ഇന്നിത്ര നേരായിട്ടും ഏട്ടനെന്താണാവോ വിളിക്കാത്തത്... എത്ര തിരക്കായാലും രാവിെല പോവുന്നതിനുമുന്നേ വിളിക്കുന്നതാ... ഇതിപ്പൊ രാത്രി ആയിട്ടും... വിളിച്ചിട്ട് കിട്ടുന്നുമില്ല... ഒരോന്നോര്‍ത്ത് ഉറക്കം വരാതെ കിടക്കുകയായിരുന്നു... പെട്ടന്ന് ഫോണ്‍ വൈബ്രേററ് ചെയ്തു. സമയം 12.30 am കുവൈറ്റില്‍ 10pm. ഏട്ടന്‍ തന്നെ. ഉറങ്ങാന്‍ നേരായിപ്പോ എന്നെ വേണം അല്ലേ... ഇത്ര നേരം എന്നെ തീ തീററിച്ചിട്ട് ,ഇന്ന് കൊഞ്ചാനിങ്ങു വാ.. ശെരിയാക്കി തരുന്നുണ്ട്. എന്നൊക്കെ ചിന്തിച് അല്പം ഗൗരവം ഭാവിച്ച് ഫോണെടുത്തു.
ഹലോ...
അതില്‍ തന്നെ ഏട്ടനല്ലാന്നു നെറ്റ് കാള്‍ ആയതിനാല്‍
ആരെന്നറിയാനാവില്ല. അല്പം സംഭ്രമത്തോടെ ചോദിച്ചു.
ആരാ...?
നന്ദന മോളലേ...?
അതെ. ആരാ..?
മോളേ ഞാന്‍ ജോസഫ്. കുവൈറ്റിന്നാ.
ഓ..ഇപ്പൊ മനസ്സിലായി. ഏട്ടന്‍ പറയാറുള്ള കോട്ടയം കാരന്‍ അച്ചായന്‍.
എന്താ വിളിച്ചത്?
ഹരി ഇന്ന് വിളിച്ചില്ല. അല്ലേ...
ഇല്ല അച്ചായാ. ഏട്ടനോട് എന്നെ ഒന്ന് വിളിക്കാന്‍ പറയാമോ..?
അത് മോളേ... ഹരിക്കു നല്ല സുഖമില്ല.
അതു കേട്ടപ്പോളേക്കും അവളുടെ കണ്ണുനിറഞ്ഞൊഴുകി. അതു മനസിലാക്കിയിട്ടെന്നവണ്ണം അയ്യാള്‍ തുടര്‍ന്നു.
അയ്യേ...എന്താ ഇത് കൊച്ചു കുട്ടിയെ പോലെ... പേടിക്കാനൊന്നുമില്ല.
ഏട്ടന്‍ എവിടെയാ...? എന്താ സുഖമില്ലാത്തെ..? ഇപ്പൊ ഹോസ്പിറ്റലില്‍ ആണ്. മോളു പേടിക്കാനൊന്നുമില്ല. ഹരിക്ക് ചെറിയൊരു തലചുറ്റല്‍ പോലെ... ബ്രീത്തിംഗ് പ്രോബ്ലവും. വെളുപ്പിനേ ഹരിടെ റൂമേറ്റാ എന്നെ വിളിച്ചു പറഞ്ഞത്. ഞാന്‍ അപോള്‍ തന്നെ റൂമില്‍ ചെന്ന് അവനെ കൂട്ടി ഹോസ്പിറ്റലില്‍ പോയി. ബി.പി. കൂടിയതാ. ഒരു ദിവസം ഒബ്സര്‍വേഷന്‍ വേണം എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അഡ്മിറ്റാക്കി. രാവിലെ തിരക്കായതിനാല്‍ മോളെ വിളിക്കാനായില്ല. വൈകിട്ട് ഓഫീസില്‍ നിന്നു വരുന്ന വഴി ഹരിടെ അടുത്ത് പോയിരുന്നു.അതാ ലേറ്റായത്.
എനിക്ക് ഏട്ടനോടൊന്നു സംസാരിക്കാന്‍ ആകുമോ..? അവളുടെ ചോദൃം കണ്ണീരില്‍ കുതിര്‍ന്നിരുന്നു. മോളേ ഹരി നാളെ രാവിലെ വരും. വിഷമിക്കണ്ട. വേറെ പ്രോബ്ലം ഒന്നും ഇല്ല.
അച്ചായാ പ്ലീസ്...
ഹരീടെ ഫോണ്‍ അവര്‍ വാങ്ങി കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുകയാ. ഡിസ്ചാര്‍ജാവുബോഴാ കൊടുക്കൂ. മോളേ ഇവിടെ നാട്ടിലെ പോലല്ല. മോളുറങ്ങിക്കോ. ഹരീടെ വീട്ടില്‍ ഒന്നു വിളിച്ചു പറയട്ടെ. നാളെ രാവിലെ വന്നിട്ട് അവന്‍ മോളെ വിളിചോളും.
ഉം...
വേറൊരു കാരൃം...
എന്താ അച്ചായാ...?
ഹരിക്ക് എന്താ ടെന്‍ഷന്‍? രണ്ടു പേരും പിണങ്ങിയിരുന്നോ?
അത്...ഇന്നലെ...
പിന്നെ കണ്ണീരാണു മറുപടി പറഞ്ഞത്.
വേണ്ട കരയണ്ട... മോളേ അവനു നിന്നെ ജീവനാണ്. കുറച്ചു മുന്‍കോപം ഉണ്ടന്നേ ഉള്ളൂ. മോളെ വിളിക്കാന്‍ ഫോണ്‍ കൊടുക്കാഞ്ഞിട്ട് ഇന്ന് എന്തു വിഷമം ആയിരുന്നെന്നോ. അവനു നീയില്ലാതെ ജീവിക്കാനാവില്ല.
എനിക്കറിയാം അച്ചായാ...
മോളവന്‍വാശിയും ദേഷൃവും കാണിച്ചാല്‍ ക്ഷമിച്ച് കൂടെ നിക്കണം.
ഏട്ടനെ ഞാന്‍ വിഷമിപ്പിക്കില്ല..
അതെനിക്കറിയാം മോളെ, ഞാന്‍ പറഞ്ഞന്നേ ഉള്ളൂ..
ഹരിയുടെ ദേഷൃവും വാശിയുമെല്ലാം മോളോടുള്ള സ്നേഹത്തില്‍ അലിഞ്ഞില്ലാതാവുന്നത് അച്ചായന്‍ കണ്ടിട്ടുള്ളതാ.
അവന് അധികം ടെന്‍ഷന്‍ കൊടുക്കാതെ നോക്കണം.
ഇവിടെ ക്ലൈമറ്റ് ചേയ്ഞ്ചാവുന്ന സമയത്ത് ചിലര്‍ക്കൊക്കെ ഇങ്ങനെ ചെറിയ പ്രശ്നം വരാറുണ്ട്. പേടിക്കണ്ട ഉറങ്ങിക്കോ രാവിലെ ചെന്നാലുടന്‍ അവനെക്കൊണ്ട് വിളപ്പിക്കാം.
അയ്യാള്‍ ഫോണ്‍ കട്ടാക്കി. ദേവീ എന്റ ഏട്ടനൊരാപത്തും വരുത്തല്ലേ... അവള്‍ തലയിണയില്‍ മുഖമമര്‍ത്തി കരഞ്ഞു.കരഞ്ഞു തളര്‍ന്ന് അവളുറങ്ങി. വെളുപ്പിന് അമ്പലത്തില്‍ നിന്ന് സുപ്രഭാതം കേട്ടാണ് കണ്ണു തുറന്നത്. എഴുന്നേല്‍ക്കാനായില്ല.. കയ്യും കാലുമൊക്കെ തളര്‍ന്നു പോവും പോലെ. തന്റ പാതി ജീവനാണ് തനിച്ചവിടെ.. എന്റെ ഏട്ടനു വയ്യാതായപ്പോള്‍ അരികിലിരിക്കാന്‍ പോലും കഴിയാത്തവളായി പോയലോ...
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി... രണ്ടു വര്‍ഷത്തെ കാത്തിരുപ്പിനു വിരാമമിട്ടുകൊണ്ട് രണ്ടാഴ്ച കൂടി കഴിയുബോള്‍ നാട്ടില്‍ വരാനിരിക്കുകയാണ് ഹരി. രണ്ടു വര്‍ഷം മുമ്പാണ് ഹരിയുടെ വീട്ടുകാര്‍ നന്ദനയുമായുള്ള വിവാഹം ആലോചിക്കുന്നത്. ഹരി കുവൈറ്റ് ഓയില്‍ കമ്പിനിയില്‍ എഞ്ചിനീയര്‍ ആണ്. ഹരിയും അച്ഛനും അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം.അമ്മ റിട്ടയേഡ് സ്കൂള്‍ ടീച്ചര്‍. അച്ഛന്‍ ഒരു പാവം കര്‍ഷകന്‍. ചെറിയൊരു ഫാം ഉണ്ട്. വിവാഹം ആലോചിക്കുബോള്‍ നന്ദന മാത്തമാറ്റിക്സില്‍ പി ജി ചെയ്യാന്‍ യൂ ണിവേര്‍സിറ്റിയില്‍ അഡ്മിഷന്‍ നേടി ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്നു. നന്ദനയുടെ അച്ഛന്‍ കൂലി പണി ചെയ്ത് അവളെയും സഹോദരനെയും ഇതു വരെ എത്തിച്ചു. അച്ഛനേം അമ്മയേം അനിയനേം ജീവനു തുലൃം സ്നേഹിച്ചു അവള്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവള്‍.ഹരിയുടെ ആലോചന വന്നപ്പോള്‍ നന്ദനയുടെ വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമായി. ഹരി അപ്പോള്‍ നാട്ടിലില്ലായിരുന്നു. എന്നാലും തന്റെ പെണ്ണിനെ കണ്ടെത്താനുള്ള അവകാശം അച്ചനും അമ്മക്കും വിട്ടു കൊടുത്തിരുന്നു. അങ്ങനെ ഹരിക്കു വേണ്ടി അവര്‍ കണ്ടെത്തിയതാണ് നന്ദനയെ. നന്ദനയുടെ ഫോട്ടോ കണ്ടപ്പോള്‍ സെലക്ഷന്‍ മോശമല്ലെന്ന് തോന്നി. അങ്ങനെ പഠിത്തമൊക്കെ കഴിഞ്ഞ് കല്ലൃാണം മതിയെന്നു പറഞ്ഞപോള്‍ വീട്ടുകാര്‍ വിവാഹം വക്കാല്‍ പറഞ്ഞു വച്ചു. പിന്നിട് കാത്തിരുപ്പിന്റെ നാളുകളായിരുന്നു. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടുത്തു. പിന്നെപിന്നെ സംസാരിക്കാതിരിക്കാന്‍ പറ്റാതായി. പഠിത്തം കഴിയാന്‍ കാത്തിരിക്കേണ്ടായിരുന്നെന്ന് തോന്നി തുടങ്ങി രണ്ടാള്‍ക്കും. രണ്ടു പേരുടേയും സ്നേഹം ഭാരൃാ ഭര്‍ത്താക്കന്‍ മാരുടേതുപോലെ ദൃഢമായി. ഹരിയുടെ സ്നേഹം അവളെ ഇതിനോടകം നല്ലൊരു ഭാരൃയുടെ സ്ഥാനത്തെത്തിച്ചിരുന്നു. ഹരി ഒരു ഭര്‍ത്താവായി ജീവിക്കുകയായിരുന്നു. അവളുടെ വാശിക്കു മുന്നില്‍ തോറ്റു കൊടുത്തും പഠിക്കാതിരുന്നു കൊഞ്ചുബോള്‍ സ്നഹത്തോടെ ശാസിച്ചും ഒക്കെ അവളെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.അങ്ങനെ രണ്ട് വര്‍ഷം കഴിഞ്ഞു രണ്ടാഴ്ചക്കുള്ളില്‍ നാട്ടിലെത്തും. ഇരുവരും പരസ്പരം ഒന്നു കാണാന്‍ കൊതിച്ചു. അങ്ങനെ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു.
മോളേ എന്തേ എണീക്കാത്തേ..?
അവള്‍ കണ്ണു തുറന്നു നോക്കി .അമ്മയാണ്. അവള്‍ എഴുന്നേറ്റു. രാവിലെ അമ്പലത്തില്‍ പോണം. ഏട്ടന്‍ എപ്പോഴാണോ വിളിക്കുക.
അമ്പലത്തില്‍ പോയി തിരികെയെത്തിയപ്പോഴാണ് കാള്‍ വന്നത്.
നന്ദൂട്ടീ...
ഏട്ടാ...
അവള്‍ അയ്യാളുടെ മാറിലേക്കെന്നപോലെ കിടന്നു കരഞ്ഞു.
ഏട്ടന്റെ മുത്തെന്തിനാടാ കരയുന്നേ...
അവളുടെ തേങ്ങലുകള്‍ അവന്റെ ശ്വസനഗതിയില്‍ അലിഞ്ഞു ചേര്‍ന്നു. അവളുടെ മനസറിയാന്‍ അയ്യാള്‍ക്കത് മതി.
കുട്ടൂസേ ഇങ്ങനെ കരഞ്ഞ് ഏട്ടനെക്കൂടി വിഷമിപ്പിക്കല്ലേടാ.
അയ്യാളുടെ ചുബനങ്ങള്‍ അവളുടെ കണ്ണീരില്‍ കുതിര്‍ന്നു. ക്രമേണ അവള്‍ ശാന്തയായി. ഇരുവരും ശ്വസനതാളത്തില്‍ ലയിച്ച് തെല്ലു നേരം നിശബ്ദരായി.
മുത്തേ...
ഉം...
അവള്‍ അയ്യാളുടെ ശ്വാസത്തില്‍ ലയിച്ചു കിടന്നു.
ഏട്ടാ...
എന്താ മുത്തേ..?
ഡിസചാര്‍ജ്ജ് ചെയ്തോ ?
ഇല്ലാടാ.. അച്ചായന്‍ വന്നിട്ടുണ്ട് എനിക്ക് ഫോണ്‍ തന്നിട്ട് ഡോക്ടറെ കാണാന്‍ പോയി. വന്നാലേ അറിയാനൊക്കൂ എപ്പോ വിടുമെന്ന്.
ഏട്ടാ...ഏട്ടനവിടെ തനിച്ച്...
തനിച്ചാണെന്നാരു പറഞ്ഞു... രാത്രി മുഴുവന്‍ ഒരു സുന്ദരി നേഴ്സും ഉണ്ടാര്‍ന്നു ഞങ്ങളു തമാശയൊക്കെ പറഞ്ഞിരിക്കാര്‍ന്നു. അവന്‍ കുസൃതിച്ചിരിയോടെ പറഞ്ഞു. അവള്‍ ഒന്നും പറഞ്ഞില്ല പക്ഷേ അവളുടെ ശ്വാസം തന്നില്‍ നിന്നകന്നത് അവനറിഞ്ഞു.
കുട്ടുസേ...
മുത്തേ...
മുത്തേ...
എടി കോപ്പേ...
ഉംംം എന്താാാ...?
നിനക്ക് ചെവികേട്ടുടേ...?
ഉം...
പിന്നെന്താടീ വിളിച്ചിട്ട് മൂളിക്കൊണ്ടിരിക്കണേ..?
ആ നഴ്സിനോട് പോയി മിണ്ടിക്കോ.
ഹഹഹഹഹഹഹ...
എന്നെ വിളിക്കണ്ട.
ഏട്ടന്റെ കുട്ടൂസേ...
വേണ്ട... പോ...
അപ്പോക്കും പിണങ്ങിയോ... ഏട്ടന്‍ ചുമ്മാ പറഞ്ഞതല്ലേ..എനിക്കെന്റെ നന്ദൂട്ടി മാത്രം മതി എന്നുo. വേറാരേം വേണ്ട.
ആര്‍ടേലും കൂടെ പോയാല്‍ കൊന്നു കളയും ഞാന്‍ പറഞ്ഞേക്കാം... അവളുടെ ശ്വാസം വീണ്ടും അയ്യാളുടെ നെഞ്ചോടു ചേര്‍ന്നു.
ഹഹഹ എന്റെ കുറുമ്പീ...
അയ്യാളുടെ ചുബനങ്ങള്‍ അവളെ പൊതിഞ്ഞു.
കുടൂസേ...അധിക നേരം ഇങ്ങനെ വിളിക്കാനൊക്കില്ല. അവരു വന്നാല്‍ ഫോണ്‍ കൊടുക്കണം.
ഉം..
ഏട്ടന്‍ വച്ചോട്ടേടാ...
വേണ്ട.. വേണ്ട.. കുറച്ചൂടെ കഴിയട്ടേ ഏട്ടാ...
ഏട്ടന്‍ റൂമിലെത്തിയാലുടന്‍ വിളിക്കാം. പറയുന്നത് അനുസരിച്ചു പഠിക്ക്. വക്കട്ടേ?
ഉം..
മൂളല്ലേന്നു പറഞ്ഞില്ലേടീ... വച്ചോ ഏട്ടാ..ചെന്നാലുടന്‍ വിളിക്കണേ..
വിളിക്കാം..
ഏട്ടാ...
ഉം...
എന്താ കട്ടാക്കാത്തെ..?
താ പെണ്ണേ...
എന്ത്..?
എടി കോപ്പേ..കളിക്കല്ലേ.. വേഗം താ..
അവളൊരു കസൃതി ചിരിയോടെ ഫോണ്‍ ചുണ്ടോടു ചേര്‍ത്ത് പതിയെ പറഞ്ഞു..
ഉമ്മ..
അപ്പൊ അറിയാo.. അവന്‍ ചിരിച്ചു.
തല്‍ക്കാലം ഇതു മതി ബാക്കി ഞാന്‍ റൂ മിലെത്തീട്ട് വാങ്ങിക്കോളാം.ഓകെ മുത്തേ ഉമ്മ.വച്ചോ..
ശരി ഏട്ടാ..വൈകിട്ടായിട്ടും ഹരി വിളിക്കാതായപ്പോള്‍ അവള്‍ വീണ്ടും തളര്‍ന്നു . അച്ചായനു വാട്ട്സാപ്പില്‍ മെസ്സേജയച്ചു നോക്കി. മെസ്സേജ് കണ്ടിട്ടും മറുപടി തന്നില്ല വിളിച്ചിട്ടാണേ എടുക്കുന്നുമില്ല. ഏട്ടന്റെ ഫോണ്‍ ഓഫ് ആണ്. ഓണായിട്ടും കാരൃമില്ല വാട്ട്സ്ആപ്പുമില്ല ഉള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പണാക്കണേല്‍ തപസ്സു ചെയ്യണം. ഒരു കണക്കിന് അതും നല്ലതാ.
അച്ചായനെ ഒന്നൂടെ വിളിക്കാന്‍ തീരുമാനിച്ചു.
മൂന്നു തവണ വിളിച്ചിട്ടും എടുത്തില്ല. കുറച്ചു കഴിഞ്ഞ് ഇങ്ങോട്ടു വിളിച്ചു.
അച്ചായന്‍ തിരക്കിലാന്നോ..?
കമ്പിനിന്നു വന്നേ ഉള്ളു ഡ്രൈവ് ചെയ്യാര്‍ന്നു.
അച്ചായാ ഏട്ടനിതുവരെ വിളിച്ചില്ലാലോ.
അത്...ഇന്ന് ഡിസ്ചാര്‍ജ് ചെയ്തില്ല.
അതെന്താ..? കുഴപ്പോന്നുമില്ലാന്ന് പറഞ്ഞിട്ട്...
പേടിക്കാനൊന്നുമില്ല മോളേ..
പിന്നെ എന്തിനാ അവിടെ കിടത്തിയേക്കണേ...?
അവനു നല്ല ക്ഷീണം ഉണ്ട് അതാ...
അച്ചായന്‍ കള്ളം പറയുകയാ..
അല്ല മോളേ..
എന്നാ എനിക്കെന്റെഏട്ടനോട് ഇപ്പോള്‍ തന്നെ സംസാരിക്കണം അച്ചായന്‍ ഹോസ്പിറ്റലില്‍ വിളിച്ചു പറ ഏട്ടനു ഫോണ്‍ കൊടുക്കാന്‍.
മോളേ അത്...
പ്ലീസ് അച്ചായാ...
അവള്‍ കരയാന്‍ തുടങ്ങി.
നീയിങ്ങനെ കരയല്ലേ മോളേ..
അച്ചായാ സത്യം പറ.. എന്റെ ഏട്ടനെന്താ...?
അത് മോളേ...
എന്തായാലും ഒന്നു പറ...
പേടിക്കാനൊന്നുമില്ല.. ഹരിക്ക് വീണ്ടും തലചുറ്റല്‍ പോലെ. രാവിലെ ഐ.സി. യു.വിലേക്ക് മാറ്റി..
ഈശ്വരാ...എന്റെ ഏട്ടന്‍...
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
മോളേ കരയണ്ട അവനൊന്നുമില്ല. ഞാന്‍ നാളെ വിളിക്കാം. എനിക്കീ കരച്ചില്‍ കേള്‍ക്കാന്‍ വയ്യ.
അയ്യാള്‍ ഫോണ്‍ കട്ടാക്കി. അന്നു രാത്രി അവളുറങ്ങിയില്ല കരഞ്ഞു തളര്‍ന്ന് പ്രാര്‍ത്ഥനയോടെ അന്നവള്‍ വിളിക്കാത്ത ഈശ്വരന്മാരില്ല.പിറ്റേന്നു രാവിലെ അയ്യാളുടെ മെസ്സേജു വന്നു. ഞാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു.ഐ സിയുവില്‍ തന്നെയാണ്. ഡോക്ടറെ കണ്ടു സംസാരിച്ചു.ഹരിക്കു നല്ല തളര്‍ച്ചയുണ്ട്. ബ്ലഡ്ഡ് ടെസ്ററി ന്റെ റിസല്‍ട്ട് വന്നിട്ട് പറയാം എന്നു പറഞ്ഞു. മോളു പേടിക്കണ്ട അതീ ക്ലൈമറ്റ് ചേയ്ഞ്ചിന്റെയാ. ഇവിടെ എല്ലാര്‍ക്കും ഉള്ളതാ. വാര്‍ഡിലേക്ക് മാറ്റിയാലുടന്‍ വിളിക്കാന്‍ പറയാം.ഇന്ന് എന്നെയും കാണാന്‍ അനുവധിച്ചില്ല. എന്തെന്കിലും ഉണ്ടെന്കില്‍ ഞാന്‍ വിളിച്ചോളാം. പിന്നെ രണ്ട് മൂന്ന് ദിവസം അവള്‍ മെസ്സേജയക്കുബോളൊക്കെ അയ്യാള്‍ ഹരിക്ക് കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞ് സമാധാനിപ്പിച്ചു. അവളെ സമാധാനിപ്പിക്കാന്‍ അതൊന്നും പര്യാപ്തമല്ലെന്ന് അയ്യാള്‍ക്കറിയാമായിരുന്നു. നിറകണ്ണുകളോടെ പ്രാര്‍ത്ഥനയോടെ ഹരിയുടെ വിളിക്കായി അവള്‍ കാത്തിരുന്നു. ഒരു പ്രവാസിയെ ഭര്‍ത്താവായി സ്വീകരിക്കാനൊരുങ്ങുന്ന ഏതു പെണ്ണിനും ഉണ്ടായേക്കാവുന്ന നിസ്സഹായാവസ്ഥയില്‍ അവളും അകപ്പെട്ടു കഴിഞ്ഞിരുന്നു.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് ഹരിയുടെ കാള്‍ വരുന്നത്.
നന്ദൂ....
അതുവരെ അവള്‍ പടിച്ചു നിര്‍ത്തിയ കണ്ണുനീര്‍ നിറഞ്ഞൊഴുകി ആ വിളിയില്‍.ഒന്നും പറയാതെ അവള്‍ കരഞ്ഞു കൊണ്ടിരുന്നു. ഒന്നു സമാധാനിപ്പിക്കാന്‍ പോലുമാവാതെ അവനും...
നീയീ കരച്ചിലൊന്ന് നിര്‍ത്ത്. എന്നെ വെറുതേ ദേഷ്യം പിടിപ്പിക്കാതെ.
ഏട്ടാ...
അവനാവിളി കേട്ടില്ലെന്നു നടിച്ചു.
ഞാന്‍ ഡ്യുട്ടിക്കു പോവാണ്. ഡിസ്ചാര്‍ജായി..
ഇന്നു പോവണ്ട. വയ്യാത്തതല്ലേ...
പോണം ഒത്തിരി വര്‍ക്ക് ഞാനില്ലാത്തോണ്ട് പെന്റിങ്ങിലാ..
വേണ്ട .ഞാന്‍ സമ്മതിക്കില്ല. പോവണ്ട... പോണം.എനിക്കൊരു കുഴപോം ഇല്ല...
പ്ലീസ് ഏട്ടാ..നാളെ പോവാം...
നിന്റെ അപ്പന്റെ കമ്പനിയാണോ തോന്നുബോ ലീവെടുക്കാന്‍. ഞാന്‍ പറയുന്നത് കേട്ടാ മതി. പിന്നവളൊന്നും പറഞ്ഞില്ല.നൈറ്റ് ഡ്യൂട്ടിയാണ് വരാന്‍ ലേറ്റാവും ഉറങ്ങാതിരിക്കണ്ട.
ഞാന്‍ ഏട്ടന്‍ വന്നി..
നന്ദൂനു പറഞാല്‍ മനസ്സിലാവില്ലേ..?
ഉം...
വച്ചോ...ഇടക്കു വിളിക്കാനൊന്നും ടൈം കിട്ടീന്നു വരില്ല. പ്രോജക്ട് മീറ്റിംഗ് ഉണ്ട്. കിടന്നു മോങ്ങാതെ ഉറങ്ങിക്കോ. അവളുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ അയ്യാള്‍ ഫോണ്‍ കട്ടാക്കി.
ഇത്രേം ദിവസം കൂടി വിളിച്ചിട്ട് സ്നേഹത്തോടെ രണ്ടു വാക്ക് പറഞ്ഞൂടെ..
അവള്‍ സഹിക്കാനായില്ല. ഡോക്ടര്‍ എന്തു പറഞ്ഞെന്നറിയാന്‍ അവള്‍ അച്ചായനെ വിളിച്ചു.
എന്താ മോളേ..ഹരി വിളിച്ചില്ലേ..?
ഉം..വിളിച്ചു.
കരച്ചിലൊക്കെ മാറിയോ..?
അച്ചായാ,ഞാനൊരു കാര്യം ചോദിക്കാനാ വിളിച്ചത്..
എന്താ മോളേ..?
ഏട്ടന്റെ ബ്ലഡ്ഡ് ടെസ്റ്റിന്റെ റിസള്‍ട്ട് വന്നിട്ട് ഡോക്ടറെന്താ പറഞ്ഞത്..?
അതൊരു കുഴപ്പോം ഇല്ലാര്‍ന്നു.
അച്ചായന്‍ കള്ളം പറയാന്‍ ഒരുപാട് ബുന്ധിമുട്ടുന്നൂ ...
അല്ല മോളേ.. അവനൊന്നുമില്ല.
അച്ചായാ,ഒന്നു കണ്ടിട്ടുപോലുമില്ലാതെ ഏട്ടനെ സ്നേഹിക്കുന്നവളാ ഞാന്‍.ഏട്ടന്റെ ശ്വാസവ്യതിയാനം പോലും എനിക്കറിയാനാവും. ഒരു താലി ഇല്ലന്നേ ഉള്ളൂ.. ഹരിയേട്ടന്റെ ഭാര്യയായാ ഞാന്‍ ജീവിക്കുന്നത്.
ഏട്ടന്റെ മനസിലെന്തോ നീറുന്നുണ്ട്. അച്ചായനറിയാം..
മോളേ...
എന്തായാലും എനിക്കറിയണം.
പറയാം മോളേ എല്ലാം നീ അറിയണം..
ഹരിയുടെ ബ്ലഡ്ഡില്‍ വൈറ്റ് ബ്ലഡ്ഡ് സെല്‍സിന്റെ കൗണ്ട് കൂടുന്നുണ്ട്.
അച്ചായാ..അത്..
ബ്ലഡ്ഡ് ക്യാന്‍സറിന്റെ സ്ററാര്‍ട്ടിംഗ് സ്റ്റേജ് ആണ്...
തുടക്കത്തില്‍ തന്നെ അറിയാന്‍ കഴിഞ്ഞതു കൊണ്ട് ട്രീറ്റ്മെന്റെു കൊണ്ട് മാറ്റാന്‍ സാധിച്ചേക്കാമെന്നാ ഡോക്ടര്‍ പറയുന്നത്. അതിനാല്‍ അതിന് അഡ്മിറ്റാവാന്‍ പറഞ്ഞിരുന്നു. പക്ഷേ ഹരി സമ്മതിച്ചില്ല.
അവള്‍ അയ്യാളു പറഞ്ഞതത്രയും മരവിച്ച മനസ്സോടെ കേട്ടു.
മോളേ.. അവനു മോളെയോര്‍ത്താ.. മോളുടെ ജീവിതവും നശിപ്പിച്ചെന്നു പറഞ്ഞ് കുറേ കരഞ്ഞു.
അച്ചായാ,ഡോക്ടറോട് ട്രീറ്റ്മെന്റ് ഡേറ്റ് ഫിക്സാക്കാന്‍ പറയണം.
ഏട്ടന്‍ നാളെ അഡ്മിറ്റാവും. അച്ചായന്‍ ഏട്ടനോട് ഇപ്പോള്‍ തന്നെ എന്നെ വിളിക്കാന്‍ പറയൂ.
പറയാം മോളേ..കുറച്ചു കഴിഞ്ഞപ്പോള്‍ ഹരിയുടെ കാള്‍ വന്നു.
എന്താടീ.. നിന്നോടു ഞാന്‍ പറഞ്ഞിട്ടല്ലേ പോയത് ബിസിയാണെന്ന്..
ഉം...
പിന്നെ..?
ഒന്നൂല്ലാ..
എടി കോപ്പേ..നീയെന്താ ആളെ കളിയാക്കുവാ...?
ഉം...
അഹങ്കാരീ മൂളുന്നോ...
എന്താടീ വിളിക്കാന്‍ പറഞ്ഞത്..?
കെട്ടിപ്പിടിച്ചൊരു ഉമ്മ തരാന്നോര്‍ത്തായിരുന്നു.
എന്നാ വേഗം താ. എനിക്കിവിടെ മീറ്റിംഗ് ഉണ്ട്.
അയ്യടാ..
എന്നാ വേണ്ട..
എന്നെ ഇനി വിളിക്കണ്ട.
അവള്‍ ഫോണ്‍ കട്ടാക്കി.
ഹരി വീണ്ടും വിളിച്ചു.
എന്താടീ കട്ടാക്കീത്..?
കുന്തം.
ഏട്ടന്റെ മുത്തിനു കുന്തം വേണോടാ... ഏട്ടന്‍ ലുട്ടാപ്പിയോടൊന്ന് ചോദിച്ചു നോക്കട്ടേട്ടോ...
അയ്യടാ..എന്തൊരു വളിച്ച കോമഡി..
എടി അഹങ്കാരീ, വാടീ ഇവിടെ നിന്നെയിന്ന്..
അയ്യാളുടെ ചുബനങ്ങള്‍ അവളുടെ കണ്ണിനെ ഈറനണിയിച്ചു .ഇല്ല. ഞാനിനി കരഞ്ഞു കൂടാ.. അവള്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ഏട്ടാ..
എന്താടാ..?
ഏട്ടനു മോളോടെന്തെങ്കിലും പറയാനുണ്ടോ..?
ഇല്ല. എന്തേ..?
എനിക്കൊരു കാര്യം പറയാനുണ്ട് ഏട്ടാ.
പറ.
നാളെ രാവിലെ അച്ചായന്‍ വരും. ആവശ്യമുള്ളതൊക്കെ എടുത്ത് നാളെ തന്നെ പോയി ഹോസ്പിറ്റലില്‍ അഡ്മിറ്റാവണം.
നീയെന്തൊക്കയാ ഈ പറേണെ..?
എല്ലാം അറിഞ്ഞിട്ടു തന്നെയാ പറയുന്നത്.
അയ്യാള്‍ നിശബ്ദനായി.
ഏട്ടാ..
ഉം..
ആ മൂളലില്‍ അയ്യാളുടെ ഹൃദയം പിടയുന്നത് അവള്‍ അറിഞ്ഞു.
അവളുടെ കണ്ണീരില്‍ കുതിര്‍ന്ന ചുബനങ്ങള്‍ അവന്റെ കണ്ണു നിറച്ചു.
എന്റെ മുത്തേ..എന്താ നീ ഇങ്ങനെ..
ഏട്ടനൊന്നും പറയണ്ട. ഞാന്‍ പറയുന്നത് കേട്ടാ മതി. എനിക്ക് ഞാനുള്ളടത്തോളം ഏട്ടനെന്റെ കൂടെ വേണം.
മുത്തേ ,ഇപ്പൊ ഇങ്ങനൊക്കെ പറയാനേ നിനക്കാവൂ..പക്ഷേ പിന്നീട്.
എനിക്കൊന്നും കേള്‍ക്കണ്ടാ..
അവള്‍ക്ക് കരയാതിരിക്കാനായില്ല. വേണ്ട കരയണ്ട. ഇനി ഏട്ടനൊന്നും പറയില്ല. എന്റെ ജീവനാ നന്ദൂട്ടി . എന്തു പറഞ്ഞാലും ഈ ഏട്ടന്‍ കേട്ടോളാം.
നാളെ പോണം ഏട്ടാ.ഞാന്‍ പറയുന്നത് മോളു ക്ഷമയോടെ കേള്‍ക്ക്..
ഉം. പറ..
അത് മോളേ ,ഈ ട്രീറ്റ് മെന്റു കൊണ്ട് അസുഖം ഇനി വരാതിരിക്കാനുള്ള സാധ്യത കുറക്കാനേ സാധിക്കൂ .
പൂര്‍ണ്ണമായും മാറ്റാനാവില്ല.
എഞ്ചിനീയര്‍ സര്‍ ഡോക്ടറുടെ പണി ചെയ്യണ്ട. കേട്ടലോ..
ട്രീറ്റ്മെന്റിനിടക്ക് നാട്ടില്‍ വിടില്ല മുത്തേ ,എനിക്ക് നിന്നെ കാണണo..
അത് അവളുടെ മനസ്സിനെ തെല്ലൊന്നുലച്ചു. എങ്കിലും സങ്കടം കടിച്ചമര്‍ത്തി ഉറച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു.
ട്രീറ്റ്മെന്റ് കഴിയാതെ എന്നെ കാണാന്‍ വരണ്ട..
മുത്തേ നിനക്കെങ്ങനെ കഴിയന്നൂ ...
ഏട്ടനെന്നും എന്റെ കൂടെ വേണം അതിനാ..
നന്ദൂ..
ഏട്ടാ ,വേറൊരു കാര്യം കൂടി..
ഇതൊന്നും കല്യാണം കഴിയുന്ന വരെ വേറാരും അറിയാന്‍ പാടില്ല. നമ്മുടെ വീട്ടിലൊരിക്കലും അറിയരുത്.അച്ചായനോട് ഞാന്‍ പറഞ്ഞോളാം..
എന്റെ മുത്തേ.. അയ്യാളവളെ ചുബനങ്ങള്‍ കൊണ്ട് മൂടി.
മോളൂ ..
എന്താ ഏട്ടാ..?
നീയെന്തിനാടി കുട്ടൂസേ എന്നെയിങ്ങനെ സ്നേഹിക്കുന്നേ..?
എനിക്കിഷ്ടണ്ടായിട്ട്..
അതെന്തിനാ ഇത്ര ഇഷ്ടം..?
അതോ..ഇതുപോലൊരു കുറുമ്പനെ എനിക്കും വേണം.
എന്നാ ഞാന്‍ നാട്ടില്‍ വരട്ടേ..?
അയ്യടാ ,ട്രീറ്റ്മെന്റ് കഴിഞ്ഞ് മതി.
ഫെബ്രുവരി ആവണം പെണേ..
ആയിക്കോട്ടേ..
എന്നാലേ ഞാന്‍ ലീവ് എഴുതി കൊടുത്തിട്ട് ഒരു മണിക്കൂറിനുള്ളില്‍ റൂ മില്‍ വരാം..
ഡ്യുട്ടിയോ ..?
അത് ഞാന്‍ റൂമില്‍ വരട്ടേ... ഇന്നത്തെ ഡ്യൂ ട്ടി പഠിപ്പിച്ചു തരാം.വച്ചോ ഉമ്മ.
പ്രതീക്ഷയു ടെ കണ്ണുകള്‍ ഫെബ്രുവരിയിലേക്ക്... ഇനിയും 3 മാസങ്ങളുടെ ദൈര്‍ഘ്യം...
...FEBRUARY 2017...

================================
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക