ഉറങ്ങാന് കിടക്കുമ്പോൾ
അടുക്കള വരെ പോയി നോക്കും.
കമഴ്ത്തി വെച്ച കുടുക്ക,
കഴുകി വെച്ച പാത്രം
തൂക്കിയിട്ട സ്പൂണ് , തീ കെട്ടുപോയ അടുപ്പ്
അതേപടിയുണ്ടോയെന്നു.
അടുക്കള വരെ പോയി നോക്കും.
കമഴ്ത്തി വെച്ച കുടുക്ക,
കഴുകി വെച്ച പാത്രം
തൂക്കിയിട്ട സ്പൂണ് , തീ കെട്ടുപോയ അടുപ്പ്
അതേപടിയുണ്ടോയെന്നു.
മഴ പെയ്യുമ്പോഴും,
വെയിൽ കനക്കുമ്പോഴും
ഉള്ളിലൊരാനന്ദത്തോത്തോടെ
തുടച്ചു വൃത്തിയാക്കി വെക്കും.
വെയിൽ കനക്കുമ്പോഴും
ഉള്ളിലൊരാനന്ദത്തോത്തോടെ
തുടച്ചു വൃത്തിയാക്കി വെക്കും.
പത്തിരികുഴലിലൂടെ
ഊതിയൂതി ശ്വാസം തീർന്നിട്ടുണ്ടാവും.
പുക കയറി കണ്ണ് കലങ്ങി കരഞ്ഞിട്ടുണ്ടാവും.
അമ്മിയിൽ മുളകരച്ചു കൈ നീറി പൊള്ളിയിട്ടുണ്ടാവും.
പച്ചചകിരി കത്താത്തതിൽ
ഉള്ളിൽ സങ്കടൽ ഇരമ്പിയിട്ടുണ്ടാവും.
കടുക് തെറിച്ചു മുഖം പൊള്ളിയിട്ടുണ്ടാവും
എങ്കിലും രാവിലെയും വൈകുന്നേരവും
വൃത്തിയാക്കി വെക്കും അടുക്കളയെ,
ഊതിയൂതി ശ്വാസം തീർന്നിട്ടുണ്ടാവും.
പുക കയറി കണ്ണ് കലങ്ങി കരഞ്ഞിട്ടുണ്ടാവും.
അമ്മിയിൽ മുളകരച്ചു കൈ നീറി പൊള്ളിയിട്ടുണ്ടാവും.
പച്ചചകിരി കത്താത്തതിൽ
ഉള്ളിൽ സങ്കടൽ ഇരമ്പിയിട്ടുണ്ടാവും.
കടുക് തെറിച്ചു മുഖം പൊള്ളിയിട്ടുണ്ടാവും
എങ്കിലും രാവിലെയും വൈകുന്നേരവും
വൃത്തിയാക്കി വെക്കും അടുക്കളയെ,
കല്യാണത്തിന്,
വിരുന്നിനു,അങ്ങാടിയിലേക്ക്
പോകുമ്പോൾ കൂടെ കൊണ്ട് പോകും
തിരികെ വരും വരെ,
പൂച്ചക്കും കോഴിക്കും കൊടുക്കാതെ.
വിരുന്നിനു,അങ്ങാടിയിലേക്ക്
പോകുമ്പോൾ കൂടെ കൊണ്ട് പോകും
തിരികെ വരും വരെ,
പൂച്ചക്കും കോഴിക്കും കൊടുക്കാതെ.
ഉപ്പു കുറഞ്ഞതിനും
മുളക് കൂടിയതിനും ഒച്ച വെക്കരുത്
അമ്മിയിലരഞ്ഞതും
കുടുക്കയിൽ വെന്തതും ഉമ്മയാണ്.
മുളക് കൂടിയതിനും ഒച്ച വെക്കരുത്
അമ്മിയിലരഞ്ഞതും
കുടുക്കയിൽ വെന്തതും ഉമ്മയാണ്.
ഉറങ്ങാൻ കിടക്കുമ്പോൾ
സ്വപ്നം മുഴങ്ങുവന് അടുക്കളയാവും
ഉമ്മയുടേത്.
രാത്രി വരെ കൂടെ നിൽക്കും പിണക്കം വരാതെ,
സ്വപ്നം മുഴങ്ങുവന് അടുക്കളയാവും
ഉമ്മയുടേത്.
രാത്രി വരെ കൂടെ നിൽക്കും പിണക്കം വരാതെ,
നീയുണ്ടതും
ഞാനുണ്ടതും
കരഞ്ഞതും, ചിരിച്ചതും
വിണ്ണിയതും,തല്ലുകൂടിയതും
അപ്പിയിട്ടതും മൂത്രിച്ചതും
ഉമ്മക്കൊപ്പം അടുക്കളയും കണ്ടിട്ടുണ്ടാവും
ഞാനുണ്ടതും
കരഞ്ഞതും, ചിരിച്ചതും
വിണ്ണിയതും,തല്ലുകൂടിയതും
അപ്പിയിട്ടതും മൂത്രിച്ചതും
ഉമ്മക്കൊപ്പം അടുക്കളയും കണ്ടിട്ടുണ്ടാവും
വാക്ക് കൊണ്ട്
നോട്ടം കൊണ്ട് വേദനിപ്പിക്കരുത് അടുക്കളയെ.
നോട്ടം കൊണ്ട് വേദനിപ്പിക്കരുത് അടുക്കളയെ.
ഉറങ്ങാൻ കിടക്കുന്നേരം
അടുക്കള വരെ പോയി നോക്കും
അടുക്കള വരെ പോയി നോക്കും
ഹകീം എടക്കഴിയൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക