Slider

ശുദ്ധികലശം

0


ഒറ്റയാവുമ്പോൾ കുഴിച്ചെടുക്കും നിൻ്റെ
പുറ്റുമൺകൂടിലൊളിപ്പിച്ച വിഗ്രഹം
തൊട്ടുത്തമാംഗ പത്മത്തിൽ ലയിപ്പിച്ചൊ-
രഷ്ടബന്ധപ്രൗഢിയില്ലാത്ത ബന്ധനം
പൊട്ടുകുത്തും, നിലാപ്പട്ടു ചാർത്തും പിന്നെ
യിഷ്ടമന്ത്രങ്ങളാലർച്ചന ചെയ്തിടും
ചെത്തിച്ചുവപ്പിൽ തുടിക്കുന്ന പുഞ്ചിരി-
യെത്തിപ്പിടിക്കാൻ വരില്ല നീയെങ്കിലും
കത്തിജ്വലിക്കും വിളക്കിൻ്റെ നാഭിയിൽ
കുത്തിക്കെടുത്തും ദുരാർത്തികളൊക്കെയും
ഓങ്കാര സാരം ഗ്രഹിച്ചൊരാ മാത്രയി-
ലംഗാരതാപമലങ്കാരമാക്കിടും
സംഗസാഫല്യക്കടുന്തുടികൊട്ടിഞാ-
നങ്കം ജയിക്കും, ജരാനര നീങ്ങവേ
ദേവപാദത്തിലെ ശംഖ തീർത്ഥത്തിന്
നാവു നീട്ടും നിൻ്റെ ശാപസ്മരണകൾ...
**** **** ****** *******
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo