Slider

അമ്മുവിന്‍റെ പ്രണയം..കാതല്‍

0


ലോലന്‍മാരായ ദാമുവിനേയും കോമുവിനേയും വിഢികളാക്കിക്കൊണ്ട് അമ്മു മമ്മാലിയെ വിവാ
ഹം ചെയ്തു.
അതിനുശേഷം പിരിയിളകിയ രണ്ടുപേര്‍ക്കും
കാണുന്നവരൊക്കെ 'അമ്മു'മാരായിരുന്നു.!
അടുത്തവീട്ടിലെ നായ-ടോണിയെ കണ്ടാല്‍ പോ
ലും അമ്മുവേ..എന്നാണ് വിളിച്ചിരുന്നത്.ഒരിക്കല്‍
ദാമു..ടോണിക്കുട്ടനേം നോക്കി ഒരു റോസാപ്പൂ 
കൊടുക്കാന്‍ നോക്ക്യപ്പോഴാണ് മുട്ടന്‍ കടീം കിട്ടി
യത്. കടിച്ചത് അമ്മ്വാന്നു വിചാരിച്ചിരിക്ക്യാ
ഇപ്പോഴും പാവം.!
ഏതായാലും വീട്ടുകാരോ ഒന്നും ചെയ്യുന്നില്ല..
നാട്ടുകാര്‍ ഇവറ്റകളെ രണ്ടിനേം എത്ര കണ്ട്
സഹിക്കും.?
പിഞ്ചുകുട്ടികളെപ്പോലും ഒറ്റക്ക് വീട്ടില്‍ നിര്‍ത്താ
ന്‍ പറ്റാതായി.ഇരുവര്‍ക്കും അമ്മ-പെങ്ങന്‍മ്മാരെ
തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.! 
ഇതുപോലുള്ള പ്രശ്നവും കേരളം ഇന്ന് നേരിടുന്നി
ല്ലേ..പത്രത്തിലൊക്കെ സ്ഥിരം വാര്‍ത്തയാണല്ലേ?
ഏതായാലും നാട്ടുകാര്‍ രണ്ടിനേം 'കുതിരവട്ട'
ത്തേക്ക് കൊണ്ടുപോകാനുള്ള വണ്ടിയും ഏര്‍പ്പാ
ടാക്കി.
അവിടെ കണ്ട കാഴ്ചകള്‍ പുറമെ അതീവ രസകരവും എന്നാല്‍ ഉള്ളില്‍ വിഷാദം ജനിപ്പിക്കു
ന്നതുമായിരുന്നു.നോര്‍മ്മലായ ആളുകളെയൊ
ന്നും അവിടെ ആക്കാറില്ലല്ലോ..! എന്നാല്‍ അവിട
ത്തെ 'അന്തേവാസികള്‍' കാട്ടിക്കൂട്ടുന്നത് കണ്ടാല്‍..ചെറിയൊരു നര്‍മ്മബോധമുള്ളയാള്‍
പോലും പൊട്ടിച്ചിരിക്കും.!
അതാ..തടിമാടനായ ഒരാള്‍ ദാമുവിനു നേരെ
കുതിച്ചു വരുന്നു.ഞാനോര്‍ത്തു..ദൈവമേ ഇനി
ഇവിടേം ജയിലിലെപ്പോലെ വല്ല 'നടയടീം' ഉണ്ടാവ്വ്വോ ആവോ.! ഏതായാലും അവന്‍ ഓടി
വന്ന് ദാമുവിനെത്തൊട്ട്..'തൊട്ടേ'..എന്ന് ഉച്ചത്തില്‍
പെണ്‍ശബ്ദത്തില്‍ വിളിച്ചുകൂവി,ട്ര്‍..എന്ന ശബ്ദ
മുണ്ടാക്കി തിരിഞ്ഞോടുന്നു.പുലിപോലെ വന്നു
എലിപോലെ പോയി..അല്ലേ.?ഭാഗ്യം ഒന്നും ചെയ് തില്ലല്ലോ.ആകെ പേടിച്ചുപോയി...!
ഇനിയതാ അടുത്തവന്‍.! 'ശാരദാംബരം 
ചാരുചന്ദ്രികാ..എന്ന് പാടിക്കൊണ്ടാണ് മന്ദം-മന്ദം
നടന്നുവരുന്നത്! .എനിക്ക് തോന്നി..ഇവന്‍ മുമ്പ് നാടകം കളിച്ച് പ്രാന്തായതാണോ..?
അവന്‍ കോമൂന്‍റെ അടുത്ത് വന്ന് 'ഇരുവഞ്ഞിപ്പു
യ ഗ്ഗാഞ്ചനക്കുള്ളതാണെങ്കി..ഈ അറബിഖഡല്
എന്‍റേതാന്നും പറഞ്ഞ് ഒറ്റടീം മണ്ടക്ക് കൊടുത്ത്
ബുര്‍...എന്ന് ബൈക്കോടിക്കുന്നത് പോലെ ശബ്ദ
മുണ്ടാക്കി തിരിഞ്ഞോടുന്നു.ഹൊ..എന്തൊരു ലോ
കം..ല്ലേ.!!
മരുന്ന് കൊടുത്ത മയക്കത്തില്‍ ദാമു ഒാരോന്ന്
പുലമ്പുന്നുണ്ടായിരുന്നു.അടുത്തുള്ള നേഴ്സിനെ..
അമ്മുവായിട്ടാണ് അവന് തോന്നിയത്.ഏതായാ ലും പഹയന് ചെറിയൊരു ആശ്വാസം തോന്നിക്കാ ണണം.!
''ഇനി അമ്മ്വെന്നെ കടിക്ക്വൊ..ഒാടിക്ക്വോ..?
കടിച്ചാലേ..ഞാനിനി മിണ്ടൂല്ല്യ..റോസാപ്പൂ തരില്ല്യ..
ഒട്ടും തരില്ല്യ...''എന്നൊക്കെ പുലമ്പി മയക്കത്തിലാണ്ടു..പാവം..!!

By: Ashok Kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo