Slider

ഞാൻ കാളി

0

ഞാൻ കാളി,
കാട്ടിനുള്ളിൽ കാവിൻ ശീതളച്ഛായയിൽ വാണവൾ .
പരശുവേന്തിയ നിങ്ങളുടെ പൂർവ്വികൻ കാടായ കാടൊക്കെ വെട്ടിവെളുപ്പിച്ചു;
പാലയുടെ ശ്രീമൂലസ്ഥാനത്തിരുന്ന എന്നെ പിടിച്ചു കെട്ടി കോവിലിൽ അടച്ചു .
ഇരുട്ടു കട്ടപിടിച്ച ആ അറയിൽ
ശംഖിലൂടെ നിങ്ങൾ ഇറ്റിച്ചു തരുന്ന നീരിന് എന്റെ ദാഹം തീര്ക്കാനാവില്ല ;
നിങ്ങളുടെ അഭിഷേകത്തിനാവില്ല എനിക്ക് കുളിരേകാൻ .
ഈ വേനൽച്ചൂടിൽ എരിഞ്ഞു പോരിയുമ്പോൾ നിങ്ങളറിയും
കാളിയുടെ രോഷം,.
കാടിന്റെ രോഷം .


By: rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo