Slider

പുഴയൊരു സംസ്കാരം

0

കുപ്പം പുഴയുടെ തീരങ്ങൾ കണ്ടൽ കാടുകളാൽ നിബിഢമായിരുന്നു .
നീരൊഴുക്കിന് എപ്പോഴും പാൽ പകർന്നൊരുക്കിയ ഇളം ചായയുടെ നിറം കാണും .
കുന്നിൻ ചെരുവുകളിലൂടെയും ,വിശാലമായ നെല്പാടങ്ങളെ രണ്ടായി ഭേദിച്ചും റോഡുകളെ പകുത്തും നദി "ല്ലെല്ലാം പാടി" കാല ഭേദങ്ങളില്ലാതെ ഒഴുകിക്കൊണ്ടിരുന്നു 
ചിലപ്പോൾ നിറഞ്ഞും കവിഞ്ഞും , മറ്റു ചിലപ്പോൾ വയറൊട്ടിയും !!!
മനുഷ്യനെ വളർത്തി വലുതാക്കിയത്‌ പുഴകളാണ്‌. ലോകത്തെ പ്രാചീന സംസ്ക്കാരങ്ങളെല്ലാം രൂപപ്പെട്ട്‌ വന്നത്‌ നദീതടങ്ങളിലാണല്ലോ. ഇന്നും ലോകത്തെ പ്രധാന നഗരങ്ങളെല്ലാം പുഴയുടെ തീരങ്ങളിലാണ്‌. തെംസ്‌ നദിക്കരയിൽ ലണ്ടനും ധീൻ നദിയോരത്ത്‌ പാരീസും മോസ്കോവക്ക്‌ നദിയുടെ കരയിൽ മോസ്കോയും നെയിലിന്‌ സമീപം കീ്റോയും യമുനയുടെ തീരത്ത്‌ ന്യൂഡൽഹിയും സ്ഥിതി ചെയ്യുന്നു. പുഴകൾ നമ്മെ പോറ്റിവളർത്തുന്ന വളർത്തമ്മമാരാണ്‌. കുടിക്കാൻ ശുദ്ധജലവും കൃഷി ചെയ്യാൻ വളക്കൂറുള്ള മണ്ണും പുഴയുടെ സംഭാവനയാണ്‌.
ഓരോ പുഴയും അറിയപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ ധർമം നിർവഹിച്ചു പോന്നു.
ഇന്നലെകളുടെ നാട്ടുകാരുടെ സ്വപ്നങ്ങളിൽ കുളിർ പടർത്തുന്നതിൽ കുപ്പം പുഴയോ അതിന്റെ കൈ വഴികളോ മുഖ്യ പങ്കു വഹിച്ചിരുന്നു .
മണ്ണിന്റെ കനിവിലും വിളവിലും മാത്രം ആശ്രയം അർപ്പിച്ചു കഴിഞ്ഞിരുന്ന നാട്ടുകാരുടെ ആശ ആയിരുന്നു അത്
തീരങ്ങൾ ഏറെയും വിശാല മായ നെൽവയലുകളോ ,പച്ചക്കറി പാടങ്ങളോ ആയിരുന്ന പഴയ കാലം .
പാടവും വരുമ്പും , നദീ തീരവും മണ്ണിനെ സ്നേഹിച്ച നദിയെ സ്നേഹിച്ച ജലത്തുള്ളികളെ പ്രണയിച്ച കർഷകരാൽ നിറഞ്ഞു നിന്നിരുന്ന പഴയ കാലം .
കൃഷീവല ന്മാർ ....അവർ ഉറങ്ങീല്ല ..
വേനലുകൾ കത്തുമ്പോൾ അവർ കാത്തിരുന്നു ,പുഴയുടെ കാരുണ്യത്തിനു ,
അരുമയായി വര്ർത്തുന്ന' ഞാറ്റടികൾക്കു " കുടിനീരു തരപ്പെടുത്താൻ
ഊഴം കാത്തിരുന്നു .
പുഴയുടെ മാറിൽ ബണ്ടുകൾ തീർത്തൊരുക്കിയ ജലശേഖരത്തിൽ നിന്ന്
കൊച്ചു കൈവഴികൾ ഉണ്ടാക്കി ഒരുക്കിയ നീരൊഴുക്ക്
ഒരാളുടെ പാടം നിറച്ചു മറ്റൊരാളുടെ പാടത്തേക്കു തിരിക്കാൻ കൃഷീവലന്മാർ
ഊഴം കാത്തിരുന്നു .
അന്ന് പുഴ സജീവമായിരുന്നു .
അത് സമ്പന്നമായിരുന്നു
ഐശ്വര്യം തീരത്തെയും നാടിനെയും കുളിരണിയിച്ചിരുന്നു
പുഴയുടെ നീരുറവ ദാഹം ശമിപ്പിച്ച
നാട്ടിൽ സ്നേഹമുണ്ടായിരുന്നു .
അവിടെ ഹിന്ദു ഇല്ലായിരുന്നു .
മുസ്‌ലീം ഇല്ലായിരുന്നു
ക്രിസ്ത്യാനിയും ഇല്ലായിരുന്നു .
അന്നും അവിടെ അമ്പലങ്ങളും , ക്രിസ്തുമത ദേവാലയങ്ങളും
മുസ്‌ലിം ആരാധനാലയങ്ങളും
മതപാഠശാലകളും സജീവമായിരുന്നു .
അവിടെ നാനാവർണ്ണങ്ങളിലുള്ള രാഷ്ട്രീയ കൊടികളും പാറിക്കളിച്ചിരുന്നു .

By: 
Abdul Rasheed Karani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo