അലയുന്നു ഞാനിന്നൊരു
കവിതതന്‍ തന്തു തേടി ...
കവിതതന്‍ തന്തു തേടി ...
വറ്റിയോരാ പൊയ്‌ക തന്‍
തീരത്തിരിന്നിട്ടും
മുന്‍പു കേട്ടൊരാ മീഌകള്‍
തന്നൊരാ താളമത് കിട്ടിയില്ല
തീരത്തിരിന്നിട്ടും
മുന്‍പു കേട്ടൊരാ മീഌകള്‍
തന്നൊരാ താളമത് കിട്ടിയില്ല
ഉടലുകള്‍ മുറിച്ചു മാറ്റിയോരാ
മരങ്ങള്‍ തന്‍ വേരിലിരുന്നിട്ടും
കോകിലങ്ങള്‍ പാടി തന്നൊരാ
പാട്ടുകള്‍ കേട്ടതില്ല
മരങ്ങള്‍ തന്‍ വേരിലിരുന്നിട്ടും
കോകിലങ്ങള്‍ പാടി തന്നൊരാ
പാട്ടുകള്‍ കേട്ടതില്ല
നികത്തിയോരാ വയലുകള്‍ തന്‍
വരമ്പിലിരുന്നിട്ടും
കൊയ്‌ത്തു പാട്ടിന്‍ ഈരടികള്‍
കേള്‍ക്കുവാന്‍ കഴിഞ്ഞതില്ല
വരമ്പിലിരുന്നിട്ടും
കൊയ്‌ത്തു പാട്ടിന്‍ ഈരടികള്‍
കേള്‍ക്കുവാന്‍ കഴിഞ്ഞതില്ല
ചിങ്ങ പുലരികളിലും പൂവുകള്‍
പുഞ്ചിരിച്ചതു കണ്ടതില്ല
തുമ്പികള്‍ എന്‍ ഭാവനയ്‌ക്കു
പൂമ്പൊടി തൂവി തന്നതില്ല
പുഞ്ചിരിച്ചതു കണ്ടതില്ല
തുമ്പികള്‍ എന്‍ ഭാവനയ്‌ക്കു
പൂമ്പൊടി തൂവി തന്നതില്ല
മഴ തന്‍ മണി നാദവും
അരുവി തന്‍ കളകളാരവവും
മറഞ്ഞിരുന്നു മന്ദഹാസം
തൂകി തളർന്നിരുന്നു
അരുവി തന്‍ കളകളാരവവും
മറഞ്ഞിരുന്നു മന്ദഹാസം
തൂകി തളർന്നിരുന്നു
മലകളും, മരങ്ങളും മാറി വന്നോരാ
മണി മന്ദിരങ്ങളില്‍
കവിത തന്‍ ബീജം
അല്‍പ്പവുമില്ലന്നറിഞ്ഞു ഞാന്‍....
മണി മന്ദിരങ്ങളില്‍
കവിത തന്‍ ബീജം
അല്‍പ്പവുമില്ലന്നറിഞ്ഞു ഞാന്‍....
വീണ്ടും വൃദ്ധ സദനവും
അമ്മത്തൊട്ടിലും തേടി യാത്രയായ്
പറയുവാഌണ്ടവിടൊത്തിരി
കഥകളും കവിതകളും......
അമ്മത്തൊട്ടിലും തേടി യാത്രയായ്
പറയുവാഌണ്ടവിടൊത്തിരി
കഥകളും കവിതകളും......
പ്രകൃതിയെ മറന്നു ഞാനിന്നിന്‍
മടിയിലേക്കു യാത്ര തിരിക്കയായ്
മടിയിലേക്കു യാത്ര തിരിക്കയായ്
Omesh Thyparambil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക