പ്രഭാതം കിഴക്ക് വെള്ള കീറുന്നതേ ഉള്ളൂ.ആ പുലര്‍ കാലത്തെ കൊടും തണുപ്പിനെ അവഗണിച്ചു കാറോടിക്കുകയാണ് അയാള്‍.തൊട്ടടുത്തിരിക്കുന്ന ഭാര്യയുടെ മുഖം മ്ലാനമാണ്.പിറകിലിരുന്നു തന്റെ അഞ്ചു വയസ്സുകാരി മകള്‍ എല്ലാം മറന്നു ഉറങ്ങുന്നു.ഇരുവശവും വളര്‍ന്നു നില്‍ക്കുന്ന ചായതോട്ടതിനിടയിലൂടെയുള്ള ഇടുങ്ങിയ ,ദുർഘടകം പിടിച്ച റോഡ്... പുറത്തു മഴ പെയ്യുന്നത് പോലെയാണ് മഞ്ഞു പെയ്യുന്നത്.. കാറിന്റെ വൈഫര്‍ ശക്തിയായി പ്രവര്‍ത്തിച്ചിട്ടും ചുറ്റിനും മൂടിയ കോട മഞ്ഞു കാരണം പുറത്തേക്കു വ്യക്തമായി കാണുന്നില്ല..ജല കണികകളായി മാറിയ ഹിമ കണങ്ങള്‍ സൈഡ്ഗ്ലാസ്സിലൂടെ ഒലിച്ചിറങ്ങുന്നു.
""രാജ് നിനക്കെന്താ പ്രാന്തുണ്ടോ..U.S ല്‍ നിന്നും വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഈ കുന്നിന്‍ ചരുവില്‍ വരാന്‍... എന്ത് സര്‍പ്രൈസ് ആണ് രാജ് എനിക്ക് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത്..?? അയാള്‍ ഒന്നും മിണ്ടാതെ കാറോടിച്ചു.
ആ യാത്ര അവസാനിച്ചത് മൂന്നാറിലെ ഒരു റിസോര്‍ട്ടിനു മുന്നിലാണ്.റൂമെടുത്തു ഫ്രഷ് ആയി ബ്രെക്ഫാസ്റ്റ് കഴിഞ്ഞപ്പോഴേക്കും സൂര്യന്‍ ചിരിച്ചു തുടങ്ങി.അയാള്‍ അവളെയും മകളെയും കൂട്ടി കുന്നിന്‍ ചരുവിലേക്കിറങ്ങി .ഭാര്യയുടെ മുഖത്ത് വിഷാദമായിരുന്നു.ഇല്ലാത്ത ലീവും എടുത്തു കടല് കടന്നു ഇവിടം വരെ വന്നതില്‍ അവള്‍ക്കു ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല...
"" അനിത come here ""
അയാളുടെ വിളി കേട്ട് അവള്‍ ഓടി ചെന്ന്.. അയാള്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോള്‍ അവളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു...അവള്‍ അയാളെ കെട്ടിപ്പിടിച്ചു കവിളത്ത് സ്നേഹത്തോടെ ചുംബിച്ചു.. i love you രാജ്... കുന്നിന്‍ ചരുവ് മുഴുവന്‍ നീലച്ചു നില്‍ക്കുന്നു.. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീല കുറിഞ്ഞി പൂക്കള്‍... ഭൂമിയുടെ ഹൃദയത്തില്‍ നിന്നും ഉയര്തിയെഴുന്നേറ്റു ഈ താഴ്വരയെ സുന്തരിയാക്കുകയാണ് ആ പൂക്കള്‍.. നയന മനോഹരമായ കാഴ്ച.. അവള്‍ ക്യാമറയും എടുത്തു മകളെയും കൂട്ടി ആ താഴ്വരയിലെക്കിറങ്ങി...പക്ഷെ ഭാര്യയുടെ മുഖത്തുള്ള സന്തോഷം അയാള്‍ക്കുണ്ടായിരുന്നില്ല.അയാളുടെ കണ്ണുകള്‍ ആരെയോ തേടുകയായിരുന്നു.
"" അനിത come here ""
അയാളുടെ വിളി കേട്ട് അവള്‍ ഓടി ചെന്ന്.. അയാള്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോള്‍ അവളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു...അവള്‍ അയാളെ കെട്ടിപ്പിടിച്ചു കവിളത്ത് സ്നേഹത്തോടെ ചുംബിച്ചു.. i love you രാജ്... കുന്നിന്‍ ചരുവ് മുഴുവന്‍ നീലച്ചു നില്‍ക്കുന്നു.. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീല കുറിഞ്ഞി പൂക്കള്‍... ഭൂമിയുടെ ഹൃദയത്തില്‍ നിന്നും ഉയര്തിയെഴുന്നേറ്റു ഈ താഴ്വരയെ സുന്തരിയാക്കുകയാണ് ആ പൂക്കള്‍.. നയന മനോഹരമായ കാഴ്ച.. അവള്‍ ക്യാമറയും എടുത്തു മകളെയും കൂട്ടി ആ താഴ്വരയിലെക്കിറങ്ങി...പക്ഷെ ഭാര്യയുടെ മുഖത്തുള്ള സന്തോഷം അയാള്‍ക്കുണ്ടായിരുന്നില്ല.അയാളുടെ കണ്ണുകള്‍ ആരെയോ തേടുകയായിരുന്നു.
ഉച്ചയായപ്പോഴേക്കും വെയിലിനു കനം കൂടി.. തണലിനു ഒരു മരം പോലും ഇല്ല.. കടുത്ത ചൂടില്‍ വിയര്‍പ്പു തുള്ളികള്‍ ചാലിട്ടൊഴുകിയപ്പോള്‍ അവള്‍ മോളെയും കൂട്ടി കുന്നു കയറി.. "" രാജ് നമുക്ക് റൂമിലേക്ക് പോവാം ..ഇനി വൈകിട്ട് വരാം...""
""അനിത നീ മോളെയും കൂടി റൂമിലേക്ക് നടന്നോ.. ഞാന്‍ വന്നോളാം...""
""ശരി പക്ഷെ ലഞ്ചിന് മുന്നേ റൂമില്‍ എത്തണം.. അയാള്‍ സമ്മതിച്ചു. അവള്‍ പോയതും അയാള്‍ ആ താഴ്വരയിലെക്കിറങ്ങി.. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആ മൊട്ടക്കുന്നുകളില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന നീല കുറിഞ്ഞികള്‍... അയാളുടെ ചിന്തകള്‍ പന്ത്രണ്ടു വര്ഷം പിറകിലേക്ക് സഞ്ചരിച്ചു...
നീണ്ടു ഇട തൂര്‍ന്ന മുടിയുള്ള,പൂച്ചക്കണ്ണുള്ള സുന്ദരി.. തന്റെ എല്ലാമായിരുന്ന ആന്‍മാത്യുസ് എന്ന ആനി.. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് അവള്‍ തന്റെ ഹൃദയത്തില്‍ ഇടം പിടിച്ചത്.. വേറെ ജാതിയായിട്ടും ഒരിക്കലും ഒന്നാവാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും പരസ്പ്പരം ജീവന് തുല്യം സ്നേഹിച്ചു..പ്രീഡിഗ്രി അവസാന വര്‍ഷത്തിനു പഠിക്കുമ്പോഴാണ് അവസാനമായി നീല കുറിഞ്ഞി പൂത്തത്.. അത് കൊണ്ട് തന്നെ ആ നയന മനോഹരമായ കാഴ്ച കാണുവാന്‍ കോളേജ് ടൂര്‍ മൂന്നാറിലേക്ക് ആക്കി..
പൂത്തു നില്‍ക്കുന്ന നീല കുരിഞ്ഞികള്‍ക്കിടയില്‍ അവളുടെ മടിയില്‍ തല വച്ച് കിടക്കുമ്പോള്‍ അവള്‍ എന്നോട് ചോദിച്ചിട്ടുണ്ട്.. നമുക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയുമോ രാജൂ?? അന്ന് ഞാന്‍ മൌനം പാലിച്ചു.. ""എനിക്കറിയാം കഴിയില്ല എന്ന്.. അത് പറയുമ്പോള്‍ അവളുടെ മുഖത്തെ സങ്കടം തനിക്കു കാണാമായിരുന്നു.. എനിക്കൊരു വാക്ക് തരാമോ രാജൂ??? അന്ന് അവളുടെ മുഖത്തേക്ക് താന്‍ കൌതുകത്തോടെ നോക്കി.... ""കാലം കുറെ കഴിയും ...നിനക്ക് നല്ല ജോലിയും,നല്ല കുടുംബവും ഒക്കെ ഉണ്ടാവും... പക്ഷെ ഇനി ഒരിക്കല്‍ കൂടി ഇവിടെ നീലകുറിഞ്ഞി പൂക്കുമ്പോള്‍ എത്ര വലിയ തിരക്കാണെങ്കിലും ,എത്ര വലിയ ദൂരതാനെങ്കിലും,എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടെങ്കിലും നീ വരണം ഇവിടെ.. ഞാനും വരാം .. മറ്റൊന്നിനും അല്ല ..വെറുതെ ഒന്ന് കാണാന്‍... അന്ന് അവളുടെ തലയില്‍ തൊട്ടു ഞാന്‍ സത്യം ചെയ്തു...
ആ വാക്ക് പാലിക്കാന്‍ അല്ലെ വീണ്ടുമൊരിക്കല്‍ കൂടി ഇവിടെ നീല കുറിഞ്ഞി പൂത്തപ്പോള്‍ ഭാര്യയോടു പോലും കള്ളം പറഞ്ഞു ഈ താഴ്വാരതെതിയത്.. ഒരു പാട് തിരക്കുണ്ടായിട്ടും,ഒത്തിരി ദൂരത്തായിട്ടും വാക്ക് പാലിക്കാന്‍ ഞാന്‍ വന്നു ..പക്ഷെ അവള്‍??
""രാജൂ!! വിളി കേട്ട് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.. തിരിഞ്ഞു നോക്കിയ അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല..കത്തുന്ന സൂര്യ കിരണങ്ങലേക്കാല്‍ അയാളെ പൊള്ളലേല്‍പ്പിച്ചു മുന്നിലെ ആ മുഖം.. ആനി!!! എന്താ രാജൂ നോക്കുന്നത് എന്നെ മനസ്സിലായില്ലേ?? അയാളുടെ മുഖം ചുവന്നു ..സ്വരമിടറി.. അയാള്‍ സമ്മത ഭാവത്തില്‍ തല കുലുക്കി.. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആനി തന്റെ മുന്നില്‍... "" രാജു ആളാകെ മാറി.. മുടിയെല്ലാം കൊഴിഞ്ഞു.. പഴയ ആ പ്രസാദമൊന്നും മുഖത്തില്ല... തടിയും വല്ലാതെ കൂടി.. അയാള്‍ അവളെ നോക്കി.. ആനിക്ക് ഒരു മാറ്റവും ഇല്ല.. അതെ വെള്ളാരങ്കണ്ണുകള്‍,നീണ്ട മുടി,പഴയ തുളക്കുന്ന നോട്ടം.... അയാളുടെ ഹൃദയം പിടച്ചു... ""രാജു ഇപ്പോള്‍ എന്ത് ചെയ്യുന്നു...""
"" ഞാന്‍ US ലാണ്..സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ... '' പിന്നെ പതിയെ അവള്‍ ചോദിച്ചു .. കുടുംബം???
""കൂടെ ജോലി ചെയ്യുന്ന ഒരുത്തിയെ കെട്ടി.. അനിത ..ഒരു കുഞ്ഞും ഉണ്ട്... അയാളുടെ തല കുനിഞ്ഞു.. ""ആനീ ഐ റ്റി കഴിഞ്ഞ ശേഷം എനിക്ക് ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടി.. U.S ല്‍ പോവും മുമ്പ് നിന്നെ കുറിച്ച് ഞാന്‍ ഒത്തിരി അന്വേഷിച്ചു... പക്ഷെ ഒരു വിവരവും കിട്ടിയില്ല.... നീ U.P യില്‍ ആണെന്ന് മാത്രം അറിഞ്ഞു.. കുറച്ചു നേരം അയാള്‍ ഒന്നും മിണ്ടിയില്ല.. കുറ്റ ബോധം കൊണ്ട് അയാളുടെ തല കുനിഞ്ഞിരുന്നു..
"" ശരിയാണ് രാജൂ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞതോടു കൂടെ അമ്മാവന്റെ കൂടെ U.P യില്‍ പോയി .. ബാകി പഠനം അവിടെയായിരുന്നു.. രാജുവുമായി കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു മാര്‍ഗവും ഇല്ലായിരുന്നു....ഇപ്പോള്‍ ഞാന്‍ കര്‍ണ്ണാപൂര്‍ ജില്ലയില്‍ അസ്സിസ്ട്ടണ്ട് കലക്റ്റര്‍ ആണ്..
രാജ് ലഞ്ച് റെഡി ആയിടുണ്ട്.. മൊബൈലില്‍ അടിച്ചിട്ട് കിട്ടുന്നില്ല,,,വേഗം റൂമിലേക്ക് വാ... കുന്നിന്‍ മുകളില്‍ നിന്ന് അയാളുടെ ഭാര്യ വിളിച്ചു കൂവുകയാണ്..
"" അതാണോ രാജുവിന്റെ ഭാര്യ,,, അയാള്‍ അതെ എന്ന് തലയാട്ടി.. she is lucky.. and pretty more than me.. അയാള്‍ക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു... രാജു പൊയ്ക്കോളൂ .. ഇനി ഭാര്യക്ക് സംശയം തോന്നേണ്ട.. എനിക്കൊന്നും വേണ്ട ഒന്ന് കാണണം എന്നുണ്ടായിരുന്നു.. കണ്ടു ..അത് മതി.....അവളുടെ കണ്ണുകള്‍ നിറഞ്ഞു.. ചുണ്ടു വിറച്ചു.. പന്ത്രണ്ടു വര്‍ഷത്തിനു ശേഷവും എനിക്ക് തന്ന വാക്ക് പാലിക്കാന്‍ കടലുകള്‍ താണ്ടി ഇവിടം വരെ വന്നല്ലോ.. ആ സ്നേഹം മതി എനിക്ക്... ഇത്രയും കാലം കഴിഞ്ഞിട്ടും എന്നെ ഒന്നു കാണാന്‍ നിനക്ക് തോന്നിയല്ലോ .. അത് മതി.. അത് മാത്രം മതി എനിക്ക്... അവള്‍ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടി കരഞ്ഞു..
ആനി പ്ലീസ് ആളുകള്‍ ശ്രധിക്കുന്നുണ്ട്... അവള്‍ കണ്ണുനീര്‍ തുടച്ചു...ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പ്രണയത്തിന്റെ സ്മാരകം താജ് മഹല്‍ ആയിരുന്നെങ്കില്‍ പൂവണിയാതെ പോയ നമ്മുടെ പ്രണയത്തിന്റെ സ്മാരകം ഈ പുഞ്ചിരിച്ചു നില്‍ക്കുന്ന നീല കുരിഞ്ഞികളാണ്.... ഇനീ ഒരു തവണ കൂടി ഇവ പുഷ്പ്പിക്കുമ്പോള്‍ ജീവനൂടെയുന്ടെങ്കില്‍ നമുക്ക് കാണാം... അവള്‍ തിരിഞ്ഞു നടന്നു...
"" ആനിയുടെ ഭര്‍ത്താവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.... അവള്‍ പതിയെ തല തിരിച്ചു.. പിന്നെ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി... എനിക്ക് ജീവിക്കാന്‍ ഒരു ഭര്‍ത്താവിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല.. രാജുവിന്റെ കൂടെയുള്ള നല്ല ഓര്‍മ്മകള്‍ തന്നെ ധാരാളമായിരുന്നു.. അത് കൊണ്ട് തന്നെ വിവാഹം കഴിച്ചിട്ടില്ല...
അവളുടെ വാക്കുകള്‍ കേട്ട് അയാള്‍ തരിച്ചു നിന്ന്... എന്തെങ്കിലും പറയും മുമ്പ് അവള്‍ കുന്നിറങ്ങാന്‍ തുടങ്ങിയിരുന്നു... പൂത്തുലഞ്ഞു നില്‍ക്കുന്ന നീല കുറിഞ്ഞികള്‍ക്കിടയിലൂടെ അവള്‍ നടന്നു മറയുന്നത് കണ്ണീരോടെ നോക്കി നില്‍ക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളു........
By
Shahul Malayil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക