അരീക്കോട്ടങ്ങാടിയില്‍ പോയി മടങ്ങിവരികയായിരുന്നു നാസർ്.ബസിറങ്ങി റോഡില്‍ നിന്നും വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കവെയാണ് നാട്ടുകാരന്‍ തന്നെയായ റഷീദ് വരുന്നത് കണ്ടത്.
നാസറിന്റെ കൈയിലാണെങ്കില്‍ അങ്ങാടിയില്‍ നിന്നുവാങ്ങിയ പച്ചക്കറിയും മറ്റുമായി രണ്ടു കൈയിലും ഫുള്‍ ലോഡ്.ഒരു ഹായ് പറഞ്ഞ് കടന്നുപോകാമെന്ന് മനസില്‍ കരുതി മുന്നോട്ട് നടക്കവെ എവിടെപ്പോയി വരികയാണെന്ന റഷീദിന്റെ കുശലാനേ്വഷണത്തിന് മറുപടി പറയാതെ പോകാന്‍ നാസറിനായില്ല.
"മഞ്ചേരിയില്‍ നിന്നു വരുന്ന വഴിയാ''
"അതെന്തേ മഞ്ചേരിയില്‍?''
ഇനിയൊരു ചോദ്യമുണ്ടാവരുതേയെന്ന പ്രാർഥനയോടെയാണ് നാസറതിന് മറുപടി കൊടുത്തത്.
"ട്രാവല്‍സ് വരെയൊന്ന് പോയതാ'' അതിന്റെ കാരണവുമനേ്വഷിച്ച റഷീദിനോട് അതിഌം ഉത്തരം കൊടുക്കേണ്ടി വന്നു.
ട്രാവല്‍സില്‍ തുടങ്ങി കരിപ്പൂരെത്തി അവിടെനിന്ന് നല്ല പച്ചക്കറികളെടുത്ത് ദുബായിലേക്ക് കയറ്റുമതിചെയ്‌ത് മുക്കാല്‍ ഭാഗവും ലുലുവിന്റെ ഹൈപ്പർ മാർക്കറ്റുകളിലിറക്കി സംസാരമങ്ങനെ നീണ്ടുപോകുകയാണ്.രാവിലെ വീട്ടില്‍നിന്നും ചായകുടിച്ചിറങ്ങിയതാണ് നാസർ.ഇപ്പോള്‍ സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു.വിശന്നിട്ടു വയ്യ.പച്ചക്കറി സഞ്ചി പിടിച്ച് നാസറിന്റെ കൈ കഴക്കുന്നുണ്ടായിരുന്നു. റഷീദിന്റെ കത്തിയൊന്നവസാനിപ്പിക്കാന്‍ നാസർ പഠിച്ചപണി പത്തൊന്‍പതും നോക്കി.
സംസാരം ഒരുമണിക്കൂറിഌമപ്പുറം കടക്കുമ്പോഴാണ് ഇടവഴിയിലൂടെ രണ്ടുപേരുടെയും അയല്‍വാസിയായ മുനീർ വന്നത്.മുനീറിനെ കണ്ടപാടെ നാസർ ഒരു ഡയലോഗ് എടുത്തിട്ടു.
"വീട്ടിലേക്കല്ലെ ഞാഌം വരുന്നു.ഈ കവറൊന്ന് പിടിച്ചേ.എന്നാ റഷീദെ പിന്നെക്കാണാം''
"അങ്ങിനെയാവട്ടെ.എന്നാപ്പിന്നെ ഞാന്‍ കട വരെയൊന്നു പോയിട്ടുവരാം.''
അതും പറഞ്ഞ് റഷീദ് നടന്നുനീങ്ങവെ നാസർ പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയ ശേഷം മുനീറിനോട് പറഞ്ഞു.
""ഹൗ എന്തൊരു കത്തി.ഇങ്ങനെയുണ്ടൊ മഌഷ്യന്‍മാര്.നീ വന്നത് കൊണ്ടാ രക്ഷപ്പെട്ടത്.മഌഷ്യന്‍ വിശന്ന് നില്‍ക്കുമ്പോഴാ അയാളുടെ ആസിയാന്‍ കരാറിനെപ്പറ്റി വിശദീകരിക്കുന്നത്''
മുനീറിന് ചിരിയടക്കാനയില്ല.
ഉച്ചഭക്ഷണം കഴിച്ച് കടയിലേക്കിറങ്ങുമ്പോള്‍ റഷീദ് കടയില്‍ നിന്നും സാധനങ്ങളുമായി തിരിച്ചുവരുന്നത് മുനീർ കണ്ടു.ദൈവമെ കുടുങ്ങിയല്ലൊ,ഇനി ആസിയാന്‍ കരറെടുത്ത് എന്റെ നേരെയെങ്ങാഌം എറിയുമൊ.രക്ഷപ്പെടാന്‍ മനസിലൊരു വഴിയനേ്വഷിച്ച് ബേജാറാകവെ അടുത്തെത്തിയ റഷീദിന്റെ വാക്കുകള്‍ കേട്ട് മുനീറിന് ചിരിക്കാതിരിക്കാനായില്ല.
"ആ നാസറിനെന്താ പ്രാന്താ.മഌഷ്യനെ പൊരിവെയിലത്ത് നിർത്തിട്ടാ അവന്റെ ലുലുവിലെ പച്ചക്കറിക്കച്ചവടം.എന്തൊരു കത്തി.എനിക്കാണെങ്കി ഒരുകൂട്ടം തിരക്കുള്ളതാ.ഏതയാലും ആ സമയത്ത് നീ വന്നത്‌കൊണ്ട് രക്ഷപ്പെട്ടു.'
അതും പറഞ്ഞ് അയാള്‍ നടന്നു നീങ്ങവെ,രണ്ട് കത്തികള്‍ക്കിടയില്‍പെട്ടിട്ടും പരിക്കേല്‍ക്കാതെ തന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് ഒരായിരംനന്ദി പറഞ്ഞു മുനീർ നടന്നകന്നു.
By: sakeer hussain

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക