Slider

പാസ്സ്‌പോർട്ട് (ചെറുകഥ)

0

ഇടക്കുള്ള ആ ചോദ്യം ഉമ്മയെന്നോട് ഇന്നും ചോദിച്ചു
" മോനെ നിനക്കൊന്നു ഗൾഫിൽ പോയികൂടെ നമ്മുടെ വല്യമ്മായിന്റെ മരുമകൻ രണ്ടുവർഷം നിന്നിട്ടുള്ളു എത്ര വലിയാ വീട വെച്ചത് അങ്ങനെയാവണം കുട്ടികൾ നീ ഇങ്ങനെ പാസ്സ്‌പോർട്ട് പോലും എടുക്കാതെ നടന്നോ നിന്റെ ഏട്ടന്റെ മൂന്നുവയസ്സുള്ള മോൾക്ക് വരെയുണ്ടെടാ പാസ്സ്‌പോർട്ട് "
ശെരിയാണ് ഉമ്മാ പറഞ്ഞത് ഞാനിതുവരെ പാസ്സ്‌പോർട്ട് എടുത്തിട്ടില്ല. എന്റെ നാട്ടിലാണെങ്കിൽ ഒരുവിധമുള്ളവർക്കെല്ലാം ഈ സാധനം ഉണ്ട് എനിക്കുമാത്രം ഇല്ലാ.
എന്താ എടുക്കാതെന്ന് ചോദിച്ചാ പറയാൻ ഉത്തരം ഒന്നുമില്ലാട്ടോ, എന്തോ എനിക്കിവിടായ ഇഷ്ട്ടം. അല്ലെങ്കിലും ആരും ഇഷ്ട്ടമുണ്ടായിട്ടല്ലലോ പ്രവാസിയാവുന്നത് ജീവിതവും ചുറ്റുപാടും അവനെ പ്രവാസിയാക്കുന്നതല്ലേ.
ഈ കിട്ടുന്ന ശമ്പളം ഒക്കെ മതി പട്ടിണിയില്ലാതെ അത്യാവശ്യം ആഗ്രഹങ്ങളും അടിപൊളിയൊക്കെ ആയി ജീവിക്കാൻ.
ഒരുപാടാഗ്രഹങ്ങൾ ഒന്നുമില്ലതാനും മരിക്കുന്നവരെ എല്ലാരുടേം കൂടെ ജീവിക്കണം നാട്ടിലാവുമ്പോ എന്തു സുഖമാണ് എന്നും എന്റെ ഉമ്മാനേം വാപ്പനേം അനിയനേം കാണാം ഭാര്യയോട് വഴക്കിടാം ഇണങ്ങാം പിണങ്ങാം ഒരുവേള പിന്നാലെ നടന്നു ദേഷ്യം പിടിപ്പിക്കാം മോന്റെ കൊഞ്ചലും കളികളും ചിരിയും വർത്തനവും എല്ലാം കണ്ണു നിറയെ കാണാം ഒരു സ്കൈപോ വൈബ്രോ ഒന്നും വേണ്ടാ. കുടുംബത്തിലോ നാട്ടിലോ കല്യാണം വിശേഷങ്ങൾ പെരുന്നാൾ പൂരം അങ്ങനെ എല്ലാ ആഘോഷങ്ങളിലും പങ്കുചേരാം, ഒരു വേളാ ഉമ്മക്കോ ഉപ്പ്കോ അനിയനോ ഭാര്യക്കോ അസുഖമോ മറ്റോ ഉണ്ടായാൽ ഹോസ്പിറ്റലിൽ കൊണ്ടുപോവാനും വേണ്ടി വന്നാൽ ഉറക്കൊഴിച്ചു കൂട്ടിരിക്കാനും അങ്ങനെ എപ്പോഴും താങ്ങും തണലുമായി കൂടെ നടക്കാനാണെന്കിഷ്ട്ടം.
ഭാര്യാ ഗർഭിണിയായി അവളെ ലേബർ റൂമിനകത്തേക്ക് കൊണ്ട് പോയതിനുശേഷം എന്റെ അവസ്ഥ ഇപ്പഴും ഉള്ളിലൊരു പിടച്ചിലാണ് നടക്കുമ്പോ നിക്കാൻ തോന്നും നിക്കുമ്പോ ഇരിക്കാൻ ഇരുന്നാൽ എണീക്കാൻ അങ്ങനെ ആകെ ഒരു വെപ്രാളം.
പിന്നെ എന്റെ മോൻ ജനിച്ചു കഴിഞ്ഞു നഴ്സിന്റെ കയീന്നു ഞാനവനെ വാങ്ങി നെഞ്ചോടു ചേർത്തു പിടിച്ചു അവന്റെ ചെവികളിൽ ബാങ്ക് കൊടുത്ത് അവിടുള്ളവർക്കെല്ലാം മധുരം നൽകി അവന്റെ വളർച്ച എന്റെ കണ്ണിനുള്ളിൽ കണ്ടു ഞാൻ.
അവനാദ്യമായി കമിഴ്ന്നതും ഇപ്പൊ മുട്ടുകുത്താൻ ശ്രമിക്കുന്നതും ഓഫീസിൽ നിന്ന് വന്നു കേറുമ്പോ എന്നെ കണ്ടാൽ പല്ല് വരാത്ത മോണാ കാട്ടി ചിരിക്കുന്നതും എല്ലാം എനിക്ക് ആസ്വദിക്കാനാവുന്നു എന്റെ മോൻ ഒറ്റനോട്ടത്തിൽ എന്നെ തിരിച്ചറിയുന്നു ഇതൊന്നും ഞാൻ ഗൾഫിൽ പോയാൽ സ്വപ്നങ്ങളായി മാറില്ലേ....
എന്റെ ഉപ്പാ പഴയ ഒരു നാട്ടിൻ പുറത്തുകാരനാണ് 56 കളിൽ ജനനം അന്നൊന്നും വിദ്യാഭ്യാസത്തിനു പ്രാധന്യമില്ല കാരണം വിശന്നവൻ അക്ഷരമല്ലലോ ഭക്ഷണമല്ലേ വേണ്ടത്.
എന്നിട്ടും എന്റെ ഉപ്പാ ഡിഗ്രി വരെ പടിച്ചു മുഴുവനാക്കാനയില്ല വിധി രോഗമായി ഉപ്പാനെ തടഞ്ഞു ഇപ്പഴും പറയും ഞാൻ എന്റെ ഡിഗ്രി മുഴുവനാക്കാൻ വല്ല വഴിയുമുണ്ടോ എന്നു നോക്കട്ടെ പ്രായം അറുപത്തായിട്ടും പഠിക്കാത്തതിന്റെ സങ്കടം മാറീട്ടില്ല.
അതുകൊണ്ട് എനിക്ക് വാശി ഉണ്ടായിരുന്നു എത്ര കഷ്ട്ടപെട്ടാണെങ്കിലും ഒരു ഡിഗ്രി സെർട്ടിഫിക്കറ്റ് എങ്കിലും ഉപ്പാന്റെ കയ്യിൽ കൊടുക്കണം എന്നു പടച്ചവന്റെ എന്റെ പ്രാർത്ഥന കേട്ടു ഡിഗ്രി ഫസ്റ്റ് ക്ലാസ്സിൽ എന്നെ പാസാക്കി എന്നു മാത്രമല്ല റിസൾട്ട് വരുന്നതിനു മുൻപേ പടച്ചവന്റെ സഹായത്താൽ ജോലിയും ലഭിച്ചു.
ജീവിതം മുന്നോട്ടു പോയി ജോലിയോടൊപ്പം ഒരു എം ബി എ യും ഞാൻ സ്വന്തമാക്കി ഒരുപാടാളുകളുടെ പ്രാർത്ഥന അതുമാത്രമാണ് കൈ മുതലായിട്ടുള്ളത്.
എല്ലാവരും പറയും ജീവിതത്തിൽ ഒരു ടെർണിങ് പോയിന്റ് ഉണ്ടെന്ന് എന്റെ ജീവിതത്തെ മാറ്റി മറിച്ചത് പ്ലസ്‌ ടു പഠിക്കുന്ന സമയത്തെ ഒരു ഒഴിവു പിരിയഡ് ആണ് അന്ന് സാർ ക്‌ളാസെടുക്കുന്നതിനു പകരം ഞങ്ങളുമായി ജീവിതത്തെ കുറിച്ചു സംസാരിക്കുകയാണ് ചെയ്‌തത്‌ അന്നദ്ദേഹം ഞങ്ങളോട് ചോദിച്ചു നിങ്ങളുടെ യഥാർത്ഥ സ്വഭാവം അല്ലെങ്കിൽ വ്യക്തിത്വം എന്താണെന്നു നിങ്ങൾക്കറിയാനുള്ള എളുപ്പ വഴി എന്താന്നറിയാമോ ?
ആർക്കും കൃത്യമായി ഒരുത്തരം നൽകാനായില്ല അവസാനം സാർ തന്നെ പറഞ്ഞു നിങ്ങളറിയാത്ത നിങ്ങളെ അറിയാത്ത ഒരു നാട്ടിൽ പോയാൽ അവിടെ വെച്ച് നിങ്ങൾ ചെയ്യുന്നതാണ് യഥാർത്ഥത്തിൽ നിങ്ങളുടെ വ്യക്തിത്വം കാരണം അറിയുന്നവരുടെ മുൻപിൽ നമ്മളപ്പോഴും നല്ലവനാവനവും ശ്രമിക്കുക
ഓർത്തപ്പോൾ ശെരിയാണ് സ്കൂളിൽ നിന്ന് ടൂർ പോയിട്ട് അറിയാത്ത നാട്ടിലെത്തുമ്പോ നമുക്കൊക്കെ എന്തുമാവാം എന്നൊരു തോന്നൽ ഉണ്ടാവാറുണ്ട് കാരണം എന്നെ അറിയുന്നവർ ആരും ഇവിടെ ഇല്ലാ എന്നത് തന്നെ
അങ്ങനെ പ്ലസ്ടു കഴിഞ്ഞു ഡിഗ്രിക്ക് ചേർന്നു ആദ്യവർഷം പിന്നിട്ടതിനു ശേഷം പഠനത്തോടൊപ്പം ജോലി എന്നൊരു മോഹവുമായി ഞാൻ കോഴിക്കോടിന്റെ മണ്ണിലേക്ക് പോയത് ആദ്യം ജോലി കിട്ടിയത് ഒരു ഡയറക്റ്റ് മാർക്കറ്റിംഗ് കമ്പനി പുസ്തകങ്ങൾ നേരിട്ട് വീടുകളിൽ കൊണ്ടുപോയി വിൽക്കുക ഡിക്ഷനറികൾ എൻസൈക്ലോപീഡിയ ഇതൊക്കെയാണ് വില്കേണ്ടത് അറിയാത്ത നാട് സഞ്ചരിക്കാത്ത വഴികൾ പരിചയമില്ലാത്ത ആളുകൾ എനിക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു ആളുകളോട് ഇടപഴകാൻ സംസാരിക്കാൻ എല്ലാം പഠിച്ചു തുടങ്ങിയതെവിടെ നിന്നാണ് വന്നത് പഠിക്കാനായതുകൊണ്ടു പാളയത്തുള്ള ഒരു കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായി അഡ്മിഷൻ നേടി പക്ഷെ പ്രതിസന്ധികൾ എന്നെ കാത്തിരിക്കുയായിരുന്നു കമ്പനി മാനേജർ എന്റെ മുൻപിൽ കണ്ടിഷൻ വെച്ചു ഒന്നെങ്കിൽ മുഴുവൻ സമയ ജോലി അതല്ലങ്കിൽ രാജി അല്ലാതെ പഠനവും ജോലിയും രണ്ടും കൂടി ഈ കമ്പനിയിൽ നടക്കില്ല അവസാനം പഠനം മതി എന്നാ തീരുമാനത്തിൽ ഞാൻ ആ സ്ഥാപനത്തിന്റെ പടികൾ ഇറങ്ങി ഇനിയെങ്ങനെ എന്നൊരു ഊഹവുമില്ല നടുറോട്ടിൽ ഏകനായി നിൽകുന്നു മുൻപിൽ രണ്ടുവശത്തേക്കും നീണ്ടു കിടക്കുന്ന റോഡ്‌ മാത്രം കോളേജിൽ ഫീസുനല്കി ഇനി തിരിച്ചു നാട്ടിലേക്ക് മടങ്ങാൻ വയ്യ പഠനഭാരം വീട്ടുകാർക്ക് ബുദ്ധിമുട്ടവാതിരിക്കാനാണ് സ്വയം ജോലി ചെയ്‌തു പഠിക്കാം എന്നാ തീരുമാനം എടുത്ത് ഇങ്ങോട്ട് വന്നത് എങ്ങനെയും പിടിച്ചു നിന്നെ പറ്റൂ കുറച്ചു സമയം എന്തുവേണം എന്നറിയാതെ പകച്ചു നിന്നു പിന്നെയാണ് പത്താം ക്ലസ്സിൽ കൂടെ പഠിച്ചവന്റെ ജേഷ്ടൻ കോഴിക്കോടുള്ളത് ഓർമ വന്നത് നാട്ടിലേക്ക് വിളിച്ചു അവന്റെ നമ്പർ ഒപ്പിച്ചു ഉടനെ അവനെ വിളിച്ചു വിവരങ്ങൾ പറഞ്ഞു കഥ മുഴുവൻ കേട്ടപ്പോ ഞാൻ നിൽക്കുന്ന സ്ഥലത്തു നിന്നും അവന്റെ ജോലി സ്ഥലത്തേക്കുള്ള വഴി പറഞ്ഞു തന്നു അങ്ങനെ അവന്റെ ഓഫീസിൽ അറിയാതെ അവർ അവനു താമസിക്കാൻ കൊടുത്ത വീട്ടിൽ ഞാനും എത്തി.
എന്നും രാവിലെ കുളിച്ചു കുട്ടപ്പനായി നേരെ വിടും കോഴിക്കോട് ടൗണിലേക്ക് പിന്നെ ചുവരുകളിൽ കണ്ണോടിച്ചു നടക്കും ജോലിക്കാരെ തേടിയുള്ള പോസ്റ്ററുകളാണ് ലക്ഷ്യം അതുകഴിഞ്ഞാൽ പത്രം വായിച്ചിരിക്കുന്ന ഏതെങ്കിലും യാത്രക്കാരന്റെ അടുത്ത് പോയി ഇരിക്കും കാരണം സ്വന്തമായി പത്രം വാങ്ങാനുള്ള ക്യാഷ് പോലും ആ സമയത്ത് കയ്യിൽ ഇല്ലായിരുന്നു എന്നിട്ട് ക്ലാസ്സിഫൈഡ്സ് പേജ് നോക്കും അങ്ങനെ രണ്ടു മൂന്ന് ദിവസത്തെ അനേഷണത്തിനൊടുവിൽ ഒരു ജോലി ഒത്തുവന്നു പത്ര പരസ്യം തന്നെ ഫറോക്കിലെ പെട്രോൾ പമ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട് അങ്ങനെ എട്ടുമണിക്കൂർ ജോലി 100 രൂപ ദിവസ കൂലിക്ക് ജോലിക്ക് കേറി അവിടെ റൂം സ്വകര്യം ഉണ്ടായിരുന്നു അങ്ങനെ ജീവിതം ക്ലോക്കിലെ സൂചി പോലെ ഓടിക്കൊണ്ടിരുന്നു രാവിലെ ആറുമുതൽ എട്ടുവരെ പെട്രോൾ പമ്പിൽ ശേഷം ഒമ്പതര മുതൽ ഒരുമണിവരെ കോളേജ് വീണ്ടും രണ്ടു മുതൽ രാത്രി പത്തുവരെ പമ്പിൽ ദിവസങ്ങളും മാസങ്ങളും കടന്നുപോയി സ്വന്തമായി അലക്കാനും റൂം തുടക്കനും അടിച്ചുവാരാനും ഭക്ഷണമുണ്ടാക്കാനുമെല്ലാം പഠിച്ചത് ഈ സമയത്താണ് ഹോ കഞ്ഞി അച്ചാറിന്റെയൊക്കെ ഒരു ടേസ്റ്റ് അതുപോലെ മാഗി കണ്ടുപിടിച്ചവനെയൊക്കെ സ്തുതിച്ചിട്ടുണ്ട് അന്ന്....
പഠനത്തിലെ ശ്രദ്ധ കൂടുതൽ കാരണം റിസൾട്ട് വന്നപ്പോൾ ആറു വിഷയത്തിൽ രണ്ടെണ്ണം ജസ്റ്റ് പാസ്സ് നാലു സപ്പ്ളി പഠനം ഇങ്ങനെ പോയാൽ ശെരിയാവില്ലെന്നു സ്വയം ബോധോദയം ഉണ്ടായപ്പോൾ എന്റെ സ്വഭാവത്തിന് പറ്റിയ വേറെയൊരു കോളേജ് കണ്ടുപിടിച്ചു ഡിഗ്രി മൂന്നാം വർഷം മുതൽ അങ്ങോട്ട് മാറി കൂടെ താമസവും ഫറോക്കിൽ നിന്നു കോഴിക്കോട് പുതിയ പാലത്തിലേക്ക് മാറി അങ്ങനെ ഞാൻ ഇതുവരെ കാണാത്ത കോളേജ് ദിവസങ്ങളായിരുന്നു പിന്നീട്.....
രാവിലെ ഒൻപതിന് തുടങ്ങുന്ന ക്ലാസ് ഒൻപതേ പതിനഞ്ചു കഴിഞ്ഞാൽ ഒരു ഹവർ ക്ലാസ് ലീവായിട്ടു മാർക് ചെയ്യും ഇനി അതിലും വൈകിയാൽ ഹാഫ് ഡേ ലീവ് ഇതൊന്നും പോരാഞ്ഞിട്ട് എല്ലാ മാസവും പരന്റ്സിന്റെ മൊബൈലിലേക്ക് sms ഇത്ര മണിക്കൂർ ക്ലാസ് ഉണ്ടായിരുന്നു നിങ്ങളുടെ കുട്ടി ഇത്ര മണിക്കൂർ ക്ലാസ്സിൽ വന്നോളു പുറമെ എല്ലാവിഷയവും ഓരോ ചാപ്ടർ കഴിയുമ്പോ എക്സാം അങ്ങനെ മൊത്തത്തിൽ പട്ടാള ചിട്ട എന്നാലും എനിക്കിഷ്ടമായിരുന്നു കാരണം ഗ്ലാസ്സുകൊണ്ടുള്ള ജനലൊന്നു നീക്കിയാൽ അറബിക്കടലിന്റ തിരമാലകളെ തഴുകി വരുന്ന കാറ്റ് ഒരു നോക്കെത്തും ദൂരത്തു വിശാലമായ കടൽ സ്നേഹം കൊണ്ട് ചങ്കു പറിച്ചു തരുന്ന കൂട്ടുകാർ സുന്ദരികളും വായാടികളുമായ ജൂനിയർസ് ഞാൻ ഒന്നു ചൂണ്ടലിട്ടെങ്കിലും കൊത്തിയില്ല നമുക്ക് ഫ്രണ്ട്സാവം എന്നു പറഞ്ഞവൾ നൈസായിട്ട് ഊരി.
പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടി പിന്നെ ജോലിയുടെ കൂടെ എംബിഎ പഠിച്ചു പാസ്സായി പ്രൊമോഷൻ കിട്ടി സാലറി യൊക്കെ ഒന്നു കൂടിയപ്പോ ഉമ്മ കല്യാണം വേണമെന്ന് പറഞ്ഞു ബഹളമായി അവസാനം മൂന്നാമത് കാണാൻ പോയ പെൺകുട്ടിയുമായി വിവാഹം ഇന്നു എട്ടു മാസം പ്രായമായ കുഞ്ഞിന്റെ അഛൻ വഴക്കും പിണക്കവും ഇണക്കവും കളിയും ചിരിയും എല്ലാം ആയി സ്വസ്ഥം കുടുംബ ജീവിതം ഇടക്ക്‌ ആഴ്ചകളിലോ മാസങ്ങളിലോ എല്ലാവരേം കൂട്ടി കടലോ മലയോ ഒക്കെ കാണാൻ പോവും വല്ലപ്പോഴുമൊരു സിനിമ പുറത്തു നിന്നു ഭക്ഷണം അങ്ങനെയങ്ങനെ പോവുന്നു എല്ലാത്തിനും പടച്ചോനും എനിക്കു വേണ്ടി പ്രാര്ഥിക്കുന്നവരോടും ഹൃദയം നിറഞ്ഞ നന്ദി മാത്രം...
അറിയില്ല ഇനിയൊരു പ്രവാസം വേണ്ടി വരുമോ എന്നു അങ്ങനെ വേണ്ടിവന്നാൽ ആ വേഷവും ഭംഗിയായി അവതരിപ്പിക്കണം എന്നൊരു പ്രാർത്ഥന മാത്രം...
ശുഭം
Arshad Kormath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo