അവൾ വെൻ്റിലേറ്ററിൽ കിടക്കുന്ന പപ്പയെ ഒന്നേ നോക്കിയൊള്ളൂ .. ഞാൻ കാരണം ആത്മഹത്യക്ക് ശ്രമിച്ച എന്റെ പപ്പ ....
ഞാൻ നിരപരാധിയാണെന്ന് പപ്പയോട് പറയുന്നുണ്ടെങ്കിലും പകുതി മരിച്ചു തുടങ്ങിയ പപ്പ എവിടെ കേൾക്കാൻ .... എന്റെ പപ്പയെ എനിക്ക് ഈ രീതിയിൽ കാണേണ്ട വന്നല്ലോ ... അവൾ കണ്ണുകൾ മുറുക്കെയടച്ചു ... പക്ഷേ കണ്ണുകളടക്കുബോഴോക്കെ ഇന്നലത്തെ ആ ദിവസമാണ് മുബിലോട്ട് വരുന്നത് ....
ഇന്നലെ വരെ ഞാനൊരു വെറും നാട്ടും പുറത്തുകാരി , പപ്പയുടെയും മമ്മിയുടെയും നിഴലിൽ കഴിയുന്ന നിഷ്കളങ്കയായ പെൺകുട്ടി .. പക്ഷേ ഇന്നോ ? ഒരുത്തൻ്റെ് കാമകേളികൾക്കു ഇരയായവൾ എന്നു മുദ്ര ചാർത്തപ്പെട്ടിരിക്കുന്നു ...
അയ്യാളെന്തിനെൻ്റെ് ജീവിതം തകർത്തു ... കുറച്ചു നേരത്തെ സംതൃപ്തിക്കുവേണ്ടി ഇല്ലാതായെൻ്റെ് ജീവിതമല്ലേ ... ഞാൻ പൊന്നുപോലെ സൂക്ഷിച്ച എന്റെ ശരീരത്തെ അവൻ ആവോളം നുകർന്നു ... ഞാൻ ആവർത്തിച്ചാവർത്തിച്ചു കരഞ്ഞു പറഞ്ഞതാ എൻ്റെ് ജീവിതം നശിപ്പിക്കല്ലെയെന്ന് പക്ഷെ ആ വാക്കുകൾ കാറ്റിൽ ലയിച്ചു പോയതല്ലാതെ ആരു കേൾക്കാൻ ....
ഇന്നലെ ഞാൻ പതിവിലും സന്തോഷവതിയായിരുന്നു ...
ആദ്യമാദ്യം അദ്ദേഹത്തിന്റെ് എഴുത്തിനോടായിരുന്നു പ്രണയം ... പിന്നെ എപ്പോഴോ എഴുതുന്ന ആളെയും ഞാൻ പ്രണയിച്ചു തുടങ്ങി ... കിഷോറേട്ടാ എന്നുള്ള വിളി ചുരുങ്ങി കിച്ചുവേട്ടാ എന്നായി ... ആദ്യമൊക്കെ വെറും ആരാധിക മാത്രമായ ഞാൻ കിച്ചേട്ടനെ അയ്യാളറിയാതെ പ്രണയിച്ചു തുടങ്ങി .... ഇന്നലെ ഞാൻ കേൾക്കാൻ കൊതിച്ചതെന്തോ അത് എന്നോട് എന്റെ കിച്ചേട്ടൻ പറഞ്ഞിരിക്കുന്നു ... എടീ പെണ്ണേ എനിക്ക് ആദ്യമേ തുടങ്ങി നിന്നെ ഇഷ്ടമായിരുന്നു പിന്നെ നിന്നോട് തുറന്നു പറയാനൊരു മടി അതുക്കൊണ്ട് മാത്രമാണ് പറയാൻ വെെകിയത് ... എന്നെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞപ്പോൾ എനിക്കും അത്ഭുതമായിരുന്നു ... ആ നേരത്ത് ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം അലയടിക്കുന്നത് ഞാൻ കണ്ടു ....
എന്തോ കിച്ചേട്ടനിൽ നിന്നും അകന്നു മാറാനേ തോന്നുന്നില്ല ... എന്നാലും കല്യാണത്തിനു മുൻപ് ഒരു സ്പർശനം പോലും ശരിയല്ല എന്നു തോന്നിയതുക്കൊണ്ട് വേഗം ഞാൻ അദ്ദേഹത്തിൽ നിന്നും അകന്നുമാറി ...
. കിച്ചേട്ടനോട് യാത്ര പറഞ്ഞിറങ്ങുബോൾ മനസ്സ് വല്ലാതെ വേദനിക്കുന്ന പോലെ തോന്നി .... നടന്നു നീങ്ങുന്ന എന്നെയും നോക്കി നിൽക്കുന്ന കിച്ചേട്ടനെ ഞാൻ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ....
പപ്പക്കും മമ്മിക്കും അറിയാം എനിക്ക് കിച്ചേട്ടനോടുള്ള ആരാധന .... ഞാനവരുടെ പൊന്നോമന മോളായതുക്കൊണ്ട് എന്റെ്യും കിച്ചേട്ടന്റെയും കാര്യത്തിേൽ യാതൊരു എതിർപ്പും കാണിക്കില്ല ...
ഇന്നലെ എന്റെ കിച്ചേട്ടനരികിൽ
നിന്നും മടങ്ങുബോഴായിരുന്നു എന്റെ ജീവിതം തന്നെ ഇല്ലാതെയായത് ....
നിന്നും മടങ്ങുബോഴായിരുന്നു എന്റെ ജീവിതം തന്നെ ഇല്ലാതെയായത് ....
ഒരു വലിയ വാഴത്തോട്ടവും പാടവരമ്പും കഴിഞ്ഞു വേണം വീട്ടിലോട്ടു പോകാൻ ....എല്ലാ ദിവസവും അതുവഴി പോകുബോൾ കൂട്ടുകാർ ആരെങ്കിലും കാണും പക്ഷേ ഇന്നലെ ഞാൻ തനിച്ചായിരുന്നു ..
. പപ്പ കൂട്ടിക്കൊണ്ടു പോവാൻ വരാന്നു പറഞ്ഞതാ ... പക്ഷേ ഞാൻ പപ്പയെ വിലക്കി ...
എനിക്ക് പേടിയില്ല , ഞാൻ വന്നോളാം പപ്പ ....
ഒരു പക്ഷെ എന്റെ പപ്പ കൂടെയുണ്ടായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് ഈ അവസ്ഥ ഉണ്ടാവുമായിരുന്നില്ല....
വാഴത്തോപ്പ് കടന്ന് കുറച്ചു ദൂരം നടന്നപ്പോൾ എന്നെ ആരോ പിന്തുടരുന്നതായി തോന്നി ....ചെറിയ പേടി തോന്നിയെങ്കിലും ധെെര്യം സംഭരിച്ച് ഞാൻ മുന്നോട്ട് നടന്നു ... പെട്ടന്നാണ് ബലിഷ്ടമായ രണ്ട് കെെകൾ എന്നെ മുറുക്കെ പിടിച്ചത് .... ഞാൻ കുതറിയോടാൻ ശ്രമിച്ചു .... പക്ഷേ ആ ആജാനുബാഹു ഞാൻ കുതറുന്നതിനനുസരിച്ച് എന്നെ അയ്യാളുടെ ശരീരത്തോട് അടുപ്പിച്ചു .... ഞാൻ നിലവിളിക്കാൻ തുടങ്ങിയപ്പോൾ വായിൽ തുണി തിരുകി കയറ്റി ....
എന്റെ് ജീവിതം നശിപ്പിക്കല്ലെയെന്നു കെെൾ കൂപ്പീ ഞാൻ കെഞ്ചി .... പക്ഷേ എന്റെ കണ്ണുകളിലെ യാചന അയ്യാൾക്കു ഹരമായി തോന്നി .... ഞാൻ സ്നേഹിച്ച കിച്ചുവേട്ടനായി മാത്രമുള്ള എന്നെ അയ്യാൾ അയ്യാളുടെ സംതൃപ്തിയടയുന്നതുവരെ ഭക്ഷിച്ചു ..... എല്ലാം കഴിഞ്ഞ് അയ്യാൾ മടങ്ങി പുച്ഛത്തോടെ ഒരു നോട്ടവും നോക്കി പുതിയ ഇരയെ തേടീ ......
ഇന്ന് ഞാൻ സമൂഹത്തിനു മുൻപിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു....
എനിക്കും ഉണ്ടായിരുന്നി്ല്ലേ സ്വപ്നങ്ങൾ .... വർഷങ്ങൾ ആയി നെഴ്തു കൂട്ടിയ വിലമതിക്കാനാവാത്ത സ്വപ്നങ്ങളെ ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞില്ലേ ആ മനുഷ്യൻ .....
അമ്മയും ,പെങ്ങളും ഒരു സ്ത്രീത്വത്തിന്റെ് മഹത്വവും തിരിച്ചറിയുന്ന ആൾ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുമോ ...
എന്നെ പിച്ചിച്ചീന്തുന്നതിനിടയിൽ ഞാൻ ചോദിക്കാൻ തുടങ്ങിയതാ നിനക്കുമില്ലേ അമ്മയും പെങ്ങളുമെന്ന് ... പക്ഷെ എല്ലാക്കൊണ്ടും അപ്പോൾ ഞാൻ ദുർബലയായിരുന്നു .... പ്രതികരിക്കാനാവാത്ത വിധം അയ്യാളെന്നെ തളർത്തിയിരുന്നു .....
ഇന്നലെക്കുറിച്ചോർത്തപ്പോൾ അവൾ വേഗം ഞെട്ടി കണ്ണു തുറന്ന് മരണക്കിടക്കയിൽ കിടക്കുന്ന പപ്പയെ നോക്കി ..... പിന്നെ കുറച്ചു മാറി തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ബന്ധുക്കളെ നോക്കി .... അത്രയും നാൾ സ്നേഹത്തോടെ മാത്രം നോക്കിയിരുന്നവർ എന്നെ ശത്രുവിനെ കാണുന്ന പോലെ നോക്കുന്നു .. കുറച്ചു പേർ എന്റെ അവസ്ഥയോർത്ത് പരിതപിക്കുന്നു .... അവരുടെ അരികിൽ നിന്നും കുറച്ചു ദൂരത്തേക്കായ് ഞാൻ നടന്നു .... എനിക്കെന്തോ ആരുടെയും നോട്ടങ്ങളെയും നേരിടാനാവുന്നില്ല ....
ഞാൻ നെയ്തെടുത്ത എന്റെ സ്വപ്നങ്ങൾ .... എല്ലാം തകർന്നു പോയില്ലേ .
എന്റെ കിച്ചേട്ടനോടൊപ്പം ഒരു ജീവിതം ...
കിച്ചേട്ടനെ സ്നേഹിച്ചു തുടങ്ങിയപ്പോൾ മുതൽ എന്റെ സ്വപ്നം ഞങ്ങളുടെ ജീവിതമായിരുന്നു ... ഞങ്ങൾക്കുണ്ടാവുന്ന കുഞ്ഞുങ്ങൾ അവരെ താരാട്ട് പാടിയുറക്കുന്ന ആ നിമിഷം പക്ഷേ അതെല്ലാം ഇരുണ്ട അദ്ധ്യായമായിത്തീർന്നിരിക്കുന്നു ... എത്ര പെട്ടന്നാ ഒരാളുടെ ജീവിതം മാറി മറയുന്നത് ...
എന്റെ ജീവിതം ആരുടെയോ കുറച്ചു നേരത്തെ സുഖത്തിനുവേണ്ടി തകർത്തു കളഞ്ഞില്ലേ .... ഇപ്പോൾ ഞാൻ ആരാ സമൂഹത്തിനു മുൻപിൽ ഒരു കോമാളി ... എനിക്ക് എല്ലാം മറന്നൊന്നു ജീവിക്കണമെന്നുണ്ട് .... പക്ഷേ എന്തോ എനിക്കതിനു കഴിയില്ല ..
ഞാൻ തെറ്റുകാരിയല്ലെങ്കിലും കുറച്ചു പേരുടെ മുബിലെങ്കിലും ഞാൻ തെറ്റുകാരിയായിമാറും ... കുറയെ പേരുടെ തുറിച്ചു നോട്ടം .... ഇനിയും ഞാൻ ജീവിച്ചിരുന്നാൽ കുറച്ചു പേരെങ്കിലും ഇനിയും എന്നെ കാമാസക്തിയോടെ നോക്കും .....
ഞാൻ തെറ്റുകാരിയല്ലെങ്കിലും കുറച്ചു പേരുടെ മുബിലെങ്കിലും ഞാൻ തെറ്റുകാരിയായിമാറും ... കുറയെ പേരുടെ തുറിച്ചു നോട്ടം .... ഇനിയും ഞാൻ ജീവിച്ചിരുന്നാൽ കുറച്ചു പേരെങ്കിലും ഇനിയും എന്നെ കാമാസക്തിയോടെ നോക്കും .....
ഇനിയും ഞാനെന്തിനു ജീവിക്കണം ...ഈ നിമിഷം ആത്മഹത്യാക്കുറിപ്പ് എഴുതുബോൾ ഒന്നേ ചോദിക്കാനുള്ളൂ ... എന്റെ ജീവിതം നശിപ്പിച്ച ട്ട് അയ്യാൾ എന്തു നേടി .... ഇപ്പോൾ എന്റെ സ്വപ്നങ്ങൾ അർത്ഥമില്ലാതെയായിത്തീർന്നിരിക്കുന്നു .... എന്റെ പപ്പയും എന്നിൽ നിന്നും നഷ്ടമായി ക്കൊണ്ടിരിക്കുന്നു ....
എനിക്ക് ഇഷ്ടമാണ് എന്റെ കിച്ചേട്ടനെ ഇപ്പോഴും .... പക്ഷേ ഞാനിപ്പോൾ എന്റെ കിച്ചേട്ടനിൽ നിന്നും ഒത്തിരി ദൂരെയാണ് ....
കിച്ചേട്ടൻ കഥകൾക്ക് ജന്മം നൽകുന്നതുപോലെ നമ്മുടെ പ്രണയവും ഒരു കഥയായിത്തീർന്നിരിക്കുന്നു ... ഞാൻ എന്റെ കിച്ചേട്ടനിൽ നിന്നും ഒത്തിരി ദൂരത്തേക്കുപോകുകയാണ് .... എനിക്ക് മരണത്തെ ഭയമായിരുന്നു പക്ഷേ ഇപ്പോൾ എന്തോ എല്ലാറ്റിനും ഒരു ധെെര്യം ...
എനിക്കെന്തായാലും പപ്പയെക്കാലും മുൻപേ അവിടെയെത്തണം .... ഞാൻ പോയി കുറച്ചു നാളുകൾ കഴിയുബോൾ കിച്ചേട്ടൻ എന്നെ മറന്നു തുടങ്ങും .... പിന്നെ ബുക്കിന്റെ് താളുകളിൽ ഒരു ചെറുകഥയായി ഞാൻ രൂപപ്പെട്ടേക്കാം .... എന്നാലും ഞാൻ എന്റെ നടക്കാതെ പോയ സ്വപ്നങ്ങളെയും ചേർത്തു പിടിച്ചുക്കൊണ്ട് ഒരു മയിൽ പീലി കണക്ക് ഒതുങ്ങിയിരിക്കും .....
പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി ഞാൻ പോകുകയാണ് ... കാരണം ഈ ലോകത്തെ എനിക്ക് ഭയമാണ് ....
****************
സ്വന്തം സുഖത്തിനും സന്തോഷങ്ങൾക്കും വേണ്ടി ആരുടെയും ജീവിതം നശിപ്പിക്കാതിരിക്കുക .....
By: Ajitha John
By: Ajitha John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക