....
ഇന്നെനിക്കു പോകാനൊരിടം പോലും ബാക്കിയില്ല....
തെരുവിലലഞ്ഞു കൂക്കുവിളികൾ കേട്ടു
ഞാന്‍ തളർന്നു ....
എന്റെ മനസ്സിലിപ്പോഴുമാ പഴയ പകിടകളിയുടെ പട കിലുക്കം....
സ്വപ്നകൊട്ടാരത്തിൽ ഞാനില്ലാതെയിന്നു ചൂതാട്ടങ്ങൾ നടക്കുന്നു....
പണയം വെക്കാനൊന്നുമില്ലാതെ പന്തയത്തിൻ കാഹളവും കേട്ട് ഞാന്‍ ....
എപ്പഴോ പെയ്യുമൊരു കനിവിൻ മഴയും കാത്ത് ...
നീർ കൊതിക്കുമധരങ്ങളുമായി....
ദാനം കിട്ടിയൊരു ജീവിതത്തിൻ
മുഷിഞ്ഞ വേഷവുമായി....
ഞാന്‍ ....
ഇവിടെ .......
ഇന്ന്......
ജയ്സൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo