Slider

സദാചാരം

0
നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com

സദാചാരത്തിന്റെ ചങ്ങലക്കണ്ണുകളില്‍ പെട്ട് പ്രതികരണശേഷി നഷ്ടപ്പെട്ടെന്നും
ക്രൂശിക്കപ്പെടുന്നവരെ കാണുമ്പോള്‍
വിഷമം തോന്നാറുണ്ട് പലപ്പോഴും.
മനസ്സു തുറന്നൊന്നു മിണ്ടിയതിന്റെ പേരില്‍ സ്വസ്ഥത തേടി പുറത്തിറങ്ങിയതിന്റെ പേരില്‍
നാമെന്തിനിന്നവരെ കുറ്റപ്പെടുത്തണം?
അവരാരും മനുഷ്യരല്ലെന്നെന്നുണ്ടോ?
നമ്മളോരോരുത്തരും സ്വീകരിക്കുന്ന
നന്മകളും ഇഷ്ടങ്ങളും
നമ്മുടെ സൗഹൃദങ്ങള്‍ക്കു തന്നെ
അസഹനീയമായീടുമ്പോള്‍
അതൊന്നുമോര്‍ക്കാതെ എന്നും
പലരീതികളില്‍ വീണ്ടും തുടര്‍ന്നീടവെ
സമൂഹത്തോടു പിന്നെ ചോദിക്കേണ്ടതൊന്നില്ലല്ലോ.
എന്നിട്ടും സദാചാരത്തിന്റെ വാളെടുക്കാന്‍
എന്തൊരുത്സാഹമാണ് നമ്മള്‍ക്ക്,
സാമൂഹിക പ്രതികരണം സദാചാരത്തിന്റെ ചാട്ടവാറുകളുമായി നമുക്കെതിരെ തിരിഞ്ഞു നിന്നാല്‍
പ്രതികരിക്കാതിരിക്കാന്‍ നമ്മുടെ പ്രതികരണശേഷിയെ പണയപ്പെടുത്തേണ്ടിവരുമെന്ന്
ആരും ഓര്‍ക്കുന്നില്ല , പക്ഷെ
സ്വാതന്ത്ര്യം എല്ലാവര്‍ക്കും സമത്വമാണെന്ന വാസ്തവം മറന്നീടുന്നപോല്‍
പലരും ദുരുപയോഗപ്പെടുന്ന സ്വാതന്ത്യം
അതെന്നും തെറ്റുതന്നെയാണിവിടെ,
ശിക്ഷിക്കാന്‍ നിയമങ്ങളും നീതിപാലകരും നീതിപീഠവുമുള്ള നമുക്കിടയില്‍
പിന്നെന്തിനമിതമായചരിക്കുന്നു
ഈ സദാചാരത്തെ.
അതല്ല ഇനിയിത് ഒരാചാരമാക്കാനെന്നോണം.
സദാചാരം വാദിക്കുന്നുണ്ടെങ്കില്‍
പകല്‍മാന്യതയുടെ മുഖപടമെന്തിന് നിങ്ങള്‍ക്ക്?
സത്യത്തില്‍ ചാട്ടവാറടിയേല്‍ക്കേണ്ടത്
പ്രതികരണശേഷി നഷ്ടപ്പെട്ട നമ്മുടെ മനസാക്ഷിക്കു തന്നെയല്ലേ!
-ടി.എന്‍.ഹരി-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo