Slider

വൈകിവന്ന വസന്തം (കവിത)

0

സായന്തനത്തിൽ ഭൂമിയിൽ താരകങ്ങള്‍ തെളിയും 
കോൺക്രീറ്റ് കാടുകള്‍ക്കിടയിൽ
ഏകനായിരിക്കുമൊരാത്മാവ് കല്‍പ്രതിമപോലെ
കീ കൊടുത്താൽ ചലിക്കുംപാവപോൽ
ബലഹീനന്‍ അതാണിന്നു ഞാൻ
കൂട്ടുകാരേ നിങ്ങള്‍തരും മൊഴിമുത്തുകളല്ലോ
എനിയ്ക്കിന്നു ജീവാമൃതം
വൈകിയെത്തും ഹാസ്യപരിഹാസവും
പരിഭവങ്ങളും കലപിലകൂടുമ്പോള്‍
മുറുകുന്നു നമ്മിലൊരാത്മബന്ധം
പൊക്കിള്‍കൊടിപോലുമൊരുമാത്ര
നിശബ്ദമാം ബന്ധം
നഷ്ടപ്പെടുത്തിയല്ലോകാലം നമ്മില്‍നിന്ന്
കാലചക്രത്തിന്‍ പ്രദക്ഷിണവീഥിയിൽ
കണ്ടുമുട്ടിയല്ലോ നമ്മൾ
ഇനി നഷ്ടപ്പെടുത്തുവാന്‍ വയ്യ ഈ ബന്ധം
ജീവിത സായഹ്നത്തിലും തുടരണം
ആശയുണ്ടെന്‍നുളളിൽ നാം തമ്മിൽ
കാണുംദിനത്തിനായ്
മാംസനിബദ്ധമല്ലോരാഗം
വിധി വിളയാട്ടമല്ലോ ജീവിതം
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo