Slider

അമ്പത് ദിര്‍ഹത്തിന്റെ പെണ്ണ്

0

അവസാനത്തെ ആളും എന്റെ ശരീരത്തില്‍ നിന്ന് വിട്ടകന്നപ്പോള്‍ രാത്രി ഒരുമണി കഴിഞ്ഞു.കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നു ഉറക്കം വരുന്നില്ല.എങ്ങനെ ഉറങ്ങും നാളെ നോബിയുടെ കല്ല്യാണം ആണ്.ഷാര്‍ജ നഗരത്തിലെ ഈ ഫ്ലാറ്റിലേക്ക് നോബിയുടെ കൈപിടിച്ച് കയറുമ്പോള്‍ ഞാന്‍ എത്ര സന്തോഷവതി ആയിരുന്നു.ഇന്ന് ഞാനൊറ്റക്ക് ഈ ചുമരുകള്‍ക്ക് നടുവില്‍ നിമിഷസുഖം വിലക്ക് വാങ്ങാന്‍ വരുന്നവരെ കാത്ത്............
അച്ചന്റെ വിയര്‍പ്പില്‍ ഉയര്‍ന്ന കല്ല്യാണ പന്തലില്‍ നിന്ന് എന്നെ അണിയിക്കാന്‍ കരുതിയ ആഭരണം എടുത്ത് നോബിയുടെ കൂടെ യാത്ര അവസാനിച്ചത് ഈ ഫ്ലാറ്റിലാണ്.ആദ്യ ദിവസങ്ങള്‍ എന്തു രസമായിരുന്നു.രാവിലെ ജോലിക്ക് പോകുന്ന നോബിക്ക് ഭക്ഷണം ഒരുക്കി രാത്രി അവന്‍ വരുന്നതും കാത്ത്....അന്നൊരു ദിവസം അവന്റെ കൂടെ വന്നു എന്റെ ശരീരം ആദ്യമായി വിലക്ക് വാങ്ങിയ ആള്‍.
നോബിക്ക് ഞാന്‍ ഭാര്യ അല്ല...അവന് ബാങ്ക്
ബാലന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സ്വന്തമാക്കിയ മാംസം മാത്രമാണെന്നറിഞ്ഞിട്ടും എനിക്കവനെ വെറുക്കാന്‍ കഴിഞ്ഞില്ല.ആദ്യം വലിയ വലിയ വില കിട്ടിയിരുന്നു അവന്.ഗള്‍ഫിലെ സാമ്പത്തിക മിന്ദ്യം എന്റെ വിലയും കുറച്ചു.പതിനായിരങ്ങള്‍ക്ക് ഒരാള്‍ക്ക് ഒരുദിവസം വിറ്റിരുന്ന എന്നെ.അമ്പത് വിലയിട്ട് ഒരു ഇരുപത് ആള്‍ക്കെങ്കിലും വില്‍ക്കും.ശമ്പളം വാങ്ങി നാട്ടിലയച്ച് മിച്ചം പിടിച്ച് മാസത്തില്‍ വരുന്ന പാവങ്ങള്‍ക്ക്.എന്റെ അടുത്ത് ഇരിക്കുമ്പോള്‍ തന്നെ മിക്കവാറും അവരുടെ വന്ന കാര്യം കഴിയും........അത് കൊണ്ട് നല്ല ലാഭം തന്നെ അവന്.......
നോബി നാട്ടില്‍ പുതിയ ജീവിതം തുടങ്ങുന്ന ദിവസം അല്ലെ.
രാവിലെ നേരത്തെ എഴുന്നേറ്റു,കുളിച്ചു,എന്റെ കഴുത്തില്‍ നോബി താലികെട്ടിയപ്പോള്‍ അണിഞ്ഞ കസവ് സാരി എടുത്തു,സിന്ദൂരം തൊട്ടു.
.''കണ്‍മഷി ഇട്ട നിന്റ കണ്ണുകള്‍ എന്ത് ഭംഗിയാ''നോബി പ്രണയ കാലത്ത് പറയാറുണ്ടായിരുന്നു.
കുറെ നാളിന് ശേഷം കണ്‍മഷി ഇട്ടു.
ബെല്ലടിച്ചു മലയാളിയാണു......എല്ലാ മാസവും പത്താം തിയ്യതി ആദ്യം ഇവനെയാണ് കണി കാണാറ്.
''ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലൊ''
കസവ് സാരി അവന്‍ അഴിച്ചെടുത്തപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുവോ?
വാതില്‍ തുറന്ന് പോകാന്‍ നേരം അവന്‍ അമ്പത് ദിര്‍ഹം കൈകളില്‍ വെച്ചു,കവിളില്‍ ഒരു ചുംബനവും.
എന്റ കണ്ണുനീര്‍ ആ അമ്പത് ദിര്‍ഹം കുതിര്‍ത്തു......
.......................
സിയാദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo