Slider

ഹണിമൂൺ കഥ

0

സൗദി അറേബ്യയിലെ aramco projectil
എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തും ,സഹപവർത്തകനുമായ ഒരു സിവിൽ എൻജിനീയറുടെ ഹണിമൂൺ കഥയാണിത്. അനുഭവക്കുറിപ്പ് എഴുതാൻ ആഗ്രഹിച്ചിരിക്കുംബോഴാണ് എൻെറ മുന്നിൽ ഈ കഥ വന്നു പെട്ടത്. ഞാനത് നല്ലെഴുത്തിലെ നല്ല സുഹൃത്തുക്കളുമായി പൻകിടുന്നു.
__________________________________________
'' സാമാന്യം നല്ല ഹൈറ്റുള്ള എൻെറ കൂട്ടു കാരനും നവ വധുവും കൂടി ഊട്ടിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യാനായി കോയംബത്തൂരിൽ തങ്ങി. താമസ സഥലത്തിനടുത്തുള്ള പാർക്ക് എന്നു തോന്നിക്കുന്ന ഒരിടത്ത് കുറച്ചു നേരം ഇരുന്നു സൊള്ളാനായ് പുള്ളിക്കാരൻ ഭാര്യയുമായി അവിടെ എത്തി. മുൻ വശത്തെ ഗേറ്റ് എന്നു കരുതി പിൻ ഭാഗത്തുള്ള ഒരു ഗേറ്റു വഴി അവർ പാർക്കിൽ കടന്നു. ചില കപ്പിളുകൾ അങ്ങിങ്ങായിരുന്നു സൊള്ളുന്നുണ്ട്.
സന്ധ്യ ആയതിനാൽ സ്ട്രീറ്റ് ലൈറ്റിൻറ അരണ്ട വെളിച്ചം മാത്രമേയുള്ളൂ.
അവർ അകത്തു കടന്നതും എവിടെ നിന്നോ ഒരു വലിയ നായ കുരച്ചുകൊണ്ട് മുന്നിൽ നടന്നിരുന്ന പുള്ളിക്കാരിയുടെ നേരെ ചാടി വീണു.!
നായ കടിക്കുമെന്നുറപ്പായി.
മുന്നിൽ നടന്ന പുള്ളിക്കാരി അവൻെറ അരികിലേക്ക് ചേർന്നു നിന്നു.!
കടിക്കാനായ് പാഞ്ഞു വരുന്ന നായയിൽ നിന്ന്
അവളെ രക്ഷിക്കൊനായ് അവൻ അവളെ പെട്ടന്ന് രണ്ടു കൈകൊണ്ടും എടുത്ത് തൻെറ നെൻചിനും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു.!
നായ കടിക്കുന്നെൻകിൽ എന്നെ കടിക്കട്ടെ.
ഞാൻ ജീവിച്ചിരിക്കുംബോൾ തൻെറ മുന്നിലിട്ട് അവളെ കടിച്ചാൽ...ഓർക്കാൻ കൂടി വയ്യ.!
ഇതെല്ലാം സെക്കൻറുകൾക്കുള്ളിൽ കഴിഞ്ഞു.
ഓടി വന്ന നായ അവനെയും നോക്കി നാവും നീട്ടി നിന്നു.
കാവലായ് ഞാനുള്ളപ്പോൾ നിൻെറ അപ്പൂപ്പൻ വന്നാലും കടിക്കില്ലടാ എന്ന തീരുമാനത്തോടെ
അവനാ നായയുടെ കണ്ണുകളിലേക്കു നോക്കി നിന്നു.!
അവൻെറ പ്രണയത്തിൻെറ തീവ്രത കണ്ടിട്ടാണോ എന്തോ നായ അവനെ നോക്കി ഒന്നു രണ്ടു തവണ കുരച്ച് തിരികെ പോയ്.!
'' എന്തു വന്നാലും ,ഏതു പ്രതി സന്ധി ഘട്ടത്തിലും, അവനുണ്ടല്ലോ അവൾക്ക് എന്നു മനസ്സിലാക്കാൻ ഇതിലും വലിയൊരു തെളിവു വേണോ.?
അവരാണെൻകിൽ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ.!
പുതു മോഡിയിൽ പുതു മണവാട്ടിയുടെ മുന്നിൽ
'' ആളാകാൻ '' കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അവനവളെ താഴെ നിർത്തി നെൻചും വിരിച്ച് ഒരു മുത്തവും പ്രതീക്ഷിച്ചു നിന്നു.
അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ് അവളുടെ ഡയലോഗ് കേട്ട് അവൻ ഞെട്ടിത്തെറിച്ചു .!
''കല്ലെടുത്തും ,കംബെടുത്തും നായിനെ എറിയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്,
ആദ്യമായാ സ്വന്തം ഭാര്യയെ എടുത്ത് നായനെ എറിയുന്നവനെ കണ്ടത്.''!!! (പകച്ചു പോയ് അവൻെറ ''ഹണിമൂൺ '')
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
അസീസ് അറക്കൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo