Slider

നമ്മൾ പിരിഞ്ഞത് എവിടെ വെച്ചാണ്?

0

ഒരു ദേവാലയത്തിൽ
മറ്റൊരു ദൈവം
ജാതനായതു മുതലാണ്
ഭക്തൻമാരായ നമ്മൾ
തമ്മിലടിക്കാൻ തുടങ്ങിയത്.
അഛന്റെ നെഞ്ചിലേക്ക്
മൂന്ന് തവണ നിറ തോക്ക് കൊണ്ട്
വെടിവെച്ചത് മുതലാണ്
നമ്മൾ മിണ്ടാട്ടം നിർത്തിയത്.
ജഡത്തിന്റെ വേഷം
വെച്ച് മാറി
ഗാന്ധിയായ് സ്വയം
അവതരിച്ചത് മുതലാണ്
സംശയരോഗം തുടങ്ങിയത്.
അമ്മയുടെ ശരീരം
മതില് കെട്ടി
എന്റെതും നിന്റെതുമാക്കി
വീതം വെച്ചത് മുതലാണ്
നമ്മൾ ശത്രുക്കളായത്.
ദൈവം തന്ന സ്നേഹം
തടയണ കെട്ടി
എന്റെതും നിന്റെതുമാക്കി
പിടിച്ചു വെച്ചത് മുതലാണ്
മൃഗങ്ങളായി മാറിയത്.
വേദഗ്രന്ഥത്തിന്റെ
അകക്കാമ്പ് മറന്ന്
ചകിരി തിന്നത് മുതലാണ്
നമ്മൾ യുദ്ധം തുടങ്ങിയത്.
ദാരിദ്ര്യവും ആഢ്യത്വവും
ജന്മാവകാശമാണെന്ന്
പഠിപ്പിക്കപ്പെട്ടിടത്ത് വെച്ചാണ്
നമ്മൾ തമ്മിൽ
എന്നെന്നേക്കുമായി പിരിഞ്ഞത്.

 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo