Slider

ഗാന്ധി

1


നൂറ്റാണ്ടുകൾക്കു നീസത്യപ്രവാചകൻ
തോറ്റ കാലത്തിൻ്റെ നോവിൽ പുരാതനൻ
ചുട്ടു തീർന്നാലും ജ്വലിച്ചു നിൽക്കുന്നൊരു
പട്ടടക്കുള്ളിലെ സ്നേഹപ്രചാരകൻ
ചോരമേഘങ്ങളുരുണ്ടുകൂടുന്നൊരു
ഭാരതാതിർത്തി തൻ വ്യോമാന്തരങ്ങളിൽ
സാരസമ്പുഷ്ടമാം പാരതന്ത്ര്യത്തിൻ്റെ
യാരവം കേട്ടുവോ, നെഞ്ചു പൊട്ടുന്നുവോ?
ഉപ്പുകൊണ്ടന്നേയുണക്കിയ നോവുക -
ളൊപ്പമുണ്ടിന്നുമൊരോർമപ്പെരുക്കമായ്
കപ്പലോടിക്കുന്ന നാവികൻ പോലുമി -
ന്നപ്പരാധീനത തത്ത്വമാക്കീടവേ
തൃപ്പതാകക്കു നീയർപ്പിച്ച ധന്യമാം
തർപ്പണാർഘ്യത്തെയും ശപ്തമാക്കുന്നിതാ
ഹിംസ കൊണ്ടന്നം ചുവപ്പിച്ചു നന്മയെ
ഭസ്മമാക്കുന്നൂ, ഭയാർത്തമായ് ഭാരതം
ഭാർഗവഗർവ്വതാളങ്ങളിലൂറിയ
ക്രൂരധർമാർത്തിയിൽ വാർന്നൊടുങ്ങുന്നിതാ
ധൂർത്തരാഗങ്ങളിൽ പ്രാർത്ഥനച്ചിന്തുകൾ
കോർത്തെടുക്കുമ്പൊഴും,വാർത്തയാക്കുമ്പൊഴും
വിശ്വവിശ്രാന്തി തൻ പുണ്യമന്ത്രത്തിന്
വശ്യസൗന്ദര്യം കൊടുത്ത നിൻ ചിന്തയെ
സ്നേഹ സാഹോദര്യ സാരസാക്ഷ്യങ്ങളായ്
ചേർത്തെടുക്കുന്നു ഞാൻ ഗാന്ധി സൂക്തങ്ങളായ്
****** ******* *********
ശ്രീനിവാസൻ തൂണേരി
1
( Hide )
  1. “ഉപ്പുകൊണ്ടന്നേയുണക്കിയ നോവുക -”
    ഇത്തരം വാക്കുകൾ പ്രയോഗികമണോ എന്ന് ദയവുണ്ടായി പുനഃപരിശോധിയ്ക്കുമല്ലോ...

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo